ജൂണ്‍ പാഠപുസ്തകങ്ങളുടെ മാസമാണ്. പക്ഷേ കഴിഞ്ഞ കൊല്ലം അത് ഡിസം ര്‍
മാസം
വരെ നീണ്ടുനിന്നു. കൊല്ലം അവസാനിയ്ക്കാറായിട്ടും പുസ്തകങ്ങള്‍
ആര്‍ക്കും കൃത്യമായി
എത്തിയ്ക്കാന്‍ കഴിയാതിരുന്നത് കഴിഞ്ഞ
സര്‍ക്കാരിന്റെ തോല്‍വിയ്ക്കുള്ള കാരണങ്ങളില്‍ ഒന്നായി
രുന്നു എന്നാണ്
പറയുന്നത്. വിതരണത്തിലും പാളിച്ചകള്‍ ഉണ്ടായിരുന്നു. പല
സ്കൂളുകളിലും
പാഠപുസ്തകക്കെട്ടുകള് എത്തിച്ചേര്‍ന്നത്
പാതിരായ്ക്കാണത്രേ.
എന്നു മുതല്ക്കാണ് സ്കൂളുകള്‍ നേരിട്ട്
പാഠപുസ്തകങ്ങള്‍ വിതരണം നടത്തിത്തുടങ്ങിയതെ
ന്നറിയില്ല.
പണ്ടൊക്കെകടകളിലാണ് അത് എത്തിയിരുന്നത്. സ്കൂളിന്റെ
മുന്നില്‍ത്തന്നെ
പുസ്തകം വില്‍ക്കുന്ന കടകളുണ്ടാവും. എന്നാലോ
അവിടെനിന്നു പുതിയ പുസ്തകം വാങ്ങുന്നവരൊക്കെകുറവാണ്. സ്കൂള്‍
തുറക്കുന്നതിനു മുമ്പു തന്നെ കുട്ടികള്‍ പഴയ പുസ്തകങ്ങള്‍
കരസ്ഥമാക്ക
ിയിരിയ്ക്കും. തന്നേക്കാള്‍ മുതിര്‍ന്ന ക്ലാസ്സില്‍
പഠിയ്ക്കുന്നവരേക്കുറിച്ച്
ഒരേകദേശധാരണയൊക്കെ
എല്ലാവര്‍ക്കുമുണ്ടാവും. മുമ്പേ തന്നെ പുസ്തകം ബുക്
ചെയ്തു വെയ്ക്കും. അതില്ലാത്തവര്‍ മേയ് മാസം അവസാനിയ്ക്കാറാവുമ്പോള്
പുസ്തകം തേടിയിറങ്ങും. കയ്യില്‍ ഒന്നോ രണ്ടോ
ഉറുപ്പികയാണുണ്ടാവുക.
കടുത്ത വില പേശല്‍ നടക്കും. 15 പൈസ മുതല്‍ 40 പൈസ വരെയൊക്കെ
പോവും
വിലനിലവാരം. വാങ്ങുന്നതിനു മുമ്പ് എല്ലാ പേജുകളും ഉണ്ടോഎന്ന്
ഉറപ്പുവരുത്തണം. പരിക്കുകള്‍ അധികമുെണ്ടങ്കില് വില കുറയും.
വില്ക്കുന്നവരും വിട്ടുകൊടുക്കില്ല. അതു കഴിയുന്നത്ര വിലയ്ക്കു വിറ്റാലേ
പുതിയ കൊല്ലത്തേയ്ക്കുള്ള പുസ്തകം വാങ്ങാനുള്ള സംഖ്യ തികയൂ.
പുതിയ
പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ ഭാഗ്യം ചെയ്തവര്‍. എന്റെ വീട്ടില്‍
കുഞ്ഞ്യോപ്പോള്ക്കാണ് ആ ഭാഗ്യമുണ്ടായിരുന്നത്. സ്കൂളിനു മുന്നിലുള്ള എം. ഒ.
ദേവസ്സി ആന്‍ഡ് സണ്‍സില്‍നിന്നാണ് പുസ്തകങ്ങള്‍ വാങ്ങുക. സ്കൂള്‍ തുറക്കുന്ന
ദിവസം തന്നെ പാഠപുസ്തകങ്ങളുടെ കെട്ടുമായാണ് കുഞ്ഞ്യോപ്പോള്
മടങ്ങിയെത്തുക. അന്നത്തെ പ്രധാനപ്പെട്ട ജോലി അവപൊതിയുകയാണ്.
പുസ്തകക്കെട്ടുമായി കുഞ്ഞ്യോപ്പോള് നിലത്ത് ഇരിപ്പുറപ്പിയ്ക്കും.
കത്രികയും കടലാസ്സുമായി സന്നദ്ധ ഭടനേപ്പോലെ ഞാന്‍
അരികെയും.
കടലാസ്സ് എന്നു വെച്ചാല്‍ "മാതൃഭൂമി'യാണ്. പത്രത്തിലെ
അച്ചടിമഷി പുറംചട്ടയുടെ ഉള്‍ഭാ
ഗത്തും പുസ്തകത്തിന്റെ പേരുള്ള പുറത്തും
പതിഞ്ഞ് കറ വീഴും. അത് കാഴ്ചയ്ക്ക് സുഖമുള്ളതല്ല.
പക്ഷേ നിവൃത്തിയില്ല.
പൊതിയാന്‍ എടുക്കാവുന്നത് അതേയുള്ളു. പത്രം പോലും
വരുത്താത്ത
വീടുകളുണ്ടായിരുന്നു. എന്റെ വീട്ടിലെ സ്ഥിതി ശരാശരിയ്ക്കു
മുകളിലായിരുന്നു എന്നു തോന്നുന്നു. മാതൃഭൂമി പത്രത്തിനു പുറമേ
ആഴ്ചപ്പതിപ്പും വരുത്തിയിരുന്നു. പുറംചട്ടയ്ക്ക് അകത്തെ
പേജിനേക്കാള്‍
അല്പം കട്ടിക്കൂടുതലുണ്ട്. മുഖചിത്രത്തിന്
നിറപ്പകിട്ടുമുണ്ട്.
പുസ്തകം പൊതിയാന്‍ ഉത്തമം. പക്ഷേ അതു
കീറിയെടുക്കാന്‍ തോന്നാറില്ല. ആഴ്ചപ്പതിപ്പുകള്‍
തീയതിപ്രകാരംഅടുക്കിയടുക്കി സൂക്ഷിച്ചു വെയ്ക്കുന്ന
പതിവുണ്ട്.
വേനല്‍ക്കാലത്തെ വായനാവിഭവങ്ങളില്‍ പ്രധാനം ആ
ആഴ്ചപ്പതിപ്പുകളാണ്. പിന്നെ എപ്പോഴോ "സോവിയറ്റ് നാട്' വരുത്താന്‍ തുടങ്ങി.
അതിന്റെ പുറംചട്ട കുറേക്കൂടി കട്ടിക്കടലാസ്സിലാണ്. നല്ല മിനുസവുമുണ്ട്.
സോവിയറ്റ് റഷ്യയിലെ സുന്ദരീസുന്ദരന്മാരുടേയും നഗരങ്ങളുടേയും
ചിത്രങ്ങള്‍ കൊണ്ട്
സമ്പന്നം. അതുകൊണ്ടുതന്നെ അത് കീറാന്‍ തോന്നാറില്ല.
അതിനിടെ "ജര്‍മ്മന്‍ ന്യൂസ്' എന്ന ഒരു മാസിക എങ്ങനെയോ തപാല്‍ വഴി വരാന്‍
തുടങ്ങി. സാധാരണ പത്രത്തിന്റെ പകുതി വലിപ്പത്തില്‍ എട്ടു പേജ്.
നിറപ്പകിട്ടുള്ളതൊന്നുമല്ല. ജര്‍മ്മന്‍ എന്ന വാക്കു മാത്രം ഓറഞ്ജ്
നിറത്തില്‍. ബാക്കിയെല്ലാം കറുപ്പില്‍. എന്നാലും കട്ടിയും മിനുസവുമുള്ള
കടലാസ്സാണ്. അങ്ങനെ മാതൃഭൂമി പത്രത്തില്‍ നിന്ന്
ജര്‍മ്മന്‍
ന്യൂസിലേയ്ക്കു കയറ്റം കിട്ടി. കൂട്ടുകാര്‍ അത്ഭുതത്തോടെ
നോക്കാന്‍ തുടങ്ങി. "നെണക്കെവ്ടന്നാ
ചട്ടയിടാന് ഈ കള്ളാസ്സു കിട്ടണേ?'
(പുസ്തകം പൊതിയുന്നതിന് ചട്ടയിടുക എന്നാണ് ഞങ്ങ
ളുടെ നാട്ടിലെ ഭാഷ.)
ജര്‍മ്മന്‍ ന്യൂസ് എങ്ങനെയാണ് കിട്ടിത്തുടങ്ങിയതെന്ന് അറിയില്ല.
സൗജന്യമായി കിട്ടാവുന്ന ചിലതിന്റെയൊക്കെ പരസ്യം കണ്ട് വല്യേട്ടന്
അപേക്ഷിച്ചതാവാം. ഏതായാലും
പുസ്തകം പൊതിയാന്‍ ഇതിലും നല്ല കടലാസ്സ്
കിട്ടാന്‍ വയ്യ. മേനിക്കടലാസ്സ് എന്നൊക്കെ പറയാറില്ലേ? അങ്ങനെയൊന്ന്.
വേറെയാരുടെ വീട്ടിലും ജര്‍മ്മന്‍ ന്യൂസ് ഇല്ലാത്തതുകൊ്
ഞങ്ങള്‍ക്ക് അതൊരു
മേനിയായിരുന്നു.
പൊതിയുന്ന കടലാസ്സിന്റെ അക്ഷരങ്ങളില്ലാത്ത
ഇടത്താണ് പേരെഴുതി വെയ്ക്കുക. അതു
കുറച്ച് മെനക്കെട്ട പണിയാണ്.
സ്ഥലസൗകര്യമനുസരിച്ച് അക്ഷരത്തിന്റെ വലിപ്പം മാറ്റണം.
ചെരിച്ചും
കുത്തനെയും ഒക്കെ എഴുതിവെയ്ക്കേണ്ടിവരും. സ്കൂളിന്റെ പേരൊന്നും
എഴുതാന്‍
ചിലപ്പോള്‍ സ്ഥലമുണ്ടാവില്ല. സ്വന്തം പേരു തന്നെ ചിലപ്പോള്‍
ചുരുക്കിയെഴുതേി
വരും. പേരെഴുതി ഒട്ടിയ്ക്കാനുള്ള പശക്കടലാസ്സൊന്നും
അന്ന് കിട്ടിത്തുടങ്ങിയിരുന്നില്ല. (നെയിം സ്ലിപ് എന്ന വാക്കിന്
പശക്കടലാസ്സ് എന്നല്ലേ നല്ലത്? മനോരമ കുപ
ിടിച്ച "ഒട്ടിപ്പോ' എന്ന വാക്ക്
ഒരു സുഖവുമുള്ളതല്ല.) വിസ്തരിച്ച് എഴുതാനുള്ള സ്ഥലം പുസ്തകത്തിന്റെ
പേരുള്ള പേജിലാണ്. അവിടെയാണെങ്കില്‍ പേരെഴുതുന്നത് അതിലും
ബുദ്ധിമുട്ടായിരുന്നു. എനിയ്ക്കു കിട്ടുമ്പോഴേയ്ക്കും അതില്‍ മൂന്നു
പേരുകളും ക്ലാസ്സ്-സ്കൂള്‍ വിശേഷങ്ങളും എഴുതിക്കഴിഞ്ഞിട്ടുണ്ടാ
വും.
കുഞ്ഞ്യോപ്പോള്ക്കുശേഷം ആര്യോപ്പോളുടെ പഠിപ്പു കഴിഞ്ഞ് അടുത്ത ബന്ധുവായ
ലീലോപ്പോളുടേയും ഊഴം കടന്നാണ് എനിയ്ക്കു കിട്ടുക. നോവലിന്റെ ഭാഷയില്‍
പറഞ്ഞാല്‍ നാലാമൂഴം. എന്റെ പേരും കൂടി എഴുതിവെയ്ക്കുന്നതോടെ ആ പേജ്
നിറയും. എന്നാലും പുസ്തകത്തിന്റെ ജന്മം ബാക്കിയാണ്.എന്റെ പരീക്ഷ കഴിയാന്‍
ലീലോപ്പോളുടെ അനിയന് രാമന് കാത്തുനില്ക്കുന്നുാ
വും. പാവംരാമന്.
മുന്‍ഗാമികളുടെ പേരെഴുത്തുകൊണ്ട് നിറഞ്ഞ പേജിന്റെ മറുപുറത്താണ് സ്വന്തം
പേര് എഴുതി വെയ്ക്കുക. ആ പുറത്ത് ധാരാളം ഒഴിവുള്ളത് ഭാഗ്യം.
അഞ്ചു
പേരുടേയും ഉപയോഗം കഴിയുമ്പോഴേയ്ക്കും പുസ്തകം വല്ലാതെ പഴകിയിട്ടുാവും. നിറം
മങ്ങും. വക്കുകള്‍ മടങ്ങും. തുന്നല്‍ വിടും. എന്നാലും ശ്രദ്ധിച്ച്
ഉപയോഗിയ്ക്കുന്നതുകൊണ്ട്
പഠിത്തത്തിന് തടസ്സമൊന്നുമുണ്ടാവാറില്ല.
അതുകൊണ്ടു തന്നെ അവസാനത്തെ
അദ്ധ്യായം അന്വേഷിച്ച് ബോബനേയും മോളിയേയും പോലെ
ഓടി നടക്കേണ്ടി വരാറില്ല.
മാത്രമല്ല ചില ഗുണങ്ങളുമുണ്ട്. പാഠങ്ങളിലെ
പ്രധാനഭാഗങ്ങളെല്ലാം അടിവര കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ടാവും.
അടിക്കുറിപ്പുകളുമുണ്ടാവും. പദ്യത്തിന്റെ വൃത്തം ഏതാണെന്ന്ലക്ഷണം
തേടിപ്പോവേണ്ടതില്ല. നതോന്നത, ശാര്‍ദ്ദൂലവിക്രീഡിതം, കാകളി, തരംഗിണി
എന്നൊക്കെ കുറിച്ചുവെച്ചിട്ടുാ
വും. ചിലയിടത്ത് "ദ്വിമാത്രം
ഗണമെട്ടെണ്ണം, യതിമദ്ധ്യം തരംഗിണി' എന്ന മട്ടില്‍ ലക്ഷണം
പോലുംഎഴുതിവെച്ചിട്ടുണ്ടവും. രണ്ടാമത്തെ ആള്‍ക്ക് ക്ലാസ്സില്‍
പോയില്ലെങ്കിലും പരീക്ഷയെഴുതാം. ഇംഗ്ലീഷ് പുസ്തകങ്ങളില്‍ വാക്കുകളുടെ
അര്‍ത്ഥവും കുറിച്ചിട്ടുണ്ടാവും. നിഘണ്ഡുവിന്റെ സഹായം വേ.ഗ്രാമറും കാണാം.
അതുകൊണ്ട് റെന്‍ ആന്‍ഡ് മാര്ട്ടിന് നിവര്‍ത്തി വെയ്ക്കേണ്ടകാര്യവു
മില്ല.
ഒരു പുസ്തകം കൊണ്ട് അഞ്ചു കുട്ടികള്‍ പഠിയ്ക്കുന്ന ഇമ്പ്രജാലമായിരുന്നു അത്.
അക്കാല ത്ത് പാഠപുസ്തകങ്ങളുടെ ഏറ്റവും വലിയ വില 80 പൈസയാണ്. അറുപതു പൈസ,
എഴുപത്തഞ്ചു പൈസയൊക്കെയാണ് പൊതുവെയുള്ള വിലനിലവാരം. അതു തന്നെ അന്നത്തെ
നിലവെച്ച് കനത്ത വിലയാണ്. മേല്‍പ്പറഞ്ഞവരില്‍ ആര്യോപ്പോള് സംസ്കൃതം
ക്ലാസ്സില്‍ ചേരണമെന്ന് മോഹിച്ചിട്ടും അതു വേണ്ടെന്നു തീരുമാനിച്ചത് ആ 60 പൈസ
അച്ഛനോട് ചോദിയ്ക്കാന്‍ വയ്യെന്നുവെച്ചിട്ടാണ്. അച്ഛനത് വലിയൊരു ഭാരം വലിച്ചു
വെയ്ക്കലാവില്ലേ! പോരാത്തതിന് പാഠപുസ്തകങ്ങള്‍ മാത്രം പോരല്ലോ. നോട്ടു
പുസ്തകവും കൂടി വാങ്ങേണ്ടതല്ലേ? അത് കൈമാറിക്കിട്ടുകയില്ലല്ലോ!ഇരുന്നൂറു
പേജിന്റെ നോട്ടുപുസ്തകത്തിന്റെ അന്നത്തെ വില 25 പൈസയായിരുന്നു.
വരയിട്ടതിനും ഇടാത്തതിനും ഒരേ വില തന്നെ. ഇന്നത്തെയത്ര വലിപ്പമില്ല.
കടലാസ്സിന് ഇന്നത്തെ പുസ്തകത്തിനുള്ളത്ര മിനുപ്പില്ല. പുറംചട്ടയ്ക്ക്
ഇന്നത്തെയത്ര ചന്തവുമില്ല. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ
നോട്ടുപുസ്തകങ്ങളും വാങ്ങിക്കൊു
വരും. മുന്‍പറഞ്ഞപോലെ എല്ലാം പൊതിഞ്ഞു
വെയ്ക്കും. ആദ്യത്തെ പേജില്‍ പേരും ക്ലാസ്സും എഴുതിവെയ്ക്കും. അതുകൊണ്ടും
തീരില്ല. ഇടത്തു വശത്ത് സ്കെയിലുപയോഗിച്ച് മാര്‍ജിന്‍ ഇടും.
കണക്കു
പുസ്തകത്തിലെ മാര്‍ജിന്‍ വ്യത്യാസമുണ്ട്.
നോട്ടുപുസ്തകം
തൊണ്ണൂറു ഡിഗ്രി തിരിച്ച് പെട്ടി തുറക്കുന്നതു പോലെ പിടിച്ച് ഇടത്തു വശത്തു വീതി
കുറഞ്ഞും വലത്തു വശത്ത് കുറേക്കൂടി വീതികൂട്ടിയും മാര്‍ജിന്‍ വരയ്ക്കും. കണക്കു
ചെയ്യാന്‍ ചിലപ്പോള്‍ കൂടുതല്‍ കടലാസ്സ് വേണ്ടിവരും. പോയ വര്‍ഷത്തിലെ
നോട്ടുപുസ്തകങ്ങളിലെ ബാക്കി വന്ന പേജുകള്‍ കീറിയെടുത്ത് തുന്നിക്കുത്തി
ഒരുനോട്ട് ബുക്ക് വേറെയുണ്ടാക്കും. പുറംചട്ടയില്‍ റഫ് ബുക്ക് എന്ന് വലുതായി
എഴുതിവെയ്ക്കും.
അത്യാവശ്യം കണക്കു ചെയ്തു പഠിയ്ക്കുന്നതൊക്കെ ആ
പുസ്തകത്തിലാണ്. കീറിയെടുക്കുന്ന പുസ്തകങ്ങളുടെ പേജുകള്‍ പല
വലിപ്പത്തിലുള്ളതായതുകൊണ്ട് അരികുകള്‍ ഏറിയും കുറഞ്ഞും നില്ക്കും. അതു
ഭംഗിയാക്കാന്‍ ഉളിയെടുത്ത് അരിയുന്ന പതിവുണ്ട്. അതോടെ അത്
സാമാന്യം
വൃത്തികേടായിപ്പോവാറുമുണ്ട്. എന്നാലും വല്ലാതെ വേവലാതിപ്പെടേ എ
ന്നു
തീരുമാനിയ്ക്കും. എത്രയായാലും റഫ് ബുക്കല്ലേ?എഴുതാത്ത പേജുകള്‍
കീറിയെടുത്ത് ബാക്കി വന്ന നോട്ടുപുസ്തകങ്ങള്‍ തൂക്കി വില്‍ക്കും. ഒന്നോ രണ്ടോ
ഉറുപ്പിക പോക്കറ്റ് മണിയായി സ്വരൂപിയ്ക്കുന്നത് അങ്ങനെയാണ്. രണ്ടു ചില്വാനം
കയ്യിലുണ്ടാവുന്നതിന്റെ ഗമ ഒന്നു വേറെയാണ്.
ഞങ്ങള്‍
പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന പതിവില്ല. അഞ്ചാമൂഴക്കാരന് രാമന്റെ പഠിപ്പു
കഴിഞ്ഞ് തിരിച്ചുകിട്ടുന്നതോടെ അനന്തരാവകാശിയില്ലാതെയാവുന്ന
പുസ്തകങ്ങള്‍ ഒരു മരയലമാരിയില്‍ എടുത്തു വെയ്ക്കും. കേരള മലയാള
പാഠാവലികള്‍, സാമൂഹ്യപാഠങ്ങള്‍, മലയാളം ബി പരീക്ഷയ്ക്കുള്ള
പുസ്തകങ്ങള്‍ ........
ഞങ്ങള്‍ക്കു മുമ്പ് പഠിച്ചിരുന്ന മുതിര്‍ന്ന
ഓപ്പോള്മാരുടെയും വല്യേട്ടന്റേയും പാഠപുസ്തക ങ്ങളാണ് വേനലവധികളില്‍
എന്റെ വായനാവിഭവങ്ങള്‍. കേരള മലയാള പാഠാവലികളായിരുന്നു അവയില്‍
പ്രധാനപ്പെട്ട ഇനം. എത്രയെത്ര നല്ല കഥകളും കവിതകളുമാണ് അവയില്‍
ഉണ്ടായിരു ന്നത്! ജീമൂതവാഹനന്റേയും സമ്പാതിയുടേയുമൊക്കെ കഥകള്‍
അതില്‍നിന്നാണ് ആദ്യം വായിച്ച
ത്. തകഴിയുടെ "വെള്ളപ്പൊക്കത്തില്‍',
കാരൂരിന്റെ "കുട നന്നാക്കാനുണ്ടോ'
എന്ന കഥകളും അങ്ങനെത്തന്നെ.
മലയാളം-ബിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളായിരുന്നു മറ്റൊരിനം.
"ന്റുപ്പുപ്പാക്കൊരാനോര്ന്ന്', "ഓടയില്‍നിന്ന്', "തച്ചോളി ഒതേനന്',
"മാര്‍ത്താണ്ഡവര്‍മ്മ' (ചുരുക്കം) എന്നിവയൊക്കെഅങ്ങനെയാണ്
വായിച്ചത്.
അവയൊക്കെ ഇപ്പോഴും ഉണ്ടോ? ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍
അതൊന്നു പരിശോധിയ്ക്കണമെന്നു തോന്നി. കുറേ കാലമായി അലമാരി തുറന്നു
നോക്കിയിട്ട്. നെല്ലു പുഴുങ്ങുന്ന കാതന്‍ ചെമ്പടക്കം ഇപ്പോള്‍ പ്രത്യേകിച്ച്
ആവശ്യമൊന്നുമില്ലാത്ത വസ്തുവഹകള്‍ വെച്ചിരിയ്ക്കുന്ന മുകളിലത്തെ
തെക്കേറയിലാണ് അതും. മുകളിലേയ്ക്കു ചെന്ന് അലമാരി തുറന്നു. എല്ലാ തട്ടുകളിലും
എന്തൊക്കെയോ തിക്കിനിറച്ചിട്ടുണ്ട്.
സയന്‍സ് ടുഡേ, റീഡേഴ്സ്
ഡൈജസ്റ്റ് തുടങ്ങിയ കുറേ ഇംഗ്ലീഷ് മാസികകള്‍. പിന്നെയുമെന്തൊക്കെയോ
പുസ്തകങ്ങള്‍. എല്ലാം വലിച്ചു പുറത്തിട്ടു. അവയില്‍ പാഠപുസ്തകങ്ങള്‍ വളരെ
കുറവായിരുന്നു. ആകെ കെണ്ടടുക്കാനായത് അഞ്ചു പുസ്തകങ്ങളാണ്. രണ്ടു കേരള
മലയാള പാഠാവലികള്‍, ഈ. വി. ദാമോദരന്റെ "വ്യാസഹൃദയം', വയലാര്‍
രാമവര്‍മ്മയുടെ "പുരുഷാന്തരങ്ങളിലൂടെ', എന്‍. കൃഷ്ണ പിള്ളയുടെ
"ചെങ്കോലും മരവുരിയും'. ബാക്കിയൊന്നും കാണാനില്ലല്ലോ!
ന്റുപ്പുപ്പാക്കൊരാനോര്
ന്നും ഓടയില്‍നിന്നും ഒക്കെഎവിടെപ്പോയി?
അവയുടെയൊക്കെ പുതിയ പതിപ്പുകള്‍ കയ്യിലു് എന്നു വെയ്ക്കാം. പക്ഷേ
ആരെഴുതിയതാണെന്നു പോലും നിശ്ചയമില്ലാത്ത തച്ചോളി ഒതേനന് എവിടെനിന്നാണ്
കിട്ടുക? പത്താം ക്ലാസ്സില്‍ പഠിച്ച ഡോ. കെ. ഭാസ്കരന് നായരുടെ "താരാപഥം' എന്ന
പുസ്തകവും കാണാനില്ല. അത് ഇന്ന് എവിടെയും കിട്ടുമെന്നു തന്നെ
തോന്നുന്നില്ല. ചിതല് പിടിച്ചു പോയതാവാം.
എലി കരണ്ടു തിന്നതുമാവാം.
നശിച്ചുപോയെന്നു കണ്ട്ആരെങ്കിലും എടുത്തുകളഞ്ഞിട്ടുാവാം.തിരഞ്ഞു കിട്ടിയ
അഞ്ചു പുസ്തകങ്ങള്‍ തിരികെ വെച്ച് ഞാന്‍ അലമാരി പതുക്കെ അടച്ചു.
കോണിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ മൂടിക്കെട്ടി നില്ക്കുന്ന മാനം കണ്ടു. കനത്ത
ഒരു മഴയ്ക്കുള്ള പുറപ്പാടാണ്. തിരുവാതിര ഞാറ്റുവേലയാണല്ലോ എന്ന്
ഓര്‍മ്മിച്ചു. ജൂണ്‍ മാസം അവസാനിയ്ക്കുകയായി. ഇക്കൊല്ലം ഏറെക്കുറെ
എല്ലായിടത്തും ഈ മാസം പകുതിയോടെ പാഠപുസ്തകങ്ങള്‍
എത്തിക്കഴിഞ്ഞിരിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കാലതാമസവും കോലാഹലവും ഇല്ല.
തെറ്റുകള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അവസാനം ഇത്തിരി
ശ്രദ്ധിച്ചിരിയ്ക്കണം. പുതിയ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്
വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തതോടെ പ്രതീക്ഷകള്‍ വളര്‍ന്നിട്ടുമുണ്ട്.
രവീന്ദ്രന് മാഷടെ പുതുക്കാടാണ് എല്ലാ സ്കൂളുകളും ഹൈടെക് ആയിക്കഴിഞ്ഞ
ഇന്ത്യയിലെ ആദ്യത്തെ നിയോജമണ്ഡലം. അതാണ് ഞങ്ങളുടെയും
മണ്ഡലം.
അപ്പോള്‍ ഒരു സംശയം തോന്നി: വിദ്യാഭ്യാസരംഗമാകെ ഹൈടെക്
ആയിക്കഴിഞ്ഞാല്‍ എങ്ങനെയായിരിയ്ക്കും പാഠപുസ്തകങ്ങള്‍? എല്ലാം
ഡിജിറ്റല്‍ ആയിക്കഴിയുമ്പോള്‍ ഇന്നുകാണുന്ന പോലുള്ള പാഠപുസ്തകങ്ങള്‍
ഉണ്ടാവാന്‍ വഴിയില്ല. പൊതിയാനും പേരെഴുതാനും പേരച്ചവും വിനയച്ചവും എഴുതി
വെയ്ക്കാനും പുസ്തകം ഇല്ലാതെയാവില്ലേ? മടിയില്‍ വെയ്ക്കാന്‍, കൊണ്ടുനടന്നു
വായിയ്ക്കാന്‍, മണത്തു നോക്കാന്‍ പുസ്തകമില്ലാത്ത ഒരു കാലമാണോ
വരുന്നത്?
കുട്ടികള്‍ക്ക് പാഠപുസ്തകത്തിന്റെ വാസന എന്തെന്നറിയാത്ത ഒരു
കാലം?