Image

സമകാലികം: (നുറുങ്ങു കഥ-ജോസഫ് നമ്പിമഠം)

Published on 19 May, 2016
സമകാലികം: (നുറുങ്ങു കഥ-ജോസഫ് നമ്പിമഠം)
ചെത്തല്ലൂരില്‍ ആമയൂര്‍ മനയില്‍ നിന്നും അധിക ദൂരത്തിലല്ലാതെ സ്ഥിതിചെയ്യുന്ന രായിരം കുന്നിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി, വളരെ കഷ്ട്ടപ്പെട്ടു ഉരുട്ടിക്കയറ്റിയ കല്ലിന്റെ മുന്പിലാണ് അദ്ദേഹം ഇപ്പോള്‍ നില്ക്കുന്നത്. നേരം വെളുത്തു കഴിഞ്ഞു എങ്കിലും, രായിരം കുന്ന് മേഘാവൃതമാണ്. രായിരം കുന്നിന്റെ ഉച്ചിയില്‍, ഭീമാകാരമായ ഉരുളന്‍ കല്ലിനു പിന്നില്‍ ദ്യാനാത്മക ഭാവത്തിലാണ് അദ്ധേഹത്തിന്റെ നില്‍പ്പ്.

മാധ്യമ പ്രതിനിധികളും ചാനല്‍ ഫോട്ടോഗ്രാഫര്‍മാരും തികഞ്ഞ ജാഗ്രതയിലാണ്. ഗ്രാമത്തിലെ ജനം മുഴുവന്‍ അവിടെ തടിച്ചു കൂടിയിട്ടുണ്ട്. അദ്ദേഹം ആ ഭീമന്‍ കല്ല്­ എപ്പോള്‍ വേണമെങ്കിലും താഴേക്ക്­ തള്ളിയിടാം...ഒരു പക്ഷെ ഇടാതിരിക്കാം. അവിടെ കൂടിയിരിക്കുന്ന എല്ലാവരെയും ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ആ നില്‍പ്പ് എപ്പോള്‍ അവസാനിക്കും? ഇടതുകാലില്‍ വ്യക്തമായി കാണുന്ന മന്ത് എന്തിനേ സൂചിപ്പിക്കുന്നു? കാത്തിരുന്ന് കാണാം. (രായിരം കുന്നിന്റെ താഴ് വാരത്തില്‍ നിന്നും കാമറമാന്‍ സുരേഷിനോപ്പം റിപ്പോര്‍ട്ടര്‍ മനോജ്­ കു­മാര്‍)
Join WhatsApp News
Mohan Parakovil 2016-05-23 07:46:54
ഈ കഥ സിംബോളിക്കാണു. ഉമ്മൻ ചാണ്ടിയെനാരാണത്ത് ഭ്രാന്തനോട്
ഉപമിക്കുമ്പോൾ അദ്ദേഹം ജനങ്ങള്ക്ക് വേണ്ടി വളരെ
കഷ്ടപ്പെട്ടു എന്നാൽ നിഷ്ഫലം എന്ന് തെളിയുന്നു  പിന്നെ ഇടതന്മാരെ മന്തിനോടും താരതമ്യം
ചെയ്യുമ്പോൾ അവർ വന്നാലും വലിയ കാര്യമില്ല ഈ കാലിൽ നിന്നും മറ്റേ കാലിലേക്ക് മാറുന്നു രാഷ്ട്രീയം പൊതുവെ കാലു വാരലാണല്ലോ . നമ്പിമടത്തിന്റെ കവിതകൾ പോലെ
നിലവാരം പുലര്ത്തി . ചെറിയാൻ എന്നാ കവിയുടെ
കവിതയും ഇതെപോലെയായിരുന്നു . അത്കൊണ്ട്
ഇതും ഒരു ആധുനിക കവിത എന്ന് പറയാം. നമ്പിമതം താങ്കള് ഇരുന്നൂറു എഴുത്തുകാരിൽ (സ്മരണികയിൽ വായിച്ചതാണ്)
നിന്നും വേറിട്ട നില്ക്കുന്നു , ആശംസകൾ
JOSEPH NAMBIMADAM 2016-05-23 12:30:50
Thank you MOHAN PARAKOVIL
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക