Image

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

Published on 09 June, 2014
തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു
ഡാളസ്‌: തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു. റാന്നി മക്കപ്പുഴ മലമേല്‍ എം.എസ്‌ ദിനേശ്‌ കുമാര്‍ (41) ആണ്‌ ചികിത്സ സഹായം കാത്തു കഴിയുന്നത്‌. ഐസ്‌ക്രീം വിറ്റു ഉപജീവനം കഴിഞ്ഞിരുന്ന ഈ യുവാവിനു എഴാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന 2 മക്കളുണ്ട്‌. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്റെറില്‍ ചികിത്സയില്‍ കഴിയുന്ന ദിനേശ്‌ കുമാറിന്‌ അടിയന്തര ശാസ്‌തക്രീയക്കുവേണ്ടി 4 ലക്ഷം രൂപ ചെലവു വേണ്ടി വരും. മക്കപ്പുഴയിലെ ഗ്രാമവാസികള്‍ 1.5 ലക്ഷം രൂപ ഈ യുവാവിനു വേണ്ടി ശേഖരിച്ചു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ചികിത്സ ആവശ്യത്തിനു വേണ്ടി സാമ്പത്തീക സഹായം അഭ്യര്‍ത്ഥിക്കുന്നു.

സഹായം മണ്ണാരകുളഞ്ഞിയിലെ ഫെടെരല്‍ ബാങ്ക്‌ ശാഖയിലുള്ള 245010009287 കോഡ്‌ FDRL 0001245 എന്ന അക്കൗന്റില്‍ അയക്കണമെന്ന്‌ അപേക്ഷിക്കുന്നു.

Phone: 9495757533
എബി മക്കപ്പുഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക