Image

തിരിനാളം (കവിത: നിധുല മാണി)

Published on 16 February, 2017
തിരിനാളം (കവിത: നിധുല മാണി)
തിരിനാളം തെളിഞ്ഞു കത്തവെ
ഇരുള്‍ പ്രാന്തങ്ങളില്‍ വെളിച്ചം വീഴവെ
തിരിയതില്‍ തന്‍ ജീവന്‍ പിടയുവതല്ലോ
എരിയുവതല്ലോ നീ കെടാവെളിച്ചമായ്

കാത്തിരിക്കുമായിരങ്ങള്‍ക്ക് നാളമായ്!
കാറ്റില്‍ ഉലയവെ ആളിപ്പടരുമീ
നാളം;
വേദനിച്ചുംകൊണ്ടുള്ള തേങ്ങലില്‍
അതിന്‍ ആളല്‍, അഹംഭാവമെന്നായ് പേരിട്ടോര്‍!!

കാറ്റില്‍ കെടാത്തൊരു പിടിവാശിയായി!!
അഹത്തെയും ത്യജിപ്പവന്‍ എരിയവേ
നീറും മനവും പഴിക്കയായ് പലരും
വെളിച്ചം ആവശ്യമെന്നാലും പഴിക്കായ്
തിരിനാളം!

ഇതോ അഹംഭാവം ആശ്ച-
ര്യത്തോടിരിപ്പൂ;
ഭാവംകൊണ്ടു ഞാന്‍ ശുദ്ധന്‍
എന്ന നിനവില്‍ തീയേ പഴിക്കും കാറ്റോ?
കാറ്റില്‍ ഉലഞ്ഞാടിലും വെളിച്ചമായി
എരിയും തിരിനാളമോ!!
കനലിനെ
വിഴുങ്ങുമീ സുര്യനും എരിയുവതല്ലോ
ചുട്ടുപൊള്ളൂമീ സൂര്യനെ പഴിക്കിലും
സൂര്യനില്ലേല്‍ ജീവനില്ല;
പഴിക്കയാണ്.
എങ്കിലും നാം, പ്രകാശമാം നാളങ്ങളെ.
തിരിനാളം (കവിത: നിധുല മാണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക