Image

ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (ജോസ്‌ ചെരിപുറം)

Published on 28 May, 2015
ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (ജോസ്‌ ചെരിപുറം)
നോമ്പ്‌ അനുഷ്‌ഠിക്കുന്നവരുടെ ചിന്തകള്‍ക്കായി)

(പഴയ കാല രചനകള്‍ - ഇ-മലയാളിയില്‍ വായിക്കുക. നിങ്ങളുടെ പൂര്‍വ്വകാല രചനകള്‍ പുന:പ്രസിദ്ധീകരണത്തിനായി അയക്കുക.)

ആരാണ്‌ ഞാനെന്നറിയാതെയെന്നെ
ത്തിരയുന്ന മാനവലോകമേ, കേള്‍ക്കുക
എന്റെ വചനങ്ങള്‍ നിത്യവ്രുത്തിക്കായ്‌
തെറ്റിവ്യാഖ്യാനിച്ചു പാപികളാകല്ലേ.

അഞ്ചു മുറിവുകളേല്‍പ്പിച്ചു നിര്‍ദ്ദയം
എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ പൂര്‍വ്വികര്‍
നിങ്ങളോ നിത്യവും വെട്ടിനുറുക്കുന്നു
എന്റെ മനസ്സും തനുവും കഠിനമായ്‌

ഞാനൊരു ജാതിയെ സ്രുഷ്‌ടിച്ചിടാനായി
ജന്മമെടുത്തില്ല, കേള്‍ക്കുക മര്‍ത്ത്യരേ,
ദൈവം നിനച്ച്‌, ഞാന്‍ കന്യാമറിയത്തില്‍
ഉണ്ണിയായീഭൂവില്‍ വന്നു പിറന്നുപോയ്‌

പാപവിമോചനം തേടുന്ന മാനവ-
രാശിക്ക്‌ നന്മയും ശാന്തിയും നല്‍കുവാന്‍
മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുത്ത്‌ ഞാനേവരേം
ദൈവ വഴിയിലേക്കാനയിച്ചീടുവാന്‍.

അവിടെയവര്‍ക്കായി നന്മതന്‍ തോരണം
തൂക്കിയ വീഥികള്‍ കാട്ടിക്കൊടുക്കുവാന്‍
ഇല്ല, ഞാനില്ല പറഞ്ഞില്ലൊരിക്കലും
പ്രത്യേകമായൊരു ജാതിയുണ്ടാക്കുവാന്‍

ഏതോ കുബുദ്ധികള്‍, സാത്താന്റെ ശക്‌തിയാല്‍
എന്നില്‍നിന്നെന്നുമകന്നുപോകുന്നവര്‍
ഇല്ലാവചനങ്ങള്‍ കല്‍പിച്ചുകൂട്ടുന്നു
അല്ലേല്‍ വിധിക്കുന്നു സ്ര്‌തീക്ക്‌ നിയമങ്ങള്‍

തെറ്റിപ്പിരിച്ചിട്ടീയാട്ടിന്‍ കിടാങ്ങളെ
എങ്ങോട്ടു നിങ്ങള്‍ നയിക്കുന്നിടയരേ?
വേഷങ്ങള്‍ കെട്ടേണ്ട കാര്യമില്ല-ന്യരെ
കുറ്റപ്പെടുത്തേണ്ട, ദൈവം പ്രസാദിക്കാന്‍

വായിക്കുക, നിങ്ങള്‍ പാലിക്കുക , എന്റെ
വാക്കുകള്‍, തെറ്റുകള്‍ കൂടാതെ, മുട്ടാതെ
മുക്കിനും മൂലയ്‌ക്കും കാണുന്നനേകമാം
ഇടയരേ, നിങ്ങളിക്കാര്യം ശ്രവിക്കുവിന്‍

അത്യുന്നതങ്ങളില്‍ വാണീടുമീശ്വരന്‍
നോക്കുന്നു മര്‍ത്ത്യനെ, ഉല്‍ക്രുഷ്‌ടസ്രുഷ്‌ടിയെ
അവനോ നിരന്തരം പണിയുന്നു പള്ളികള്‍,
കൂണു മുളച്ചപോലേറുന്നു ഭൂമിയില്‍

ഞാനോ പറയുന്നു, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍
നല്ലവരാകുക, നന്മ ലഭിക്കുവാന്‍
ഞാന്‍ തന്നെ ആദിയുമന്തവുമാകയാല്‍ രക്ഷ നേടും
വിശ്വാസമെന്നില്‍ പുലര്‍ത്തുന്ന മാനവന്‍

ജോസ്‌ ചെരിപുറം
josecheripuram@gmail.com
ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (ജോസ്‌ ചെരിപുറം)
Join WhatsApp News
Mohan Parakovil 2015-05-29 07:12:11
മനസ്സിലുള്ളത് എഴുതാൻ ധൈര്യമുള്ള കവിയാണ്‌ ശ്രീ ചെരിപുരം എന്ന് തോന്നുന്നു. പ്രിയ പത്രാധിപര് -എത്ര പേർ ഈ കവിതയോട് യോജിക്കുന്നു എന്ന് ചോദിക്കുക. ആ നമ്പര് പ്രസിദ്ധീകരിക്കുക. ഒരു പക്ഷെ കൃസ്തു മത വിസ്വാസികല്ക്ക് യോജിക്കാൻ പ്രയാസമാകും. ഞാൻ ഈ കവിതയിലെ ആശയത്തോട് യോജിക്കുന്നു.
വായനക്കാരൻ 2015-05-29 10:39:49
എന്റെ പേരിലാരും ജാതി സൃഷ്ടിച്ചില്ല
ആയിരമായിരം മതങ്ങൾ സൃഷ്ടിച്ചു
എല്ലാത്തിനേയും ചൂഷണം ചെയ്യുമ്പോലെ
എന്റെ പേരിലും നടക്കുന്നു ചൂഷണം.

സാത്താനും ഞാനുമായ് മർത്തഹൃദയങ്ങൾ
പങ്കിടണമെന്നതാണത്രെ ദൈവഹിതം
ലേറ്റസ്റ്റ്  കണക്കുകൾ നോക്കിയപ്പോൾ തോന്നി
സാത്താനെത്രമുന്നിലോടിയകലുന്നു.

നന്ദിയുണ്ട് ജോസേ ഈ ആഹ്വാനത്തിന്
അന്ത്യവരികൾ ഞാനിങ്ങനെയാക്കീടാം
‘ഞാൻ തന്നെയാദിയുമന്ത്യവുമാകയാൽ   
എന്നെ വിശ്വസിക്കുന്നോർ രക്ഷ നേടിടും‘.
വിദ്യാധരൻ 2015-05-29 13:47:20
'കരുണ തോന്നണേ ദാവീദ് പുത്രായെന്ന്"
കരഞ്ഞു കൂവി ശമരിയാക്കാരി വിളിച്ചപ്പോൾ 
തിരിഞ്ഞു നിന്നവൻ ജാതി ചിന്ത മറന്നുടൻ 
കരങ്ങൾ  തോട്ടനുഗ്രഹിച്ചു  മനുഷ്യപുത്രൻ.
'തൊട്ടു കൂടാത്തവൾ തീണ്ടികൂടാത്തവൾ' ശമരിയാക്കാരി 
ഇറ്റുവെള്ളം മെടുക്കാൻ കിണറിനരികിൽ വന്നപ്പോൾ 
തെറ്റ് തിരുത്തുകിൽ അകമേ നിന്നും വറ്റാത്തുറവ  
പൊട്ടിപുറപ്പെടും  ജീവന്റെ നദിപോലെന്നും ചൊല്ലി 
ജാതിമാതത്തിന്റെ വരുമ്പുകൾ മുറിച്ചവൻ 
ജൂതന്റെ നീതിയെ വെല്ലുവിളിചെപ്പഴും 
കാണുവാനില്ലെന്നാലാ  ധീരമനുഷ്യസ്നേഹിയുടെ 
ചേണുറ്റ ഗുണങ്ങൾ പിൻഗാമികളിൽ .
സത്യം വിളിച്ചു പറയുന്നവന്റെ തല 
കത്തികൊണ്ടറക്കുന്ന കലികാലമാണിത്.
ഇല്ലാത്ത സ്വർഗ്ഗത്തിൻ കഥകൾ പറഞ്ഞു തിരുടർ 
വല്ലാതെ വല യ്ക്കുന്നു സാധു ജനങ്ങളെ.
ചീർക്കുന്നു പുരോഹിത വർഗ്ഗവും കൂട്ടരും 
പോർക്കെറച്ചിയും കള്ളുമടിച്ചു കൊഴുക്കുന്നു. 
കൂടാതെ സോദോം ഗോമോറയിലെപ്പോലെ ഇടയർ 
ആടുകളുമായി സ്വവർഗ്ഗ രതിയിൽ മുഴുകുന്നു '
കെട്ടിപ്പെടുക്കുന്നു പള്ളികൾ ഭദ്രാസനങ്ങൾ 
പറ്റിച്ചു ജനങ്ങളെ കൊള്ളചെയ്യുന്നു കള്ളപരിഷകൾ

andrew 2015-05-29 18:44:48
If Jesus was preaching in New york city during juliani times ?
ഏതിലെ  ഒക്കെ എന്തല്ലാം കേറിയേനെ - ആമ ടൂടി  യെ ഓര്‍ക്കുക
നാരദർ 2015-05-29 19:40:35
എന്ത് പറയാനാണ് ചെറുശ്ശേരിയും അല്ല ചെറിപുരോം, വായനക്കാരനും, വിദ്യാധരനും കൂടി ഒരു കലക്ക് കലക്കിയിട്ടുണ്ട്. എപ്പഴാണോ മാത്തുള്ള ചേട്ടൻ വരാൻ പോകുന്നത്?

അന്ട്രു 2015-05-29 19:41:36

അളിയന്‍റെ പടവലങ്ങ കട്ടത് എഴുതുവാന്‍ ഉണ്ടായ പ്രജോദനം പോലെ ഇതാ മറ്റൊരു ക്ലാസിക്.

യേശുവിനെ കുരിസീച്ച പുരോഹിതരെ നഗ്നം കുരിസീക്കാന്‍ കാട്ടിയ കരേജിനു അഭിനന്ദനം .

Please don't retire to solitude with all the excuses you gave me.

Please be on the lime light and enlighten us.

We need blessed and enhanced true writers like you.

Ninan Mathullah 2015-05-30 02:54:37
I just returned from India Yesterday. I had only limited access to internet. Good to see that this forum is kept alive with both propaganda and good responses. Sorry to see that the propaganda still continue in this forum in subtle forms. Proponents of one religion continue this against other religions hiding behind a veil. They are blind to the injustice and selfishness in their own minds while judging others. Readers watch out!
andrew 2015-05-30 05:26:33
welcome back Mr.Mathulla. You know we missed you.
ശകുനി 2015-05-30 14:02:59
ഇനി അന്തപ്പനും കൂടി എത്തിയാൽ സംഗതിയ്ക്കൊക്കെ ഒരു തീര്പ്പു ഉണ്ടാകും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക