1956 മാര്‍ച്ച് 26. തിരുവിതാംകൂര്‍ കൊച്ചിയിലെ അവസാനത്തെ എസ്.എസ്.എല്‍.സി
കഴിഞ്ഞത് അന്നാണ്. പിന്നെ ഫലം വരാന്‍ കാത്തിരിക്കുന്ന കാലം. അത് വെറുതെ
കളഞ്ഞില്ല. ഹെഡ്മാസ്റ്ററുടെ മകനും അദ്ധ്യാപകരുടെ പ്രിയ ശിഷ്യനും എന്ന പദവിയും,
പള്ളിക്കൂടത്തിനടുത്താണ് വീട് എന്ന ഭൂമിശാസ്ത്രസത്യവും സഹായിച്ചതിനാല്‍
കുറുപ്പംപടി എം.ജി.എം സ്കൂളിലെ പുസ്തകങ്ങളില്‍ നിഘണ്ടുവും മഹാകാവ്യങ്ങളും
ഒഴിച്ചുള്ള പുസ്തകങ്ങളില്‍ ബാക്കിയുണ്ടായിരുന്നതെല്ലാം ആ നാളുകളില്‍
വായിച്ചുതീര്‍ത്തു.
ആ വായനയോ, വൈകുന്നേരത്തെ ബാഡ്മിന്റണ്‍ കളിയോ
വായനശാലയിലെ സന്ധ്യകളോ മറന്നിട്ടില്ല. എങ്കിലും ഏറ്റവും തെളിഞ്ഞ ഓര്‍മ്മ ആ
നാട്ടിന്‍പുറത്തെ നിശബ്ദതയാണ്.....
>>>കൂടുതല്‍ വായിക്കാന്‍
പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...