കൃപനിറഞ്ഞവളായും വാഴ്ത്തപ്പെട്ടവളായും ലൂക്കോസ് അവതരിപ്പിക്കുന്ന മറിയത്തെ നിത്യ
കന്യകയും ഭാഗ്യവതിയും ദൈവമാതാവും എന്നാണ് അന്ത്യോഖ്യന്‍ പാരമ്പര്യം
വിശേഷിപ്പിക്കുന്നത്. മറിയത്തിന്റെ മനുഷ്യദര്‍ശനം രണ്ട് വാക്യങ്ങളില്‍
തെളിയുന്നുണ്ട് . "ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്ക്
ഭവിക്കട്ടെ' (ലൂക്കോസ് 1:38), "അവന്‍ നിങ്ങളോട് എന്തെങ്കിലും കല്‍പിച്ചാല്‍ അത്
ചെയ്‌വിന്‍' (യോഹന്നാന്‍ 2:5) എന്നിവയാണ് ആ വാക്യങ്ങള്‍. ശ്രീയേശു ശിഷ്യത്വം
നിര്‍വഹിച്ച വാക്യം ഇവയോട് ചേര്‍ത്തുവായിച്ചാല്‍ ഈശ്വരനില്‍ സമ്പൂര്‍ണ്ണമായി
സമര്‍പ്പിക്കുകയും അവിടുത്തെ ആജ്ഞ കുരുക്ഷേത്രത്തില്‍ അര്‍ജുനന്‍ എന്നതുപോലെ
ശിരസാവഹിച്ച് അനുസരിക്കുക എന്നതാണ് മനുഷ്യനെക്കുറിച്ച് മറിയത്തിനും, മറിയം
പ്രസവിച്ച ദൈവത്തിനും ഉള്ള സങ്കല്‍പം എന്ന് വ്യക്തമാകും. വായിക്കുക: "ഒരുത്തന്‍
എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ച്, തന്റെ കുരിശ്
എടുത്ത്, എന്നെ അനുഗമിക്കട്ടെ (മത്തായി 16:24). മത്തായി ഉദ്ധരിക്കുന്ന മറ്റൊരു
പ്രസ്താവന കുറെക്കൂടെ ദൃഢമാണ്. "തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കുന്നവന്‍
എനിക്ക് യോഗ്യനല്ല' (10:38)
ശ്രീയേശുവിന്റെ ബിംബകല്‍പ്പന ഗ്രഹിക്കാതെ ഈ
വാക്യത്തിന്റെ സാംഗത്യം വ്യക്തമാകുകയില്ല. കുരിശ് കഴുമരം ആയിരുന്നു. വധശിക്ഷ
നടപ്പാക്കുന്ന സ്ഥലത്ത് സ്ഥിരമായി നാട്ടിയിരിക്കുന്ന ലംബമാനവരത്തോട്
ചേര്‍ത്തുവയ്ക്കാനുള്ള പാറ്റിബുലും എന്ന തിരശ്ചീഖണ്ഡമോ, ചിലപ്പോള്‍ കുരിശ് തന്നെയോ,
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് വഹിച്ചുകൊണ്ട് നടക്കേണ്ടിയിരുന്നത്. ശിക്ഷ
നടപ്പാക്കാന്‍ നിയുക്തനായ ശതാധിപനോടും നാല് പടയാളികളോടും ഒപ്പം വധസ്ഥലത്തേക്ക്
സ്വന്തം കുരിശ് വഹിച്ചുകൊണ്ട് നടക്കുന്ന വ്യക്തിക്ക് ശതാധിപന്‍ നല്‍കുന്ന കല്പനകള്‍
അനുസരിക്കുവാന്‍ മാത്രം ആണ് നിയോഗം. ഈ സമ്പൂര്‍ണ്ണ വിധേയത്വം ആണ് ശ്രീയേശു
സൂചിപ്പിക്കുന്നത്.
മറിയത്തിന്റെ രണ്ട് പ്രസ്താവനകള്‍ ചേര്‍ത്തു
വായിക്കുമ്പോള്‍ കിട്ടുന്നത് ഈ സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെ ചിത്രമാണ്.
ദൈവഹിതത്തിന് വഴങ്ങുകയും ദൈവകല്പന പാലിക്കുകയും ചെയ്യുന്നതാണ്
മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ദര്‍ശനം എന്ന് മുകളില്‍ പറഞ്ഞതിന്റെ പൊരുള്‍
മറ്റൊന്നുമല്ല.
ക്രിസ്തു രണ്ട് സന്ദര്‍ഭങ്ങളില്‍ തന്റെ മാതാവിന്റെ മഹത്വം
തെളിയിച്ച് സംസാരിക്കുമ്പോഴും നാം കാണുന്നത് കന്യകാമറിയം ആദരവിനര്‍ഹയാകുന്നത് ഈ
സമര്‍പ്പണത്തിന്റേയും അനുസരണത്തിന്റേയും തുടര്‍ച്ചയായിട്ടാണ് എന്ന ആശയമാണ്. തന്റെ
ശ്രോതാക്കളില്‍ ഒരു സ്ത്രീ "നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലകളും ഭാഗ്യമുള്ളവ'
എന്നു പറയുമ്പോള്‍ മാതാവിന്റെ ശരീരത്തില്‍ നിന്ന് മാതാവിന്റെ മാതൃകയിലേക്ക് ശ്രദ്ധ
ക്ഷണിക്കുകയാണ് മകന്‍. ലൂക്കോസ് 11:27, 28. ദൈവത്തിന്റെ വചനം കേള്‍ക്കുകയും
പ്രണമിക്കുകയും ചെയ്യുന്നതാണ് മറിയത്തിനെ ശ്രദ്ധേയ ആക്കിയത്. അങ്ങനെ
ചെയ്യുന്നതിന്റെ ഒരു ആനുഷങ്ഗിക പ്രതിഫലനം മാത്രം ആണ് ദൈവത്തെ പ്രസവിക്കുവാനും
വളര്‍ത്തുവാനും ലഭിച്ച സന്ദര്‍ഭം.
കുടുംബാംഗങ്ങള്‍ മാതാവിന്റെ
നേതൃത്വത്തില്‍ ശ്രീയേശുവിനെ സന്ദര്‍ശിക്കാന്‍ പോയ കഥ ഓര്‍മ്മിക്കുക. മത്തായി
12:46-50. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് പുത്രന്
കുടുംബാംഗങ്ങള്‍. "ഇതാ ഞാന്‍...' എന്നു പറഞ്ഞ കന്യകയെപ്പോലെ ആകുമ്പോഴാണ് നാം
ശ്രീയേശുവിന്റെ കുടുംബാംഗങ്ങള്‍ ആകുന്നത്.
ഇനി മറ്റ് രണ്ടു വാക്യങ്ങള്‍
ശ്രദ്ധിക്കുക. "മറിയ ഈ വാര്‍ത്തയൊക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ച്
ധ്യാനിച്ചുകൊണ്ടിരുന്നു.' ലൂക്കോസ് 2:19. ആ ധ്യാനത്തിന്റെ അടിസ്ഥാനം എലിശ്ബാ
നേരത്തെ പറഞ്ഞിട്ടുള്ള ദൈവവിശ്വാസമാണ്. "കര്‍ത്താവ് തന്നോട് അരുളിചെയ്തതിന്
നിവൃത്തിയുണ്ടാകും എന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി'. ലൂക്കോസ് 1:45.
അതായത്
മറിയത്തിലൂടെ ദൃഷ്ടമാകുന്ന മനുഷ്യദര്‍ശനത്തിലെ മൗലീകഭാവം സകലവും ദൈവത്തിന്
വിട്ടുകൊടുക്കുക എന്നതാണ്. ദൈവം മനുഷ്യനായി അവതരിക്കുമ്പോള്‍ മറിയം അവന്
മാതാവായിരിക്കും എന്നത് പൂര്‍വ്വനിര്‍ണ്ണീതമായിരുന്നു. എന്നാല്‍ ആ
പൂര്‍വ്വനിര്‍ണ്ണയം പ്രാബല്യത്തിലാവുന്നത് മറിയം സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ
അനുഭവത്തിലേക്ക് വരുമ്പോള്‍ മാത്രം ആണ്. പ്രകാശത്തിന്റെ സ്രഷ്ടാവിന് ഇറങ്ങി
വസിക്കാനുള്ള അന്ധകാരനിബിഡമായ ഗര്‍ഭപാത്രം ഒരുക്കപ്പെട്ടു കഴിഞ്ഞിരുന്നുവെങ്കിലും
പ്രകാശം ആ ഇരുളില്‍ അദൃശ്യനായിരിക്കുന്നതിന് കന്യകയുടെ മന:സമ്മതം വേണ്ടിയിരുന്നു.
അത് ദൈവം മനുഷ്യന് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആ
സ്വാതന്ത്ര്യം ദൈവഹിതപ്രകാരം വിനിയോഗിക്കുമ്പോഴാണ് മനുഷ്യനെക്കുറിച്ചുള്ള
ദൈവത്തിന്റെ ദര്‍ശനം സഫലമാകുന്നത്. അതുകൊണ്ടാണ് മറിയത്തിന്റെ രക്ഷാകരമായ അനുസരണം
രക്ഷയുടെ ചരിത്രത്തില്‍ അദ്വിതീയസ്ഥാനം നേടുന്നതും.
സംക്ഷേപിച്ചു പറഞ്ഞാല്‍
മറിയത്തിന്റെ സമര്‍പ്പണത്തില്‍ നിന്നാണ് മറിയത്തിന്റെ മനുഷ്യദര്‍ശനം നാം
പൊരുള്‍തിരിക്കേണ്ടത്. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഹിതം അറിഞ്ഞനുസരിക്കുന്നവരാണ്
ദൈവത്തിന്റെ കുടുംബത്തില്‍ അംഗങ്ങളാകുന്നത് എന്ന് മത്തായി 12:50-ല്‍ നാം
വായിക്കുന്നതിന്റെ പ്രയുക്തഭാവമാണ് യോഹന്നാന്‍ 2;5-ല്‍ നാം കേള്‍ക്കുന്നതും.
ശിഥിലമാകാത്ത കുടുംബബന്ധങ്ങളെ നിര്‍വ്വഹിക്കുന്ന മൂന്നു ഘടകങ്ങളുണ്ട് എന്ന്
ജര്‍ക്ക്‌ളേ പറഞ്ഞിട്ടുണ്ട്. അവയില്‍ ആദ്യത്തേത് പൊതുവായി സ്വീകരിക്കുന്ന ചില
ആദര്‍ശങ്ങളാണ്. രണ്ടാമത്തേത് ആ ദര്‍ശനങ്ങള്‍ പൊതുവായി അനുഭവിച്ചറിയുന്നതാണ്.
മൂന്നാമത്തേത് അനുസരണത്തില്‍ അധിഷ്ടിതമായ സ്‌നേഹം. മറിയത്തേയും മകനേയും
സംയോജിപ്പിക്കുന്ന ഘടകങ്ങളും ഇവതന്നെ. "ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ
ഹിതംപോലെ എനിക്ക് ഭവിക്കട്ടെ' എന്നു പറഞ്ഞ കന്യകയുടെ മകന്‍ മൂന്നു
പതിറ്റാണ്ടുകള്‍ക്കപ്പുറം പറയുന്നു 'എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നടക്കട്ടെ'
എന്ന്. മറിയവും മകനും ഒരേ ആദര്‍ശം പാലിക്കുന്നു. ഒഴിവാക്കാനാവാത്ത ഗര്‍ഭവും,
ഒഴിവാക്കാനാവാത്ത പാനപാത്രവും ഒരേ അനുഭവം തെളിയിക്കുന്നു. ആ അനുഭവമാകട്ടെ
അനുസരണത്തില്‍ അധിഷ്ടിതമായ സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണു താനും.
പ്രശ്തനായ മകനെ കാണാന്‍ അമ്മ വരുമ്പോള്‍ ഏതമ്മ, എന്തമ്മ എന്നു പറയുന്നവന്‍
നല്ല മകനല്ല എന്നു നമുക്കറിയാം. ശ്രീയേശു അമ്മയെ നിസ്സാരവത്കരിക്കുകയല്ല. ആ
സന്ദര്‍ഭം ഉപയോഗിച്ച് ഒരു വലിയ പാഠം പഠിപ്പിക്കുകയാണ്. അവിടുന്ന് തന്റെ അമ്മയെ പോലെ
ദൈവഹിതത്തിന് കീഴ്‌പ്പെടുന്ന എല്ലാവരും തന്റെ കുടുംബാംഗങ്ങളാണ് എന്നതാണ് ആ പാഠം.
മാതൃത്വത്തിന്റെ ശാരീരികഭാവത്തില്‍ നിന്ന് മാതാവിന്റെ അനുസരണവും സമര്‍പ്പണവും
ഉദ്യോതിപ്പിക്കുന്ന ഒരു അതീന്ദ്രിയതലത്തിലേക്ക് ശ്രോതാവായ സ്ത്രീയെ
ഉയര്‍ത്തുമ്പോലെ തന്നെ ആണ് ഇത്.
കന്യകാമറിയം സംസാരിക്കുന്ന മൂന്നാമത്തെ ഒരു
സന്ദര്‍ഭം കൂടെ ഈ പ്രകൃതത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദ് മാഗ്‌നിഫിക്കാറ്റ് എന്ന
വിശ്രുതമായ ആ വചസ്സുകളാണ് സൂചിപ്പിക്കുന്നത്: 'മറിയം
പറഞ്ഞതെന്തെന്നാല്‍.....ഇത്യാദി' ലൂക്കോസ് 1: 46- 56). ഇവിടെ മറിയത്തിന്റെ
മനുഷ്യദര്‍ശനം സാമൂഹികതലത്തില്‍ വിളംബരപ്പെടുകയാണ്. ദൈവഹിതത്തിന് സര്‍വ്വാത്മനാ
കീഴ്‌പ്പെടുകയും ദൈവ കല്‍പന കര്‍മ്മമണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന
മനുഷ്യരുടെ കൂട്ടം വിപ്ലവകരമായ വ്യതിയാനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നു. ലോകത്തിലെ
ഏറ്റവും വിപ്ലവകരമായ രേഖ ഇതാണ് എന്ന് ഡോക്ടര്‍ സ്റ്റാന്‍ലി ജോണ്‍സ് പറഞ്ഞത്
വെറുതയല്ല. ഒരു സമഗ്ര വിപ്ലവത്തിനുള്ള ആഹ്വാനമാണ് നാം ഇവിടെ കാണുന്നത്.
ഹൃദയവികാരങ്ങളില്‍ അഹങ്കാരികളായവര്‍ ചിതറിക്കപ്പെടും എന്ന "പ്രവചന'ത്തില്‍
അന്തര്‍ലീനമായിരിക്കുന്നത് ഒരു ധാര്‍മ്മിക വിപ്ലവമാണ്. സ്വാഭിമാനമോ, ആത്മവിശ്വാസമോ
അല്ല അഹങ്കാരം. മറിയത്തിന്റെ കീര്‍ത്തനത്തില്‍ ദൈവാനുഗ്രഹം സിദ്ധിച്ചതിലുള്ള
അഭിമാനവും താന്‍ ഭാഗ്യവതിയായി വാഴ്ത്തപ്പെടുമെന്നുമുള്ള ആത്മവിശ്വാസവും ഉണ്ട്.
അതൊക്കെ താന്‍ നേടിയതാണെന്ന ചിന്തയിലാണ് അഹങ്കാരം പിറക്കുന്നത്. അപരനേക്കാള്‍ താന്‍
കേമനാണ് എന്ന ചിന്താഗതിയിലാണ് അഹങ്കാരം ഒഴിഞ്ഞിരിക്കുന്നത്. ലഭിച്ചതല്ലാതെ
നേടിയതൊന്നുമില്ല എന്നാണ് ഒരു ഈശ്വരവിശ്വാസി തിരിച്ചറിയേണ്ടത്. ആ തിരിച്ചറിവാണ്
ക്രിസ്ത്വനുഭവത്തിന്റെ കാതല്‍. അവിടെ ഒരു ധാര്‍മ്മിക വിപ്ലവം തുടങ്ങുകയായി.
മനുഷ്യനെക്കുറിച്ചുള്ള മറിയദര്‍ശനത്തിന്റെ സാമൂഹികഭൂമികയില്‍ രണ്ടാമത്
കാണുന്നത് ഉച്ചനീചത്വങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നതാണ്. പ്രഭുക്കന്മാര്‍
സിംഹാസനങ്ങളില്‍ നിന്ന് ഇറക്കപ്പെടുന്നു; താണവര്‍ ഉയര്‍ത്തപ്പെടുന്നു. മോസ്കുകളിലും
ഈദ്ഗാഹുകളിലും കാണുന്ന തുല്യതയാണ് സ്വര്‍ഗ്ഗത്തിലെ അവസ്ഥ. ജഡ്ജിയും പ്രതിയും
തമ്മിലോ, ഡോക്ടറും രോഗിയും തമ്മിലോ ഒന്നും വേര്‍തിരിവില്ല. ക്രൈസ്തവ ദേവാലയങ്ങളില്‍
ആദ്ധ്യാത്മികതലത്തില്‍ ഈ തുല്യതയുണ്ട്. മാര്‍പാപ്പയ്ക്കും മാര്‍ത്താണ്ഡന്‍തുറയിലെ
കൊച്ചു ലത്തീന്‍പള്ളിയിലെ വികാരിക്കും ഒരുമിച്ച് കുര്‍ബാന ചൊല്ലാം. ബ്രിട്ടീഷ്
രാജ്ഞിക്കും രാജ്ഞിയുടെ കുതിരവണ്ടിക്കാരനും കിട്ടുന്നത് ഒരേ വിശുദ്ധ കുര്‍ബാനയാണ്.
പ്രഭുക്കന്മാരെ ഇറക്കുന്നതും താണവരെ ഉയര്‍ത്തുന്നതും ക്രിസ്ത്വനുഭവം സാക്ഷാത്കരിച്ച
മനസാണ്. ക്രിസ്ത്വനുഭവം സൃഷ്ടിക്കുന്ന വിപ്ലവം മനസ്സിലാണ് തുടങ്ങുക. പ്രഭു സ്വന്തം
മനസ്സില്‍ പ്രഭു അല്ലാതാകുന്നു. അപ്പുറത്ത് നില്‍ക്കുന്ന "താണവന്‍' കാണെക്കാണെ
തനിക്കൊപ്പമാകുന്നത് തിരിച്ചറിയുന്നു. ഇത് ഒക്‌ടോബര്‍ വിപ്ലവമോ, മുല്ലപ്പൂ സമരമോ
ഒന്നും അല്ല. ഇവിടെ പരിവര്‍ത്തനം സംഭവിക്കുന്നത് മനസ്സിലാണ്.
വിപ്ലവത്തിന്റെ തൃതീയഭാവം സാമ്പത്തികമാണ്. വിശന്നിരിക്കുന്നവര്‍
നന്മകള്‍കൊണ്ട് നിറയുന്നു. സമ്പന്നര്‍ വെറുതെ അയയ്ക്കപ്പെടുന്നു. ഇത് ഒരു
റീഡിസ്ട്രീബ്യൂട്ടീവ് ജസ്റ്റീസ് ആണെന്ന് ആരും ധരിക്കരുത്. ആരും വിശക്കുന്നവരല്ല,
ആരും ഇതരരെ അപേക്ഷിച്ച് സമ്പന്നരുമല്ല. സമ്പത്തിനോടുള്ള സമീപനമാണ് മാറുന്നത്.
ആശ്രമങ്ങളിലെ സന്യാസികളേയും, കന്യാസ്ത്രീകളേയും പോലെ സകലവും പങ്കിടുന്ന മനസ്സ്.
അപ്പൊസ്‌തോലപ്രവര്‍ത്തികളുടെ നാലാം അധ്യായത്തില്‍ 32,33,34,35 എന്നീ വാക്യങ്ങള്‍
വായിക്കുമ്പോള്‍ കിട്ടുന്ന വാങ്മയം ഓര്‍മ്മിക്കുക. ആ സൗഭാഗ്യം നഷ്ടപ്പെടുത്തുന്ന
അനന്യാസുമാരും സഫീറമാരും ക്രിസ്ത്വനുഭവത്തിന് അവകാശികളല്ല.
ചുരുക്കിപ്പറഞ്ഞാല്‍ വ്യക്തിതലത്തിലും സമൂഹതലത്തിലും ദൈവഹിതത്തിന്
കീഴ്‌പ്പെടുന്ന സമ്പൂര്‍ണ്ണസമര്‍പ്പണവും അനുസരണവും സാക്ഷാത്കരിക്കുവാന്‍ മനുഷ്യന്‍
വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മനുഷ്യനെക്കുറിച്ച് മറിയം പഠിപ്പിക്കുന്ന
ദര്‍ശനം.
മറിയം മദര്‍ ഓഫ് ജീസസ് - Mother of Jesus - for your thoughts
The stories about the mother of Jesus has no historical credibility. She too is part of the ages old ''Jesus Myth''. The Jesus story was fabricated after combining several of the epics of the mythological gods of the Mediterranean regions. In fact the gospel writers copied a lot of the myths of the Egyptian gods and goddesses. The old testament writers used Egyptian mythology as their source and the gospel writers got inspired from them.
Miriam is a remake of the Egyptian goddess 'Isis' [ no relation to Islamic group of ISIS]. Goddess Isis was worshiped from Asia Minor to England. The story of 'resurrection of Lazarus' is word by word copy of the resurrection of Egyptian god Osiris [ Lazarus in Hebrew] by Horus god and goddess Isis. Isis = 'Miriam' in Hebrew.
Temples of Isis were converted to Christian and the statue of Isis breast feeding Horus was converted to Mary breast feeding Jesus and dead Osiris lying on the lap of Isis was converted to Jesus lying on the lap of Mary. All the descriptions and liturgy about Mary is word by word copy of Isis worship.
Moses in the box of reeds in the Nile river is a copy of the epic of Osiris god being cut into 14 pieces by his brother god Seth and dead body strewn in Nile river. Osiris was resurrected by Isis or Miriam. Moses sister's name was also Miriam.
According to the gospels, Mary grew up in the Temple. But during that time the temple was the barracks of the Roman army. There was no women, children or Jews in the temple and their religion was forbidden.
Most of the mythical gods were conceived by human females being impregnated by male gods of superior status.
If Mary lived in the temple alongside Roman soldiers ?
It is also written in the gospels that Jesus had brothers and Mary had other children. Thoma [= twin] was regarded as Jesus twin brother because they both looked alike. If they looked alike it is probable both Jesus & Thoma had the same father or mother.
If Jesus's father was divine ?
How about Mary's virginity if she had other children?
What is written in gospels as Mary said is summery of current social thoughts of the time especially of women who were regarded as slaves and inferior to men. It is assumed that the gospel according to Luke was written by a woman.
The fear of being 'stoned to death' and the story of the adulteress woman brought to Jesus has no historical credibility. Hebrew religion and laws were forbidden during those times. Anyone tried to practice it was put to death by Romans immediately.