ഒരു കിളുന്തു പെണ്‍ശരീരം
ഒരുപാടു കുത്തുകള്‍ കൊണ്ടു
ചോരവഴിഞ്ഞു
വഴിയരികില്‍
വരിയുറുമ്പുകള്‍ക്കാഹാരമായി.
ഇനിയുമിത്തരം
നരകമൊരിക്കലും
മനുഷകുലത്തില്‍ പിണയരുതെന്നു
നിനച്ചനവധി
പ്രവര്‍ത്തകരൊരുമിച്ചൂ
അനന്തമാം ചര്‍ച്ചകള്‍
സംഘടിപ്പിച്ചൂ.
കലഹിക്കുമാത്മാക്കളാം
കലാകാരരുമെഴുത്തുകാരും
പലസംഘടനക്കാരുംം,
ചലച്ചിത്ര
സായാഹ്നങ്ങള്‍
പലമ്യൂറല്‍ച്ചിത്രങ്ങള്‍
ജലോത്സവമത്സരങ്ങള്‍
കലോത്സവരാവുകള്‍
പലവിധം നടത്തി,
നല്ലോണം സ്വരൂപി ച്ചൂ പണം,
നല്ലൊരു
സ്മാരകമുയര്‍ത്തുവാന്‍.
ശില്ചാരുശിലയില്‍
മലര്‍ച്ചൊടി
വിടര്‍ന്നു
നല്‍മുലകള്‍ ത്രസിച്ചു
നിലാവുപോലെ
നിറഞ്ഞ
നാഭിച്ചുഴിയിലഴുകുവഴിഞ്ഞു
ഗംഭീരനിതംബഭാരവും
രംഭക്കൊത്ത
കാല്‍കളും
ശുഭകരം ശില്പം പ്രതിഷ്ഠിച്ചു;
ഇനിയൊരു പെണ്ണും നമ്മുടെ
നാട്ടില്‍
മുനകൂര്‍ത്ത കാമഭ്രാന്തരുടെ
മാനഭംഗ
ക്കത്തിക്കിരയാകരുത്,
കന്യകള്‍ മോഹനാംഗികള്‍
മാനമായ് വാഴണ മീ
നാട്ടില്‍;
നഗരവീഥിയ്ക്കരികില്‍
ഗഗനമുരുമ്മും
കോണില്‍
നാഗഫണക്കടല്‍ത്തിരകളുതിര്‍ക്കും
നിഗൂഢധ്വനികള്‍സാക്ഷിയായ്
കരിംശിലാശില്പമായ്
കരകാണാക്കടലായ്
കരി
ങ്കൂവള മിഴികൂമ്പി
കരം കൂപ്പി ചിരിതൂകി
കര്‍പ്പൂരദീപമായ്
കന്യാശിന്ം.
കലഹിക്കുമാത്മാക്കളാം
കലാകാരരുമെഴുത്തുകാരും
പലസംഘടനക്കാരും
പലവഴിപിരിഞ്ഞു.
ശില്പപീഠത്തകിടിയില്‍
പുല്‍നീര്‍ക്കണങ്ങല്‍
വിങ്ങി;
അന്വും വരിതെറ്റാതെ
ശിന്പാദത്തിലെറുമ്പുകള്‍
ഘ്രാണിച്ചു വീണ്ടും
പ്രാണന്‍പിടഞ്ഞമരുമൊരു
മണിപ്പെണ്‍ കുരുന്നിന്റെ നിണം
കാണാം അടുത്ത
കടല്‍തീരത്തു;
ചെമ്മേ ഉറുമ്പുകളങ്ങോട്ടു
തമ്മിലുമ്മവച്ചു
നീങ്ങി;
പൂമേനിയാളാമൊരു പുതുപ്പെണ്ണിന്റെ
ഓമനമാം ജനനേന്ദ്രിയം തകര്‍ത്ത്
കാമ കശ്മലക്കൂട്ടം വീണ്ടും
പോയ് മറഞ്ഞതേയുള്ളിപ്പോള്‍.
ചാരുകന്യാ
ശിലാശില്പം
ഒരുനേരമ്പോക്കായ്
നിരാലംബ ബലിമൃഗമായ്
നേരിന്നു നേരെ
മരവിച്ചുറഞ്ഞു.