ലാന ത്രിദിന സമ്മേളനം നാളെ (വെള്ളി) തുടങ്ങാനിരിക്കെ, ലാനയുടെയും സമ്മേളനത്തിന്റെയും പ്രസക്തിയെപ്പറ്റി ഷീല മോന്‍സ് മുരിക്കന്‍.
ഇ-മലയാളിയുടെ ചോദ്യങ്ങള്‍
1) ലാന സമ്മേളനത്തില്‍ എത്ര തവണ പങ്കെടുത്തു?
2) സമ്മേളനം കൊണ്ട് എന്താണു ഗുണം?
3) സമ്മേളനം ഏതു രീതിയില്‍ മെച്ചപ്പെടുത്താനാവും?
4) യുവ തലമുറ ലാനയില്‍ കാര്യമായി വരാത്തത് എന്തു കൊണ്ടാണ്?
5) മലയാള ഭാഷക്കു ഇവിടെ ഭാവിയുണ്ടോ?
അമേരിക്കന്‍ പ്രവാസിഎഴുത്തുകാരുടെഈ കൂട്ടായ്മയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പങ്കെടുക്കുന്നു.
വായനയിലൂടെ പരിചിതരായ എഴുത്തുകാര്‍ക്ക് പരസ്പരം അറിയാനും അംഗീകരിക്കാനും സൗഹ്യദം പങ്കിടാനും ലാന ഒരു വേദി ഒരുക്കുന്നു.
വിവിധ സാഹിത്യ സംഘടനകളില്‍ കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും ചര്‍ച്ച നടത്താനും പലര്‍ക്കും അവസരം ലഭിക്കാറുണ്ടെങ്കിലും അത് കേവലം ഒരു ചെറിയ സമൂഹത്തിനിടയില്‍ മാത്രം ആയിരിക്കും. ഒരു പ്രത്യേക സ്ഥലത്ത് മാസം തോറും സമ്മേളിക്കുകയും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാറുള്ള സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ലാന അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ എഴുത്തുകാര്‍ക്ക് ഒന്നിക്കുവാനുള്ള അവസരം ഒരുക്കുന്നു
പ്രമുഖ എഴുത്തുകാരെ അടുത്തു പരിചയപ്പെടാനും അവരുടെ എഴുത്തനുഭവങ്ങള്‍ നേരിട്ട് കേട്ടറിയുവാനും സാധിക്കുന്നു. ഇത് എഴുത്തുകാര്‍ക്ക് ഏറെ പ്രയോജനകരമാണ്. സാഹിത്യ ശില്‍പ്പശാലകളിലൂടെ വിവിധ സാഹിത്യ വിഷയങ്ങള്‍ ചര്‍ച ചെയ്യുന്നു.
പങ്കെടുക്കുന്ന ഒരോരുത്തര്‍ക്കും വ്യക്തമായ പങ്ക് ഉണ്ടായിരിക്കണം. വായനാനുഭവങ്ങളും എഴുത്തനുഭവങ്ങളും നവീന സാഹിത്യ രീതികളും വിലയിരുത്തണം. മറ്റു മേഖലകള്‍ പോലെ തന്നെ എഴുത്തുമേഖലയും മാറ്റത്തിനു വിധേയമാണ്. ഈ മാറ്റത്തെ എങ്ങനെ വീക്ഷിക്കുന്നു എന്ന് ചര്‍ച്ച ച്ചെയ്യട്ടെ. പുതിയ എഴുത്തുകാരുടെ കൃതികള്‍ പരിചയപ്പെടാന്‍ അവസരം ഒരുക്കണം
അമേരിക്കയിലെ ആദ്യ കുടിയേറ്റക്കാര്‍ക്കിടയില്‍ നിരവധി സാഹിത്യകാര്‍ ഉണ്ടായിരുന്നു. ആ തലമുറ ഇപ്പോഴും മലയാള സാഹിത്യത്തില്‍ സജീവ സാന്നിധ്യം അറിയിക്കുന്നു. ലാനയുടെ ശക്തി ഇപ്പോഴും അവരുടെ കയ്യിലാണ്. ഇന്ന് ധാരാളം യുവ എഴുത്തുകാര്‍ ഉണ്ടെങ്കിലും അവരില്‍ പലരും സാഹിത്യത്തെ ഗൗരവമായി കാണുന്നവരല്ല. ഗൗരവമായി എഴുത്തിനെ കാണുന്നവരെ ലാന തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം
എല്ലാ വര്‍ഷവും തെരഞ്ഞെടുത്ത കവിതകള്‍, കഥകള്‍, പുസ്തകമാക്കി മലയാള സാഹിത്യ ലോകത്ത് സംഭാവന ചെയ്യുന്നത് ഉചിതമായിരിക്കും.