Image

കവിതപ്പെണ്ണ്‌ (മീനു എലിസബത്ത്‌)

Published on 21 October, 2015
കവിതപ്പെണ്ണ്‌ (മീനു എലിസബത്ത്‌)
മൂന്നു പതിറ്റാണ്ടിലേറെ നാള്‍ മുന്നിലായ്‌
ഏഴാംകടലിനുമക്കരെയായ്‌
നാട്ടാരും കൂട്ടാരുമില്ലാതെ പോരുമ്പോള്‍
കൂട്ടായിവന്നോരെന്‍ കവിത മാത്രം

നാടിന്റെ ഹൃദ്യമാം ഓര്‍മ്മകള്‍ നീറ്റുമ്പോള്‍
ആശ്വാസമായവള്‍ കൂടെ നിന്നു
എങ്കിലുമെന്‍പുതുജീവിത ചര്യകള്‍
കവിതയെ കോണിലകറ്റി നിര്‍ത്തി

വേരു പിഴുതോരാ ചെറുതയ്യിന്‍ തേങ്ങലായ്‌
കുടിയേറ്റ മണ്ണതില്‍ വേരിറക്കെ
കണ്ടവളന്നൊരു പൊടിമീശപ്പയ്യനെ
കഥാപറഞ്ഞരങ്ങു തകര്‍ത്തിടുമ്പോള്‍

അന്നത്തെകൈരളിക്കവിതയിന്‍മത്സരം
കിട്ടിയാ പെങ്കുട്ടിക്കൊന്നാം സ്ഥാനം
കാല്‍നഖം കൊണ്ടവള്‍രചിച്ചോരാ കവിതകള്‍
ചെക്കന്റെ മുന്നിലുമെറെ പ്രിയം

ഇതിനകം പയ്യന്റെ മണവാട്ടിയായവള്‍
നവ വധു ലജ്ജയില്‍ മുങ്ങിടുന്നു.
കഞ്ഞികറിക്കളി ലാഘവത്തോടെയാ
കല്ല്യാണപ്പന്തലില്‍ നിന്നിടുന്നു.

പിന്നിടറിയുന്നു ജീവിതപന്ഥാവില്‍
കല്ലുകള്‍ മുള്ളുകളേറെ രൂക്ഷം.
ജോലിയും പഠനവും വീട്ടുകാര്യങ്ങളും
രണ്ടറ്റമെത്തിക്കാന്‍തത്ത്രപ്പാടും.
.
അതിനിടെ അനുരാഗവല്ലിയിലാദ്യത്തെ
മലരിന്റെ വരവിതാ ആഘോഷമായ്‌!
പൈതലിന്‍പുഞ്ചിരിക്കൊഞ്ചലില്‍ രാഗത്തില്‍
കവിത ചുരത്തുന്നു പാല്‍ക്കുടങ്ങള്‍.

അവനൊന്നു പിച്ച നടന്നിട്ടെഴുതണം
വാഗ്‌ദാന വാക്കുകള്‍ നല്‍കി സ്വയം.
ആദ്യത്തെക്കന്മണിയക്ഷരം കുറിക്കാറായ്‌
വരുന്നുണ്ണിയിരട്ടകള്‍ തകൃതിയായി

പുഞ്ചിരിക്കൊഞ്ചാലും കൂകലുംകുറുകലും.
രാവുകള്‍ പകലാക്കും മാതൃഭാരം
'എനിക്കിന്നമ്മേടെ കൂടെ കിടക്കണം'
ചിത്താന്ത ചിത്തനായ്‌ ആദ്യജാതന്‍

കുടുംബം പുലര്‍ത്താനായ്‌ കാലത്തിറങ്ങുന്ന
കണവന്റെ കാര്യങ്ങള്‍ നോക്കിടെണം
സുര്യനുദിക്കുന്നു, ചന്ദ്രനുദിക്കുന്നു
ഭൂമിയതിവേഗെ കറങ്ങിടുന്നു

പായുന്ന ജീവി തയാഗശ്വ ചവിട്ടെറ്റു
പിടയുംകവിതയും തേങ്ങിടുന്നു
നിന്നിട്ട്‌ കാര്യമില്ലൊരു വാക്കും പറയാതെ
പടിയിറങ്ങിപ്പോയി കവിതയന്നാള്‍!

ഒന്നല്ലരണ്ടല്ല പതിനേഴു വര്‍ഷങ്ങള്‍
മറഞ്ഞു പോയ്‌കവിതയാ ഹൃത്തില്‍ നിന്നും.
എങ്കിലും തന്‍ കൂടെസന്തതചാരിയായി
വായനപിരിയാതെ തേങ്ങിനില്‍ക്കെ

വീണ്ടുമെഴുതുവാന്‍ പ്രോത്സാഹനം തന്നു
പ്രണയത്തോടെ പതി ചേര്‍ത്തു നിര്‍ത്തെ .
പടി കയറി വരുന്നതാ കഥയുടെ കൈ
പിടിച്ചതി ലജ്ജാവിവശയായ്‌ കവിതപ്പെണ്ണും.
കവിതപ്പെണ്ണ്‌ (മീനു എലിസബത്ത്‌)
Join WhatsApp News
Tom Mathews 2015-10-22 04:31:48

Dear  Meenu:

After a long while, it was especially heartening to read a poem from you .Once again you have demonstrated your fluent and natural style of writing in this poem. I share most of your feelings of trans-plantation to a new country and a new life style. Please find time to write more often.

Your friend, Tom Mathews, New Jersey

MOHAN MAVUNKAL 2015-10-22 13:23:53
As usual a great one. Keep up the good work!!!!!!!!!!!!!!!
Sreekumar Purushothaman 2015-10-23 14:00:49
നന്നായിട്ടുണ്ട് മീനു ... ആശംസകൾ..
ഹരി 2018-07-18 15:23:37

ആശംസകൾ!


കവിതയ്ക്കൊരിയ്ക്കലും പിരിയുവാനാകില്ല

കവയിത്രിമാരുള്ളമതിനെവിട്ടി,-

ട്ടറിയാതെയങങ്കുരിച്ചിടും തളിർനാമ്പായ്‌,

പറയാതെ വയ്യ, തൻ കവിത കേമം!

 

ഹരി



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക