Image

മനുഷ്യനെന്ന പേരുണ്ടല്ലോ (കവിത: പി ഡി ജോര്‍ജ് നടവയല്‍)

Published on 10 February, 2018
മനുഷ്യനെന്ന പേരുണ്ടല്ലോ (കവിത: പി ഡി ജോര്‍ജ് നടവയല്‍)
മനുഷ്യനെന്ന പേരുണ്ടല്ലോ,
മതിമറക്കാനതുമതി!

മനുഷ്യന്റെ രൂപമുണ്ടല്ലോ,
മതിമതിയതു പലതിനും!

മനുഷ്യന്റെ തന്ത്രങ്ങളുണ്ടല്ലോ,
മലക്കം മറിയാനെന്തെളുപ്പം!

മനുഷ്യ സ്ഥാനമാനങ്ങളുണ്ടല്ലോ,
മാന്തിക്കീറാനജണ്ടയായ്!

മനുഷ്യ രാജ്യങ്ങളുണ്ടല്ലോ,
മാലോകരെ പൂട്ടാനെന്തുളുപ്പം!

മനുഷ്യക്കോര്‍പ്പറേറ്റുകളുണ്ടല്ലോ,
മാറാച്ചങ്ങല കാലിലാണിയായ്!

മനുഷ്യദൈവങ്ങളുണ്ടല്ലോ,
മനുഷ്യച്ചോരക്കുരുതിക്കതുമതി!

മനുഷ്യക്കടത്തുണ്ടല്ലോ,
മാംസം രുചിക്കാന്‍ രസവഴി!

മനുഷ്യതത്വങ്ങളുണ്ടല്ലോ,
മണ്ണിട്ടുമൂടാനാറടി!

മനുഷ്യനെത്തേടിത്തളര്‍ന്നല്ലോ,
മനുഷ്യനെങ്ങുമില്ലല്ലോ!
മനുഷ്യനെന്ന പേരുണ്ടല്ലോ (കവിത: പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
മനുഷ്യൻ 2018-02-11 14:45:24
യുഗയുഗാന്തരങ്ങളായി
ഞാനിവിടെ ജീവിക്കുന്നു 
നിങ്ങളോടൊപ്പം 
നിങ്ങൾ എന്നെ കണ്ടില്ല കഷ്ടം.
ഒരിക്കൽ ഞാൻ കൈനീട്ടി 
ഒരു ചില്ലി കാശിനായി 
അപ്പോൾ നിങ്ങളുടെ 
പിറുപിറുപ്പു കേട്ടു 
കൊടുക്കരുത് ചില്ലി കാശ് 
കള്ളും ഡ്രഗുമാണിവൻ 
ഒരിക്കൽ ഒരു ഞായറാഴ്ച 
നിങ്ങൾ പള്ളിയിൽ പോകുമ്പോൾ 
ഞാൻ ചോദിച്ചു ഒരു ചില്ലിക്കാശ് 
അന്ന് ആ ശമരിയാക്കാരനോടെന്നപോൽ
പെരുമാറി, ശപിച്ചു നാശമെന്ന് 
എന്നിട്ട് നിങ്ങൾ കാറോടിച്ചുപോയി 
ഞാൻ ഇവിടെയുണ്ട് നിങ്ങളോടൊപ്പം 
പക്ഷെ കാണാത്താൽ പോൽ 
നിങ്ങൾ നടിക്കുകയാണ് 
കണ്ണു തുറന്നു നോക്ക് കണ്ടിടാം 
എന്നെപോലെ അനേകായരങ്ങളെ 
മനുഷ്യരെ 
മരിച്ച മനുഷ്യൻ 2018-02-11 22:28:51
മനുഷ്യനായി ജീവിക്കാൻ
എനിക്കും ഉണ്ടായിരുന്നു  മോഹം
അനുവദിച്ചില്ല  പക്ഷേ
കനിവ് ഇല്ലാത്ത നിങ്ങൾ മനുഷ്യർ .
മറഞ്ഞിരുന്നു കുത്തുവാൻ
പുറകിൽ നിന്ന് പാരവയ്ക്കാൻ
നിങ്ങളെ കഴിഞ്ഞാരുണ്ട് മനുഷ്യരെ?
എത്ര നാളായി ചൂഷണം തുടങ്ങീട്ട്
മിത്രങ്ങളെപ്പോലെ അരികിൽ നിന്ന്
ഇങ്ങെന്തിന് പിറന്നു മനുഷ്യനായി ?
ഞങ്ങളിന്നു ചോദിക്കായാണ് സ്വയം
ചരിച്ചുകൊണ്ടു കഴുത്തറക്കുന്നു നിങ്ങൾ
മരിക്കുമ്പോൾ റീത്തുമായെത്തുന്നു
ചരമ പ്രസംഗം കേട്ടാൽ  എഴുനേ -
റ്റിരിക്കും മരിച്ചവൻ പോലുമുടൻ 
ജീവിച്ചിരുന്നപ്പോൾ തെറി പറഞ്ഞോർ
ചാവുമ്പോൾ കണ്ണീരൊഴുക്കുന്നു
ഞെട്ടുന്നു രാഷ്ട്രീയക്കാർ ചിലർ 
പൊട്ടി കരയുന്നു നെഞ്ചത്തടിക്കുന്നു
എന്ത് ചെയ്യണം എന്നറിയാതെ
ഹന്ത ! കിടക്കുന്നു മരിച്ചവർ
എഴുനേറ്റു വന്നു കുത്തിപ്പിടിച്ച്
തൊഴിക്കനാമെന്നുണ്ട് എന്തു ചെയ്യാം
മരിച്ചവരെങ്കിലും മനുഷ്യർ ഞങ്ങൾ
ഒരുക്കലും മനുഷ്യത്വം വിടത്തോർ


ഗതികെട്ട മനുഷ്യർ 2018-02-11 23:03:31
ഉണ്ട് ഞങ്ങൾ ഇവിടെത്തന്നെയുണ്ട്
പണ്ട് ആ ട്രെയിനിൽ വച്ച്
പള്ളക്കടിച്ചു പാട്ടുപാടി
കയ്യ് നീട്ടി കാശിനായി
മട്ടുമാറി തട്ടു തന്നു  കയ്യിക്കിട്ട്
പിച്ച തെണ്ടാൻ നടക്കുന്നു തെണ്ടി
എന്ന് ആക്രോശിച്ചു
ജോലി ചെയ്യാത്ത കള്ള പരിഷകൾ
ഭള്ളുകൊണ്ടാറാട്ട് പിന്നെ പൂരപ്പാട്ടും
ചെവി പൊട്ടിപ്പോയി ചീത്ത കേട്ട്
ഭാഗ്യം! ഇപ്പോൾ ഒന്നും  ഓർക്കുന്നില്ല
ഞങ്ങളും മനുഷ്യരാണ് കവികളെ
തെണ്ടികൾ, രോഗികൾ
അശരണർ വൃദ്ധർ , കുട്ടികൾ
ഞങ്ങൾ നിങ്ങളോടൊപ്പം
ഉണ്ടായിട്ടും നിങ്ങൾ ഞങ്ങളെ
തേടുന്നുവോ കഷ്ടം !
ഗതികെട്ട മനുഷ്യർ

വിദ്യാധരൻ 2018-02-11 23:26:10
മനുഗോത്രജാതാ മനുഷ്യ
നിനക്ക് എന്തുപറ്റി ?
തിരിച്ചു നീ മനുഷ്യനെ
ജാതിയായി വർഗ്ഗമായി
ശൂദ്രനായി, വൈശ്യനായി
ക്ഷത്രിയനായി ബ്രാഹ്മണനായി
അടിച്ചമർത്തുന്നു ഒരുത്തനൊരുത്തനെ
അടിമയാക്കി വില്ക്കുന്നു ചന്തയിൽ
മുരളും ചെന്നായ്ക്കളെപ്പോൽ പല്ലിളിക്കും
കടിച്ചുകീറും കണ്ടാലുടൻ
ഈശ്വരനെ പറിച്ചു വച്ചപ്പോൽ
കഷ്ടം ! താളം തെറ്റിയ മനുഷ്യർ
എന്ന് നമ്മൾ നന്നാകും ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക