ഈ അമേരിക്കന്‍ മണ്ണില്‍ നിന്നും, ഷെറിന്‍ മാത്യൂസ് എന്ന് പേരുള്ളകുഞ്ഞിനെ കാണാതായിട്ടു പത്തു ദിവസം കഴിഞ്ഞിരിക്കുന്നു.ആദ്യം മുതല്‍ തന്നെദുരൂഹതകള്‍ വിട്ടു മാറാതെയുള്ള ഈകേസിനു ഇന്ന് വരെ കാര്യമായ തുമ്പുകള്‍ ഒന്നും, കിട്ടിയിട്ടില്ല.വളര്‍ത്തു മാതാപിതാക്കളുടെ മൊഴിയിലെ അവിശ്വസനീയത,സഹകരണക്കുറവ് ഇവയെല്ലാംകേസിനൊരു തുമ്പു ലഭിക്കുവാന്‍ തടസമായി നില്‍ക്കുന്നു.
പത്തു ദിവസമായിറിച്ചാര്‍ഡ്‌സണ്‍ പോലീസും, എഫ് ബി ഐ യും, കിണഞ്ഞു പരിശ്രമിക്കുന്നു. അറിയാവുന്ന വിവരങ്ങള്‍ തന്നു സഹകരിക്കണമെന്ന്സമൂഹത്തോട് ആവശ്യപ്പെടുന്നു. അമേരിക്കന്‍ സമൂഹത്തെ ഞെട്ടിച്ച ഈ തിരോധാനക്കേസ്അല്ല്‌പെമെങ്കിലും, മനസ്സാക്ഷിയോ മനുഷ്യപ്പറ്റോ ഉള്ള ആഗോള മനുഷ്യ രാശിയുടെഉറക്കം കെടുത്തുന്നു.
പോലീസ് വിശാലമായ പാടങ്ങള്‍, മലയിടുക്കുകള്‍ എന്നിവ ഡ്രോണ്‍ ഉപയോഗിച്ചു പരിശോധിക്കുന്നു എന്നതാണു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഷെറിനെ ജീവനോടെ കണ്ടു പിടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. പക്ഷെ സമയമാണു ഞങ്ങളുടെ ശത്രു-ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു. ഇതിനിടെ പോലീസ് ടീം എന്തൊ വസ്തു കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ട് വന്നു (see link below).
ഫര്‍മസിസ്റ്റയെ ഒമര്‍ സിദ്ധിക്കി എന്നചെറുപ്പക്കാരന്റെ ഒപ്പംമുസ്ലിം കമ്മ്യൂണിറ്റിയും ഗൗതമി വെമുല എന്ന സോഷ്യല്‍ വര്‍ക്കറുടെയൊപ്പം ചുരുക്കം ചില നോര്‍ത്ത് ഇന്ത്യന്‍സും, ഫാദര്‍ തോമസെന്ന മലയാളി പുരോഹിതനും, ചുരുക്കംമലയാളികളും ധാരാളംവെള്ളക്കാരും, ആഫ്രിക്കന്‍ അമേരിക്കന്‍സും, ഉള്‍പ്പെടുന്ന ഏകദേശം ഇരുന്നൂറു പേരടങ്ങുന്നഒരു വലിയ ജനാവലി അണി ചേര്‍ന്ന് വിജില്‍ സര്‍വീസും, പ്രതിഷേധവും നടത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് . എബിസി ന്യൂസും, എന്‍ ബി സി ന്യൂസും, ചാനല്‍ ഫോറും, കൂടെ പവര്‍വിഷന്‍ എന്ന മലയാളം ചാനലും, വിജില്‍കവര്‍ ചെയ്യാന്‍ എത്തിയിരുന്നു.
എന്നാല്‍ ഇന്നിതേദിവസം വരെ അമേരിക്കയിലെ ഒരൊറ്റ ഇന്ത്യന്‍ സംഘടന പോലും, എന്തിനു ഡാളസിലെ ഒരു മലയാളി സംഘടന പോലും, ഈ കുഞ്ഞിന്റെ തിരോധാനത്തെക്കുറിച്ചു ഒരു മീറ്റിങ്ങ് കൂടുകയോ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുകയോചെയ്തിട്ടില്ല.'ഓണവും, ചങ്കരാന്തിയും, ക്രിസ്തുമസ്സും, ചീട്ടുകളി മത്സരവും , പിക്നിക്കുംമാത്രം നടത്താനാണോ നമ്മുക്കു മലയാളി സംഘടനകള്‍?
അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ നിര്‍ത്തി നെറ്റിപ്പട്ടം കെട്ടിച്ചിറക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്നആന, ആമ സംഘടന നേതാക്കളോട് എന്തെ മെമ്പര്‍മാര്‍ ആവശ്യപ്പെടുന്നില്ല ഇതേക്കുറിച്ചു ഒരു മീറ്റിങ്ങ് വിളിച്ചു കൂട്ടാന്‍? ഇത് പോലെയുള്ള ഒരു ആവശ്യത്തിന് സഹായിക്കുവാനുള്ള മനസ്ഥിതിയില്ലങ്കില്‍ എന്തിനാണെന്നു നമുക്കി സംഘടനകളെല്ലാം?
അവള്‍ അനാഥകുഞ്ഞായിരുന്നു എന്നതതിനാലാണോ അവള്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകള്‍ മടിക്കുന്നത്? അവള്‍, ബീഹാറിയോ, ബംഗാളിയോ ആരുമാകട്ടെ, അവളെ നമ്മള്‍ ഇന്ത്യക്കാരുമായി ചേര്‍ത്തു നിര്‍ത്തുന്നത് അവളിലെ ഭാരതീയ രക്തമാണ്. അമേരിക്കയില്‍ എന്ത് നടന്നാലും, അത് വെടിവെപ്പോ, കൂട്ടക്കൊലയെ, ടൊര്‍ണാഡയോ, കൊടുങ്കാറ്റോ എന്തുമാകട്ടെഅത് അറിഞ്ഞെന്നോ കേട്ടാന്നോനടിക്കാതെ ഇരുപത്തിനാലു മണിക്കൂറും, കേരളത്തിലെ ചാനലുകല്‍ മാത്രം നോക്കി, സോളാര്‍ സുന്ദരിയുടെ പാവാടത്തുമ്പില്‍ ആര് ഞാന്നു കിടക്കുന്നു, പ്രമുഖ നടന്‍എപ്പോള്‍ ജയിലില്‍ നിന്നും ഇറങ്ങും, എന്ന്നോക്കിയിരിക്കുന്ന അമേരിക്കന്‍ മലയാളിയുടെ മൂക്കിന്റെ താഴെ ഈ കുഞ്ഞിനെ കാണാതായിട്ട് യാതൊരു പ്രതികരണവുമില്ല, പ്രക്ഷോഭവുമില്ല. രേപ്പ് കേസില്‍ ഗൂഡാലോചനക്കു പ്രതി ചേര്‍ത്തു അറസ്റ്റിലായ സിനിമാ നടന്പിന്തുണ പ്രഖ്യാപിക്കുവാന്‍ എന്ത് മത്സരമായിരുന്നു ഇവിടുത്തെ ചിലസംഘടനകള്‍ ?
നാട്ടിലെ ഓരോ കുറ്റ സംഭവങ്ങളും,വായിക്കുമ്പോള്‍ കേരളത്തിലെ മലയാളിയുടെ പ്രതികരണ ശേഷിയില്ലായ്മയെക്കുറിച്ചും,മനസാക്ഷി മരവിപ്പിനെക്കുറിച്ചുമെല്ലാം ഘോര ഘോരം ഫേസ് ബുക്ക് കുറിപ്പുകള്‍ ഇറക്കുകയും, സോഷ്യല്‍ മീഡിയാ ആക്റ്റിവിസം നടത്തുകയും,പ്രതിക്ഷേധിക്കുകയും, ചെയുന്ന പ്രമുഖഅമേരിക്കന്‍ മലയാളി ഫേസ് ബുക്ക് ആക്റ്റിവിസ്റ്റുകള്‍ എന്തെ ഇത് വരെ തങ്ങളുടെ സംഘടനകളുമായി ചേര്‍ന്ന് ഷെറിന്റെ തിരോധാനത്തെക്കുറിചു ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നില്ല ?
കള്ളന് കഞ്ഞി വെച്ചും, വ്യഭിചാരിച്ചും, പെണ്ണുകേസിലും, കൊലക്കേസിലും കള്ളക്കടത്തിലും, പ്രതികളായി നടക്കുന്ന വൃത്തികേട്ട രാക്ഷ്ട്രിയക്കാരെയും, അതിലും, നെറി കേട്ട സിനിമാക്കാരെയും, പൊക്കി കൊണ്ടു വന്നുഎഴുന്നെള്ളിച്ചു സ്വീകാരണങ്ങള്‍ കൊടുക്കുവാനും, അംഗങ്ങള്‍ക്ക് ഈ കോമരങ്ങളുടെ കൂടെ സെല്‍ഫിക്കോലു പിടിച്ചു കൊടുക്കുവാനും,സമയം കണ്ടെത്തുന്ന അമേരിക്കയിലെ മലയാളി സംഘടനാ നേതാക്കളെ നിങ്ങളോടു ഒരു അപേക്ഷ...ഇവിടെ നഷ്ടപ്പെട്ടത് വെറും മൂന്നു വയസു മാത്രം പ്രായമുള്ള ഒരു കുരുന്നിനെയാണ്. അവള്‍ ആര്‍ക്കോ ജനിച്ചു. അവളിന്നു ജീവിച്ചിരിപ്പുണ്ടോമരിച്ചോ എന്നോ ആര്‍ക്കും, അറിയില്ല. കേട്ടിടത്തോളംഅവള്‍ക്കു ജീവിതത്തില്‍ ഒരിക്കലെങ്കിലും,നീതി ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്നവള്‍ എവിടയാണെന്നു അറിയില്ല.
അല്ലങ്കില്‍ അറിയാവുന്നവര്‍ വക്കിലന്‍മാരുടെ ബലത്തില്‍ ക്രൂരമായ മൗനം പാലിക്കുന്നു.അവള്‍ക്കു വേണ്ടി ശബ്ദിക്കേണ്ടത് നമ്മളാണ്. നമ്മുടെ നാവുകളാണ്? അവളെവിടെ എന്ന് ചോദിക്കേണ്ടതും, അവള്‍ക്കെന്തു സംഭവിച്ചുവെന്നും, അന്വേഷിക്കേണ്ടത് നമ്മളും കൂടി ഉള്‍പ്പെടുന്ന ഈ സമൂഹമാണ്. ? വെള്ളക്കാരും, ആഫ്രിക്കന്‍ അമേരിക്കക്കാരും, പാക്കിസ്ഥാനികളും, മറ്റു സര്‍വ്വ ജാതി മതസ്ഥരും, ഉള്‍പ്പെടുന്ന വലിയ ഒരു സമൂഹം ചോദ്യങ്ങളുമായി കഴിഞ്ഞ പത്തു ദിവസം അവളെ തേടി നടക്കുന്നു?
ഇനിയെങ്കിലും അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളും, പ്രത്യേകിച്ചു മലയാളിസമൂഹവും, ഒറ്റക്കെട്ടായി നിന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസിനും, എഫ് ബി ഐ ക്കും, പിന്തുണ പ്രഖ്യാപിക്കുക.അവളെ കണ്ടെത്തുന്നത് വരെ അനേഷണം ഊര്‍ജ്ജിതമാക്കുവാന്‍ ആഹ്വാനം ചെയ്യുക.അനേഷണം ത്വരിതപ്പെടുത്തുവാന്‍ അപേക്ഷകള്‍ ഒപ്പിട്ടു നല്‍കുകക.
ഷെറിന്‍ മാത്യൂസിന്റെ തിരോധാനത്തെക്കുറിച്ചുഅറിയാവുന്നവര്‍, ഏതെങ്കിലും കാര്യങ്ങള്‍ അറിഞ്ഞിട്ടു മൂടി വെക്കുന്നവര്‍ ദയവായി റിച്ചാര്‍ഡ്‌സണ്‍ പോലീസിന്റെ ടിപ്പ് ലയിനില്‍ വിളിച്ചു ബന്ധപ്പെടുക. നിങ്ങളുടെ വിവരങ്ങള്‍ ഒരു തരത്തിലും, പുറത്തു വിടാതെ, അനോണിമസ് ആയി തന്നെ നിങ്ങളോടു സംസാരിക്കുവാനും, വിവരങ്ങള്‍ ശേഖരിക്കുവാനും ബാധ്യസ്ഥരാണവര്‍. നാളെ നമുക്കും ഇത് പോലോരു അവസ്ഥ വന്നു കൂടായ്കയില്ല.972-744-4800. ഇതാണ് ടിപ്പ് ലൈന്‍ ഫോണ്‍ നമ്പര്‍. സംഘടനാ നേതാക്കള്‍ ഉണരുക. ഈ കുഞ്ഞിന്റെ ദുരൂഹ തിരോധാനത്തിന്റെ പിന്നിലെ രഹസ്യങ്ങള്‍ മറനീക്കി പുറത്തു വരേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണ്. ദയവായി സഹകരിക്കുക.ലോകം മുഴുവന്‍ കാത്തിരിക്കുന്നു അവള്‍ക്കെന്തു പറ്റിയെന്നറിയുവാന്‍. ...
see also
ഈ ലേഖകൻ ഒരു മലയാളീ ചിന്തയിൽ എന്തൊക്കെയോ വിളിച്ചു കൂവുകയാണ്.ഇത് കേരളത്തിലോ വടക്കെ ഇന്ത്യയിലോ നടന്ന ഒരു സംഭവും അല്ല.ഒരു ക്രിമിനൽ കുറ്റ കൃത്യം ആണോ എന്ന് പോലീസ് അതിൽമേലുള്ള അന്വഷണവും നടന്നു കൊണ്ടിരിക്കുന്നു. അത് അമേരിക്കൻ രീതിയിൽ ആണ് നടക്കുന്നത്. അവർ ശരിയായ ദിശബോധംത്തിൽ തന്നെയാണ് അന്വഷണം നടത്തിക്കൊണ്ടിരിക്കുന്നത്. പോലീസ് ആവശ്യപ്പെടുന്ന സഹായം ഏതെങ്കിലും സംഘടനാ കൂട്ടം കൂടി കൊണ്ടുകൊടുക്കുന്ന മെമ്മോറാണ്ടത്തിനു വേണ്ടിയല്ല .വേണ്ട വിവരങ്ങൾ കൊടുക്കേണ്ടവർ അത് രഹസ്യമായി കൊടുക്കാനാണ്. അല്ലാതെ ചെണ്ട കൊട്ടി ആഘോഷിച്ചു കൊണ്ട് കൊടുക്കാനല്ല . കാര്യങ്ങൾ പക്ക്വതയോടെ കാണൂ . എല്ലാവര്ക്കും ആ പിഞ്ചു കുഞ്ഞിന്റെയ് ദാരുണ സംഭവത്തിൽ വലിയ സഹതാപമുണ്ട് . അത് ഒരു പൊതുയോഗം കൂടി പ്രമേയം പാസ്സക്കുന്നതിനേക്കാൾ വലുതാണ്. പിന്നേ നല്ല ഉദ്ദേശത്തോടെ എഴുതാൻ തുടങ്ങി ,വേണ്ടാത്തതെല്ലാം എഴുതിക്കൂട്ടി!
!
ദ്വേഷ്യം വന്നപ്പോള്‍ എന്തോ സംഭവിച്ചിരിക്കാം. അല്ലാതെ ഇതില്‍ മനപൂര്‍വമായ ദുരുദ്ധേശമില്ലല്ലൊ.
കുട്ടിയെ വേണ്ടെങ്കില്‍ നിയമാനുസ്രുതമുള്ള വഴികള്‍ നോക്കേണ്ടിയിരുന്നു എന്നതു ശരി തന്നെ. പക്ഷെ അബദ്ധങ്ങള്‍ മനുഷ്യ സഹജമാണല്ലൊ.
അണ്ണാൻ കുഞ്ഞും തന്നാലായത് എന്നാണല്ലോ.
ഇന്നു 7 പിഎം (ന്യൂയോർക്ക് ടൈം) ടെലികോൺഫെറെൻസിൽ എല്ലാവരും സംബന്ധിക്കുമല്ലോ .. അല്ലെ
ഷെറിൻ മാത്യു-പിഞ്ചു ബാലികക്കുവേണ്ടി ശബ്ദിക്കാൻ, അന്വേഷണ സംഘത്തിനു ഐക്യധാർട്ടിയം പ്രഖ്യാപിക്കാൻ ടെലികോൺഫെറെൻസ് ഒക്‌ടോബർ 18 നു വൈകുന്നേരം 8 മണി-ഈസ്റ്റേൺ സ്റ്റാൻഡേർഡ്ടൈം.
എ.സി. ജോർജ്
ഹ്യൂസ്റ്റൺ: ടെക്സസ്സിലെ റിച്ചാർഡ്സണിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷെറിൻഎന്ന പിഞ്ചു കുഞ്ഞു കാണാതായിട്ട് ഏതാണ്ട് രണ്ടാഴ്ച ആകുന്നു. പ്രത്യേകം ആരിലും കുറ്റം ചാരനില്ലാ. ഷെറിനെ കണ്ടെത്തുകയാണ് ലക്‌ഷ്യം. എന്നാൽ കുറ്റക്കാരെ കണ്ടത്തുക തന്നെ വേണം.
ഷെറിൻ മാത്യു-പിഞ്ചു ബാലികക്കുവേണ്ടി ശബ്ദിക്കാൻ, അന്വേഷണ സംഘത്തിനു ഐക്യധാർട്ടിയം പ്രഖ്യാപിക്കാൻ ടെലികോൺഫെറെൻസ് ഒക്‌ടോബർ 18നു വൈകുന്നേരം 8 മണി-ഈസ്റ്റേൺ സ്റ്റാൻഡേർഡ്ടൈം.
അമേരിക്കയിലെ വിവിധ ഭാഗംകളിൽ ഉള്ളവർക്ക് അവരുടെ സ്റ്റേറ്റിലെ സമയം ന്യൂയോർക് സ്റ്റാൻഡേർഡ് ടൈം 8 പിഎം കണക്കാക്കി ടെലികോൺഫെറെൻസ് മീറ്റിംഗിൽ സംബന്ധിക്കാവുന്നതാണ്. കേരളാ ഡിബേറ്റ് ഫോറം യു.എസ.എ. സംഘടിപ്പിക്കുന്ന ഈ റ്റെലിമീറ്റിംഗിലേക്കു ഏവർക്കും സ്വാഗതം. ടെലികോൺഫെറെൻസിലേക്കായി ഡയൽ ചെയ്യണ്ട നമ്പർ 1 -712 -770 -4160 ആക്സസ് കോഡ്
605988