Image

കുതിരയെക്കുറിച്ച് ഒരു ചരിത്രപ്പുസ്തകം (പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 04 May, 2016
കുതിരയെക്കുറിച്ച് ഒരു ചരിത്രപ്പുസ്തകം (പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
പ്രതീകവും ബിംബവുമില്ലാത്ത കവിത വായിച്ച്
ഉറക്കുസ്വപ്‌­നങ്ങള്‍ മുരടിച്ച സരസ്വതീയാമത്തില്‍
"അശ്വാരൂഢനായമനുഷ്യനില്‍...' തുടങ്ങുന്നതെറ്റുവാചകം
വ്യാകരണത്തിരുത്തലിനുവട്ടമേശയില്‍ വിരിച്ചപ്പോള്‍
ഇടപ്പള്ളിയില്‍ കോഴിക്കുരുതിയ്ക്കു ഗീവര്‍ഗീസ്
കുന്തമിറക്കുന്ന വ്യാളമുഖം, അടുത്തൂണിന് യാചിക്കുന്ന
ആയിരം കുതിരശക്തിവിരട്ടുന്ന വിത്തുകുതിരകള്‍
കുതിരക്കച്ചവട ഓട്ടപ്പന്തയ മദമത്സര ഷൂവണിഞ്ഞ്
കുളമ്പുരോഗക്കാലുകള്‍ ഏച്ചുവെച്ച് ട്രേക്കിലോട്ടം-
എന്‍ കുതിര,
എന്‍ കുതിരമുമ്പേ,
എന്‍ കുതിര മുമ്പേമുമ്പേയെന്ന
പ്രാണസ്വരാട്ടഹാസമുഴക്കം.

>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ് ക്ലിക്കുചെയ്യുക.....
Join WhatsApp News
വിദ്യാധരൻ 2016-05-04 10:24:22
കുതിരചരിത്രം കൊണ്ടുപോകുന്നു 
ഓർമകളുടെ പിന്നാമ്പുറത്തേക്ക് .
മുംബൈലെ മഹാ ലക്ഷ്മിയും 
കുതിരപ്പന്തയപംക്തികളും 
നാലുകാലും പറിച്ചോടുന്ന കുതിരകളും 
പ്രതീകവും ബിംബവുമില്ലാത്ത
കൊച്ചു കുതിര പുസ്തകങ്ങളും 
അവയിൽ കുറിച്ചിട്ടിരിക്കുന്ന,
 ഗണം, വംശപാരമ്പര്യം ,പരിശീലനം ,
പ്രായം, അസ്ഥിഭദ്രത , വിജയിച്ച 
കുതിര പന്തയങ്ങൾ എല്ലാം 
ഒരു കുതിച്ചുച്ചാട്ട കുതിരയെപ്പോലെ 
തലപൊക്കി നില്ക്കുന്നു ;
കയ്യിൽ  കിടന്ന കാശുകളഞ്ഞ് 
അണ്ടികളഞ്ഞ അണ്ണനെപ്പോലെ 
മടങ്ങുന്ന ഓർമ്മ മാത്രം 
എത്ര മായിച്ചിട്ടും 
പതിമടങ്ങ്‌ കുതിര ശക്തിയോടെ 
തലപൊക്കി നിൽക്കുമ്പോൾ ,
ഡോ. കുഞ്ഞാപ്പുവിന്റെ കവിത
വായിച്ചിരിക്കുന്ന എന്നെ 
കമ്പ്യുട്ടറിന്റെ മുന്നിൽ നിന്ന് 
തള്ളി മാറ്റി ഭാര്യ ചോദിക്കുന്നു 
"ഈ ഭ്രാന്തു ഇതുവരേയും മാരിയിട്ടില്ലേ?
എന്റെ ഇടപ്പള്ളി ഗീവറുഗീസ് പുണ്യാള 
ഒരു കോഴിക്കുരുതി നടത്തിയേക്കം 
നല്ല ബുദ്ധി കുടുക്കണേ,
കുടുംബം കുട്ടിചോറാക്കല്ലേ .   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക