കുഞ്ഞു കൈവെള്ളയില്‍ നോക്കിയെന്‍-നെഞ്ചകം
വിങ്ങിയെന്നമ്മതന്‍
മാറോടു ചേര്‍ന്നു ഞാന്‍
അമ്മ തന്‍ നെഞ്ചിന്റെ-
ചൂടു ഞാനേല്‍ക്കവേ
അണപൊട്ടിയൊഴുകിയെന്‍
കണ്ണീരിന്‍ ചാലുകള്‍
ആശാന്റെ കൈയിലെ
ചൂരലിന്‍-
ചൂടിനാല്‍
ആദ്യമായ് കിട്ടിയ
സമ്മാനമാണിത്
അക്ഷരത്തെറ്റിന്റെ
ശിക്ഷയാണെന്‍
കൈയിലെന്നു
ഞാനമ്മയോടോതിയതേയില്ല
ഒന്നുമുരിയാടിയില്ലെന്റെ
അമ്മയോ
ചേര്‍ത്തു പിടിച്ചുതന്‍ കുഞ്ഞിനെ-
മാറോട്
എന്നക്ഷരത്തെറ്റിനാലേറ്റ
മുറിപ്പാടില്‍'
ലേപനമായിയാ സ്നേഹാര്‍ദ്ര- സ്പര്‍ശനം
കാര്‍മേഘം
വന്നൊന്നു മൂടീയോ-
രെന്‍മനം മഴപെയ്തു തോര്‍ന്നോ-
രു മാനമായ്
ബാല്യമേ
നിന്നെ തിരിഞ്ഞൊന്നു-
നോക്കവേ
നെടുവീര്‍പ്പെടുന്നൊരീ മമ മാനസം
നീ തന്ന
കണ്ണീരു പോലുമെന്‍ -
ചിപ്പിയില്‍
കാത്തു സൂക്ഷിച്ചിടും
മുത്തുപോലെ
കാലത്തിന്‍ ചക്രങ്ങള്‍ വീണ്ടുമുരുളവേ
കദനങ്ങള്‍
കനലായി ആ കനലില്‍-
ഞാനുരുകവേ
എന്നന്തരാത്മാവു പിന്നോട്ടു-
പായുന്നു
നിന്നാലിംഗനത്തിനായ് ഭ്രാന്തമായ്-
കേഴുന്നു
അമ്മതന്‍ കുഞ്ഞായി വീണ്ടും-
ജനിച്ചു നിന്‍
ആര്‍ദ്ര സ്പര്ശത്തിനായാത്മാവു-
തേങ്ങുന്നു
പുറകോട്ടു പോവില്ല-
കാലങ്ങളെങ്കിലും
കനവില്‍ ഞാനെന്നുമെന്‍ ബാല്യ-
ത്തിലെത്തുന്നു
നെഞ്ചിലെ
സ്നേഹത്തിന്-
ശ്രീകോവില്‍ള്ളിലെ എണ്ണ-
വറ്റാത്തോരു പൊന്‍ വിളക്കാണു
നീ
സ്നേഹാശ്രു പൂജയാ ആ പൊന്‍-
വിളക്കിനിനി
എന്നും പ്രണാമം
ഇനിയെന്നും-
പ്രണാമം