ഒരു ചില്ലുപാത്രമായി വീണുടഞ്ഞു, എന്റെ
ചലനങ്ങള്‍ അറിയാതെ നിന്നു പോയ്
പാതി വഴിയില്‍, കൊഴിഞ്ഞെന്റെ സ്വപ്നവും
പൊലിഞ്ഞുപോയി എന്‍ മോഹത്തിരിനാളവും,
ഹരിതാമാം ഒര്‍മതന്‍ മലര്‍ വള്ളിയും, മെല്ലെ
അണഞെന്റെയുള്ളിലെ പൊന്‍ വിളക്കും
ഒടുവിലെന്‍ ഹൃദയത്തിന്‍ ജീവതാളം
ഒരു ശാസ കണമായി ഉറഞ്ഞു പോയി
ഒരു തുള്ളി കണ്ണിര്‍ അടര്‍ന്നു വിണെന്റെ
നെഞ്ചിലെ കനല്‍ കുട് കെട്ടണഞ്ഞു
എന്‍ ഞരമ്പിലെ നിണ നീരൊഴുക്കു നിന്നു,
ആത്മാവെന്നേയ്ക്കുമായി വേര്‍പിരിഞ്ഞു
ഒരു മഴ കാറ്റില്‍ എന്‍ മരണ ഗന്ധം
ഒരു നേരറിവായി പടര്‍ന്ന നേരം
ചിറകറ്റ വെള്ളരി പ്രാവ് പോലെ
അരികില്‍ കുറുകി ഇണപ്പറവ, പിന്നെ
സ്മരണയോട് ഈറന്‍ മിഴികളുമായി
തഴുകി തലോടി കനല്‍ വിരലാല്‍
അടഞ്ഞ എന്‍ കാതുകള്‍ കേള്‍കില്ലിനി
മധുരമാം സ്വരവാതില്‍ തുറക്കില്ലിനി
നിറഞ്ഞ എന്‍ മിഴി ആരും കാണില്ലിനി
ഒപ്പം നടക്കുവാന്‍ ഞാന്‍ ഇല്ലിനി, നിന്നെ
മറോടണക്കുവാന്‍ ഞാന്‍ ഇല്ലിനി
നിന്‍ കൂടെ മയങ്ങുവന്‍ ഞാനില്ലിനി
പുലരിയില്‍ വിരിയും മലര്‍ഭംഗിയും
പുവില്‍ കിനിയുന്ന തേന്‍കണവും
തൊടിയിലായി ഉയരുന്ന കിളിനാദവും
വയലിലായി ചായും കതിര്‍ കുലയും
ഒഴുകും പുഴയിന്‍ സ്വര താളവും
കേള്‍ക്കുവാന്‍, കാണുവാന്‍ ഞാനില്ലിനി
ഒടുവില്‍ എന്‍ ഉടല്‍ മണ്ണില്‍ മുടും നേരം
മിഴി നീരില്‍ മുങ്ങി നിര്‍ജീവ ദേഹം
മുഴങ്ങുന്നു തേങ്ങലിന്‍ ആര്‍ത്ത നാദം
മുറിയുന്നു കരളിന്റെ കനക ഭിത്തി
അറ്റുപോയ് പ്രണയവസന്ത കാലം
ഇരുണ്ടുപോയി സ്‌നേഹസുരഭില കാലം.....
ഇനി,
വിജന പറമ്പിലായി ഞാന്‍ തനിയെ
ഇരുളിന്റെ കുഴിയില്‍ ജഡം തനിയെ
ഓര്‍മ്മകള്‍ മാത്രമായി ഞാന്‍ ഇനി എങ്കിലും
ഒര്‍മ്മിക്കുമോ എന്നെ നിന്‍ കനവില്‍...?
വേര്‍പിരിഞെങ്കിലും ിന്‍ മനകോണിലായി
ഒര്‍മ്മിക്കുമോ പോയ നല്‍ ദിനങ്ങള്‍ ?
ക്ഷണികമി ജീവിതം അറിയാതെ അകമെന്ന
അസുരഭാവേ മദിച്ചു നില്‍കെ
മരണം മഹാസത്യം അരികില്‍ ചിരിക്കുന്നു
ജഡമാക്കി നമ്മെ കിടത്തിടുവാന്‍
അരുതെല്ലഹങ്കാരം നൊടിയില്‍ ഈ സ്പന്ദനം
ഇനിയുണരാതെ നിലച്ചുപോയാല്‍
മൃതഭുവില്‍ ഇല്ല വാണിഭം വാങ്ങുവാന്‍
ഒരുവനും എത്തില്ല ഓര്‍ക്കണം നാം
ഇന്നു ഞാന്‍ നാളെ നീ എന്നതാ സത്യത്തെ
നെഞ്ചൊടു ചേര്‍ത്തിന്നു നീങ്ങണം നാം
ഇല്ലോരിടും മണ്ണില്‍ ഓടിയോളിച്ചിടാന്‍
അല്ലെങ്കിലും സത്യമിതു മാത്രം...
ഇനി,
വിജനപറമ്പിലായി ഞാന്‍ തനിയെ
ഇരുളിന്റെ കുഴിയില്‍ ജഡം തനിയെ....
***
https://youtu.be/7tOoEuz3iak