Image

ഒമാനിലെ രുചി വൈവിദ്ധ്യങ്ങള്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)

Published on 07 August, 2015
ഒമാനിലെ രുചി വൈവിദ്ധ്യങ്ങള്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)
പച്ചിലകളുടെ തണലും,പച്ചപുതച്ചു നില്‍ക്കുന്ന വലിയ മലനിരകളും അവയ്‌ക്കിടയില്‍ ഒതുങ്ങി പറ്റിച്ചേര്‍ന്നു കിടക്കുന്ന,ലോകപ്രസിദ്ധമായ പല ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഉണ്ട്‌ ഒമാനില്‍. പല ഡിസ്‌ട്രിക്‌റ്റുകളായി വ്യാപിച്ചു കിടക്കുന്ന ഈ രാജ്യത്തിന്റെ കയ്യൊപ്പിന്റെ തന്നെ പ്രധാനഭാഗമാണ്‌ ഇവിടുത്തെ വൈവിധ്യമാര്‍ന്ന, അതിവിശിഷ്ടമായ ഭക്ഷണരീതിയും ആതിഥേയത്വവും.കഴിഞ്ഞ 8 വര്‍ഷമായി ലോകത്തെ ഏറ്റവും നല്ല ഹോട്ടലിനുള്ള ?World?s Best Hotel? അവര്‍ഡ്‌ കിട്ടുന്നത്‌, മസ്‌കറ്റിലുള്ള ബാര്‍ അല്‍ ജൈസ ഹോട്ടലിനാണ്‌. അത്യാധുനികതയില്‍,അടങ്ങിയ ഈ ഹോട്ടലില്‍ ഇന്‍ഡ്യന്‍ ഭക്ഷണം ഒരു പ്രത്യേക വിഭാഗം തന്നെയാണ്‌. അല്‍ ബുസ്‌താന്‍ പാലസ്‌ നിര്‍മ്മിച്ചതു തന്നെ ജി സി സി,മീറ്റിംഗിനു വേണ്ടിയാണ്‌,സകലവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി ഏഇഇ മീറ്റിംഗിനു വേണ്ടി 200 ഏക്കറിനുള്ളില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌ ഈ ഹോട്ടല്‍.250 മുറികളടങ്ങുന്ന ഈ ഹോട്ടലിലെ ഇന്‍ഡ്യന്‍ ബുഫെ,അതിവിഷിഷ്ടമാണ്‌.

ഏറ്റവുമധികം അനൗപചാരികതയും,ഔപചാരികമായും ഉള്ള എല്ലാത്തരം മീറ്റിംഗ്‌ വിരുന്നുകളും മറ്റും നടക്കുന്ന, ഇന്‍ഡ്യന്‍ മാനേജ്‌മെന്റിന്റെ കീഴിന്‍ നടക്കുന്ന റെസ്‌റ്റോറന്റാണ്‌ മുംതാസ്സ്‌ മഹാള്‍. എല്ലാ നല്ല കംമ്പനികളുടെയും ബിസിനസ്സ്‌ മീറ്റിംഗുകളും, വിരുന്നുകള്‍ക്കും എല്ലാവരുടെ ആദ്യത്തെ റെസ്‌റ്റോറന്റിന്റെ പേരു പറയുന്നത്‌ എപ്പോഴും മുംതാസ്‌ മഹാളിന്റെ തന്നെയാണ്‌.കഴിഞ്ഞ 5 വര്‍ഷം ആയി, മസ്‌കറ്റിലെ ഏറ്റവും ബെസ്റ്റ്‌ റെസ്‌റ്റോറെന്‍ഡ്‌ അവാര്‍ഡ്‌ കരസ്ഥമാക്കുന്ന, മനോഹരമായ കുന്നിന്‍ ചെരുവില്‍ നീലാകാശത്തിന്റെ നീലിമയില്‍ മുങ്ങിക്കിടക്കുന്ന മുംതാസ്സ്‌ മഹാള്‍. ഇന്‍ഡ്യക്കാരും മലയാളികളും വെയിറ്റര്‍മാരായും,മാനേജ്‌മെന്റ്‌ ലെവലിലും ഉള്ള ആള്‍ക്കാരുടെ താത്‌പര്യവും ആഥിത്യമര്യാദയുടെ കീഴ്‌വഴക്കങ്ങളും വളരെ നല്ല രീതിയില്‍ നമുക്കിവിടെ കാണാം.

ജീന്‍സ്‌ ഗ്രില്‍സുല്‍ത്താന്‍ സെന്റര്‍ പ്രത്യേകത മിഡില്‍ ഈസ്‌റ്റേണ്‍ ഏഷ്യന്‍ ആഹാരത്തിന്റെ ഒരു ഫ്യൂഷന്‍ ഇവിടെ ലഭ്യമാണ്‌.എല്ലാ വെള്ളിയാഴ്‌ചയും,ദോശ,ഇഡ്ഡലി,പലതരം ഓം പ്ലേറ്റ്‌,എല്ലാത്തരം നോര്‍ത്ത്‌ ഇന്‍ഡ്യന്‍ ആഹാരങ്ങള്‍,കൂടെ എല്ലാത്തരം,ഇംഗ്ലീഷ്‌ ആഹാരങ്ങളും ചൂടായി ബുഫേ സ്‌റ്റൈലായി ഒരുക്കിവെച്ചിരിക്കും.ഓം ലെറ്റ്‌,ഗീ റോസ്റ്റ്‌ ദോശ എന്നിവ,അപ്പോള്‍ തന്നെ തവയില്‍ നമ്മുടെ മുന്നില്‍ത്തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു.എല്ലാത്തരം ഇന്‍ഡ്യാക്കാര്‍ക്കൊപ്പം തന്നെ,എല്ലാ ജാതിമതസ്ഥരും, രാജ്യക്കാരും പതിവായി `ബ്രഞ്ച്‌'നായി,വെള്ളീയാഴ്‌ച രാവിലെ പതിവായി എത്തുന്ന സ്ഥലമാണിത്‌.

സ്‌പൈസി വില്ലേജ്‌ ഇവിടുത്തെ ഏറ്റവും പഴയത്‌ എന്നു വിശേഷിപ്പിക്കാവുന്ന റെസ്‌റ്റോറന്റുകളില്‍ ഒന്നാണ്‌.ഒമാനില്‍ എല്ലാ വില്ലേജുകളിലും ഇതിന്റെ ബ്രാഞ്ചുകള്‍ ഉണ്ട്‌.വലിയ ഓഫ്‌ഫിസുകള്‍ക്ക്‌ മെസ്സുകള്‍,സ്ഥിരമായി വരുന്ന മീറ്റിംഗുകള്‍,ബെര്‍ത്ത്‌ ഡേ ആഘോഷങ്ങള്‍ എന്നിങ്ങനെ,പല തരം പാര്‍ട്ടികള്‍ക്ക്‌ എന്നും വേദിയാവുന്ന റെസ്‌റ്റോറന്റുകളില്‍ ഒന്നാണ്‌ സ്‌പൈസി വില്ലേജ്‌.

റൂവിയുലുള്ള വുഡ്‌ലാന്‍ഡ്‌സ്‌ എന്ന റെസ്‌റ്റോറന്റ്‌ എല്ലാ രാജ്യക്കാരുടെയും പ്രിയപ്പെട്ട ഒരു സ്ഥലം ആണ്‌. ഇന്‍ഡ്യയിലെ എല്ലാത്തരം വിഭവങ്ങളും ഇവിടെ കിട്ടും എന്നുള്ളത്‌ ഒരു പ്രത്യേകത തന്നെയാണ്‌.ബുക്കിംഗ്‌ ഇല്ലാതെ ഇവിടെ റ്റേബിള്‍ കിട്ടാന്‍ പ്രയാസം ആണ്‌.ഒമാന്‍ കാണാനെത്തുന്നു വിരുന്നുകാര്‍ക്കും മറ്റും മിക്ക ഹോട്ടലുകാരുടെയും വിസിറ്റേഴ്‌സ്‌ മെനുവില്‍ പ്രത്യേകമായി നിര്‍ദ്ദേശിച്ചിരുക്കുന്ന പേരുകളില്‍ ഒന്നാണ്‌ വുഡ്‌ലാന്‍ഡ്‌സ്‌.ഇവിടുത്തെ ചിക്കന്‍ ചെട്ടിനാട്‌ കറി,ചില പ്രത്യേക കേരള വിഭവങ്ങള്‍ വളരെ പ്രസിദ്ധമാണ്‌. പ്രത്യേകമായി,കേരളം തമിഴ്‌നാട്‌,എന്നി വേണ്ടി മാത്രം ഇവിടെ ആഹാരത്തിനു വരുന്നവര്‍ ഉണ്ട്‌.

അപ്പ്‌റ്റൌണ്‍ സമ്മര്‍കണ്ഡ്‌,ഗുജറാത്ത്‌ ഭോജന്‍ ശാലയില്‍ ഗുജറത്തി സ്‌റ്റൈലിലുള്ള എല്ലാത്തരം വിഭവങ്ങളും സുലഭമാണ്‌. വളരെ ലളിതവും എന്നാല്‍ രുചിയുടെ കാര്യത്തില്‍ അങ്ങേയറ്റം സുഷ്‌മതയും,കൃത്യമായ രുചി വൈദധ്യവും പാലിക്കപ്പെടുന്നു. മസ്‌കറ്റിന്റെ ഒരു ഷോപ്പിങ്‌ സ്ഥാപനങ്ങളുടെ അരികിലായിട്ടാണ്‌ അപ്പ്‌ റ്റൌണ്‍ എന്നത്‌ ,ഇവിടേക്ക്‌ ആഹാരത്തിനായി എത്തിന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു എന്നത്‌ ഒരു ശ്രദ്ധേയമായ കാര്യമാണ്‌.

വീനസ്‌ റെസ്‌റ്റോറന്റ്‌ എല്ലാവരുടെയും ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്നു വിളിക്കാവുന്ന,ചെറിയ ഭക്ഷണ ശാലയാണ്‌.എല്ലാത്തരം ദോശ,ഇഡ്ഡലി,ഉപ്പുമാവ്‌,പാവ്‌ ബാജി,പൂരി മസാല എന്നു വേണ്ട എല്ലാത്തരം സൌത്ത്‌ ഇന്‍ഡ്യന്‍ ഭക്ഷണം ലഭിക്കുന്നതിനാല്‍ എല്ലാവരുടെയും,വെള്ളിയാഴ്‌ച കാലത്തെ പ്രഭാതം മിക്കാപ്പോഴും ഇവിടെത്തന്നെയാണ്‌.ഉച്ചയൂണിനും,താലി മീത്സിനും ആയി ധാരാ!ളം പേര്‍ സ്ഥിരമായി ഇവിടെ എത്താറുണ്ട്‌.ഇവിടെ അമ്പലത്തില്‍ പോയി വരുന്ന എല്ലാ ചൊവ്വാഴ്‌ചകളിലും,വെജിറ്റേറിയന്‍ ഭക്ഷണത്തിനായി എത്തുന്ന വിജേഷും ഷബ്‌നവും,മകനും,ഒരു ദിവസം പോലും മറ്റൊരു റെസ്‌റ്റോറന്റിനെപ്പറ്റി ആലോചിക്കാറെ ഇല്ല.തനിയെ താമസിക്കുന്നവരും, പ്രത്യേകിച്ച്‌ ബാച്ചിലര്‍മാരും അത്യധികം ഇഷ്ടപ്പെടുന്ന ഒരു റെസ്‌റ്റോറെന്റ്‌ ആണ്‌ വീനസ്‌. സന്ധ്യക്കു ശേഷം മാത്രം തുറന്നു പ്രവര്‍ത്തിക്കുന്ന കബാബുകള്‍ക്കായി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്‌.

ശരവണഭവന്‍ വാക്കുകൊണ്ടും,ആഹാരം കൊണ്ടും തനി തമിഴ്‌ ഭക്ഷണങ്ങള്‍ മാത്രം ഉള്ള വെജിറ്റേറിയന്‍ റെസ്‌റ്റോറന്റ്‌ ആണിത്‌.മസ്‌കറ്റിലെ റൂവിയില്‍,ഇന്‍ഡ്യാക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയായിലാണ്‌ ശരവണഭവന്‍.ഗള്‍ഫില്‍ മാത്രമല്ല, അമേരിക്ക,ഇംഗ്ലണ്‍ഡ്‌ എന്നിവിടങ്ങളില്‍ ഇതിന്റെ ബ്രാഞ്ചുകള്‍ ഉണ്ട്‌.റൂവിലെ ഒട്ടുമുക്കാല്‍ ജനങ്ങളുടെയും ബ്രേക്ക്‌ഫാസ്റ്റ്‌, ലഞ്ച്‌,6 മണിക്കുള്ള ഭക്ഷണം,ഡിന്നര്‍ എന്നിവക്ക്‌,ഇത്തിരി ദൂരെ നിന്നും പോലും ഇവിടെ എത്തുന്നവര്‍ ധാരാളം ആണ്‌. ഓഫീസ്സ്‌ വിട്ട്‌ വീട്ടിലേക്കു പോകും വഴി ഒരു `സ്‌നാക്ക്‌' എന്ന പേരില്‍,പൂരി/മസാല, ബട്ടൂര/ചെന,ദോശ വട എന്നീ വിഭവങ്ങള്‍ക്കായി ഇവിടെത്തെന്നെ,എത്ര കണ്ട്‌ തിരക്കിലും എത്തുന്നവര്‍ ഉണ്ട്‌.ഏറ്റവും അധികം ആള്‍ക്കാരെത്തുന്നത്‌,ഉച്ചക്കുള്ള പലതരം താലി മീല്‍സിനു വേണ്ടിയാണ്‌.ഓര്‍ഡര്‍ ചെയ്‌ത്‌ മിനിട്ടുകള്‍ക്കകം,എത്തുന്ന ഇവിടുത്തെ ഭക്ഷണം രുചിയിലും,ഭാവത്തിലും,വൃത്തിയിലും, ഏതൊരു വീട്ടിലും കിട്ടുന്നു ഭക്ഷണത്തിനോടു കിടപിടിക്കുന്നതാണ്‌.

കാമത്ത്‌ എന്നതും ഒരു ഗുജറാത്തി ചെയില്‍ ഇന്‍ഡ്യന്‍ റെസ്‌റ്റോറന്റിന്റെ ഭാഗമാണ്‌. വിവിധ രുചിരസം പകരുന്ന ഫലൂഡ,ബര്‍ഫി,പേട,ഗുലാബ്‌ ജാമുന്‍ എന്നിങ്ങനെ എല്ലാ മധുര പലഹാരങ്ങളും ഇവിടെ ലഭ്യമാണ്‌. ഇതിനു പുറമെ,ദോശ,ഇഡ്ഡലി,വട,പലതരം ചപ്പാത്തി, റോട്ടി,എല്ലാത്തരം വെജിറ്റബിള്‍ കറികള്‍,പനീര്‍ ടിക്ക,വെജിറ്റബിള്‍ റ്റിക്ക,എന്നിങ്ങനെ,എല്ലാത്തരം വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്‌.വളരെ സഹൃദയരായ വെയിറ്റര്‍മാരുള്ള കാമത്തിന്റെ എല്ലാവരുടെയും പ്രിയപ്പെട്ട ബ്രാഞ്ചാണ്‌ റെക്‌സ്‌ റോഡിലുള്ളത്‌. തമിഴ്‌,ബ്രാഹ്മിണ്‍ വിഭാഗത്തില്‍പ്പെട്ടവരായ,ബാലാജിയുടെയും ശോഭയും കുടുംബവും റൂവിലുള്ള അംബലത്തില്‍ പോയി വരുന്ന വഴി ഭക്ഷണം കഴിക്കാനായി സ്ഥിരമായി കയറുന്ന ഇടമാണ്‌ കാമത്ത്‌.

റൂവി ഹൈസ്റ്റ്‌ടീറ്റിലെ പഞ്ചാബി ഡാബ എല്ലാത്തരം പഞ്ചാബി ആഹാരങ്ങളും ലഭിക്കുന്ന ഒരു റെസ്‌റ്റോറന്റ്‌ ആണ്‌.പലതരത്തിലുള്ള ലെസ്സി,ഇവിടുത്തെ ഒരു സ്‌പെഷ്യല്‍ പാനീയമാണ്‌. ചിക്കന്‍ തന്തൂരികള്‍,പല വലുപ്പത്തിലും രുചിയിലൂം ലഭ്യമാണ്‌. തന്തൂരി റോട്ടി, പഴയരീതിയുലുള്ള തന്തൂര്‍ ചൂളയില്‍ത്തന്നെ ചുട്ടെടുക്കുന്നു.എല്ലാത്തരം നോര്‍ത്തിന്‍ഡ്യന്‍ താലി മീല്‍സും ഇവിടെ സുലഭമായി ലഭിക്കുന്നു

റാമീ ഗ്രൂപ്പ്‌ ഹോട്ടലില്‍ ഉള്ള ഒരു റെസ്‌റ്റോറന്റുകളീല്‍ ഒന്നാണ്‌ ,കേരനാട്‌. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ബുഫേകള്‍, എല്ലാ ആഴ്‌ചവട്ടങ്ങളിലും വാരാന്ത്യങ്ങളിലും ലഭ്യമാണ്‌. ബുഫേ ലഞ്ചും ഡിന്നറും എല്ലാം തന്നെ,കേരളത്തിന്റെ തനതായ ഭക്ഷണം ഉള്‍പ്പെടുത്തിയുള്ളവ മാത്രം ആണ്‌. ബുഫെയില്‍,അവിയല്‍ സാംബാര്‍,തോരന്‍ മെഴുക്കു പുരട്ടി,മീന്‍ കറി,മീന്‍ വറുത്തത്‌, പ്രഥമന്‍, എന്നിവയാണ്‌,കൂടെ ചില ദിവസങ്ങളില്‍ ഡിന്നര്‍ അയിറ്റംസിന്റെ കൂടെ കോഴിപൊരിച്ചത്‌, കോഴി വറുത്തരച്ച കറി, താറാവ്‌ കറി,കൊഞ്ച്‌ െ്രെഫ,കൊഞ്ച്‌ തേങ്ങാ അരച്ചു കറി,എന്നിവ, എല്ലാ ബുധന്‍ വ്യാഴം,വെള്ളി ദിവസങ്ങളില്‍ ലഭ്യമാണ്‌.അവിടെപ്പോയി ആഹാരം കഴിക്കുന്നവരും, അഥികളായി വരുന്നവരെയും,ഇവിടെ കൊണ്ടുവരാന്‍ താത്‌പര്യം കാണിക്കുന്ന ധാരാളം മലയാളികള്‍ ഉണ്ട്‌. കേരളത്തനിമയുള്ള ആഹാരങ്ങള്‍ക്കായി,സ്ഥിരമായി ഇവിടെ എത്തുന്നവര്‍ ധാരാളമാണ്‌.ആഹാരം മാത്രമല്ല,എല്ലാവിധ സജ്ജീകരണങ്ങളും,വെയിറ്റര്‍ ആയ സ്‌ത്രീകളുടെ സെറ്റും മുണ്ടും വേഷങ്ങളും എല്ലാം തന്നെ,കേരളത്തെ പ്രധിനിധാനം ചെയ്യുന്നവയാണ്‌.

ദാര്‍സൈറ്റിലുള്ള ബോളിവുഡ്‌ ചാട്ട്‌ എന്ന പേരില്‍ വളരെപ്പെട്ടെന്നു പേരെടുത്തു മറ്റൊരു വെജിറ്റേറിയന്‍ റെസ്‌റ്റോറന്റ്‌ ആണ്‌ ബോളിവുഡ്‌ ചാട്ട്‌. എല്ലത്തരം ചാട്ട്‌ ,പാനിപൂരി,ബേല്‍പ്പൂരി, ദഹി വട,പല നിറത്തിലും രുചിയിലും ഉള്ള ദോശകള്‍,എല്ലാത്തരം പഴങ്ങള്‍ കൊണ്ടുള്ള കോക്‌റ്റൈലുകള്‍, ഐസ്‌ക്രീം ഇട്ടുണ്ടാക്കുന്ന ഫ്രൂട്ട്‌ഷെയ്‌ക്കുകള്‍ എന്നിവക്കായി എല്ലാ ജാതി മതസ്ഥരും ഇവിടെ വരാറുണ്ട്‌. ഈ റെസ്‌റ്റോറന്റിന്റെ പ്രത്യേകത,ഇവിടെത്തെ രംഗാലങ്കാരങ്ങളാണ്‌. ഇന്‍ഡ്യയിലുള്ള എല്ലാ സിനിമാ നടന്മാരുടെയും നടികളുടെയും ചിത്രങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നവയാണ്‌, ഇവിടുത്തെ എല്ലാ ഭിത്തികളും. ബോളിവുഡ്‌ എന്ന വാക്കിനെ പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍,ആശയവിനിമയം നടത്തുന്നവയാണീ ഉചിതമായ ചുവരുകള്‍ ചിത്രങ്ങള്‍.

മസ്‌കറ്റ്‌ ഡാര്‍സിസ്‌ കിച്ചണ്‍ എന്നത്‌ ചൈനീസും, മറ്റു ഏഷ്യന്‍ വിഭവങ്ങള്‍ കിട്ടൂന്ന, ഇന്‍ഡ്യക്കാരി നടത്തുന്ന റെസ്‌റ്റോറെന്റ്‌ ആണ്‌. സമുദ്രതീരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ റെസ്‌റ്റോറന്റ്‌ എല്ലാവര്‍ക്കും വളരെ ഇഷ്ടവുമാണ്‌,പ്രസിദ്ധവുമാണ്‌. കടലിന്റെ തിരമലകളും കാറ്റും ഈ സ്ഥലത്തിന്റെ ആകര്‍ഷണികത വര്‍ദ്ധിപ്പിക്കുന്നു. എല്ലാ സ്റ്റാഫും വളരെ വിന്യയത്തോടെയുള്‍ല പെരുമാറ്റം ആണ്‌. ഇവിടുത്തെ വിലവിവരപ്പട്ടികളും വളരെ പരിമിതവും,ന്യായമായവയും ആണ്‌.

റ്റൈയ്‌സ്റ്റ്‌ ഓഫ്‌ ഇന്‍ഡ്യ എല്ലാത്തരം രുചികളുടെ ഒരു സമ്മിശ്രണം ആണ്‌ ഈ ഇന്‍ഡ്യന്‍ റെസ്‌റ്റോറന്റില്‍.കാബാബുകളുടെ ഒരു നീണ്ട പട്ടിക തന്നെ ഇവിടെ ലഭ്യമാണ്‌.ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വിശിഷ്ടമായ ഇന്‍ഡ്യന്‍ ഭക്ഷണങ്ങളുടെ നീണ്ട പട്ടിക ലഭ്യമാണ്‌.പലതരം റോട്ടികള്‍,ബട്ടര്‍ പോറോട്ട,ബട്ടര്‍ നാ!ന്‍,സാദാ ചപ്പാത്തി(റോട്ടി).എല്ലാത്തില്‍ നിന്നും വ്യത്യസ്ഥമായി ഒരു വിഭവമാണ്‌ കൊഞ്ചു കൊണ്ടുള്ള ഈ ചെട്ടിനാട്‌ വിഭവം.

ഗസിത്ത്‌ റാം,പലതരം മധുരപലഹാരങ്ങള്‍ക്കും വളരെ പ്രസിദ്ധമാണ്‌.എല്ലാ ആഘോഷങ്ങള്‍ക്കും മറ്റുമായി എല്ലാവരും മധുരപലഹാരങ്ങള്‍ വാങ്ങാനായി എത്തുന്ന സ്ഥാപനമാണ്‌ ഗസിത്ത്‌റാം. ദീപാവലി,ഈദ്‌ ആഘോഷങ്ങള്‍ക്കു മുന്നോടിയായി ഒന്നു രണ്ടു ദിവസത്തേക്ക്‌ ഈ കട മുടക്കം ആയിരിക്കും,അത്രമാത്രം ഡിമാന്‍ഡ്‌ ഓഡര്‍ തീര്‍ത്തു കൊടുക്കാന്‍ മാത്രംഉണ്ട്‌.എല്ലാ കമ്പനികളുടെയും മൊത്താമായ ദീപാവലി സ്വീറ്റ്‌ പാക്കറ്റുകളുടെ ഓര്‍ഡര്‍ ഇവിടെ നേരത്തെ തന്നെ കൊടുത്തിരിക്കും. ഇന്‍ഡ്യക്കാര്‍ മാത്രമല്ല , എല്ലാവരും ഇവിടെ മധുരപലഹാരങ്ങള്‍ വാങ്ങാനായി എത്താറുണ്ട്‌. ഒരു ഉത്തരേന്‍ഡ്യന്‍ മധുരപലഹാരക്കട എന്നതിനു പുറമെ, കച്ചോരി,ചാട്ട്‌, മിക്‌സ്‌ചര്‍,എന്നി വക സേവറികളും ഇവിടെ ലഭ്യമാണ്‌.
ഒമാനിലെ രുചി വൈവിദ്ധ്യങ്ങള്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)ഒമാനിലെ രുചി വൈവിദ്ധ്യങ്ങള്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)
Join WhatsApp News
വായനക്കാരൻ 2015-08-08 09:39:50
‘ഒമാനിലെ രുചിവൈവിദ്ധ്യങ്ങൾ’ എന്ന തലക്കെട്ടിട്ടിട്ട് ഒമാനികളുടെ ഭക്ഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക