Image

രതി !(കവിത : സോയ നായര്‍)

സോയ നായര്‍ Published on 22 February, 2017
രതി !(കവിത : സോയ നായര്‍)
പ്രിയമുള്ളതെന്തോ

കവര്‍ന്നെടുക്കാനായ്

പ്രിയനേ നീ എന്നരികില്‍

എത്തിടും നേരം

അറിയാതെ എന്‍

മിഴിയൂഞ്ഞാലിലൊരായിരം

നാണത്തിന്‍ കിളികള്‍

കൊഞ്ചിടുന്നൂ !


പറയാന്‍ കരുതിയ

മോഹിത മുത്തുകള്‍

പരിഭവിച്ചങ്ങ് തുളുമ്പീടവെ

കുറുമ്പുമായ് നീ

നെയ്തു കൂട്ടുന്നു

ചുംബന നൂലിനാലൊരു

അനുരാഗ മാല !


കൊഞ്ചിക്കൊണ്ടെന്‍

പിന്നിലൂടെത്തി നീ

എന്നെ പുണരവെ,

തീരാവസന്തം

തീര്‍ത്ത് വിടരുന്നൂ

ദേഹിയിലൊരായിരം

രോമാഞ്ചമലരുകള്‍ !


ശ്വാസത്തിന്‍ ചുടുകാറ്റേറ്റ്

അനുരാഗ വീണ തന്‍

തന്ത്രി മീട്ടി നീയും ഞാനും

അലിഞ്ഞലിഞ്ഞ്

ഒന്നായി ചേരവേ

ഒരു യാമം കൊഴിയുന്നു

ഒരു സ്വര്‍ഗ്ഗം വിരിയുന്നൂ!


ഇണക്കിളികളുടെ

കൊഞ്ചാലില്‍

നുരയുന്ന തിരയുടെ

ദാഹമടങ്ങുന്നു

പിന്നീടോ

ശാന്തതയില്‍ കരയുടെ

നാണം ഉരുകുന്നൂ !


സോയ നായര്‍

ഫിലാഡല്‍ഫിയ 
രതി !(കവിത : സോയ നായര്‍)
Join WhatsApp News
Sudhir Panikkaveetil 2017-02-23 07:22:26
"ബിംബ രസ"   പ്രധാനമീ കാവ്യം. അഭിനന്ദനങൾ !
കവിത!!! 2017-02-23 18:08:28
ചെറു ഇക്കിളി കൂട്ടാൻ  
പറന്നുവന്ന പൈങ്കിളീ 
ആഞ്ഞാഞ്ഞു ചിറകു വീശൂ  
ഒരു ഗാന ചില്ലയും  
പിന്നെ കാവ്യശാഖിയും  
അങ്ങു ദൂരെ ഉയരെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക