കൊല്ലത്തു എവിടെയോ ഒരു വള്ളം കളി മത്സരം ഉല്‍ഘാടണം ചെയ്യാന്‍ പോയ സിനിമ നടി
ശ്വേതാ മേനോനെ തല മുതിര്‍ന്ന ഒരു കോണ്‍ഗ്രസ്സ് നേതാവ് അപമാനിച്ചു എന്ന
വാര്‍ത്ത കേട്ടത് 2014 ലാണ്. ഇദ്ദേഹത്തിനെതിരെ അവര്‍ കേസ് രജിസ്റ്റര്‍
ചെയ്യുകയും ചെയ്തിരുന്നു. ആയിടക്ക് ദ്രുശ്യ മാധ്യമത്തിലും, സോഷ്യല്‍
മീഡിയയിലും അച്ചടി മാധ്യമത്തിലും എല്ലാം പ്രധാന ചര്‍ച്ചാ വിഷയം ഇത്
തന്നെയായിരുന്നു
ഇതേപ്രതി വളരെയധികം ആക്ഷേപങ്ങള്‍ പൊതു ജനങ്ങളില്‍ നിന്നും,
രാഷ്ട്രീയക്കാരില്‍ നിന്നും, കേള്‍ക്കേണ്ടി വന്ന ശ്വേതാ മേനോന്‍, പൊതു
സ്ഥലത്തു വെച്ച് തന്നെ തൊട്ടു തലോടാന്‍ വന്ന നേതാവിന്റെ ക്ഷമാപണത്തോടെ അദ്ദേഹത്തോട് ക്ഷമിക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്ത സംഭവം ആരും
മറന്നിട്ടുണ്ടാവില്ല.
ശ്വേതാ മേനോന്‍ ഉന്നയിച്ച ഈ അപമാനിക്കല്‍ സംഭവം, ലോകം മുഴുവന്‍ മലയാളികള്‍
ചര്‍ച്ച ചെയ്തു. അമേരിക്കാന്‍ മലയാളികളുടെ പല
സദസുകളില്‍nചര്‍ച്ചാവിഷയമായി. പല സ്ത്രീകളും, വെറുപ്പോടും, nഈറയോടുമായിരുന്നു
നടിയെ കുറ്റപ്പെടുത്തി nപ്രതികരിച്ചത്..പുരുഷന്മാരുടെ കാര്യം പറയുകയും വേണ്ട.
ശ്വേതയെ പിതൃ വാത്സല്യത്തോടെയാണ് താന്‍ സമീപിച്ചത് എന്ന് നേതാവ് പിന്നീടു പ്രസ്താവിക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയായ, ഒരു സ്ത്രീക്ക്, തന്നെ തൊടുന്ന ആള്‍ പിത്രു സഹജ
വാത്സല്ല്യത്തോടെയാണോ അതോ, മറ്റ് ഉദ്ദേശങ്ങളോടെയാണോ എന്ന് തിരിച്ചറിയാന്‍
കഴിയില്ലെ? കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്നിരുന്നാലും ചില
സാഹചര്യങ്ങളില്‍ സ്തീക്കു ഉടനെ പ്രതികരിക്കുവാന്‍ കഴിഞ്ഞുവെന്നു
വരില്ല. താന്‍ ക്ഷണിക്കപ്പെട്ട അതിഥിയായി വന്ന ഒരു പരിപാടി,
അലങ്കൊലപ്പെടുത്തെണ്ട എന്ന ഒറ്റക്കര്യത്താലാണ്, ശ്വേതാ മേനോന്‍ അവിടെ വെച്ച്
അപ്പോള്‍, പ്രതികരിരിക്കാതെ ഇരുന്നത്.
വീണ്ടും, ഈ സംഭവത്തെ കുറിച്ചു പറയാന്‍ കാരണം, അമേരിക്കയില്‍ ജോലി ചെയ്തു
ജീവിക്കുന്ന ഒരു യുവതിയുടെഫേസ് ബുക്ക് പോസ്റ്റാണ്. ഒരു സുഹൃത്തിന്റെ
പിറന്നാളാഘോഷത്തിനു പോയ അവരെ, ഒരു ഫോട്ടോ സെഷനിടയില്‍ പരിചയമുള്ള
പ്രായമുള്ള രണ്ടു പുരുഷന്മാര്‍ അവരുടെ താല്പര്യമോ സമ്മതമോ ഇല്ലാതെ, തോളില്‍
കയ്യിടുകയും, പിന്നീട് അവര്‍ ഇരുന്നിടത്ത് വന്നിരുന്നു അനുവാദം ചോദിക്കാതെ
സെല്‍ഫി എടുക്കുകയും, ചെയ്തുവെന്നും, പാര്‍ട്ടിയിലുടനീളം അവരിലൊരാര്‍
ശല്യപ്പെടുത്തുകയും ചെയ്തുവെന്നു യുവതി പറയുന്നു. ഈ രണ്ടു പേര്‍ക്കും, തന്റെ
പിതാവിന്റെ പ്രായമുള്ളവരായതിനാല്‍ ആദ്യമൊന്നും, ഫോട്ടോയെടുപ്പില്‍ അപാകത
തോന്നിയില്ലന്നും പിന്നിടാണ് ഇതിലെ അപകടം അറിഞ്ഞതെന്നും, അവര്‍ വളരെ
അമര്‍ഷത്തോടെ പറയുന്നു.
ഇത് അമേരിക്കയല്ലേ, ഒരു പൊതുജന മദ്ധ്യേ ഉള്ള ഫോട്ടോ സെഷനല്ലേ, അതിനിടയില്‍
ഒന്ന് തോളില്‍ കൈ വെച്ചാല്‍ അതിത്ര ഒരു സംഭവം ആക്കി, അവരുടെ പേരും
വിവരങ്ങളും, ഉള്‍പ്പടെ ഫേസ് ബുക്കില്‍ ഇടാനുണ്ടോ എന്നൊക്കെ ഞാനും
ആലോചിച്ചു. അവിടെ വെച്ച് പ്രതികരിക്കാം; അതിനു അപ്പോള്‍ കഴിഞ്ഞില്ലങ്കില്‍
പിന്നെയും അവര്‍ അങ്ങിനെ കാണിക്കുമ്പോള്‍ ശബ്ദം ഉയിര്‍താം; പല രീതിയില്‍
പ്രതികരിക്കാം. ഇതൊരല്പം, കൂടിപ്പായില്ലെ എന്ന് പലരും അഭിപ്രായം പറഞ്ഞു
കേട്ടു. പക്ഷെ അവര്‍ക്കു ഇങ്ങിനെ പ്രതികാരിക്കുവാനാണ് തോന്നിയത്. അതവരുടെ
സ്വാതന്ത്ര്യം. കാലം മാറിയിരിക്കുന്നു സുഹൃത്തുക്കളെ. ഇന്നിത്രയൊക്കെ മതി.
മലയാളി സ്ത്രീ പഴയ മലയാളി സ്ത്രീ അല്ല. പഴയ തലമുറയിലെ സ്ത്രീകളെ പോലെ അവള്‍
എന്തും സഹിച്ചും, ക്ഷമിച്ചും മറന്നും പോയെന്നു വരില്ല. ചിലര്‍ അപ്പോഴേ
പ്രതികരിക്കും, ചിലര്‍ ഈ രീതിയിലാവും പ്രതികരിക്കുക.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഞാനുള്‍പ്പടെയുള്ള മലയാളി സ്ത്രീകള്‍,
ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇതു പോലെയുള്ള 'പിത്ര്യു സഹോദര സഹജ'
തലോടലുകള്‍ക്കും, തൊടലുകള്‍ക്കും , ബലിയാടുകളായിട്ടുണ്ട്. നാട്ടില്‍
വെച്ച്, ബസ്സില്‍ സ്ഥിരം സേഫ്റ്റി പിന്നുകള്‍ അന്നൊക്കെ രക്ഷക്കായി
കരുതുമായിരുന്നു. ഹീലിട്ട ചെരുപ്പുകളും, ഒരു പരിധിവരെ രക്ഷിച്ചിരുന്നു. കയറി
പിടിക്കാന്‍ വന്ന ആളുടെ പുറകെ ഓടിപ്പോയികയ്യിലിരുന്ന
ഇന്‍സ്ട്രുമെന്റ്‌സുമായി പുറത്തിനിട്ടു ഇടിച്ചിട്ടുള്ള അനുഭവവും ഉണ്ട്.
കഴിഞ്ഞ എട്ടു വര്‍ഷത്തോളം, അമേരിക്കയുടെ പല ഭാഗങ്ങളില്‍ പൊതു
പരിപാടികള്‍ക്കു പോകേണ്ടി വന്ന എനിക്കും, ഈ തരത്തിലുള്ള ധാരാളം
അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉടനെ പ്രതികരിക്കുവാന്‍
സാധിച്ചിട്ടില്ലങ്കിലും, പല രീതിയിലും, വിയോജിപ്പുകള്‍ അറിയിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്. ഫോട്ടോ സെഷനിടയില്‍ നുള്ളയ ഒരു ചേട്ടന്റെ ഭാര്യ
നില്‍ക്കുമ്പോള്‍ തന്നെ കാര്യം അവതരിപ്പിച്ചിട്ടണ്ട്. പാട്ടു പാടിയിട്ടു
സ്റ്റേജില്‍ നിന്നറങ്ങി വരുമ്പോള്‍ അഭിനന്ദിക്കുവാനെന്ന വ്യജേന
കെട്ടിപ്പിടിത്തത്തിന്റെ പിടി മുറുക്കിയ മദ്യപാനിയെ ഉന്തി
നിലത്തട്ടിട്ടുണ്ട്. നോട്ടം കൊണ്ടും, ശബ്ദം കൊണ്ടും, ശല്യം, നിര്‍ത്താതെ
വന്ന കേസുകളില്‍, ക്യാമറയില്ലാത്ത കോണുകള്‍ കണ്ടു പിടിച്ചു മാറ്റി
നിര്‍ത്തി കരണത്തിനിട്ടു പൊട്ടിക്കേണ്ടിയും, കൂമ്പിനിടി കൊടുക്കേണ്ടിയും,
വന്നിട്ടുണ്ട്. ചിലയിടങ്ങളിലൊക്കെ അമര്‍ഷം അടക്കാന്‍ കഴിയാതെ
തട്ടിക്കയറേണ്ടിയും ഒച്ചയിടേണ്ടിയും, വന്നിട്ടുണ്ട്. എല്ലാവര്‍ക്കും
അതിനുള്ള തന്റേടം അപ്പോളുണ്ടാവണമെന്നില്ല. എന്നാല്‍ ഇത് പോലെ ഒരു പോസ്റ്റ്
ഇട്ടു അവരുടെ പേര് വെളിപ്പെടുത്തുവാനുള്ള ധൈര്യം എനിക്കുമില്ല. അതു എന്റെ
സ്വാതന്ത്ര്യം.
ഭര്‍ത്താവുള്ള ഒരു സ്ത്രീക്കു ഇതാണ് അനുഭവം എങ്കില്‍ അല്ലാത്തവരുടെ കാര്യം,
എന്താവും? പൊതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
സ്ത്രീകളോട് മലയാളി പുരുഷന്മ്മാരില്‍ ചിലര്‍ ഇങ്ങനെ
പെരുമാറുവാന്‍ കാരനങ്ങള്‍ പലതാണ്. ഒന്നാമത് അമേരിക്കന്‍ മലയളി
സ്ത്രീകളില്‍ നല്ല ശതമാനവും പൊതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍
താല്‍പ്പര്യപ്പെടാതെ ജോലിയോ മതസ്ഥാപനങ്ങളോ മാത്രമായി 'അടങ്ങി ഒതുങ്ങി'
കഴിയുമ്പോള്‍ പുരുഷന്മാരോടൊപ്പമോ അതിലൊരുപടി മുന്നിലായോ പൊതുരംഗങ്ങളിലേക്കു
കയറി വന്നു തിളങ്ങുന്ന സ്ത്രീകളോട് മറ്റു സ്ത്രീകള്‍ക്ക് പോലും, അത്ര നല്ല
അഭിപ്പ്രായമല്ല ഉള്ളത്. അത് ഒരു പക്ഷെ അസൂയയില്‍ നിന്നോ, സ്വന്തം,
കഴിവില്ലായ്മയില്‍ നിന്നോ ഒക്കെ ഉടലെടുക്കുന്നതാവാം. പുരുഷന്‍മാരുടെ
മനോഭാവവും, ഏറെക്കുറെ ഇങ്ങനെ തന്നെ. പൊതു പ്രവര്‍ത്തകയാകുമ്പോള്‍ അവള്‍
എന്തിനും, പോന്നവളാണ്, എന്ന വരികള്‍ക്കിടയിലൂടെ ഒരു വായന കുറെ പേരെങ്കിലും,
നടത്തുന്നുണ്ട്. സ്ത്രീ അവളെ സൃഷ്ടിച്ചിരിക്കുന്നത് പുരുഷന് വേണ്ടിയാണ്,
അവളിപ്പോള്‍ മറ്റൊരാളുടെ ഭാര്യയോ കാമുകിയോ ആയിക്കൊള്ളട്ടെ, അവളെ ഒന്ന്
തൊട്ടു നോക്കാന്‍ എനിക്കും, അവകാശം ഉണ്ട് എന്ന് ചിന്തിക്കുന്നവരും, ധാരാളം.
സ്ത്രീകളുമായുള്ള നല്ല സൗഹൃദ ബന്ധങ്ങള്‍ ഇന്നും, പഴയ തലമുറയിലെ നല്ല ശതമാനം
പുരുഷന്മാര്‍ക്കും, ചിന്തിക്കാവുന്നതിനപ്പുറമാണ്. ലൈംഗികതയുടെ
കണ്ണിലൂടെയല്ലാതെ സ്ത്രീയുമായി വെറും, ഒരു സുഹൃത് ബന്ധം, പലര്‍ക്കും, ചിന്തിക്കാനേ കഴിയില്ല. സ്വന്തം വീടുകളില്‍ നിന്നുള്ള മാനസികവും,
ശാരീരികവുമായ അവഗണനയും പല രീതിയിലുള്ള പെരുമാറ്റ വൈകൃതങ്ങളും,
പുരുഷനിലുണ്ടാക്കിയെടുക്കും. അതിനൊക്കെ ബലിയാടാവേണ്ടി വരുന്നത് മറ്റു
സ്ത്രീകളും.
തല നരച്ചു എന്ന കാരണത്താലും, മദ്യപാനി എന്ന ലേബലുള്ളതിനാലും അതൊരുപാധിയായി
കണ്ടു സ്ത്രീകളോട് മോശമായി പെരുമാറുന്ന പുരുഷന്മാരും, ധാരാളം. ഒരു പക്ഷെ,
മദ്യം കഴിച്ചിരുന്നില്ലങ്കില്‍ അവര്‍ ഒരിക്കലും അങ്ങിനെ പെരുമാറില്ല എന്ന്
പറയാറുണ്ട്. എങ്കിലും, സ്ത്രീകളോടു മോശമായി പെരുമാറിയിട്ടു, മദ്യപാനം കാരണം
ആയിരുന്നു എന്ന് പറഞ്ഞു പിന്നിട് മാപ്പ് പറയുന്നവരും ഉണ്ട്. പ്രമേഹ
രോഗികളിലെ അമിത മദ്യപാനം മിക്കപ്പോഴും, അവരുടെ ബ്ലഡ് ഷുഗര്‍ ലെവല്‍ വല്ലാതെ
ഉയിര്‍ത്തുകയും, തന്മൂലം മനപൂര്‍വ്വം അല്ലങ്കില്‍ കൂടി ഇത് മാതിരി
കോപ്പ്രയങ്ങള്‍ സ്ത്രീകളോട് കാണിച്ചു കൂട്ടുകയും ചെയ്യുന്നതായിപല
പഠനങ്ങളിലും തെളിയിച്ചിട്ടുള്ളതുമാണ്. എന്നു വെച്ച് എല്ലാ പ്രമേഹ രോഗികളും, ഈ
തരത്തില്‍ ഞരമ്പ് രോഗമുള്ളവരാണ് എന്നും അര്‍ഥമില്ല.
ചിലര്‍ സ്ത്രീകളോട് കാണിക്കുന്ന ഈ തരം പേക്കൂത്തുകള്‍ മാനം മര്യാദക്കു
ജീവിക്കുന്ന നല്ല ശതമാനം മലയാളി പുരുഷന്മാര്‍ക്കും, അപമാനകരം തന്നെയാണ്.
അമേരിക്കയിലെ മുപ്പത്തി മൂന്നുവര്‍ഷത്തെ താമസത്തിനിടയില്‍ ഒരു വെള്ളക്കാരനോ
, ആഫ്രിക്കന്‍ അമേരിക്കനോ മറ്റു രാജ്യക്കാരോ ഉള്‍പ്പെടയുള്ള
അമേരിക്കക്കാരോ ഈ തരം 'പിതൃസഹോദര സഹജ നാട്യങ്ങളോ ചേഷ്ടകളോ'
കാണിക്കുവാന്‍ വന്നിട്ടില്ല. അമേരിക്കക്കാര്‍, അക്കാര്യത്തില്‍ വളരെ
സത്യസന്ധരാണ്‍്. അവര്‍ ആദ്യം കയ്യില്‍ വിവാഹ മോതിരം ഉണ്ടോയെന്നു നോക്കും.
അല്ലങ്കില്‍ വിവാഹം കഴിച്ചയാളാണ് എന്നറിഞ്ഞാല്‍ പിന്നെ, നോക്കുക
കൂടില്ല. കയ്യില്‍ മോതിരം വീഴുന്നതിനു മുന്‍പ്, നേരിട്ട്
വന്നു ഡേറ്റിങ്ങിനു വിളിക്കും. നമുക്ക് തല്ലപ്പര്യമില്ല എന്നറിഞ്ഞാല്‍ അതവിടെ
നില്‍ക്കും. പിന്നെ, വല്ലപ്പോളും, നിര്‍ദോഷമായ വല്ല കമ്മന്റുകളോ, പ്രശംസയോ
ചൊരിഞ്ഞെന്നിരിക്കും.
വെള്ളക്കാരികളോട്ഈ തരം സ്വഭാവ വൈകൃതങ്ങള്‍ കാണിച്ചു ചെന്ന ചിലരൊക്കെ,
ഇന്നും, ജയിലഴിക്കകത്തു കിടക്കുന്ന കഥകളും, നമ്മുക്കറിയാം. ചിലര്‍ക്ക്
സ്ത്രീകളെ, തൊട്ടു തലോടി ഉരുമ്മി നിന്ന് സംസാരിച്ചില്ലങ്കില്‍ ശരിയാകില്ല.
ജീവിതത്തില്‍ ആദ്യമായി കണ്ടു മുട്ടുന്ന സ്ത്രീയെ, സഹോദര സഹജമായി, കവിളില്‍
ചുംബിക്കുന്ന വിരുതന്മാരും, നമ്മുടെ ഇടയിലുണ്ട്. ഒരു സ്ത്രീക്ക്
സമ്മതമാണെങ്കില്‍, താല്പ്പര്യമാണെങ്കില്‍, ഇപ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം
ഓക്കെ. പക്ഷെ, സമ്മതമില്ലാതെ അനുവാദമില്ലാതെ, അവളുടെ, ഒരു മുടിനാരിഴയില്‍
പോലും, സ്പര്‍ശിക്കുവാന്‍ ഒരു അന്യ പുരുഷന്‍ രണ്ടു വട്ടം
ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ കാലം അതാണ്.
ഇവിടെ ജനിച്ചു വളര്‍ന്ന കൗമാരക്കാരായ നമ്മുടെ ആണ്‍
മക്കളെയുംപെണ്മക്കളെയും, നോട്ടമിടുന്ന കഴുകന്മാരും (കഴുകികളും), നമ്മുടെ
ഇടയില്‍ ഉണ്ടെന്നുള്ള സത്യവും നാം ഓര്‍ക്കേണ്ടതാണ്. കേരളത്തില്‍ നടക്കുന്ന
എല്ലാ ലൈംഗിക വൈക്രുതങ്ങളുടെയും ഒരു പരിഛേദം ലോകം എങ്ങുമുള്ള മലയാളി
സമൂഹത്തിലും, ഉണ്ടെന്നുള്ള സത്യം എങ്ങനെ വിസ്മരിക്കുവാന്‍ കഴിയും?! കാരണം,
നാം വന്നിട്ടുള്ളത് അവിടെ നിന്നാണ്.
എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളിലെ
കാര്‍ക്കശ്യ നിയമങ്ങളും, അത് മുഖം നോക്കാതെ നടപ്പിലാക്കുന്ന രീതിയും,
അറിയാവുന്നതിനാല്‍ അമേരിക്കയിലും ഗള്‍ഫിലും യുറോപ്പിലും, ഉള്ള മലയാളികളില്‍
നല്ല ഒരു ശതമാനത്തിനും, ഈ തരം, മ്ലേച്ച പ്രവര്‍ത്തികള്‍ സ്ത്രീകളോട്
കാണിക്കുവാന്‍ പേടിയുണ്ടാവും. ഇതൊന്നും, അറിയാതെ ഇവിടേയ്ക്ക് വരുന്ന പുതിയ
കുടിയേറ്റക്കാരെ ഇവിടുത്തെ, സാമൂഹിക വ്യവസ്ഥിതികളെക്കുറിച്ചും, നിയമ
നടപടികളെക്കുറിച്ചും ലൈംഗിക കുറ്റക്രുത്യങ്ങള്‍ക്ക് കിട്ടാവുന്ന ശിക്ഷാ
ദൈര്‍ഘ്യത്തെക്കുറിച്ചും, മുന്‍പേ വന്നിട്ടുള്ള ബന്ധുമിത്രാദികളോ പൊതു
സംഘടനകളോ മത സ്ഥാപനങ്ങളോ ബോധാവല്‍ക്കരിക്കേണ്ടതുംഅത്യാവശ്യമാണ്.
ഈ തരം തോന്ന്യവാസങ്ങള്‍ കാണിച്ചു ശീലമുള്ള
മലയാളി പുരുഷന്മാരോട് പറയാനുള്ളത് ഇതാണ്, നടന്നതൊക്കെ നടന്നു. മലയാളി
സ്ത്രീ പഴയ മലയാളി സ്ത്രീ അല്ല. ഇത്ഇന്ത്യയുമല്ല. സൂക്ഷിച്ചും, കണ്ടുമൊക്കെ
നിന്നാല്‍ വയസു കാലത്തു അമേരിക്കന്‍ ജയിലുകളില്‍ ഹോട് ഡോഗും, ഹാം ബര്‍ഗറും
കഴിച്ചു അഴിയെണ്ണാതെ കഴിക്കാം. അവഹേളനം നേരിട്ട സ്ത്രീകള്‍ തീര്‍ച്ചയായും
തന്റെ വിഷമവും വിയോജിപ്പും അറിയിക്കുക തന്നെ വേണം. അപ്പോള്‍
പ്രതികരിക്കുവാന്‍ സാധിച്ചില്ലെങ്കിലും, അടുത്ത ദിവസമെങ്കിലും അത്
വേണ്ടപ്പെട്ടവരെ അറിയിക്കാം.
അത് പക്ഷെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടു ലോകം
മുഴുവന്‍ അറിയിച്ചു തന്നെ വേണമെന്നതിനോട് യോജിക്കുന്നില്ലന്നു മാത്രം
It was a mistake in perception. But this incident is an eye opener for all. Behave!
പുരുഷനും സ്ത്രീയേയും പരസ്പരം ആകര്ഷിക്കതക്ക രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത് അതുകൊണ്ടു ഒരു സ്ത്രീയെക്കണ്ടാൽ പുരുഷൻ നോക്കിയെന്നിരിക്കും. കേരള സ്ത്രീകൾ, സുന്ദരനും ആരോഗ്യദൃഢഗാത്രനുമായ ഒരു പുരുഷനെ ഒളി കണ്ണിട്ട് നോക്കിയെന്നിരിക്കും കേരളത്തിൽ ഒരു കാലഘട്ടത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിന്റെ ഇടക്ക് പല വിലക്കുകളും കല്പിച്ചിരുന്നു. അതിന് നമ്മളുടെ മാതാപിതാക്കളെ കുറ്റം പറയാനാവില്ല. ഇല മുള്ളേൽ വീണാലും മുള്ള് ഇലയിൽ വീണാലും നിലയ്ക്കാണ് കേട് എന്ന് അവർ പെൺകുട്ടികളെ ഇടയ്ക്കിടെ ഓർപ്പിച്ചുകൊണ്ടിരുന്നു.
എന്തായാലും ഒരു കാലഘട്ടത്തിൽ ഈ സ്ത്രീ പുരുഷ ബന്ധത്തിലുണ്ടായിരുന്ന വരൾച്ച, പുരുഷന്മാരിൽ (പ്രത്യേകിച്ച്) പല രൂപത്തിലും ഭാവത്തിലും പ്രകടമാകാൻ തുടങ്ങി. ഇത് ഒരു മാനസിക വൈകല്യമാണെന്ന് ആരും അക്കാലത്തു തിരിച്ചറിഞ്ഞില്ല. അത് പുരുഷന് അവകാശപ്പെട്ട ഒന്നാണെന്ന് അവർ തെറ്റ് ധരിക്കയ്ക്കുകയും, സൗകര്യം കിട്ടുമ്പോൾ അത് പ്രയോഗിക്കുകയും ചെയ്യുതുപോന്നു. ബസ്സിൽ യാത്ര ചെയ്യുമ്പോൾ നിഷ്ക്കളങ്ക ഭാവത്തിൽ സ്ത്രീകളുടെ ചന്തികളിൽ മുട്ടി നിൽക്കുക, അതുപോലെ വണ്ടിയുടെ കുലുക്കത്തിനനുസരിച്ച് ആടി മുട്ടുക തുടങ്ങിയവ. ഇതിന്റെ ഏറ്റവും പ്രാകൃതമായ ഒരു പക്രടഭാവമായിരുന്നു കേരളത്തിലെ ഒരു മന്ത്രി പ്ലെയിനിൽ യാത്രചെയ്യ്തിരുന്ന ഒരു സ്ത്രീയുടെ ചന്തിയിൽ വിരലുകൊണ്ട് കുത്തി ആപ്പിലായത് ഈ രോഗം മൂർച്‌ഛിച്ചപ്പോളാണ് . കേരളത്തിൽ നിന്ന് ഇവിടെ കുടിയേറി താമസിക്കുന്ന പുരുഷന്മാർ അമേരിക്കയിൽ താമസിക്കുമ്പോൾ സ്ത്രീ പുരുഷ ബന്ധത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. അല്ലെങ്കിൽ എപ്പോഴാണ് അബദ്ധത്തിൽ ആകുന്നത് എന്നറിയില്ല കേരളത്തിലെ ബസുകളിൽ യാത്ര ചെയ്യുമ്പോൾ സൈഡിൽ എഴുതി വച്ചിരുന്ന ഒരു ഓർമ്മപ്പെടുത്തലുണ്ട്, " കയ്യും തലയും പുറത്തിടരുത്" അതുപോലെ നമ്മൾ യാത്ര ചെയ്യുമ്പോ, മറ്റു സ്ത്രീകളോട് ഇടപിഴകുമ്പോൾ കയ്യും കാലും ശരീരവും അതിന്റേതായ സ്ഥാനങ്ങളിൽ ഉറപ്പിച്ചു നിറുത്തി സ്ത്രീകളുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക. ഒളിച്ചുകളി അവസാനിപ്പിക്കുക
അമേരിക്കയിൽ സ്ത്രീകൾ എഴുതുന്ന ലേഖനത്തിനെ അഭിനന്ദിച്ചു മാത്രം എഴുതുന്നവരും അതുപോലെ സ്ത്രീകളെ തൊട്ടു സംസാരിക്കുന്നവരും അറിയുന്നില്ല നിങ്ങളുടെ ചേഷ്ടകളിൽ നിന്നും രോഗ ലക്ഷണം വായിച്ചെടുക്കാൻ ചുറ്റിലും നിൽക്കുന്നവർക്ക് കഴിയും എന്നത്. അതുകൊണ്ടു സ്വയം ബലഹീനതകളെ വിലയിരുത്തി ഉപദേശിച്ചും ഉപദേശം തേടിയും, വായിച്ചും നിയന്ത്രിക്കുക . വിദ്യാധരൻ ഇവിടെ ഉദ്ധരിച്ചിരിക്കുന്ന കവിത നല്ല ഒരു ഉദാഹരണമാണ്. ഏതും അഴിച്ചിട്ടു നോക്കുമ്പോൾ ദൂരത്തു നിന്ന് കാണുന്ന ഭംഗിയില്ലാ എന്ന് മനസ്സിലാക്കാൻ കഴിയും. അത് മനസ്സിലെ കാമവികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും ലേഖിക നല്ല ഒരു വിഷയം അവതരിപ്പിച്ചിരിക്കുന്നു . അഭിനന്ദനം
ട്രംപ് ബസ്സുയാത്രയിൽ പറഞ്ഞതും മറ്റ് സ്ത്രീകളോട് കാട്ടിയ അപമരിയയാദകളും പുരുഷ മേധാവിത്തത്തെക്കുറിച്ചും സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചും പഠിക്കുന്നതിനു വിഷയം അയക്കാവുന്നതാണ്
Do Indian men sexually starve?
New Delhi (CNN)India's police say they are seriously investigating allegations that an American woman was drugged and raped by a group of men in her five-star hotel room in the country's capital earlier this year.
Facebook removed the post and the writer responded
You must be wondering what happened to my previous post. I did not remove it. Some folks thought it was inappropriate and reported it to be removed by Facebook. I want you to know that taking down that post does not change what I said.
To the people hiding behind a computer in the safety of their homes creating trolls or mock news, spreading poor quality jokes on WhatsApp, calling me certain names because I am a woman, plotting behind the scenes to use this incident to their benefit, twisting the incident to make a mockery of my organization and its leaders, finding crude humor in all of this; I feel sorry for your pathetic souls. Get a life.
We are not in Kerala and I am not a fragile woman from the Malayalam serial. If you have something to say to me, man up and say it to my face. I understand what I did might be intolerable to the Malayali Misogynists. Some of you won’t even know what that term means or understand what I have said here. That is why education is important than having a spouse who works overtime or even two jobs, so you can live in a huge house, drive a luxury car or wear a cheap suit and walk around like you are the man! It also teaches you to conduct yourself in an honorable manner.
To all my fellow beings this is a request to understand that times have changed. So get with the program.
You men elected the worst Misogynists in the country and made him President. Don’t think that it will give you license to harass us wherever you want. You go to places where ten people gather and try to poke us in the butt or wherever you want. Don’t think that you can grab where Trump grabbed. We will cut your hand off. Malyalee men are egocentric maniacs. They want to show off even if they don’t have anything with them. Not even proper education. Most of the Malayalee husbands are Presidents. Some of them think the leadership quality means, be the president of Malayalee association, FOKKANA , FOAMA or something in a church. If these people are sent to get something done in an American set up their knee is going to shake like Thuthu kulukki pakshies tail and then they pee in their pants. You deserve Salute, Minu for standing up for our right.
മുക്കറയിട്ട് വന്നേക്കാമവൻ
മൂരിക്കുട്ടാ സൂക്ഷിച്ചോ
കുഴിയിൽ കാലും നീട്ടിയിരിക്കും
മുതുകാളക്ക് ഭയമെവിടെ?
അവനു വേണ്ടി ഇറച്ചി പാത്രം
റെഡിയായങ്ങനെ ഇരിക്കുന്നു
മൂരിക്കുട്ടൻ ചുമ്മാചാടി
പേടിപ്പിക്കാൻ നോക്കണ്ട
നിന്റെ കഥയും ഇങ്ങനെ തന്നെ
സൂക്ഷിച്ചോ നീ നന്നായി
വെറുതെവിടുക മുതുകാളയെ നീ
നന്നായവനൊന്നമറട്ടെ
മൂക്കിലൂടകത്തു പോയതാവാം
പ്രായമായാലും കരിവണ്ടുകൾക്ക്
മൂളി പറക്കുവാൻ മോഹം എന്നും
വിഷമിക്കേണ്ട നീ ലാല് സാറേ
ചുക്കിചുളുങ്ങിയ ചിറകുകൊണ്ട്
പൊങ്ങിയാലും താഴേക്ക് വന്നുവീഴും
ഞെട്ടണ്ട ലോകമേ നിങ്ങളൊട്ടും
ചാരത്തിൽ നിന്ന് ഉയരും വണ്ട് വീണ്ടും
ചത്ത വണ്ടിനെ കണ്ടു നിങ്ങൾ
ഇങ്ങനെ കേഴല്ലവൻ ചത്തതല്ല
ചാപ്പയെ എന്തിനു പഴിച്ചിടുന്നു
വാപ്പായെ കുറ്റം പറഞ്ഞിടു നീ
ഒരു തെറ്റൊരിക്കൽ സംഭവിക്കാം
പലതെറ്റന്നാൽ അടിയുടെ കുറവ് തന്നെ
സംശയാനുകുല്യം നൽകി ഞങ്ങൾ
വിട്ടതാ വണ്ടിനെ പണ്ടൊരിക്കൽ
ഒരിക്കൽ കട്ട് മധു നുകർന്നാൽ
പിന്നെയും നുകരണം എന്ന് തോന്നും
പൂക്കളിൽ നിന്നും തേൻകുടിക്കു
അന്യന്റെ വീട്ടിലെ പൂക്കൾ കണ്ടു
പൊങ്ങി പറക്കലെ വണ്ടുകളെ
ഒരുനാളും അത് മാറില്ല
മാറ്റാൻ ഒന്നേ വഴിയുള്ളതിന്
പൊക്കിയെടുത്തു ചവിട്ടേണം
പുതിയ മലയാളി സ്ത്രീ
പുളിയുള്ളൊരു വാക്കും നോക്കും
അടിയും ഇടിയും കരളുപറിപ്പോർ
മുഴുവൻ സമയോം മഹിളസമാചം
മാതൃത്വത്തെക്കാൾ ഗാത്രം നോപ്പോർ
എന്തൊരു മാറ്റം ശിവനെ ഓർക്കിൽ
പുത്തൻ സ്ത്രീകളിൽ വന്നൊരു മാറ്റം
കൊള്ളാം! കൊള്ളാം! യുദ്ധം കൊള്ളാം
പുതിയൊരു പെണ്ണും പഴയൊരു പെണ്ണും
തമ്മിലടിച്ചാൽ ആരു ജയിക്കും?
പല പ്രാവശ്യം പ്രസവിച്ചിട്ടും
പഴയൊരു പെണ്ണിൻ മട്ടും കെട്ടും!
വയർന്നുള്ളത് കാണാനില്ല
അദ്ധ്വാനിച്ചുറച്ച ശരീരം
പുതിയൊരു പെണ്ണിൻ മട്ടോയെന്നാൽ?
വയറും ചാടി മസിലും ചാടി
നല്ലൊരു മാംസപിണ്ഡം.
എന്തായാലും പെണ്ണാവേണം
ഇവരെ തൊട്ടും തോണ്ടി നടക്കും
വായിൽനോക്കി പുരുഷന്മാരും
പള്ളികളില്ല ക്ഷേത്രവുമില്ല
ബസ്സോ ട്രെയിനോ പ്ലെയിനോ
തൊട്ടു രസിക്കാൻ ഇന്നെടമെന്നില്ല
കണ്ടാൽ ഉടനെ തൊട്ടീടേണം
തോളിൽ മെല്ലെ ചേർത്തുപിടിക്കും
മാറിൽ അമർത്തി ആശ്ലേഷിക്കും.
ഇവരുടെ കളികൾ കാണണമെങ്കിൽ
തൂണും ചാരി നോക്കുക നിങ്ങൾ
ത്തൊരുമിപ്പോര്‍ക്കഭയങ്കരരായോര്‍
ബുദ്ധിയില്‍ വിദ്യയില്‍ വീര്യവിഭൂതിയി-
ലൌദാര്യത്തിലുമഗ്രിമരായോര്‍
തവ സുതരവരൊടു സമരാരമ്മേ!
നടയും വടിവും കരളുമിയന്നോര്‍
മഹിളാത്വത്തിനു ജായാത്വത്തിനു
മാതൃത്വത്തിനു മാതൃകയായോര്‍
പുത്രികള്‍ തവ ശുഭധാത്രികളമ്മേ!
ജയജയ കേരള വസുധേ മഹിതേ!"