Image

ഗുലാന്‍ പെരിശ്‌! (നര്‍മ്മഭാന: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)

Published on 02 June, 2015
ഗുലാന്‍ പെരിശ്‌! (നര്‍മ്മഭാന: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
`ഇനി അച്ചന്റെ* കുത്താ'

കിട്ടിയ ചീട്ട്‌ എണ്ണി തിട്ടപ്പെടുത്തി തോറ്റെന്ന്‌ ഉറപ്പ്‌ വരുത്തി രണ്ടു ബേസും കൊടുത്തിട്ട്‌ നരിതൂക്കില്‍ ബേബിച്ചന്‍ ചീട്ട്‌ മേശപ്പുറത്തിട്ടു.

`ശ്ശേ...നല്ല കൈയാരുന്നു. അത്‌ തോക്കുകേലാരുന്നു. ആദ്യത്തെ കൈക്ക്‌ പോള്‌ജിണ പൊക്കി വെട്ടിയാ മതിയാരുന്നു' ഓരോ കൈയും കഴിയുമ്പോ ആരെയെങ്കിലും ബേബിച്ചന്‌ കുറ്റം പറയണം. നിര്‌ബകന്ധമാ! ഇത്തവണ എനിക്കാ കുറി വീണത്‌.

ബീ.ക്കോം കഴിഞ്ഞ്‌ സര്വ്വോപരിത്‌ന്‌ജാന പൂരിതനെന്ന മട്ടില്‍ ബുദ്ധിജീവി കളിച്ച്‌ തേരാപാരാ നടക്കുന്ന കാലം. വള്ളംചിറ പള്ളിയില്‍ ഫാദര്‍. ജോസ്‌ നീലത്തുമുക്കില്‍ വികാരിയായി വാഴുന്നു. അച്ചന്‍ പാവമാണ്‌. നല്ലൊരു പ്രസംഗകനാണ്‌. കുടുംബത്ത്‌ പിറന്നവന്‍. ചവിട്ടാത്‌ സ്റ്റാര്‌ട്ട്‌ക ആക്കുന്ന ഹോണ്ടാ മോട്ടോര്‍ സൈക്കിള്‍ ആദ്യമായി ഞങ്ങള്‍ വള്ളംചിറക്കാര്‍ കാണുന്നത്‌ അങ്ങേരുടെയാണ്‌. മുടിയും താടിയും നീട്ടി വളര്‌ത്തി്‌, യേശുവിനെ അനുസ്‌മരിപ്പിക്കുന്ന ഒരു ഉത്തമ വികാരിയച്ചന്‍. രാവിലെ വാട്ടിയ ഒരു കോഴി മുട്ട. ഉച്ചക്ക്‌ ഇറച്ചീം മീനും കൂട്ടി മൃഷ്ട്‌ടാന്ന ഭക്ഷണം, വൈകിട്ട്‌ ഒരു കുപ്പി കാച്ചിയ പശുവിന്‍ പാല്‍. അതാണ്‌ ഡയറ്റ്‌.

ഒഴിവുള്ളപ്പോള്‍ ഞങ്ങള്‍ പള്ളിമേടയില്‍ വൈകുംനേരങ്ങളില്‍ ഒത്തുകൂടുന്നത്‌ ചീട്ടുകളിക്കാനാണ്‌. അതില്‍ റമ്മിയും കഴുതകളിയും ഗുലാന്‍ പെരിശും ഒക്കെ ഉള്‍പ്പെടും. കൂടെ പരസ്‌പരം പാരവയ്‌പ്പുംഗോസ്സിപ്പും തമാശകളും. അതൊരു രസ്സമാണ്‌. കൂടെ ഉള്ളത്‌ പാഴൂര്‍ ജോസി, തേക്കനാല്‍ ബേബിച്ചന്‍, വെള്ളപ്ലാമുറി ടോമിച്ചന്‍, നരിതൂക്കില്‍ ബേബിച്ചന്‍. പിന്നെ ഞാന്‍. ആറുപേരെങ്കിലും ഇല്ലെങ്കില്‍ ഗുലാന്‍ പെരിശിന്‌ ഒരു വാശി ഉണ്ടാവില്ല. ഞങ്ങള്‍ അങ്ങനെ കളിച്ചു രസ്സിച്ച്‌ ഇരിക്കും. ഒരു പുരോഹിതനായ ജോസച്ചന്‍ കൂടെ ഉള്ളതിനാല്‍ ആര്‍ക്കും സ്വന്തം സ്വഭാവം പുറത്തെടുക്കാണോ അത്‌ പ്രകടിപ്പിക്കാനോ പറ്റാത്ത ഒരവസ്ഥ.

ഞാനും നരിതൂക്കില്‍ ബെബിച്ചനും ജോസ്സിയുമാണ്‌ ഒരു ടീം. ഞങ്ങള്‍ തോറ്റ്‌ കുണുക്ക്‌ വച്ചു. പിന്നീടുള്ള കളി വാശിയേറിയതാണ്‌ കുണുക്ക്‌ ഇറക്കുന്നിടംവരെ. കളിയുടെ ലഹരിയില്‍ പള്ളിയില്‍ സന്ധ്യാമണിയടിക്കുന്ന കാര്യം എല്ലാരും മറന്നു.

സിബിയാണ്‌ പള്ളീല്‍ സന്ധ്യാമണി അടിക്കേണ്ടത്‌. കാരണം അവനാണ്‌ കപ്യാര്‍. അറയ്‌ക്കല്‍ കൊച്ച്യേട്ടന്‍ റിട്ടയര്‍ ചെയ്‌ത ഒഴിവില്‍ കപ്യാരായി വാഴിക്കപ്പെട്ടവനാണ്‌ സജി. കക്ഷി വളരെ പാവമാണ്‌. ആരെന്തു പറഞ്ഞാലും അത്‌ നല്ലതോ ചീത്തയോ എന്ന്‌ മനസ്സിലാകുന്നതിന്‌ മുന്‌പേ സജി ചിരിക്കാന്‍ തുടങ്ങും. ശരീരം മുഴുത്തുത്താനെങ്കിലും മനസ്സ്‌ ചെറുപ്പം. പാവം! നിഷ്‌ക്കളങ്കന്‍.

എന്ത്‌ ചോദിച്ചാലും പറ്റില്ലാന്നു മാത്രം അവന്‍ പറയില്ല. `ഓ' എന്നൊരു മറുപടിയില്‍ ഒതുക്കും. തന്റെി കൊക്കില്‍ ഒതുങ്ങുന്ന കാര്യമാണോ അല്ലയോ എന്ന്‌ ചിന്തിക്കാതെയുള്ള `ഓ'.

ചീട്ട്‌ കളിയ്‌ക്കാറില്ലെങ്കിലും പുറത്ത്‌ നിന്ന്‌ കളി കാണുന്നതാണ്‌ സിബിയുടെ സന്തോഷം. അതിന്‌ ഞങ്ങള്‍ ഒരിക്കലും അവനെ കുറ്റപ്പെടുത്തില്ല കാരണം വെറുതെ നിന്ന്‌ കളി കാണാനുള്ള യോഗ്യത പോലും അവനില്ല. വെറുതെ ഇനം പെറുക്കി ഇടാന്‍ പറഞ്ഞാ പോലും അവന്‍ തെറ്റിക്കും.

അച്ചന്‍ ചീട്ടില്‍ നിന്നും കണ്ണെടുക്കാത്‌ സിബിയോടായി പറഞ്ഞു...

`പോയി മണി അടിച്ചിട്ടു വാടാ സിബി'

`ഓ'

മനസ്സില്ലാമനസ്സോടെ സിബി മണിയടിക്കാന്‍ പോയി. ബാക്കി ഉള്ളവര്‍ മുട്ടില്‍ നിന്ന്‌ പ്രാര്‌ത്ഥിഞക്കാന്‍ തയ്യാറെടുത്തു.

ഈ സമയത്ത്‌ തന്നെ എനിക്കൊരു കുബുദ്ധി തോന്നി. സാത്താന്‍ തോന്നിച്ചതാവണം. പ്രാഥമിക ആവശ്യം സാധിക്കാനെന്ന ഭാവേന ഞാനും സിബി പോയ വഴിയെ പതിയെ ശബ്ദം ഉണ്ടാക്കാത്‌ അവന്റെന പുറകെ പോയി.

സിബി പള്ളി തുറന്നു...സക്രാരിയുടെ സൈഡില്‍ കൂടെ മണിമാളികയുടെ അടുത്ത്‌ ചെന്ന്‌ സന്ധ്യാമണി അടിച്ചെന്ന്‌ വരുത്തി പള്ളി പൂട്ടി ഇറങ്ങുകയാണ്‌. മൂവന്തി നേരം. എങ്ങും പരിപൂര്‌ണ്ണമ നിശബ്ദത. കരിയില താഴെ വീണാല്‍ കേള്‌ക്കാം .

പൂട്ടില്‍ താക്കോല്‍ ഇട്ടു തിരിച്ചു പള്ളി പൂട്ടി ഇറങ്ങാന്‍ തുടങുന്ന ആ നിമിഷത്തില്‍ ഞാന്‍ സിബിയുടെ തോളിന്റെ! ഒപ്പം ചെന്ന്‌ ഒരു പ്രേതാത്മാവിന്റെഇ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു

`സിബീ......മോനേ...വരുന്നോ എന്റൊ കൂടെ.....!!!'

സിബി ഞെട്ടിത്തരിച്ചു.

മൂവന്തി നേരം! പള്ളിപ്പരിസരം! ശവക്കോട്ടയുടെ തൊട്ടടുത്ത്‌! കൂട്ടിനാരുമില്ല!

നല്ലജീവന്‍ പോകാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം.

ആരാ വിളിച്ചതെന്നോ ആരുടെ ശബ്ദമാണെന്നോ എവിടുന്നാ വിളി വരുന്നതെന്നോ നോക്കാനുള്ള സാവകാശം സിബിക്ക്‌ കിട്ടിയില്ല. അവന്‍ ഒറ്റ അലര്‌ച്ച യാണ്‌...കൂടെ ഒരു നിലവിളീം.

`അയ്യോ എന്റ്‌മ്മോ...%$#@ പ്രേതം...'

അതിനോടൊപ്പം ആരും ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാര്‌ത്ത്‌നാദവും!

തിരിച്ച താക്കോല്‍ പൂട്ടാത്‌ താഴില്‍ തന്നെ ഇട്ടിട്ട്‌ സിബി അലറിക്കൊണ്ടോടി. എങ്ങോട്ടെന്നില്ലാത്‌. തോളില്‍ കിടന്ന അവേെന്റാ തോര്‌ത്ത്‌്‌ പറന്നു നിലത്ത്‌ വീണു. തിരിഞ്ഞു നിന്ന്‌ അതെടുക്കാന്‍ പോലും സിബി മിനക്കെട്ടില്ല.

നിലവിളിയും കരച്ചിലും ബഹളവും കേട്ട്‌ ബാക്കിയുള്ളവര്‍ എഴുന്നേറ്റു വന്നു പക്ഷെ ഞാന്‍ ആ സമയം കൊണ്ട്‌ പള്ളിയുടെ പുറകുവശം വഴി ഞങ്ങള്‍ ചീട്ടു കളിച്ചുകൊണ്ടിരുന്ന ഭാഗത്തെത്തി. പിടിക്കപ്പെടുമോ എന്നാ പേടി കാരണം ആലില പോലെ എന്നെ വിറയ്‌ക്കുന്നുണ്ട്‌. സിബിയുടെ പുറകില്‍ ഞാനാണെന്നോ അവനെ പേടിപ്പിക്കാന്‍ ശ്രമിച്ചത്‌ ഞാനാണെന്നോ ആര്‌ക്കും ഇതുവരെ സംശയം ഉണ്ടായിട്ടില്ല. മൂവന്തി സമയത്തെ മങ്ങിയ ഇരുട്ടെനിക്ക്‌ തുണയായി.

ഞാന്‍ എന്റെര കിതപ്പ്‌ പുറത്ത്‌ കാണിക്കാത്‌ മറ്റുള്ളവരോട്‌ ആകാംഷയോടെ തിരക്കി എന്താ സംഭവിച്ചതെന്ന്‌. ആരും ഒന്നും മിണ്ടുന്നില്ല.

സിബി അപ്പോഴും ഓടുകയാണ്‌...ഓടിയോടി അവന്‍ ദൃഷ്ട്‌ടിയില്‍ നിന്നും മറഞ്ഞു. ഞങ്ങള്‍ മുഖാമുഖം നോക്കി. എല്ലാവര്‌ക്കും മൌനം.

പിന്നെ കളി തുടരാന്‍ ആര്‌ക്കും രസം തോന്നിയില്ല. ഓരോരുത്തരായി പിരിഞ്ഞു.

അന്ന്‌ രാത്രിയും പിറ്റേ പകലും മുഴുവന്‍ സിബി പനിച്ചു കിടന്നു. ഇതിനിടെ ജോസച്ചന്‍ പോയി അവന്റെ തലയ്‌ക്കു പിടിച്ചു പ്രാര്‌ത്ഥി ച്ചു.വെഞ്ചരിച്ച ഒരു കൊന്ത കഴുത്തിലണിയിച്ചു. അവന്റെന അപ്പന്‍ അവനുവേണ്ടി കറിക്കാട്ടൂര്‍ സര്‌ക്കാ്രാശുപത്രിയില്‍ നിന്നും മരുന്ന്‌ മേടിച്ചു കൊണ്ടുവന്നു.പ്രേതത്തെ കണ്ട്‌ പേടിച്ചയാള്‌ക്ക്‌ച എന്ത്‌ മരുന്നാണാവോ അവര്‍ കൊടുത്തുവിട്ടത്‌.

പിന്നുള്ള ദിവസ്സങ്ങളില്‍ ഞാന്‍ ഒരു പഞ്ചപാവമായി. പച്ചവെള്ളം ചവച്ചുകുടിക്കുന്ന പാവം. ഞാനാണ്‌ ഇതിനൊക്കെ കാരണക്കാരന്‍ എന്നാരും അറിയരുതേ എന്ന്‌ ഞാന്‍ മനസ്സുരുകിപ്രാര്‌ത്ഥി ച്ചു.കര്‌ത്താേവെന്റെപ പ്രാര്‌ത്ഥ്‌ന കേട്ടു. പ്രാര്‌ത്ഥഅനയുടെയും മരുന്നിന്റെചയും പരിചരണത്തിന്റെ!യും ബലത്തില്‍ സിബിയുടെ തുള്ളല്‍ മാറി, പനീ മാറി, പേടി മാറി ചെറുക്കന്‍ എഴുന്നേറ്റിരിക്കാന്‍ തുടങ്ങി. വര്‌ത്താ്‌നം പറയാന്‍ തുടങ്ങി...കഞ്ഞി കുടിക്കാന്‍ തുടങ്ങി.

ആ വാര്‌ത്ത്‌ കേട്ടപ്പോള്‍ വീട്ടുകാരെക്കാളും അച്ചനെക്കാളും അവനെക്കാളുംകൂടുതല്‍ ആശ്വസ്സിച്ചത്‌ ഞാനാണ്‌.

അന്ന്‌ സിബിക്ക്‌ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ഞാനെന്ത്‌ ചെയ്യുമായിരുന്നു എന്ന്‌ മുപ്പത്തിരണ്ട്‌ വര്‌ഷ്‌ങ്ങള്‌ക്കു ശേഷം തിരിഞ്ഞ്‌ നോക്കുമ്പോഴും എനിക്ക്‌ നിശച്ചയമില്ല. മുട്ടിപ്പായി ഞാന്‍ വിളിച്ചപേക്ഷിച്ച മാതാവ്‌ തന്നെ എന്നെ കാത്തു...എന്നെക്കാള്‍ കൂടുതലായി സിബിയേയും!
ഗുലാന്‍ പെരിശ്‌! (നര്‍മ്മഭാന: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക