Image

വിശ്വാസ തര്‍ക്കങ്ങള്‍ക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 11 February, 2015
വിശ്വാസ തര്‍ക്കങ്ങള്‍ക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല
മലങ്കര സഭയിലെ വിശ്വാസപരമായ തര്‍ക്കങ്ങള്‍ക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല. ശാശ്വത സമാധാനം മലങ്കരയില്‍ യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുമെന്നും ഇരു വിഭാഗങ്ങളും പരസ്പര സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഒരേ കുടുംബത്തിലെ സഹോദരങ്ങള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആത്മീയ അവസരങ്ങളില്‍ പോലും ഒരുമിച്ചു ചേരാന്‍ കഴിയാത്ത അവസ്ഥയിലാണെന്നുള്ളതാണ് എന്റെ പ്രധാന ദുഃഖം. താന്‍ ചെല്ലുന്നിടത്തെല്ലാം സഭാമക്കള്‍ സഭാസമാധാനത്തിന് ആഗ്രഹിക്കുന്നതായി മനസ്സിലാക്കുന്നു. സഹോദരന്മാരുടെ ഇടയിലെ ഭിന്നിപ്പ് താല്‍ക്കാലികമാണെന്നതിനാല്‍ സഹനവും ക്ഷമയും വിട്ടുവീഴ്ചയും സഭാംഗങ്ങള്‍ കാട്ടേണ്ട സമയമാണ് . സമാധാനപരമായ സഹവര്‍ത്തിത്വവും പ്രാര്‍ഥനയിലധിഷ്ഠിതമായ ജീവിതവും സഭയിലും ലോകത്തെമ്പാടും ഉണ്ടാകേണം.പാവപ്പെട്ടവരുടെ നേര്‍ച്ചപ്പണം വ്യവഹാരങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നത് വിഷമിപ്പിക്കുന്നതായി പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിഷനെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു.'

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളുടെ സത്തയാണ് മുകളില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍. കേള്‍ക്കുമ്പോള്‍ സുഖം തോന്നുന്ന സഭാസമധാനം എന്ന വാക്കുകള്‍. മലങ്കര സഭയില്‍ ശാശ്വതമായ സമാധാനം ഉണ്ടാവണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം പരി പത്രിയര്‍കീസു ബാവയ്ക്ക് ഉണ്ടെങ്കില്‍

മാര്‍ത്തോമ ശ്ലീഹായുടെ പിന്ഗാമിത്വം അംഗീകരിക്കണം.
തന്റെ പേരിലുള്ള വഴക്കുകള്‍ അവസാനിപ്പിക്കണം എന്ന് കല്പന പുറപ്പെടുവിക്കുവാന്‍ തയ്യാറാക്കെണം.
1934 ലെ സഭാ ഭരണഘടനക്കു വിരുദ്ധമായുള്ള പട്ടം കൊടുക്കലുകള്‍ അവസാനിപ്പിക്കെണം?
1912 ലെ കാതോലിക്കേറ്റ്, 1934 ലെ സഭാ ഭരണഘടന, പഴയ സെമിനാരി, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍,
1958 സുപ്രീം കോടതി വിധി, 1995 സുപ്രീം കോടതി വിധി, 2002 ലെ മലങ്കര മെത്രപോലീത്താ സ്ഥാനം, മലങ്കര സഭയുടെ 1600 ഓളം ഇടവകപള്ളികള്‍ തുടങ്ങിയ കോടതി വിധികള്‍ മാനിക്കുയാണ് ഉത്തമം.

മാര്‍ത്തോമ ശ്ലീഹായുടെ പിന്ഗാമിത്വം
1980 മുതല്‍ യാക്കോബായ വിഭാഗത്തിന്റെ കാതോലിക്കയായി മോര്‍ ഇഗ്‌നാത്തിയോസ് സാക്കാ പാത്രിയര്‍ക്കീസിനാല്‍ വാഴിക്കപ്പെട്ട മാര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ വാക്കുകള്‍ അല്പം ഒന്ന് കേട്ടാല്‍ എല്ലാ തര്‍ക്കങ്ങളും അവസാനിക്കും. 'മദ്രാസ് എന്ന് കേള്‍ക്കുമ്പോള്‍ നാം ഒരാളെ ഓര്‍ക്കും. ആരെയാണ് ? മാര്‍ത്തോമ ശ്ലീഹ .. നിങ്ങള്‍ എല്ലാവരും പറയേണ്ടതാ അത് .നമ്മള്‍ മാര്‍ത്തോമ ശ്ലീഹായുടെ മക്കളാ..ഭൂലോകം മുഴുവന്‍ നമ്മളെ അറിയുന്നത് അങ്ങനെയാണ്. മാര്‍ത്തോമ ക്രിസ്ത്യാനികള്‍ എന്നാ.....എന്റെ ദൈവമേ ഞങ്ങള്‍ മാര്‍ത്തോമ ക്രിസ്ത്യാനികളാണ് . എന്നാല്‍ മാര്‍ത്തോമ ശ്ലീഹാ രക്ത സാക്ഷിത്വം പ്രാപിച്ച സ്ഥലത്ത് മാര്‍ത്തോമ ശ്ലീഹായുടെ മക്കള്‍ക്ക് ആരാധിക്കുവാന്‍ ഒരു പള്ളിയില്ലല്ലോ എന്റെ ദൈവമേ ...എന്ന് അന്നേ വേദന അനുഭവിച്ച് പ്രാര്‍ഥിച്ചിട്ടുണ്ട് ? (https://www.youtube.com/watch?v=0Z1-PL6EqAU&feature=youtu.be). ക്രിസ്തുവില്‍ ഞങ്ങളെ ജനിപ്പിച്ചത് മാര്‍ത്തോമാ ശ്ലീഹയാണ്; ആ തോമാശ്ലീഹയ്ക്ക് പട്ടത്വമില്ല എന്ന വേദവിപരീതം മലങ്കരസഭാ മക്കള്‍ക്ക് ഒരുകാലത്തും അങ്ങീകരിക്കുവാന്‍ സാധിക്കില്ല. ഇന്ന് പരിശുദ്ധ സഭയില്‍ ഉണ്ടായ ഭിന്നതയ്ക്ക് മലങ്കര സഭ അല്ല കാരണം; ഈ വേദവിപരീതമാണ് കാരണം. ഈ വേദവിപരീതം പിന്‍വലിക്കാതെ എന്ത് പ്രസ്താവനകള്‍ നടത്തിയിട്ടും ഒരു കാര്യവുമില്ല. മാര്‍ത്തോമാ ശ്ലീഹായുടെ പൈതൃകത്തിനു കോട്ടം തട്ടുന്ന ഒന്നും ഞങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല എന്ന് തീരുമാനം എടുത്താല്‍ ഒരളവുവരെ പ്രശ്‌നങ്ങള്‍ തീരും.

വിശ്വാസപരമായി മറ്റ് എന്ത് തര്‍ക്കങ്ങളാണ് കോടതികളില്‍ നിലനില്ക്കുന്നത്? ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിലകൊള്ളുന്ന സമൂഹം ശ്‌ളൈഹിക സിംഹാസ പിന്തുടര്‍ച്ച ഒഴികെ വിശ്വാസകാര്യങ്ങളില്‍ തര്‍ക്കം ഇല്ലാത്തവര്‍. അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴില്‍ ആയിരിക്കണം മറ്റ് സഭകളുടെ തലവന്മാര്‍ ആയിരിക്കണം എന്ന വാദമാണോ വിശ്വാസപരം? അന്ത്യോക്യന്‍, അര്‍മേനിയന്‍, അലക്‌സാണ്ട്രിയന്‍, എത്യോപ്യന്‍, എറിത്രിയന്‍,മലങ്കര സഭകള്‍ എല്ലാം തന്നെ വിശ്വാസത്തിലും, കൗദാശികവിഷയങ്ങളിലും, ആചാര അനുഷ്ടാനങ്ങളിലും ചില പ്രാദേശിക വിത്യാസങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ സമാനത പുലര്‍ത്തുന്ന സഭകളാണ്. എന്നാല്‍ അന്ത്യോക്യന്‍ സഭക്ക് മലങ്കര സഭയുമായുള്ള ബന്ധത്തില്‍ മാത്രം അധികാര അധീശത്വം വേണമെന്ന വാദം മാത്രമാണ് വിശ്വാസത്തിന്റെ പേരില്‍ പ്രചാരണം നടത്തുവാന്‍ ശ്രമിക്കുന്നത്. ഒരേ അപ്പത്തിന്റെ അംശികളാണ് മലങ്കര സഭയിലെ ഇരു കക്ഷികളും.

ചരിത്രത്തിന്റെ എടുകളിലൂടെ

ക്രിസ്തീയ സഭയുടെ ഉല്‍ഭവം പാലസ്തീല്‍ ആയിരുന്നു. ആദിമ കാലത്ത് ക്രിസ്തു മതം ഗ്രീക്ക് , റോമന്‍ നാടുകളിലേക്കും ഭാരതം ഉള്‍പ്പെടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. അന്ത്യോക്യയില്‍ വച്ചു രക്ഷകില്‍ വിശ്വസിച്ഛവര്‍ക്ക് 'ക്രിസ്ത്യാനികള്‍' എന്ന പേര് ലഭിച്ചു.യേശു ക്രിസ്തുവില്‍ നിന്ന് ചൈത്യം ഉള്‍കൊണ്ട ശിഷ്യന്മാര്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് പോയി സുവിശേഷം അറിയിക്കുകയും സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. യേശു അവരോടു പറഞ്ഞു 'നിങ്ങള്‍ക്ക് സമാധാനം. എന്റെ പിതാവ് എന്നെ അയച്ചത്‌പോലെ ഞാനും നിങ്ങളെ അയക്കുന്നു. (യോഹന്നാന്‍ 20 :12 ) അതിനു ശേഷം അവന്‍ അവരുടെ മേല്‍ ഊതിക്കൊണ്ട് പറഞ്ഞു 'നിങ്ങള്‍ പരിശുദ്ധ റൂഹയെ പ്രാപിപ്പിന്‍, നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ ക്ഷമിക്കപ്പെട്ടിരിക്കും, ആരുടെ പാപങ്ങള്‍ പിടിക്ക്ന്നുവോ അവ പിടിക്കപ്പെട്ടിരിക്കും'( യോഹന്നാന്‍ 20 :22). ഇത് തന്നെയാണ് പൌലോസ് ശ്‌ളീഹ തിമോത്തിയോസിാട് പറഞ്ഞത് 'അല്ലയോ തിമോത്തിയോസേ നിന്നെ എല്‍പിച്ചതായ നിധി നീ സുക്ഷിച്ചു കൊള്ളണം' (1 തിമോത്തി 6 :20) 'കശീശന്മാരുടെ കൈവേപ്പോട്കൂടി പ്രവചനത്താല്‍ നിനക്ക് ലഭിച്ചതായ നിന്നിലുള്ള കൃപാവരത്തെ നീ അവഗണിക്കരുത്'(1തിമോത്തി 4 :14). ആദിമ സഭയില്‍ രണ്ടു സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എപ്പിസ്‌കോപ്പയും ശെമ്മാശനും. കശീശന്‍മ്മാര്‍ എപ്പിസ്‌കൊപ്പയുടെ ഉപദേശകസംഘം മാത്രമായിരുന്നു. എപ്പിസ്‌ക്കോപ്പാമാര്‍ക്ക് തങ്ങളുടെ കീഴിലുള്ള എല്ലാ സഭകളിലും വി. ബലി അര്‍പ്പിക്കുവാന്‍ കഴിയാതെ വന്നപ്പോളാണ് ഉപദേഷ്ടാക്കളായ കശീശന്‍മാരിലേക്ക് പൌരോഹിത്യത്തിന്റെ കടമകള്‍ (ബലി അര്‍പ്പിക്കുക, പാപം മോചിക്കുക, തുടങ്ങി കൂദാശകള്‍ പരികര്‍മ്മിക്കുവാന്‍ അവരെ പൌരോഹിത്യ സ്ഥാനികളായി അഭിഷേകം ചെയ്തത് (ഠലമരവശിഴ െീള ഠംലഹ്‌ല അുീേെഹല െ). ശ്‌ളീഹന്മാര്‍ കര്‍ത്താവില്‍ നിന്നും സ്വീകരിച്ച സുവിശേഷമാണ് ലോകത്തോട് അറിയിച്ചതു. ദേശങ്ങള്‍ തോറും, പട്ടണങ്ങള്‍ തോറും അവര്‍ സുവിശേഷം പ്രസംഗിച്ചു. തങ്ങളുടെ ആദ്യത്തെ അനുയായികളില്‍ നിന്നും പരിശുദ്ധാത്മാവിനാല്‍ പരിശോധിക്കപെട്ട, തെരഞ്ഞെടുക്കപ്പെട്ടവരെ എപ്പിസ്‌കൊപ്പമാരായും ശെമ്മാശന്മാരായും വാഴിച്ചു. 'ഞാന്‍ നിയമ നടത്തിപ്പിന് മേല്‍പ്പട്ടക്കാരെയും അവര്‍ക്ക് വിശ്വസ്തരായ ശുശ്രൂഷകന്മാരെയും നിയമിക്കും. (യെശയ: 60 :17 ) ഇക്കാരണത്താല്‍ അവര്‍ യോഗ്യരായ പുരുഷന്മാരെ യഥാസ്ഥാനത്തു നിയമിച്ചു .

അപ്രകാരമാണ് മാര്‍ത്തോമശ്‌ളീഹാ ഭാരത്തില്‍ സുവിശേഷം അറിയിച്ചതും. മാര്‍ത്തോമശ്‌ളീഹാ ഭാരതത്തില്‍ എപ്പിസ്‌കോപ്പാമാരെ നിയമിച്ചിട്ടില്ലെങ്കില്‍ പത്രോസ്ശ്‌ളീഹായുടെയും മറ്റു അപ്പോസ്‌തോലന്മാരുടെയും ശ്‌ളൈഹീകപിന്തുടര്‍ച്ച എങ്ങനെ ന്യായീകരിക്കാനാകും ? ആദിമ സഭയുടെ ചരിത്രം പഠിക്കുമ്പോള്‍ രണ്ടാം നൂറ്റണ്ടോടുകൂടിയാണ് 'എപ്പിസ്‌കൊപ്പസി' എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. എപ്പിസ്‌കോപ്പ ഇല്ലാതെ സഭ ഇല്ല. എപ്പിസ്‌കൊപ്പസിയിലൂടെയാണ് പൌരോഹിത്യം പിന്‍തുടരപ്പെടുന്നത്. പുരോഹിതന്റെ അധികാരം ശ്‌ളീഹന്മാരില്‍ നിന്നും ശ്‌ളീഹന്മാരുടെത് കര്‍ത്താവില്‍ നിന്നുമാണ്. ഇത് ലഭിച്ചതു അപ്പോസ്‌തോലിക പിന്‍തുടര്‍ച്ച വഴിയാണ്. മശിഹാതമ്പുരാന്‍ തന്റെ പൌരോഹിത്യത്തിന്റെ പിന്‍തുടര്‍ച്ച ശ്‌ളീഹന്മാരിലേക്ക് കൈമാറി. ആ അപോസ്‌തോലത്വം (ശ്‌ളീഹൂഥോ) പൌരോഹിത്യ പൂര്‍ണമാണ്. പുതിയ നിയമ പൌരോഹിത്യത്തില്‍ രണ്ടു പദവികള്‍ മാത്രമാണ് ഉള്ളത്. ഗ്രീക്ക് വേദപുസ്തകത്തിലെ 'എപ്പിസ്‌കോപ്പ' എന്ന പദവും സുറിയാനി വേദപുസ്തകത്തിലെ 'കശീശ' എന്ന പദവും ഒന്ന്തന്നെയാണ് .

ആദ്യ നൂറ്റാണ്ടില്‍ എപ്പിസ്‌കോപ്പ തന്നെയായിരുന്നു പുരോഹിതന്‍. മൂന്നാം നൂറ്റാണ്ടോടു കൂടിയാണ് 'എപ്പിസ്‌കോപ്പ'യും 'കശീശ'യും തമ്മില്‍ പ്രകടമായ വിത്യാസം കണ്ടു തുടങ്ങിയത് . എപ്പിസ്‌ക്കോപ്പന്മാര്‍ മഹാപുരോഹിതര്‍ എന്നും, കശീശന്മാര്‍ അവരെ സഹായിക്കുന്ന പുരോഹിതന്മാര്‍ എന്നും വിളിക്കപ്പെടാന്‍ തുടങ്ങി. അതിന്‍പ്രകാരം കര്‍ത്താവിനു ബഹുമാന്യരും, ശാന്തപ്രകൃതം ഉള്ളവരും, പണത്തോടു ആസക്തി ഇല്ലാത്തവരും, സഞ്ചരിതരും, പരിശോധിക്കപ്പെട്ടവരുമായ പുരുഷന്മാരെ നിങ്ങള്‍ മെത്രാന്മാരും, ശെമ്മാശന്മാരുമായി തെരഞ്ഞെടുക്കണം.

ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്രത്തില്‍ പൌരോഹിത്യ നല്‍വരം ഒരു ശ്‌ളീഹായുടെ മാത്രം കുത്തകയല്ല. എല്ലാവരിലും നല്‍വരം പകര്‍ന്നത് ഒരുപോലെയാണ്. പത്രോസ് മൂന്നു പ്രാവശ്യം തന്നെ തള്ളി പറഞ്ഞത് കൊണ്ടാണ് മൂന്നു പ്രാവശ്യം തന്നെ സ്ഹിേക്കുന്നുവോ എന്ന് ചോദിച്ച് വിശ്വാസത്തില്‍ ഉറപ്പിച്ചതു. അല്ലാതെ പ്രത്യേക അധികാരമൊന്നും പത്രോസിനു നല്‍കപ്പെട്ടതായി പറയുന്നില്ല. പില്‍ക്കാലത്ത് റോമിന് രാഷ്ടീയ അധികാരം കൈവന്നതോടുകൂടിയാണ് പ്രാഥാന്യം ഏറിയത്. ആദ്യത്തെ എട്ടു നൂറ്റാണ്ടുകളിലെ സഭാ പിതാക്കന്മാര്‍ പഠിപ്പിച്ച വിശ്വാസം അപ്പോസ്‌തോലിക വിശ്വാസമാണ്. ഭാരത ക്രിസ്ത്യാനികള്‍ മാര്‍ത്തോമശ്‌ളീഹായുടെ പൌരോഹിത്യ പിന്‍തുടര്‍ച്ച തള്ളി പറയുന്നതിലൂടെ സ്വന്തം പിതൃത്വം തള്ളി പറയുകയാണ് ചെയ്യുന്നത്. നിങ്ങളെ കൈകൊള്ളുന്നവര്‍ എന്നെയാണ് കൈക്കൊള്ളുന്നത്. എന്നെ കൈകൊള്ളുന്നവര്‍ എന്നെ അയച്ച പിതാവിയുെം. നിങ്ങളെ തള്ളുന്നവര്‍ എന്നെയും എന്നെ അയച്ച പിതാവിയുെം. മാര്‍തോമാശ്‌ളീഹായ്ക്ക് പട്ടത്വം ഇല്ല എന്ന് പറഞ്ഞ് തള്ളി പറയുന്നത് വഴി ആ പുണ്ണ്യവാനിലേക്ക് പകര്‍ന്ന പരിശുദ്ധ റൂഹയെയാണ് നിഷേധിക്കുന്നത്. പരിശുദ്ധത്മാവിതിെരെയുള്ള പാപം മോചിക്കപ്പെടുകയില്ല.

കര്‍തൃശിഷ്യനായ മാര്‍ത്തോമശ്‌ളീഹാ മലങ്കരയില്‍ ഏഴരപള്ളികള്‍ സ്ഥാപിച്ചു എന്നുപറഞ്ഞാല്‍ ഏഴുപേരെ എപ്പിസ്‌കൊപ്പാമാരായി വാഴിച്ചു എന്നാണ്. അല്ലാതെ പള്ളികള്‍ പണിതു എന്നതു മാത്രമല്ല. അരപള്ളി എന്ന് പറയുന്നത് അവിടെ എപ്പിസ്‌കൊപ്പായെ നിയമിക്കാത്തതു കൊണ്ടാകാം അതിനുശേഷം മലങ്കര നസ്രാണികള്‍ പകലോമറ്റം അര്‍ക്കടിയോക്കാന്മാരുടെ നേതൃത്വത്തില്‍ വളര്‍ന്നുവന്നു.

ഉദയംപേരൂര്‍ സുന്നഹദോസിനു മുന്‍പ് വരെ മലങ്കര സഭ പൌരസ്ത്യ സുറിയാനി സഭയുമായി ബന്ധപ്പെട്ടാണ് വളര്‍ന്നു വന്നത്, ജറുസലേം സഭയില്‍ അരമയാക് സുറിയാനിയിലും അന്ത്യോക്യയില്‍ ഗ്രീക്കിലും ആയിരുന്നു ആരാധനാ ക്രമം. എന്നാല്‍ സെലുഷ്യന്‍ സഭയുടെ പൌരസ്ത്യ സുറിയാനി (കല്‍ദായ) ആരാധനാ ക്രമം ആയിരുന്നു മലങ്കര സഭയില്‍ നിലനിന്നിരുന്നത്. പോര്‍ത്തുഗീസുകാരുടെ 'ലത്തിനീകരണവും' അങ്ഗ്‌ളിക്ക്ന്‍ മിഷറിമാരുടെ പ്രവര്‍ത്തനവും പുതിയ സാഹചര്യം മലങ്കരസഭയില്‍ വരുകയും , അവരുടെ പ്രവര്‍ത്തങ്ങളില്‍ അതൃപ്തി പൂണ്ട മലങ്കര സഭാ മക്കള്‍ 1653 ജനുവരി 3 ലെ കൂന്‍കുരിശു സത്യത്തിലൂടെ 'പുത്തന്‍കുറ്റുകാര്‍' എന്നും 'പഴയകുറ്റുകാര്‍' എന്നും രണ്ടു വിഭാഗങ്ങളായി മാറുകയും ചെയ്തു. 'പുത്തന്‍കുറ്റുകാര്‍' തങ്ങള്‍ക്കു ഒരു മെത്രാനെ ലഭിക്കുവാായി വിദേശ സഭകളുമായി കത്തിടപാടുകള്‍ നടത്തി, അങ്ങനെ 1665 ല്‍ ജറുസലേമില്‍ നിന്നും മാര്‍ ഗ്രേഗോറിയോസ് എന്ന മെത്രാന്‍ മലങ്കരയില്‍ എത്തി. അദ്ദേഹം 'ലത്തിനീകരണം' മൂലം മലങ്കര സഭയില്‍ നിന്ന് നഷ്ടപ്പെട്ടു പോയ പൌരസ്ത്യ സുറിയാനി ആരാധനാ ക്രമം പുനസ്ഥാപിച്ചു . 1750 വരെ മലങ്കര സഭ ഈ ആരാധനാ ക്രമം പിന്‍തുടര്‍ന്നു.

അന്ത്യോക്യര്‍ 'കഴകം മൂത്ത് ഊരാണ്‍മ' എന്ന നിലയില്‍ എത്തുകയും മലങ്കരയിലെ ഭരണത്തില്‍ പ്രവേശിക്കുക, മെത്രാന്മാരുടെ പട്ടത്വത്തെ ചോദ്യം ചെയ്യുക, അധികൃതമായി പട്ടം കൊടുക്കുക, പള്ളികളില്‍ കലഹങ്ങള്‍ ഉണ്ടാക്കി പ്രശ്ങ്ങള്‍ സൃഷ്ട്ടിക്കുക എന്നിവ പ്രധാ കലാ പരിപാടിയാക്കി മാറ്റി. അഞ്ചാം മര്‍ത്തോമാക്ക് അഴിച്ചു പട്ടം കൊടുക്കുവാനുള്ള സ്ഥത്തിക്കോന്‍ അതിന്റെ പ്രകട ഉദാഹരണമാണ്. 1751 ല്‍ മലങ്കരയില്‍ വന്ന ശക്രള്ള ബസേലിയോസ് മഫ്രിയാന അദ്ദേഹത്തോട് പരാജയപ്പെട്ടു എങ്കിലും പാശ്ചാത്യ സുറിയാനി ക്രമങ്ങളെ അനുകൂലിക്കുന്ന ഒരു വിഭാഗത്തെ ഉണ്ടാക്കുവാന്‍ അവര്‍ക്ക് സാധിച്ചു. ഇവരുടെ സമ്മര്‍ദ ഫലമായി മാര്‍ത്തോമ ആറാമന്‍ മാര്‍ ദിവന്നാസിയോസ് എന്ന പേരില്‍ ഇവരില്‍ നിന്നും മെത്രാപ്പോലീത്താ സ്ഥാനം ഏറ്റു. എന്നാല്‍ 1847 ല്‍ മലങ്കരയില്‍ വന്ന മാര്‍ കൂറിലോസ് മലങ്കര സഭയില്‍ നിന്നും പൌരസ്ത്യ സുറിയാനി ആരാധനാ ക്രമം തുടച്ചു മാറ്റി അന്ത്യോക്യന്‍ ആരാധനാ ക്രമം നടപ്പിലാക്കി. 1836 ലെ മാവേലിക്കര സുന്നഹദോസില്‍ വച്ചാണ് അന്ത്യോക്യന്‍ ആരാധനാ ക്രമം പൂര്‍ണമായി മലങ്കര സഭ ഔദ്യോകികമായി ഉപയോഗിച്ചു തുടങ്ങിയത്.

അന്ത്യോക്യന്‍ സഭയുമായി ഉള്ള ബന്ധം നിലനിര്‍ത്തേണമെന്നാണ് ഭാരതത്തിലെ ഇരു സഭകളും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അത് ഏതുവിധത്തില്‍ ആയിരിക്കണം എന്നതായിരുന്നു തര്‍ക്കം. മലങ്കര സഭക്ക് ആവശ്യമെങ്കില്‍ മെത്രാന്മാരെ വാഴിക്കുവാനുള്ള അധികാരമാണ് സുറിയാനിസഭയുടെ തലവന്‍ എന്ന നിലയില്‍ പാത്രിയാര്‍കീസിനു നല്‍കിയത് (മലങ്കര സഭയുടെ അംഗീകാരത്തോടെ തെരഞ്ഞെടുക്കപെടുന്ന പാത്രിയാര്‍കീസ് ആണെങ്കില്‍ മാത്രം). എന്നാല്‍ മെത്രാന്മാരെ വാഴിക്കുവാനും നിയമിക്കുവാനും മാറ്റുവാനും ആവശ്യമെങ്കില്‍ മുടക്കുവാനും പാത്രിയാര്‍കീസിന് അധികാരമുണ്ടെന്ന് മറു ഭാഗം പറയുന്നു. ഈ തര്‍ക്കത്തില്‍ മലങ്കര സഭയുടെ അഭിപ്രായമാണ് വട്ടിപണകേസില്‍ കോടതി അംഗീകരിച്ചതു. അബ്ദുള്ള പാത്രിയാര്‍കീസ് കേരളത്തില്‍ വന്നതോടുകൂടിയാണ് മലങ്കര സഭ രണ്ടു വിഭാങ്ങളായി മാറിയത്. 19 നുറ്റാണ്ട് വരെ മലങ്കര സഭ പൂര്‍ണസ്വതന്ത്ര സഭ ആയിരുന്നു. മലങ്കര സഭയുടെ ഉള്‍ഭരണത്തില്‍ പാത്രിയാര്‍കീസിനു യാതൊരു അധികാരവും ഇല്ലായിരുന്നു. ഈ അധികാരം പാത്രിയാര്‍കീസ്‌നു നല്‍കിയതു മൂലമാണ് ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമുള്ള യാക്കോബായ വിഭാഗത്തിന്റെ പള്ളികളില്‍ മേല്‍ അധികാരം നഷ്ടമായത്.

1653 ജനുവരി 3ാം തീയതി മട്ടാഞ്ചേരിയില്‍ 25000 പരം മലങ്കര സ്രാണികള്‍ ചേര്‍ന്ന് എടുത്ത കൂന്‍ കുരിശു സത്യത്തോടെ മലങ്കര സഭ വിദേശ ആധിപത്യത്തില്‍ നിന്ന് മോചിതമാക്കിയതാണ് . പക്ഷേ ഇന്നും മലങ്കര സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ക്ക് വിദേശ അടിമനുകത്തില്‍ തുടരാനാണ് വിധി. ഇന്ന് അന്ത്യോക്യന്‍ സഭയില്‍ യാക്കോബായ വിഭാഗത്തിനുള്ള സ്ഥാനം എന്താണെന്ന് ഒന്ന് മസിലാക്കുന്നത് ഉചിതമാണ്. ഇത് അറിയണമെങ്കില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 15 – 17, 2010 വരെ സെന്റ് ഇഗ്‌നാത്തിയോസ് സെന്ററില്‍ കൂടിയ കൂടിയ അന്ത്യോക്യന്‍ സുന്നഹദോസിന്റെ തീരുമാങ്ങള്‍ വായിക്കണം.

പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുക്കുവാനുള്ള സമിതിയില്‍ യാക്കോബായ സഭയില്‍ നിന്നും പ്രധിനിധികളെ ഉള്‍പ്പെടുത്തുവാന്‍ വേണ്ടി ആലോചിക്കുവാനുള്ള കമ്മറ്റിയാണ് ഇപ്പോള്‍ രൂപീകരിച്ച്ചുട്ടുള്ളത്.
കേവലം മലങ്കര സഭയുടെ ഒരു ഭദ്രാസത്തിന്റെ പോലും അംഗങ്ങള്‍ ഇല്ലാത്ത അന്ത്യോക്യന്‍ സുറിയാനി സഭയുടെ സുന്നഹദോസില്‍ ഇപ്പോള്‍ യാക്കോബായ വിഭാഗത്തിന്റെ മെത്രാപൊലീത്തന്മാര്‍ അംഗങ്ങള്‍ ആണോ?
2011 ല്‍ ആകമാന സുന്നഹദോസ് കൂടി എന്നാണ് പറയുന്നത്? ആകമാന സുറിയാനി സഭയുടെ സുന്നഹദോസ് മുന്‍പ് എന്നെങ്കിലും കൂടിയിട്ടുണ്ടോ ? ഇന്ത്യയില്‍ നിന്നുള്ള യാക്കോബായ വിഭാഗത്തില്‍ നിന്നു കൂടി അംഗങ്ങള്‍ ഉള്‍പെടുമ്പോഴാണോ ആകമാന സുന്നഹദോസ് ആകുന്നത്. ഇപ്പോള്‍ നടന്നത് പ്രാദേശിക സുന്നഹദോസ് ആയിരുന്നുവോ?
ഇപോഴത്തെ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്തപ്പോള്‍ മലങ്കര യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള മെത്രാന്മാര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നോ?
ഇന്ത്യക്ക് പുറത്തുള്ള മലങ്കരയിലെ യാക്കോബായ വിഭാഗത്തിലുള്ള മലയാളികളായ വിശ്വാസികള്‍ അന്ത്യോക്യായുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാണ്. നിലവില്‍ അവര്‍ക്ക് വോട്ടവകാശമുണ്ടോ ?

ഭരണപരമായി അന്ത്യോക്യന്‍ സഭക്ക് മലങ്കര സഭയുടെ മേല്‍ യാതൊരു അധികാരവുമില്ല. ഇനിയും വിദേശ അടിമനുകത്തില്‍ നിന്ന് മലങ്കര സഭാ മക്കള്‍ മോചിതരാവണം. അതാണ് പൂര്‍വികര്‍ നമുക്ക് കാണിച്ചു തന്ന മാര്‍ഗം. വിശ്വാസത്തില്‍ മാത്രമാണ് മലങ്കര സഭക്ക് അന്ത്യോക്യന്‍ സഭയുമായി ഐക്യമുള്ളത്. ഭരണപരമായി മലങ്കര സഭ സ്വതന്ത്രമാണ്. ഭാരതത്തിലെ പരോമോന്നത നീതി പീഠം അംഗീകരിച്ച 1934 ലെ ഭരണഘട വിഭാവം ചെയ്യുന്ന സ്‌ഹേബന്ധത്തില്‍ പരസ്പരം ക്ഷമിക്കുവാനും പൊറുക്കുവാനും, അന്യോന്യം അംഗീകരിച്ചു ഐക്യത്തോടെ മുന്നേറുവാനും സാധിക്കണം.

മലങ്കര സഭയില്‍ കഴിഞ്ഞ ഒന്നര ശതാബ്തം നേരിടേണ്ടി വന്നിട്ടുള്ള കേസുകളുടെ ഒരു സംഗ്രഹം ചുവടെ ചെര്‍ക്കുന്നു

സെമിനാരി കേസ് (1879 1889) മലങ്കര സഭയുടെ അനുമതി ഇല്ലാതെ അന്തോകിയയില്‍ പോയി പട്ടം വാങ്ങി വന്ന മാര്‍ മാത്യൂസ് അത്തനാസിയോസ് ആയി ഉണ്ടായ കേസ്. അവസാനം അദ്ദേഹം കേസില്‍ തോറ്റ് സഭ വിട്ടുപിരിഞ്ഞു മാര്‍ത്തോമ സഭ ഉണ്ടായതു. അതിനോട് അനുബന്ധിച്ച് ഉണ്ടായ കോട്ടയം ചെറിയ പള്ളി കേസും, വട്ടിപ്പണം കേസും
ആര്‍ത്താറ്റ് കേസ് ( 1893 – 1905 ) കൊച്ചി റോയല്‍ കോടതി വിധിയും. ഇതില്‍ അന്തോക്യാ പത്രിയര്‍ക്കീസിനു ആത്മീയ മേല്‍നോട്ടം അല്ലാതെ ലൌകീകമായ അധികാരം ഇല്ലെന്നുള്ള വിധി
വട്ടിപ്പണം കേസ്, വട്ടിപ്പണം റിവ്യൂ കേസും ( 1913 – 1928 ) അബ്ദുല്ലാ പത്രികീസു വട്ടശ്ശേരി തിരുമേനിയെ മുടക്കി ബദല്‍ മലങ്കര മേത്രപോലീത്തയെ വാഴിക്കുകയും അതിനോട് അനുബന്ധമായി ഉണ്ടായ കേസ്. ഇതില്‍ പത്രിയര്‍ക്കീസു പക്ഷം ദയനീയമായി തോറ്റു
പരുമലചിട്ടി കേസ് 1918 ല്‍ വിധി ആയതു. പരുമല സെമിനാരിയുടെ പ്രവൃത്തനത്തിനു വേണ്ടി വട്ടശ്ശേരില്‍ തിരുമേനി കൂടിയിരുന്ന ചിട്ടി തുക തങ്ങള്‍ക്കു ആണെന്ന് അവകാശപ്പെട്ടു കൊണ്ട് പത്രിയര്‍ക്കീസു പക്ഷം നല്‍കിയ കേസ്. ഇതിലും വിജയം വട്ടശ്ശേരി തിരുമേനിക്കു ആയിരുന്നു.
സസ്‌പെന്ഷന്‍ കേസ് ( 1928 – 1931 ) വട്ടിപ്പണം കേസ് തോറ്റതിന് ശേഷം പത്രിയര്‍ക്കീസു പ്രതിനിധി മാര്‍ യൂലിയോസ് ഏലിയാസ് വട്ടശ്ശേരി തിരുമേനിയെ സസ്‌പെന്റ് ചെയ്തതിനു ഉണ്ടായ കേസ്. ഇ കേസും വട്ടശ്ശേരി തിരുമേനി വിജയിച്ചു
കണ്ടനാട് കേസ് ( 1929 – 1930 ) കണ്ടനാട് ഉള്ള ഒരു പള്ളിക്കാര്‍ വട്ടശ്ശേരില്‍ തിരുമേനിയെ പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നല്‍കിയ കേസ്. ഇതിലും വട്ടശ്ശേരില്‍ തിരുമേനി വിജയിച്ചു.
വില്‍പത്ര കേസ് (1934) കാലം ചെയ്ത പരി വട്ടശ്ശേരില്‍ തിരുമേനിയുടെ വില്‍പത്രപ്രകാരം താന്‍ കൈകാര്യം ചെയ്തിരുന്ന സ്വത്തുക്കള്‍ എല്ലാം സഭാ സുന്നഹദോസില്‍ നിഷിപ്തമാക്കതക്കതായി ഉള്ളതായിരുന്നു. ഇത് നടപ്പിലാക്കാതിരിക്കാന്‍ വേണ്ടി പത്രിയര്‍ക്കീസ് വിഭാഗം കോടതയില്‍ അന്യായം കൊടുക്കുകയും. ആ കേസ് കോടതി തള്ളുകയും അപ്പോള്‍ തന്നെ വില്‍പത്രം രജിസ്ടര്‍ ചെയ്തു നടപ്പിലാക്കുകയും ചെയ്തു.
ഒന്നാം സമുദായ കേസ് ( 1938 – 1958 ) 1934 ലെ അസോസിയേഷന്‍ സഭാ ഭരണഘടന പാസ്സാക്കുകയും മലങ്കര മെത്രപോലിത്തയും കാതോലിക്കയുമായി ഗീവര്‍ഗീസ് ദ്വിതിയന്‍ കാതോലിക്ക ബാവയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ യോഗത്തില്‍ സഹകരിക്കാതെ പത്രിയര്‍ക്കീസു വിഭാഗം 1935 ല്‍ കരിങ്ങചിറയില്‍ വച്ചു കൂടിയ ബദല്‍ യോഗ നിശ്ചയപ്രകാരം മലങ്കര മെത്രാപൊലീത്താ ആയി ആലുവായിലെ അത്തനാസിയോസ് തിരുമേനിയെ തിരഞ്ഞെടുക്കുകയും കേസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇന്നുള്ള പത്രിയര്‍ക്കീസുകര്‍ ആരോപിക്കുന്നത് പോലെ ആലുവായിലെ തിരുമേനിക്കു അന്ധത ബാധിക്കുന്നത് വരെ കാതോലിക്കാ വിഭാഗം കേസ് കൊടുത്തു എന്ന് വിലപിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണു എന്ന് മനസിലാക്കേണ്ട സത്യമാണ്. വട്ടശ്ശേരി തിരുമേനിയുടെ മരണാസന്നനായി കിടന്നപ്പോള്‍ ആലുവായിലെ അത്തനാസിയോസ് തിരുമേനി വന്നു ചെയ്തു കൂട്ടിയത് എന്തായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. പിന്നീടു ഗീവര്‍ഗീസ് ദ്വിതിയന്‍ ബാവയെ വൃദ്ധന്‍ പുന്നൂസ് എന്ന് വിളിച്ചു ആക്ഷേപിച്ചതും പിന്നീടു ആ നാവുകൊണ്ട് ജയ് വിളിച്ചു സ്വീകരിക്കേണ്ടി വന്നതും ചരിത്രത്തില്‍ ആരും മറന്ന സംഭവങ്ങളും അല്ല. കോട്ടയം പഴയ സെമിനാരി കയ്യേറാന്‍ നോക്കിയതും ആന പാപ്പിയെ വക വരുത്തിയതും ആരാണ് ? ഒന്നാം സമുദായ കേസും തോറ്റ് ഒരു രക്ഷയും ഇല്ലാതെ ഗീവര്‍ഗീസ് ദ്വിതിയന്‍ ബാവയെ അംഗീകരിച്ചു 1934 ലെ ഭരണഘടന അംഗീകരിച്ചു ഈ സഭയോട് ചേര്‍ന്നവര്‍ 1972 മുതല്‍ കുഴപ്പങ്ങള്‍ വീണ്ടും സൃഷ്ടിക്കാന്‍ തുടങ്ങി.

മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രമാദമായ കേസുകള്‍ എല്ലാം പാത്രികീസോ അദ്ദേഹത്തിന്റെ അനുയായികളോ മലങ്കര സഭയെ കുഴിച്ചു മൂടുവാന്‍ വേണ്ടി വാദി ആയി കൊടുത്ത കേസുകള്‍ ആണ്. ഇവിടെ ആരാണ് കേസുകള്‍ കൊണ്ട് കുഴപ്പം ഉണ്ടാക്കിയവര്‍? ആരാണ് കേസുകള്‍ കൊടുക്കുന്നവര്‍ എന്ന്. 1972 നു ശേഷം അന്ത്യോക്യ പാത്രിയര്‍ക്കീസ് 1934 സഭാ ഭരണഘടനാ വിരുദ്ധമായി മലങ്കര സഭയിലേക്ക് അച്ചന്മാരെയും റമ്പാന്‍മാരെയും, മെത്രാപോലിതന്‍മാരെയും വഴിക്കുവാന്‍ തുടങ്ങി. സഭാ യോജിപ്പിന് ശേഷം പരസ്പര വിരുദ്ധമായ നടപടി ക്രമങ്ങളിലേക്ക് കടന്ന പരി.പാത്രിയര്‍ക്കീസിനെതിരായി മലങ്കര സഭ കണ്ടെത്തിയ മാര്‍ഗം ആയിരുന്നു രണ്ടാം സമുദായ കേസ്. സഭ ഈ കേസുകള്‍ ആരംഭിച്ചപ്പോള്‍ മലങ്കര സഭയിലെ എല്ലാ പള്ളികളും ഒറ്റക്കായും അല്ലാതെയും കേസില്‍ കഷി ചേരുവാനും ശ്രമിച്ചു. തല്‍ഫലമായി കേസുകളുടെ എണ്ണം വര്‍ധിക്കുകയും, ഈ കേസുകള്‍ എല്ലാം സമ സ്വഭാവത്തില്‍ ആയതിനാല്‍ അതില്‍ നിന്നുള്ള 8 കേസുകള്‍ കോടതി പരിഗണിച്ചു കൊണ്ട് ബഹു.ഹൈകോടതിയും ബഹു.സുപ്രിം കോടതിയും വിധി പ്രഖ്യാപിച്ചു. ഇവിടെ മലങ്കര സഭ കേസ് നടത്തേണ്ട സാഹചര്യത്തിലേക്ക് പത്രിയര്‍ക്കീസ് എത്തിക്കുകയായിരുന്നു. അല്ലാതെ മലങ്കര സഭ ഒരിക്കലും ഒരു കേസുകള്‍ക്കും തുടക്കം കുറിച്ചതായി സഭാ ചരിത്രം പഠിക്കുന്ന ആരും പറയുകയില്ല.

1912 ലെ കാതോലിക്കേറ്റ്, 1934 ലെ സഭാ ഭരണഘടന, പഴയ സെമിനാരി, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, 1958 സുപ്രീം കോടതി വിധി, 1995 സുപ്രീം കോടതി വിധി, 2002 ലെ മലങ്കര മെത്രപോലീത്താ സ്ഥാനം, മലങ്കര സഭയുടെ 1600 ഓളം ഇടവകപള്ളികള്‍ തുടങ്ങി എല്ലാം ഇന്ന് നിലനില്‍ക്കുന്നത് നിയമ പിന്‍ബലം ഒന്ന് കൊണ്ട് മാത്രം. ഇത് ആര്‍ക്കും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവണ്ണം നിയമം മൂലം ഉറപ്പിക്കപ്പെട്ട സത്യങ്ങളും. ഇതെല്ലം അസ്ഥിരപ്പെടുതുന്നതിനു കോടതി വിധിക്ക് പുറത്തു ഉണ്ടാക്കുന്ന ഏതൊരു എഗ്രിമെന്റ്‌നും സാധിക്കും. മലങ്കരയിലെ അഞ്ചു പ്രധാന പള്ളികളുടെ കേസുകള്‍ സുപ്രീം കോടതി ഒറ്റ കേസായി പരിഗണിക്കുവാന്‍ പോവുകയാണ്. മാത്രമല്ല വിധി നടത്തിപ്പ് ഹര്‍ജിയും സുപ്രീം കോടതി ഉടനെ പരിഗണിക്കുകയാണ്. സുപ്രീം കോടതിയുടെ 1995 ലേ വിധിയും അതിന്റെ ഡിക്രിയും മലങ്കരയിലെ എല്ലാ പള്ളികള്‍ക്കും ഒരുപോലെ ബാധകമാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ സുപ്രീം കോടതിയേക്കാള്‍ വലിയ ഒരു മദ്ധ്യസ്ഥന്‍ ഇല്ല. 1934 ലെ ഭരണഘടനയ്ക്ക് അധീനരായി മലങ്കര സഭയില്‍ ഒരു സ്ഥാനിയുമില്ല.

മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികളായ ഓര്‍ത്തഡോക്‌സ് സഭാമക്കള്‍ ഒന്നായി മാറണമെന്നാണ് സാധാരണക്കാരായ വിശ്വാസികളുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. അധികാരത്തിന്റെ അപ്പകഷണങ്ങള്‍ക്കായി കടിപിടികൂടുന്നവരുടെ ദുര്‍വാശി മൂലം ഇനി ഒരു യോചിപ്പ് അസാധ്യമാണ്. ഭാരത മസാക്ഷിയുടെ മുന്നില്‍ എന്നും കളങ്കമായി, ആരോപണ പ്രത്യാരോപണങ്ങളുമായി ഇനിയും അധിക കാലം മുന്നോട്ടു പോകുവാാകില്ല എന്ന തിരിച്ചറിവ് ഇരു വിഭാഗങ്ങള്‍ക്കും ഉണ്ടാകണം. മലങ്കര സഭയുടെ ഇന്നയോളമുള്ള ചരിത്രത്തിന്റെ ഏടുകളില്‍ ഇണക്കങ്ങളും, പിണക്കങ്ങളും, വേര്‍പിരിയലുകളും, ഒത്തുചേരലുകളും ഉണ്ടായിട്ടുണ്ട്. 1890ല്‍ തുടങ്ങി 2001ലെ പി.എം.എ മെത്രാപ്പോലീത്തന്‍ കേസില്‍ ഭാരതത്തിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ വിധി തീര്‍പ്പുവരെ ഇരു സഭകള്‍ക്കും അനുകൂലമായും പ്രതികൂലമായും വിധികളുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടും ഒന്നിനും ഒരു അവസാമുണ്ടായിട്ടില്ല. വിവിധ കോടതികളിലായി ഇത്രയും കേസുകള്‍ ഉള്ള ഒരു സമൂഹം ഭാരത ചര്‍ത്രത്തില്‍ ഇന്നയോളം ഉണ്ടായിട്ടുമില്ല. പള്ളി കേസുകള്‍ പരിഗണിക്കാന്‍ മാത്രമായി രൂപീകൃതമായ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയില്‍ എഴുപതോളം കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഹൈക്കോടതിയില്‍ 70 അപ്പീലുകള്‍ തന്നെ ഉണ്ട്. വിവിധ കോടതികളിലായി മറ്റനേകം കേസുകളും. ഒന്നായി മുന്നോട്ടു പോവുക അസാധ്യമാണ് എന്ന തിരിച്ചറിവ് ഇിനിയും ആര്‍ക്കാണ് ഉണ്ടാകേണ്ടത്? ഒത്തു തീര്‍പ്പിന്റെ മേഖലകളില്‍ പരസ്പരം പഴിചാരാതെ വിട്ടു വീഴ്ചയോടെ, രമ്യമായി എല്ലാം പറഞ്ഞു തീര്‍ത്ത് സ്‌ഹേത്തിന്റെ ആത്മാവില്‍ സഹോദരീ സഭകളായി വേര്‍പിരിയാം. ഇിനിയെങ്കിലും കാലത്തിന്റെ ചുവരെയുത്തു വായിക്കുവാന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ വരും തലമുറ നമ്മോടു പൊറുക്കില്ല എന്നത് സത്യം.

െ്രെകസ്തവ സഭയുടെ ഉദ്ദേശവും ലക്ഷ്യവും മറന്നുള്ള പ്രവര്‍ത്തങ്ങള്‍ ഭാരത സഭകള്‍ക്കു മാതൃകയാകേണ്ട അവിഭക്ത മലങ്കര സഭയില്‍ അവസാിക്കണം. വരും തലമുറയ്ക്ക് മാതൃക പകരുവാന്‍ കേസുകളും വഴക്കുകളുമായി മുന്നോട്ടു പോകുവാന്‍ കഴിയില്ല. അബ്രഹാമിന്റെയും ലോത്തിന്റെയും ആടുകളെ മേയിക്കുന്നവര്‍ തമ്മില്‍ ശണ്ഠ ഉയര്‍ന്നപ്പോള്‍ അബ്രഹാം പിതാവു പറഞ്ഞു എനിക്കും, നിനക്കും എന്റ് ഇടയന്മാര്‍ക്കും, നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ. നാം സഹോദരന്മാരല്ലോ. ദേശമെല്ലാം നിന്റെ മുന്‍പാകെ ഇല്ലയോ? എന്നെ വിട്ടു പിരിഞ്ഞാലും. നി ഇടത്തോട്ടെങ്ങില്‍ ഞാന്‍ വലത്തോട്ട് പോയ്‌ക്കൊള്ളാം നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഞാന്‍ ഇടത്തോട്ട് പോയ്‌ക്കൊള്ളാം. (ഉല്പത്തി 13:9). ഈ വചങ്ങള്‍ ഇപ്പോള്‍ നമുക്കു വേണ്ടി അല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടി? ഉണര്‍ന്നുകൊള്‍ക, ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്കുക. ഞാന്‍ നിന്റെ പ്രവര്‍ത്തി എന്റെ ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണത ഉള്ളതായി കണ്ടില്ല. ഇതാ ഞാന്‍ നിന്റെ മുന്‍പില്‍ ഒരു വാതില്‍ തുറന്നു വച്ചിരിക്കുന്നു. അത് ആര്‍ക്കും അടച്ചുകൂട.ഞാന്‍ സമ്പന്നായിരിക്കുന്നു; എിക്ക് ഒന്നിനും മുട്ടില്ല എന്ന് പറഞ്ഞുകൊണ്ട് നി നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്‌നനും എന്ന് അറിയാതിരിക്കുന്നു. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളപ്പേൊലെ വരും.. ആത്മാവ് സഭകളോട് പറയുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ !!!
വിശ്വാസ തര്‍ക്കങ്ങള്‍ക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല
Join WhatsApp News
Too far divided to join 2018-12-29 06:31:22

the Patriarch & Catholicos sects are divided too far beyond joining together or go as on group. The common laity is going to suffer endlessly. The bishops are not interested in joining either. The Catholicos group won’t be able to occupy any church with Patriarch majority even though the court has ruled in favour.

The solution is a commonsense division of each church property. Every church/parish is unique, so decisions and division need to be done on one on one base. Each Parish form a small committee with members from both sides. Obtain 3 appraisals for the entire wealth of the parish and divide it as shares for each family. The majority keep the church if they prefer and the minority takes their share and join a nearby church of their group or start a new one. 

andrew

Malankara 2019-12-06 22:35:16
Malankara Church is not for division.If you want to leave the church,you can leave the church then you won’t have any claim on it. Court order will be implemented gradually In every church.So far more than 30 churches implemented court orders. Unlike other faction,Orthodox Church will have account and budget. Ordinary people will be happy with that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക