ഓര്‍മ്മയില്ല ജനനം
ശൈശവും ഓര്‍മ്മയില്ല
പക്ഷെ, ബാല്യത്തിന്
കുസ്രുതിയും
മാതാവിന്വാത്സല്യവും
സോദരിതന്സ്നേഹവായ്പും
കാമിനിതന്നനുരാഗവും
ഓര്‍മ്മയിലിപ്പോള്‍
തെളിയുന്നു
എന്നാലീ ഓര്‍മ്മകള്‍ മാറാപ്പിലാക്കി
മറവിയും
എങ്ങോപോയല്ലോ?
മനസ്സിന്പ്രേരണയാലോ എന്തിനു
പൂഴ്ത്തിവച്ചീ
ഓര്‍മ്മകളെ...
കലാലയ ജീവിതം സുന്ദരം
പുറമേ ഉണ്മ തന്
പരുപരുപ്പ്
തൊഴിലിന്വാതില്തുറക്കാനായി
കൈക്കൂലികൊണ്ടൊരുതാക്കോലു
കോഴപ്പണമില്ലാതെപിണമായി
അലയുക
ഭൂതത്താനായ്
തുറന്നതില്ലാവാതിലുകള്-ധനം
തേരുതെളിച്ചങ്ങെത്താതെ
വറ്റിപ്പോയെന്
ചുറ്റിലുമൊഴുകിയ
പവിത്രസ്നേഹതീര്ത്ഥ
ജലം
നിര്ഗ്ഗുണനെന്ന്മുദകുത്തിയവരില്
പെറ്റമ്മയും
കാമിനിയുമോ?
സഹിച്ചില്ലെന് മനം നുറുങ്ങുകളായ്
വിധിയുടെ
വിളയാട്ടത്തില്‍
വര്ഷങ്ങളനെയിഴഞ്ഞപ്പോള്
പ്രവാസതീരത്തെത്തിയ
ഞാന്‍
ഉത്കര്‍ഷത്തില്‍ അലിഞ്ഞപ്പോള്‍
വേദനയായ്,
മധുരമായ്
പൂര്വ്വസമരണകളുണര്ന്നു
തെറ്റോ, ശരിയോ? കുഴിച്ചുമൂടി
ഞാന്‍
ഓര്‍മ്മകളെ...
എന്നിട്ടുമേതൊ ഓര്‍മ്മകള്‍ കോര്‍ത്തൊരു
ചിന്തകള്‍
ഇഴപിരിച്ചപ്പോള്‍
ഉത്തരം കിട്ടാത്തൊരുചോദ്യം
ബാക്കി
സ്നേഹത്തിന്നടിത്തറപണമോ?
ഏകനായ് വന്ന
ഞാനെന്നുമേകന്
പ്രവാസതീരത്തൊരിക്കലും
തോണി
കാത്തിരിക്കാത്തൊരേകന്
ഓര്മ്മകളെയമര്ത്തിയിരിക്കുമൊരേകന്.
(ഓര്‍മ്മകള്‍
പഴയതായത്കൊണ്ട് പഴയ ചിത്രം നല്കുന്നു)