Image

അടിവരസൂക്തങ്ങള്‍ ([പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 15 April, 2016
അടിവരസൂക്തങ്ങള്‍ ([പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
സമ്മാനപ്പൊതി തുരന്നു വായിക്കാന്‍
അഭിനിവേശത്തിന്റെ മിശ്രലഹരിയില്‍
മുഖത്താളിലെ അക്കപ്പൂട്ടില്‍ തടവി
ഗൂഢസന്ദേശ കാവ്യമഴയില്‍ മുങ്ങി.

ശാകുന്തളത്തിന്റെ ഒരേ പതിപ്പ്
ശ്രദ്ധയുടെ ശാര്‍ദ്ദൂല ദന്തത്താല്‍
നാം കടിച്ചുകീറിയിരിക്കുന്നു.

വെളിപാടിന്റെ രഹസ്യ മുദ്രണത്തില്‍
നിഷ്ഠൂര മൃഗവും നിത്യ തേവിടിശ്ശിയും
നെറ്റിയില്‍ 666-ന്റെ പച്ചകുത്തിക്കലിയില്‍
അഴുക്കുവെള്ളച്ചാല്‍ കോരിയിരിക്കുന്നു. 

കുനുകുനെ പാര്‍ശ്വങ്ങളില്‍ കുറിച്ച
നാം മാത്രമറിയുന്ന സൂത്രവാക്യങ്ങള്‍
ബീജഗണിതഭാഷയില്‍ നിര്‍ദ്ധാരണം കാക്കുന്നു:
പരസ്യലിപിയില്‍ രഹസ്യസങ്കേതങ്ങള്‍;
താന്ത്രിക ആഭിചാരമുറയുടെ സങ്കീര്‍ണ്ണതകള്‍;
ചതുരംഗക്കളത്തിലെ കണക്കിന്റെ കരുക്കള്‍.
Click PDF to Continue Reading
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക