Image

സമകാലീന ഇന്ത്യയും മാധ്യമങ്ങളും - മീനു എലിസബത്ത്

മീനു എലിസബത്ത് Published on 04 December, 2015
സമകാലീന ഇന്ത്യയും മാധ്യമങ്ങളും - മീനു എലിസബത്ത്
ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് പേപ്പര്‍ മാര്‍ക്കറ്റാണ് ഇന്ത്യ. ജനാതിപത്യത്തിന്റെ കാവലാള്‍, സത്യത്തിന്റെയും, നീതിയുടെയും, ദേവത അവകാശങ്ങളുടെ പോരാളി, സാമൂഹിക പ്രതിബദ്ധതയുടെ ആള്‍രൂപം, എന്നൊക്കെ മാധ്യമങ്ങളെ വാഴ്ത്തിപ്പടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രതിഛായക്ക് അടുത്ത കാലത്തായി വല്ലാതെ ഇളക്കം തട്ടിയിരിക്കുന്നു. മാധ്യമങ്ങളെക്കുറിച്ചു ധാരാളം പരാതികള്‍ ഉയര്‍ന്നു വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.

ചില കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞു കൊള്ളട്ടെ ..
. . 
1. സെന്‍സേഷനിലിസം,പക്ഷം പിടിക്കല്‍,അപ്രിയമുള്ളവരേ മ്രുഗീയമായി ആക്രമിക്കുക.
2. സര്‍വ്വേകള്‍ വളച്ചൊടിച്ചു നുണ പ്രചാരം നടത്തി ഇഷ്ടമുള്ള രാക്ഷ്ട്രിയ പാര്‍ട്ടികളെ വിജയിപ്പിക്കുവാന്‍ പരിശ്രമിക്കുക, വര്‍ഗിയവും ജാതിപരവുമായ പ്രശനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുക.

3. ഭരണ കൂടങ്ങളുടെ ബ്യൂറോക്രസിയും, മനുഷ്യാവകാശ ലംഘനങ്ങളും, കണ്ടില്ലെന്നു നടിക്കുക.

4. അഴിമതിക്കാരായ ഉദ്യൊഗസ്തരെയും , രാഷ്ട്രീയനേതാക്കളെയും സംരക്ഷിക്കുക.

5. അനര്‍ഹരുംജനങ്ങളോട് കൂറില്ലത്തവരുമായ രാക്ഷ്രീയനേതാക്കന്മാര്‍ക്ക് വമ്പിച്ച പ്രത്ഛായ ഉണ്ടാക്കിക്കൊടുക്കുക. അവരുടെ ഇല്ലാത്തഇമേജ് എന്ത് വില കൊടുത്തും സംരക്ഷിക്കുക.

6. പോസിറ്റീവ് ആയ വാര്‍ത്തകള്‍കൊടുക്കുവാന്‍ താല്പര്യം, കാണിക്കാതെ, റെയ്റ്റിങ്ങിനു വേണ്ടി..എന്ത് നെഗറ്റിവിറ്റിയും പടച്ചു വിടുക.

7. ഭരണ കൂടങ്ങളുടെ സ്വേച്ചധിപത്യ പ്രവണതകള്‍ക്ക് കുട പിടിക്കുക.

8. സ്വയം കുറ്റാന്വേഷകനും നിയമപാലകനും കോടതിയും ചമഞ്ഞു നിഷക്കളങ്കരെ അതി ക്രുരമായി വേട്ടയാടുക. വര്‍ഗിയ കലാപങ്ങള്‍സ്രുഷ്ടിക്കുന്നതിലും ആളിക്കത്തിക്കുന്നതിലും ഇന്ന് ചില മാധ്യമങ്ങള്‍ മുന്‍പിലാണ്.

9. പരസ്യങ്ങള്‍ നല്‍കുന്നവരോടുള്ള അമിത വിധേയത്വം, മൃദുല സമീപനംഇവ നടത്തുക 

ഒരു കാമറമാനും, മൈക്കും കയ്യിലുണ്ടെങ്കില്‍ വിനയം ലവലേശം പോലുമില്ലാതെ എന്തസഭ്യവും ധിക്കാരവും ആരോടും ചോദിക്കുവാന്‍ മടിയില്ലാതെ ധര്‍ഷ്ട്യത്തോടെ പെരുമാറുക.
ഇങ്ങനെയുള്ള ധാരാളം പരാതികള്‍ നാം മാധ്യമങ്ങളെക്കുറിച്ചു കേള്‍ക്കുന്നു അനുഭവിക്കുന്നു.

എന്നാല്‍, എന്തിനും, ഒരു മറുപുറം ഉള്ളത് പോലെ, ഒരു പക്ഷെ, ജനങ്ങള്‍ക്ക് മീഡിയയിലുള്ളഅമിത പ്രതീക്ഷകളും, അവരുടെ അന്തര്‍ധാര്‍കളെക്കുറിച്ചുള്ള അജ്ഞതയും കൊണ്ടാവാം നാംഅവരെ നിരന്തരം കുരിശില്‍ കയറ്റുന്നത്. ഏതൊരു ബിസിനസ്സ് സ്ഥാപനവുംപോലെ തന്നെ, നിക്ഷിപ്ത താല്പര്യങ്ങളുടെ കൂടാരങ്ങളാണ് ഓരോ മാധ്യമവും.സ്വന്തം ബിസിനസ്സ് സ്വന്തം പാര്‍ട്ടി, സ്വന്തം ജാതി സ്വന്തം മതം, ഇവയെല്ലാം കഴിഞ്ഞേ നമ്മുടെ നാട്, നമ്മുടെ രാജ്യം, നമ്മുടെ ജനം എന്ന കണ്‍സെപ്റ്റുകള്‍ കടന്നു വരാറുള്ളൂ . അവരുടെ ബിസിനെസ്സ് താല്പര്യങ്ങളും മറ്റനേകംതാല്പര്യങ്ങളും അരിച്ചു പെറുക്കി മാറ്റിയതിനു ശേഷമേ വാര്‍ത്തകളെകാണുവാന്‍ കഴിയു.ഒരു മാധ്യമത്തില്‍ നിന്നും മാത്രം നമുക്ക് സത്യം അറിയുവാന്‍കഴിയുകയില്ല. മീഡിയ ഇന്ന് എന്റര്‍ട്ടെയിന്മെന്റിന്റെ ഭാഗം കൂടിയാണ്. ചാനല്‍ ചര്‍ച്ചകളെക്കാള്‍ വലിയ കോമഡി ഷോ വേറെ ഒന്നില്ലന്നു തന്നെ പറയാം.

ഈ വാസ്തുതകള്‍ എല്ലാം നില നില്‍ക്കെ തന്നെ പറയട്ടെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി സ്രോതസാണ് മീഡിയ. തത്വത്തില്‍, ജനപക്ഷത്തു, ഭരണകര്‍ത്താക്കളുടെ വിമര്‍ശകരായി, ജനങ്ങള്‍ക്കൊപ്പം,നില്‍ക്കെണ്ടവരും സമൂഹത്തില്‍ സത്യവും ധര്‍മ്മവും നീതിയും പുലരുന്നുവോ എന്ന് ഉറപ്പു വരുത്തേണ്ടവരുമാണ്മാധ്യമങ്ങള്‍. .പുതിയ അറിവുകളും, പുതിയ അവബോധങ്ങളും, ജനങ്ങളില്‍ പരത്താന്‍ കഴിവുള്ളവരുമാണ്.

എല്ലാ കുറ്റങ്ങളോടും കുറവുകളോടും നോക്കുമ്പോളും, തത്സമയ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ ഏറ്റവും, മികച്ച കണ്ണാടിയാണ് മീഡിയ. ഇന്തയിലെ29 സംസ്ഥാങ്ങളിലെ, 7 യുണിയന്‍ റ്റെറിട്ടറികളിലെ, ബഹുസ്വരവും വൈവിധ്യുംനിറഞ്ഞതുമായയാഥാര്‍ഥ്യത്തെ ഒരേ സമയം ഭാരതമോട്ടാകെ, ലോകമൊട്ടാകെകാണിച്ചു കൊടുക്കുന്നത് ഇന്ത്യന്‍മാധ്യമങ്ങളാണ്.പ്രത്യേകിച്ചും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍. ആ അര്‍ത്ഥത്തില്‍ അവ ഒരു ഏകീകരണ ശക്തിയാണ്.

ശാസ്ത്ര സാങ്കേതികആരോഗ്യ വിദ്യാഭ്യാസ മേഖലകളിലോക്കെ ഇന്ത്യ കൈവരിച്ച അഭൂത പൂര്‍വ്വമായ നേട്ടത്തിന് പിന്നിലും മിഡിയ ഉണ്ട്.ഇരുതല മൂര്‍ച്ചയുള്ള വാളാണ് മാധ്യമങ്ങള്‍ എന്ന പറച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയാണ്. രാജ്യത്തിന്റെയും, സമൂഹത്തിനെയും വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കു വഹിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നു. അതെസമയം സ്വന്തം വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ മറ്റേതു വ്യവസായ സ്ഥാപനങ്ങള്‍ ചെയ്യുന്നതെല്ലാം അവരും ചെയ്യുന്നു. മീഡിയ ഒരു വിശുദ്ധ പശു അല്ല എന്ന് പറയാം. അമേരിക്കയിലായതിനാല്‍ ഞാന്‍ പശു എന്ന വാക്ക്, ധൈര്യപൂര്‍വ്വം ഉപയോഗിക്കുകയാണ്.

അമേരിക്കയുടെ മണ്ണില്‍പത്രപ്രവര്‍ത്തനത്തെക്കുറിച്ചും പത്ര പ്രവര്‍ത്തകരെക്കുറിച്ചും പറയുമ്പോള്‍, ലോകത്തൊര പത്രങ്ങളെന്നു വിശേഷിപ്പിക്കുന്നവാഷിങ്ങ്ടന്‍ പോസ്റ്റിലെക്കോ, ന്യൂ യോര്‍ക്ക് ടൈയ്ംസിലെക്കോ നോക്കാതെ തന്നെഞാന്‍ പറയും ലോകത്തിലെ പാരമ്പര്യപ്രൗഡമായ പത്രങ്ങളും,പത്രപ്രവര്‍ത്തനവും നടന്നിരുന്നത് കൊച്ചു കേരളത്തിലായിരുന്നു.ലോക ജനതയുടെ മുന്നില് അഭിമാനപൂര്‍വ്വം ഉയരത്തി പറയാവുന്ന മികച്ച പത്ര പ്രവര്‍ത്തകരായിരുന്നയശശരീരരായ ശ്രി കെഎം മാത്യുവും. ശ്രീ. കെ. പി. കേശവമേനോനുംജീവിച്ചിരുന്നത് നമ്മുടെ കൊച്ചു കേരളത്തിലായിരുന്നു.

അതെ, ഇന്ത്യന്‍മാധ്യമങ്ങള്‍,അവയുടെ വ്യവസായ രാഷ്ട്രിയ ജാതി മത താല്പര്യങ്ങള്‍ക്ക് പുറത്തു കടന്നു, ജനാധിപത്യത്തിനും, മതേതരവും മാനുഷികവുമായ മൂല്യങ്ങള്‍ക്ക് വേണ്ടിയും നില കൊള്ളുമ്പോളാണ് അവയ്ക്ക് ഇന്ത്യന്‍ രാഷ്ട്രിയ പാര്‍ട്ടികളെക്കാള്‍ മികച്ച പുനര്‍ജീവന ശക്തിയാവാന്‍ കഴിയുന്നത്.

(ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഷിക്കാഗോയില്‍ നടന്ന കണ്‍ വന്‍ഷനില്‍ സമകാലിന ഇന്ത്യയും മാധ്യമങ്ങളും എന്ന ചരച്ചയില്‍നടത്തിയ പ്രസംഗത്തില്‍ നിന്ന്).

സമകാലീന ഇന്ത്യയും മാധ്യമങ്ങളും - മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക