ഒരു നിശാഗന്ധിപുഷ്പത്തിന്‍
ഉന്മാദഗന്ധം പോലെ
ആയിരം
മൂക്കുത്തിയിട്ടപ്‌സരസ്സുകള്‍
ആരേയോ കാക്കുമീ രജനയില്‍
കൈകൊട്ടിപ്പാട്ടും
പാടിയെന്‍മുന്നിലെത്തു-
ന്നെന്റെ പ്രിയമുള്ളവള്‍ ,കാവ്യനര്‍ത്തകി,
മനോജ്ഞാംഗി
എന്റെഹ്രുല്‍സ്പന്ദനം പോലെ, എന്റെ കല്‍പ്പന പോലെ
കാല്‍
ത്തളയിളക്കിയാ കാമിനിവരവായ്
തങ്കനൂപുരങ്ങളും, സ്വര്‍ണ്ണകങ്കണങ്ങളും
തൂലിക
മുക്കാന്‍ കലാഭംഗിതന്‍ കലശവും
മലയാളഭാഷതന്‍ പുളകപ്പൂനാമ്പും
ചൂടി
സര്‍ഗ്ഗകൗതുകത്തിന്റെവിരിഞ്ഞമാമ്പൂ
ചൂടി
സത്യശിവസൗന്ദര്യത്തിന്‍പൊരുളായ്
നവ്യഹര്‍ഷമിയന്നൊരുഹരിതതളിരായ്
മജ്ഞുളാര്‍ദ്രയായ്മതിമോഹനച്ചുവടുമായ്
സാനന്ദമടുക്കുന്നുസുസ്മിതഡീപം
കാട്ടി.
തുടിക്കും ഹ്രുദയത്തിന്‍പഞ്ചാരിമേളം കൊട്ടി
അവല്‍ക്കായ് ഒരു പൂരം
ഞാനൊരുക്കുമ്പോള്‍
തൊട്ടുതൊട്ടെന്നപോലെ ചാരത്തേക്കണയുന്നു; പക്ഷെ
തിടുക്കം
കാട്ടി എന്നെവിട്ടകലുന്നുമെല്ലെ
കയ്യെത്തിപ്പിടിക്കാന്‍ ഞാനൊട്ടു
ശ്രമിക്കുമ്പോള്‍
ഊര്‍ന്നുവീണീടുന്നെന്‍തൂലികയപ്പോള്‍താഴെ.
********
വാസുദേവ്പുളിക്കല്‍
പെരുമ്പാവൂരില്‍
ജനനം. ഫിസിക്‌സില്‍ എം.എസ്.സി, കോളേജ് അദ്ധ്യാപനായിരിക്കെ അമേരിക്കയില്‍ എത്തി
ബാങ്ക്ഓഫീസറായി പെന്‍ഷന്‍പ്പറ്റി.ന്ചെറുപ്പം മുതല്‍ കലയും സാഹിത്യവും
ഇഷ്ടപെട്ടവിഷയങ്ങളായിരുനു. അന്നെ എന്തെങ്കിലും
കുത്തിക്കുറിക്കുന്നശീലമുണ്ടായിരുന്നു. ആനുകാലിക പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദം,
ഗുരുദര്‍ശനം, അഭിമുഖം എന്ന പേരില്‍സാഹിത്യാസ്വാദനം മുതലായവ
എഴുതിക്കൊണ്ടിരുന്നപ്പോഴും താത്വികചിന്ത്കള്‍ കലര്‍ന്നതും സ്‌നേഹത്തിന്റെമാഹാത്മ്യം
തുളുമ്പുന്നതുമായന്കാല്‍പ്പനികകവിതകള്‍രചിക്കുന്നതില്‍എനിക്ക്
താല്പ്പര്യമായിരുന്നു..