ഒരേ വിശ്വാസമുള്ളവരുടെ കൂട്ടായ്മയെ മതം എന്നു വിളിക്കാം. ഒരേ മതത്തില്‍ തന്നെ വ്യത്യസ്ഥ ചിന്താഗതികളുള്ളവരുണ്ടെങ്കിലും അവരുടെ പ്രിയതകള്‍ സമന്വയിക്കപ്പെടുമ്പോള്‍ മതത്തില്‍ ഏകത്വം നിലനിര്‍ത്താന്‍ സാധിക്കുന്നു. അദ്ധ്യാത്മികതയുടെ ചരടാണ് അന്തര്‍ധാരയായി നീണ്ടുകിടന്ന് മതത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നത്. ആ ചരടില്‍ പിടിച്ചു കയറിയാണ് വിശ്വാസികള്‍ ജീവിതത്തിന്റെ പരമലക്ഷ്യമായ ഈശ്വരനുമായുള്ള താദാത്മ്യം സാക്ഷാത്കരിക്കുന്നത്. സാര്‍വ്വത്രീകമായ സ്‌നേഹവും സേവനുമാണ് ഈശ്വര സാക്ഷാത്കാരത്തിന്റെ ആധാരമായിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ചില മതങ്ങള്‍ സ്‌നേഹത്തിലും സേവനത്തിലും അധിഷ്ഠിതമാണെങ്കില്‍ മറ്റു ചില മതങ്ങള്‍ തത്വചിന്തക്കും ജീവിതദര്‍ശനത്തിനും കരുണക്കും അനുകമ്പക്കും പ്രാധാന്യം നല്‍കുന്നു. തന്നില്‍ നിന്നും അന്യമല്ലാത്ത ഈശ്വരനില്‍ തോന്നുന്ന അകളങ്കമായ പരമ പ്രേമത്തെ ദൈനംദിന ജീവിതത്തില്‍ സാക്ഷാത്ക്കരിക്കുന്നത് സഹജാതരെ സ്‌നേഹിച്ചാണ് എന്നു വിശ്വസിക്കുന്ന മതവും, മൈത്രിയും കരുണയും പ്രജ്ഞയും മൂല്യവീക്ഷണമായിരിക്കുന്ന മതവും, കാരുണ്യത്തിന്റേയും അനുകമ്പയുടേയും വിട്ടുവീഴ്ചയുടേയും ഉദാത്തമായ ഭാവം പ്രകടിപ്പിക്കുന്ന മതവും, അകവും പുറവും തിങ്ങിനില്‍ക്കുന്ന ഓങ്കാര ധ്വനി ആത്മാവിന്റെ സംഗീത മായിത്തീര്‍ന്ന് ആനന്ദസ്വരൂപമായ ഓങ്കാരത്തില്‍ ലയിച്ച് ഒന്നായിത്തീരണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന മതവുമൊക്കെ ലക്ഷ്യമാക്കുന്നത് മനുഷ്യരെ നന്നാക്കുക എന്നതാണ്. ചിന്ത-മതാതീതമായിരിക്കണം എന്നാല്‍ സങ്കുചിതത്തോടെ ചില മതസ്ഥര്‍ കര്‍ണ്ണാടക സംഗീതവും ദേശീയഗാനവും മതവല്‍ക്കരിച്ചിട്ടുണ്ട്. ധ്യാനത്തിലിരിക്കുമ്പോള്‍ 'ഓം' എന്ന് ഉച്ചരിക്കാതെ 'ശാലാം' എന്ന് ഉച്ചരിക്കുമ്പോഴും ചെന്നെത്തുന്നത് അനശ്വരമായ ആനന്ദാനുഭൂതിയുളവാക്കുന്ന ഓങ്കാരത്തില്‍ തന്നെ. മതങ്ങള്‍ സങ്കുചിതത്തിലേക്ക് ചുരുണ്ടുപോകാതെ വിശാലതയിലേക്ക് വികസിച്ചു വരണം.
മതം എപ്പോഴാണ് രാഷ്ട്രീയവല്‍ക്കരണത്തിന് വിധേയമായത്? ആദ്യകാലങ്ങളില്‍ മതത്തിന് രാഷ്ട്രീയവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. കാലക്രമേണ സ്ഥിതഗതികള്‍ക്ക് സാരമായ മാറ്റം സംഭവിച്ചു. മനുഷ്യരുടെ ആദ്ധ്യാത്മിക പുരോഗതിക്കായി സാഹചര്യമൊരുക്കേണ്ട മതങ്ങള്‍ മതരാഷ്ട്രീയവുമായി ബന്ധപ്പെടേണ്ടതുണ്ടോ? മതം രാഷ്ട്രീയത്തിലേക്കോ അതോ രാഷ്ട്രീയം മതത്തിലേക്കോ ഇഴഞ്ഞു കയറിയത്. മതാദ്ധ്യക്ഷന്മാരേക്കാള്‍ മതങ്ങളെ രാഷ്ട്രീയവുമായി ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുന്നത്് രാഷ്ട്രീയ നേതാക്കന്മാരാണ്. മതത്തിന്റെ സഹായത്തോടെ അധികാരം ഉറപ്പുവരുത്തി നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ് അവരുടെ ലക്ഷ്യം. രാഷ്ട്രീയാധികാരം സ്വന്തം മതത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. വിദേശാധിപത്യത്തിന്റെ തുടക്കം മുതല്‍ രാഷ്ട്രീയ പിന്‍ബലത്തോടെ വിദേശീയ മതങ്ങള്‍ ഭാരതത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ആര്‍ഷഭാരത്തില്‍ പ്രചരിച്ചിരുന്ന മതത്തിന് ഭാരത ത്തിലേക്ക് ഒഴുകി വന്ന വിഭിന്ന മതങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ട് എന്ന് ഒരു വശത്ത് പറയുമ്പോള്‍ മറുവശത്ത് ആ മതം അനുഭവിച്ച രാഷ്ട്രീയവും മതപരവുമായ പീഢനത്തിന്റെ കഥയും പറയാനുണ്ട്.
മുഗളന്മാരും പോര്‍ട്ടുഗീസുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യയെ ആക്രമിച്ച് അവരുടെ ആധിപത്യം സ്ഥാപിച്ച് രാഷ്ട്രീയരംഗത്ത് ശക്തി പ്രാപിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ വാള്‍മുനകളും വെടിയുണ്ടകളും അധികാരം പിടിച്ചെടുക്കാന്‍ മാത്രമല്ല മതപരിവര്‍ത്തനത്തിനുള്ള ആയുധങ്ങളുമായിരുന്നു. ഹൈന്ദവ ജനതക്ക് സ്വന്തം ആചാരാനുഷ്ഠാനങ്ങളും സംസ്‌ക്കാരവും അടിയറവെക്കേണ്ടി വന്നിട്ടുണ്ട്. പോരാട്ടത്തിന്റേയും രാഷ്ട്രീയാധികാരത്തിന്റേയും എത്രയെത്ര ഭാവപ്പകര്‍ച്ചകള്‍ക്കും നിഷ്ഠൂരതകള്‍ക്കും ഭാരതീയര്‍ സാക്ഷ്യം വഹിച്ചു. മുഗള്‍ രാഷ്ട്രീയം അയോദ്ധ്യയിലെ ഹൈന്ദവക്ഷേത്രം നശിപ്പിച്ച് ആസ്ഥാനത്ത് മോസ്‌ക്ക് സ്ഥാപിച്ചതും നൂറ്റാണ്ടുകള്‍ക്കു ശേഷം ആധുനിക രാഷ്ട്രീയത്തിന്റെ പരോക്ഷമായ പിന്‍ബലത്തോടെ ഹിന്ദുതീവ്രവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തതും മത-രാഷ്ട്രീയ പോരാട്ടത്തിന്റെ ഉദാഹരണങ്ങളാണ്. ഈ പോരാട്ടം തുടര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മുസ്ലീങ്ങളാണ്. ഹിന്ദുക്കള്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്ന മുസ്ലീങ്ങളുടേത് ഹിന്ദു പൈതൃകം തന്നെയാണെന്ന് അവര്‍ മനസ്സിലാക്കി തങ്ങളുടെ പാരമ്പര്യമുള്ള സഹോദരങ്ങള്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കാതിരുന്നാല്‍ മത പോരാട്ടത്തിന് വിരാമമിടാനും മതസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. ആര്‍ഷ സംസ്‌ക്കാരത്തിന് അടിത്തറ പാകിയ വേദസാഹിത്യത്തിന്റെ(ഉപനിഷത്ത് സാഹിത്യത്തിന്റെ) മഹത്വം മനസ്സിലാക്കാതെ സ്വന്തം മതവും സംസ്‌കാരവും ഭാരതീയരില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി വേദ സാഹിത്യത്തെമാറ്റി മറിക്കാന്‍ വിദേശീയ ഭരണ കര്‍ത്താക്കള്‍ ശ്രമിച്ചിട്ടുള്ളതിന് 'ഭവിഷ്യപുരാണം' സാക്ഷ്യം വഹിക്കുന്നു. മാക്‌സ് മുള്ളരും മെക്കാളെയും ആ വഴി പിന്തുടര്‍ന്നു. എന്നാല്‍ ഭാരത്തിന്റെ ആകാശ നീലമയില്‍ ഋഷിമാര്‍ പ്രകാശിപ്പിച്ച ജ്ഞാനസൂര്യന്‍ അറിവിന്റേയും മാനുഷീക മൂല്യങ്ങളുടേയും കിരണങ്ങള്‍ നിരന്തരം ചൊരിഞ്ഞുകൊണ്ടിരിക്കും. ലോകനന്മക്കായി അവര്‍ എഴുതി വച്ച ധര്‍മ്മസംഹിത ഒരിക്കലും നശിച്ചു പോവുകയില്ല. ധര്‍മ്മം പരിരക്ഷിക്കപ്പെടും. അടിസ്ഥാനപരമായ ധര്‍മ്മം രക്ഷിക്കപ്പെടുന്നത് മഹാഭാരതയുദ്ധത്തില്‍ കാണാം.
(തുടരും...)

വരൂ നമുക്ക് പോകാം , ആമസോണ്‍ തീരങ്ങളില്‍ നാരദ
അവിടെ നമുക്ക് ഇലകള്‍ കൊണ്ട് ഒരു കൂടാരം
സാഹിത്യ സല്ലാപം, വിചാരവേദി , സര്‍ഗ വേദി... കൂടാം
അ നിത്യ ആദിര്‍സന്‍ വിധ്യദരനെ കൂടെ കൂട്ടിക്കോളു