Image

ഇ-മലയാളിയുടെ വായനാവാരത്തിലേക്ക് രണ്ടു പഴയ കവിതകള്‍ (വാസുദേവ് പുളിക്കല്‍)

Published on 27 June, 2017
ഇ-മലയാളിയുടെ വായനാവാരത്തിലേക്ക് രണ്ടു പഴയ കവിതകള്‍ (വാസുദേവ് പുളിക്കല്‍)
പെരുമ്പാവൂരില്‍ ജനനം. ഫിസിക്‌സില്‍ എം.എസ്.സി, കോളേജ് അദ്ധ്യാപനായിരിക്കെ അമേരിക്കയില്‍ എത്തി ബാങ്ക് ഓഫീസറായി പെന്‍ഷന്‍പ്പറ്റി. ചെറുപ്പം മുതല്‍ കലയും സാഹിത്യവും ഇഷ്ടപെട്ടവിഷയങ്ങളായിരുന്നു. ചെറുപ്പം മുതല്‍ എന്തെങ്കിലും കുത്തിക്കുറിക്കുന്നശീലമുണ്ടായിരുന്നു. ആനുകാലിക പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദം, ഗുരുദര്‍ശനം, അഭിമുഖം എന്ന പേരില്‍സാഹിത്യാസ്വാദനം, ഏകദേശം പത്തുവര്‍ഷത്തോളമായി വിചാരവേദി എന്ന സാഹിത്യസംഘടനയുടെ പ്രതിമാസസാഹിത്യചര്‍ച്ചകളെക്കുറിച്ചുള്ള നിരൂപണലേഖനങ്ങള്‍ എന്നിവ എഴുതിക്കൊണ്ടിരുന്നപ്പോഴും താത്വികചിന്തകള്‍ കലര്‍ന്നതും സ്‌നേഹത്തിന്റെ മാഹാത്മ്യം തുളുമ്പുന്നതുമായ കാല്‍പ്പനിക കവിതകള്‍ രചിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമായിരുന്നു..

എന്റെ കാവ്യസുന്ദരി

ഒരു നിശാഗന്ധിപുഷ്പത്തിന്‍
ഉന്മാദഗന്ധം പോലെ
ആയിരം മൂക്കുത്തിയിട്ടപ്‌സരസ്സുകള്‍
ആരേയോ കാക്കുമീ രജനയില്‍
കൈകൊട്ടിപ്പാട്ടും പാടിയെന്‍മുന്നിലെത്തു-
ന്നെന്റെ പ്രിയമുള്ളവള്‍ ,കാവ്യനര്‍ത്തകി, മനോജ്ഞാംഗി
എന്റെ ഹ്രുല്‍സ്പന്ദനം പോലെ, എന്റെ കല്‍പ്പന പോലെ
കാല്‍ ത്തളയിളക്കിയാ കാമിനിവരവായ്
തങ്കനൂപുരങ്ങളും, സ്വര്‍ണ്ണകങ്കണങ്ങളും
തൂലിക മുക്കാന്‍ കലാഭംഗിതന്‍ കലശവും
മലയാളഭാഷതന്‍ പുളകപ്പൂനാമ്പും ചൂടി
സര്‍ഗ്ഗ കൗതുകത്തിന്റെവിരിഞ്ഞമാമ്പൂ ചൂടി
സത്യശിവ സൗന്ദര്യത്തിന്‍ പൊരുളായ്
നവ്യഹര്‍ഷമിയന്നൊരുഹരിതതളിരായ്
മജ്ഞുളാര്‍ദ്രയായ്മതിമോഹനച്ചുവടുമായ്
സാനന്ദമടുക്കുന്നുസുസ്മിതഡീപം കാട്ടി.
തുടിക്കും ഹ്രുദയത്തിന്‍പഞ്ചാരിമേളം കൊട്ടി
അവല്‍ക്കായ് ഒരു പൂരം ഞാനൊരുക്കുമ്പോള്‍
തൊട്ടുതൊട്ടെന്നപോലെ ചാരത്തേക്കണയുന്നു; പക്ഷെ
തിടുക്കം കാട്ടി എന്നെവിട്ടകലുന്നുമെല്ലെ
കയ്യെത്തിപ്പിടിക്കാന്‍ ഞാനൊട്ടു ശ്രമിക്കുമ്പോള്‍
ഊര്‍ന്നുവീണീടുന്നെന്‍ തൂലികയപ്പോള്‍ താഴെ.

********
കാവ്യനൗക

കാവ്യപ്രവാഹത്തിന്‍തീരത്തൊരുകൊച്ചു
പൂമരചോട്ടില്‍ ഞാന്‍ വിശ്രമിക്കേ...
ഒരു കൂട്ടം കുഞ്ഞാറ്റ കിളികള്‍വന്നിരുന്നൊരു
അനുരാഗ സംഗീതം മുഴക്കിപോയി.
അക്ഷരമാലകള്‍ കടലാസ്‌തോണികളായ്
അടുത്തുള്ളതടിനിയില്‍നിശ്ചലരായ്
ദളമര്‍മ്മരങ്ങളും നിലച്ചുപോയ്
കാറ്റിന്‍രാഗാര്‍ദ്രപല്ലവി മാത്രമായി
പൂവിതള്‍തുമ്പില്‍നിന്നൊരു ജലകണംവീണു
ഉടയാതെപുല്‍കൊടിയില്‍തിളങ്ങിനിന്നു
ഒരു വരിയെഴുതാന്‍ ഉള്‍പ്രേരണയായ്
കാവ്യനൗകകള്‍ ഒഴുകി വന്നു
കാറ്റിന്റെ ഈണത്തിലോ കിളി തന്‍ നാദത്തിലോ
കല്ലോലിനിയുടെ കൈ പിടിച്ചോ
കാവ്യസുഗന്ധം പൂശാനെത്തും
നാടന്‍ ശീലുകള്‍ചേര്‍ത്തുവച്ചോ?
എങ്ങനെ എഴുതണം കാവ്യനൗകകള്‍ക്കെന്‍
തൂലിക പങ്കായമായിടട്ടെ !
Join WhatsApp News
ഗിരീഷ്‌ 2017-06-27 17:35:56
എന്തേ ഇനിയും വന്നീല്ല
നിന്നോടൊന്നും ചൊല്ലീല്ല
അനുരാഗം മീട്ടും നർത്തകി 
നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരി 

രചന: ഗിരീഷ്‌ പുത്തഞ്ചേരി
ചിത്രം: ഗ്രാമഫോൺ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക