Image

ശരശയ്യ വീണ്ടും (കവിത: പി ഡി ജോര്‍ജ് നടവയല്‍)

Published on 18 January, 2017
ശരശയ്യ വീണ്ടും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
നട്ടുച്ചപോലെ കത്തും സത്യങ്ങള്‍
കൂരമ്പുകളായ്
ചരിത്രപഠിതാക്കളെ
സര്‍വാംഗം പൊതിയുങ്കെിലും;
സുഖനുണകള്‍
ആ കനല്‍ സത്യങ്ങളെ
ആസനമുളയാം അരയാല്‍ മരമാക്കി
ചിലയ്ക്കും പത്രങ്ങള്‍ നിറച്ചു.

നാണം നമുക്കിനിയും
കൂട്ടിണയാകയാല്‍,
നാം നുണകളോടു
പൊരുതിത്തോല്‍ക്കും,
സത്യശരങ്ങളേറ്റു വാങ്ങും,
ശരശയ്യതീര്‍ത്തതില്‍ ചോരവാര്‍ന്ന്
അമ്മയെ നേരിനെ വിളിയ്ക്കും,
ഭൂഗര്‍ഭത്തിന്നുറവു തേടും,
സ്‌നേഹദാഹം തീര്‍ത്തുത്തരായനം പൂകും.
ശരശയ്യ വീണ്ടും (കവിത: പി ഡി ജോര്‍ജ് നടവയല്‍)ശരശയ്യ വീണ്ടും (കവിത: പി ഡി ജോര്‍ജ് നടവയല്‍)ശരശയ്യ വീണ്ടും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക