കോവളം ലീല ഹോട്ടലില്‍ കഴിഞ്ഞവാരം സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാവനെത്തിയ മുന്‍ അംബാസിഡറും കേരളാ സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഉപാദ്ധ്യക്ഷനുമായ ടി.പി.ശ്രീനിവാസനെ പൊതുവഴിയില്‍ നിയമപാലകര്‍ നോക്കിനില്‍ക്കെ എസ്.എഫ്.ഐയുടെ ഒരു ജില്ലാ നേതാവ് കരണത്തടിച്ച് വീഴ്ത്തിയത് മലയാളി സമൂഹത്തിലെമ്പാടും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിയ്ക്കുകയാണ്. മലയാളികളുടെയിടയില്‍ മാത്രമല്ല, ആഗോള നയതന്ത്രലോകം മുഴുവനും ബഹുമാന്യനായ ടി.പി.ശ്രീനിവാസന്റെമേല്‍ നടന്ന ആക്രമണത്തെ അവിശ്വസനീയതയോടെ മാത്രമേ ആര്‍ക്കും കാണുവാന്‍ സാധിയ്ക്കുകയുള്ളൂ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, ഒട്ടേറെ രാജ്യങ്ങളിലെ അംബാസഡര്‍, ഹൈക്കമ്മീഷണര്‍ എന്നീ പദവികളുള്‍പ്പെടെ ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസുകള്‍ നാലു പതിറ്റാോളം ഉജ്ജ്വലസേവനം നിര്‍വ്വഹിച്ചതിനുശേഷം അഭിമാനപൂര്‍വ്വം വിരമിച്ച അദ്ദേഹമിപ്പോള്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടിവ് ഹെഡും വൈസ് ചെയര്‍മാനുമായി (വിദ്യാഭ്യാസമന്ത്രിയാണ് എക്‌സ്-ഒഫീഷിയോ ചെയര്‍മാന്‍) വൈസ് ചാന്‍സലര്‍ റാങ്കില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ നിസ്വാര്‍ത്ഥസേവനം ചെയ്തുകെണ്ടിരിയ്ക്കുകയാണ്. എഴുപതില്‍പരം വയസ്സ് പ്രായമുള്ള വന്ദ്യനായ അദ്ദേഹത്തിന്റെ ചെവിടില്‍ ആ യുവ കമ്മ്യൂണിസ്റ്റുകാരന്‍ പൊട്ടിച്ച അടിയുടെ പ്രകമ്പനം അടുത്തകാലത്തൊന്നും കേരളീയരുടെ മനസ്സില്‍ നിന്ന് മറയുവാന്‍ പോകുന്നില്ല.
ഒരു പ്രകോപനവും കൂടാതെയായിരുന്നു സമ്മേളനസ്ഥലത്തേയ്ക്ക് നടന്നു വന്ന അദ്ദേഹത്തെ ആക്രമിച്ചത്. അറിയാതെ സംഭവിച്ച ഒരു കൈത്തെറ്റുമായിരുന്നില്ല അത്. ആളെ തിരിച്ചറിഞ്ഞുകൊണ്ട്് കൃത്യമായ ഉദ്ദേശത്തോടെ നടത്തിയ കയ്യേറ്റമായിരുന്നു കുട്ടിസഖാവിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ദൃശ്യമാധ്യമങ്ങളില്‍ പലവട്ടം സംപ്രേക്ഷണം ചെയ്ത ആക്രമണരംഗങ്ങള്‍ കണ്ട ആര്‍ക്കും ഇക്കാര്യം വ്യക്തമായി മനസ്സിലാവും. അവിശ്വസനീയവും അപലപനീയവുമായ പ്രസ്തുത രംഗങ്ങള്‍ ടെലിവിഷനില്‍ കണ്ട് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചപ്പോള്‍ അത് സ്ഥിരീകരിയ്ക്കുകയും ചെയ്തു. പേരെടുത്ത് പറഞ്ഞ് തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് അമേരിക്കന്‍ മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞത്. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്നീ മൂന്നു പേരെ ലക്ഷ്യമിട്ട് ആക്രമണസാദ്ധ്യതയുണ്‍െന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടണ്‍ായിട്ടു കൂടി സംഭവസ്ഥലത്ത് വേണ്ടണ്‍ത്ര സുരക്ഷാക്രമീകരണങ്ങളോ പ്രതിരോധസംവിധാനങ്ങളോ ഉണ്ടണ്‍ായിരുന്നില്ല. എന്തിനധികം പറയുന്നു, ടി.പി.ശ്രീനിവാസനെ ഒരു ചെറുപ്പക്കാരന്‍ കരണത്തടിച്ച് വീഴ്ത്തിയത് നിഷ്‌ക്രിയനായി നോക്കി നില്‍ക്കുന്ന രണ്ട് പോലീസുകാരെയാണ് ചാനലുകളിലൂടെ നാം കണ്ടണ്‍ത്. കരണത്തടിയ്ക്കുന്നതിനു മുമ്പ് പ്രതിഷേധക്കാരുടെയിടയിലൂടെ സമചിത്തതയോടുകൂടി നടന്നു നീങ്ങിയ അദ്ദേഹത്തെ എസ.്എഫ.്‌ഐ. യുടെ പതാകയേന്തിയ കമ്പുകൊണ്ട് കുത്തുന്നതും ഉന്തിക്കയറ്റുന്നതും കാക്കി ധരിച്ച ഭട•ാരും സംരക്ഷണം നല്‍കാതിരുന്നതും അവിശ്വസനീയതോടെയാണ് കേരളജനത കണ്ടണ്‍ത്. ഏതൊരു മലയാളിയും ലജ്ജിച്ചു തലതാഴ്ത്തിയ നിമിഷങ്ങള്‍!
ലീലാഹോട്ടലില്‍ സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സമ്മേളനത്തിലെ മുഖ്യമായ ചര്‍ച്ചാവിഷയങ്ങളിലൊന്ന് കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിയ്ക്കണമോ അല്ലെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ എന്തെല്ലാമാണ് എന്നായിരുന്നു. ഇതിനെതിരെയായിരുന്നു സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന സമ്മേളനത്തലേന്നു മുതല്‍ കോവളത്ത് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചത്. പതിറ്റാണ്ടുകളായി സമരമെന്ന പേരില്‍ കേരളത്തില്‍ നടന്നു വരുന്ന പ്രതിപക്ഷ പൊറാട്ടു നാടകങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു ഈ സമരവും.
ഈ ന്യൂജെന്‍, ടെക്‌നോളജി യുഗത്തിലും ഇടതുപക്ഷം പാഠങ്ങള്‍ പഠിയ്ക്കുന്നില്ല എന്ന് വേണം കരുതാന്‍. അഥവാ ഉറക്കം നടിയ്ക്കുകയാണോയെന്നും സംശയിക്കേണ്‍ിയിരിക്കുന്നു. എത്രയോ സമരാഭാസങ്ങളാണ് കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയും പോഷകസംഘടനകളും വികസനത്തിനെതിരായി സംഘടിപ്പിച്ച് അണികളെ തല്ലുകൊള്ളിയ്ക്കുന്നതും വിഢ്ഢികളാക്കുന്നതും ? സമൂഹത്തോടും സ്വന്തം നാടിനോടും ചെയ്യുന്ന ഈ ആത്മവഞ്ചന എത്ര കണ്‍ാലും അവരുടെ പ്രവര്‍ത്തകര്‍ പഠിയ്ക്കുന്നുമില്ല. പരസ്പരം കൊല്ലാനും തലതല്ലിച്ചാകാനും പോലീസിന്റെ ഭേദ്യങ്ങളനുഭവിയ്ക്കാനും പിന്നെയും അവരുടെ ജ•ങ്ങള്‍ ബാക്കി….
ആത്മവഞ്ചനയുടെ ആഴമറിയണമെങ്കില്‍ വിപ്ലവസഖാക്കള്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കേരളത്തില്‍ സംഘടിപ്പിച്ചുകൊണ്ടണ്‍ിരുന്ന വികസനവിരുദ്ധസമരങ്ങളില്‍ ചിലവയെ അനുസ്മരിച്ചാല്‍ മതിയാകും. പണ്ട് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനെതിരെ സമരപരമ്പരകള്‍ സംഘടിപ്പിച്ച അവരുടെ ജനകീയമുഖവും പുന്നപ്ര-വയലാര്‍ നായകനുമായ പ്രതിപക്ഷ നേതാവിപ്പോള്‍ ലാപ്‌ടോപ്പ് കമ്പ്യൂട്ടറില്ലാതെ പുറത്തിറങ്ങാറില്ല. പ്രീഡിഗ്രി ഹേര്‍ഡിനെതിരെ സമരം നടത്തി പാവം യുവാക്കളെ തല്ലുകൊള്ളിച്ച അവര്‍ അധികാരത്തിലേറിയപ്പോള്‍ കോളേജില്‍ നിന്നും പ്രീഡിഗ്രി വേര്‍പെടുത്തി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് ഉണ്ടാക്കി. ഗന്ധിജി യൂണിവേഴ്‌സിറ്റിയ്‌ക്കെതിരെ സമരം ചെയ്തവര്‍ തന്നെ പിന്നീട് ഭരണകക്ഷിയായപ്പോള്‍ എം.ജി.യൂണിവേഴ്‌സിറ്റിയെന്ന് പേരിട്ട് പഴയ വീഞ്ഞിനെ പുതിയതാക്കി.
കൊയ്ത്തുമെതിയന്ത്രത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചാല്‍ ഇന്ന് അതിന്റെ മൊത്തം വില്‍പ്പനക്കരാര്‍ ഏറ്റെടുത്തിരിയ്ക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരെ സമരപരമ്പര തന്നെയാണവര്‍ നടത്തിയത്. തന്റെ ശവശരീരത്തിനു മുകളിലൂടെയേ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങാനനുവദിയ്ക്കുമെന്ന് ആവേശപൂര്‍വ്വം പ്രസംഗിച്ച എസ്.ശര്‍മ്മ പിന്നീട് മന്ത്രിയായപ്പോള്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം സന്തോഷപൂര്‍വ്വം ചോദിച്ചു തുടങ്ങി. കലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭജിച്ച് മലബാര്‍ വാഴ്‌സിറ്റി രൂപീകരിക്കാനാരംഭിച്ചപ്പോള്‍ പ്രക്ഷോഭം സംഘടിപ്പിച്ച ഇടതുപക്ഷം അധികാരം കിട്ടിയപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെന്ന് പേരിട്ട് അതേ കാര്യം തന്നെ ചെയ്തു. സ്വാശ്രയകോളേജുകള്‍ കേരളത്തില്‍ ആരംഭിയ്ക്കുന്നതിനെതിരെ ദീര്‍ഘകാലം സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് നൂറുകണക്കിന് കൊച്ചുസഖാക്കളുടെ തലതല്ലിപ്പൊളിച്ച ഇടതുപക്ഷം പിന്നീട് അത്തരം കോളേജുകളുടെ വന്‍വലയമാണ് കേരളത്തില്‍ അനുവദിച്ചത്. ടെക്‌നോപാര്‍ക്കിന്റെയും സ്മാര്‍ട്ട്‌സിറ്റിയുടെയും കാര്യത്തിലും ഇത്തരം തകിടംമറിയലുകള്‍ നാം കണ്ടുകഴിഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ നാമത് കാണുവാന്‍ പോകുന്നു.
സ്വാകാര്യ സര്‍വ്വകലാശാലകളും പ്രൈവറ്റ് മേഖലയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും വരുന്നതിനെതിരെ സമരം സംഘടിപ്പിച്ചിരിയ്ക്കുന്ന സി.പി.എമ്മിന്റെ നല്ലൊരു ശതമാനം നേതാക്കളുടെ മക്കളും പഠിയ്ക്കുന്നത് സമരശല്യമൊന്നുമില്ലാത്ത വിദേശത്തെ ഇത്തരം കലാലയങ്ങളില്‍ തന്നെയാണെന്നതാണ് ഇതിലെ വിരോധാഭാസം. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വാഴ്ത്തപ്പെടുന്ന പിണറായി വിജയന്റെ മക്കള്‍ പഠിച്ചത് എവിടെയാണെന്ന് പൊതുജനത്തിനറിയാം. അത് മനസ്സിലാക്കാതെ സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ തല്ലുകൊള്ളുന്നവരോട് സഹതപിയ്‌ക്കേണ്ട കാര്യമില്ല. പണ്ട് അമേരിക്കയിലെ മയോക്ലിനിക് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാനിരുന്നപ്പോള്‍ 'സാമ്രാജ്യത്വശക്തികളുടെ അധിനിവേശം' മെന്നൊക്കെ പറഞ്ഞ് പ്രതിക്ഷേധസമരങ്ങള്‍ സംഘടിപ്പിച്ച ഇടതുപക്ഷത്തെ നേതൃത്വശിങ്കങ്ങള്‍ സ്വന്തം ചികിത്സയ്ക്ക് വെച്ച് പിടിപ്പിച്ചതും അമേരിക്കയിലേയ്ക്ക് തന്നെ. ഇത്തരം 'വരട്ടുവാദങ്ങളെ' വൈരുദ്ധ്യാത്മകത തത്വശാസ്ത്രമായി അണികള്‍ വിഴുങ്ങുന്ന കാലത്തോളം നേതൃത്വം ഇത്തരം സമരാഭാസങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടേയിരിയ്ക്കും.
വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് സി.പി.എം ഗുണ്ടകളുടെ വെട്ടേറ്റ് പിടഞ്ഞ് മരിച്ച സഖാവ് ടി.പി.ചന്ദ്രശേഖരന്റെ നിണമണിഞ്ഞ ഓര്‍മ്മകള്‍ ഇപ്പോഴും സമൂഹമനസ്സാക്ഷിയിലൊരു നോവായി അവശേഷിക്കുന്നു. മാര്‍കിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ടി.പി.യെന്നാല്‍ പാര്‍ട്ടിയെ വഞ്ചിച്ച് പോയ ഒരു 'കുലംകുത്തി'യായിരുന്നു. അക്കാരണം കൊണ്ട് തന്നെ ടി.പി.യെന്ന് കേള്‍ക്കുന്ന മാത്രയില്‍ സഖാക്കളുടെ ഞരമ്പുകളില്‍ അടങ്ങാത്ത പകയുടെ ചോര തിളയ്ക്കും. മഹാകവി വള്ളത്തോള്‍ പാടിയത് 'ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണമന്തകാരം. കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്നാണ്. കുട്ടിസഖാക്കള്‍ പക്ഷേ അതൊന്നും കേട്ടിട്ടുണ്ടാവില്ല. പാര്‍ട്ടിയാഫീസുകളില്‍ പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് (ഇപ്പോള്‍ പകരം ദം ബിരിയാണിയാണെന്ന് കേള്‍ക്കുന്നു) നേതാക്കള്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ ടി.പി.എന്ന പേരിലെ ശത്രുമുഖം മാത്രമേ അവരിടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാവുകയുള്ളൂ. അപ്പോള്‍ 'ടി.പി.'യെന്ന് കേട്ടാലുടനെ അവരുടെ ചോര തിളയ്ക്കും, കരണത്തടിയ്ക്കും. കേഴുക പ്രിയ നാടേയെന്നല്ലാതെന്തു പറയാന്‍ ?
വെറുതെയല്ല ശ്രീനിവാസൻ അമേരിക്കൻ
മലയാളികളെ കോമാളികൾ എന്ന് വിളിച്ചത്
കേരളത്തിൽ എത്രയോ കൊടും ക്രൂരതകൾ
പ്രതി ദിനം അരങ്ങേറുന്നു , അതൊന്നും
കാണാൻ,കേൾക്കാൻ കോമാളികൾ തയ്യാറല്ല.