കാണുന്നിടത്തൊക്കെ ഞാന്‍
തിരഞ്ഞത് നിന്നെ
തിരയുന്നിടത്തൊന്നും
കാണാതെ
വേരിനോട്
ചോദിച്ചു
ഇലഞെരമ്പില് എന്ന്
മലയോ
മണ് തരിയില്‍
വാക്ക് പറയുന്നു
മൗനത്തില്‍ തിരയാന്‍
സമുദ്രത്തോട് ചോദിച്ചപ്പോള്‍
ജലത്തുള്ളിയില്‍
കാട്ടുതീ നിന്നെ
കനല് തരികളില്‍ സൂക്ഷിക്കുന്നു
കാലത്തിനോട് ചോദിച്ചാല്‍
ഒരു നിമിഷത്തിലേക്കു
വിരല്‍ ചൂണ്ടും
വലുതുകളെല്ലാം പകരം വെക്കാനില്ലാത്ത
ചെറുതുകളില്‍ ഒളിച്ചു കാക്കുന്ന
പ്രാണന്റെ തരി യാണ് നീ
വലിയ വീടുകള്‍ തുറക്കുന്ന
ചെറിയ താക്കോല്‍
നീ ഒന്നു തൊട്ടാല്‍ തളിര്‍ക്കാതെ
ശരീര ബിന്ദുക്കളില്ല
നിന്നെ ഞാന്‍ എവിടെ സൂക്ഷിക്കും
മറ്റെവിടെ യുണ്ട്
തിരയെടുക്കാത്ത തീരം
കാറ്റ് നുള്ളാത്ത തളിരില
ഹേമന്തം കവര്‍ന്നെടുക്കാത്ത
പൂവിതള്‍
എന്റെ ചുണ്ടോരങ്ങളിലല്ലാതെ !
അദൃശ്യമാം നിൻ മനസ്സിൽ കരുതിയ പ്രണയ ബിന്ദു അധരപുടങ്ങളിൽ വിരിയുമ്പോൾ അതു നുകരുവാനെത്തും കരിവണ്ടുകൾ മൂളുവതേതു ഗാനാം ? ആ ഭാവഗാനത്തിനാരുനൽകി ഈ ഹൃദ്യരാഗം സൂഷ്മമായി നീ വച്ച പ്രണയ മധു അപഹരിക്കുവാൻ ശേഷിയുള്ള വണ്ടിനെ സൂക്ഷിക്കണം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
കരുതിയ പ്രണയ ബിന്ദു
അധരപുടങ്ങളിൽ
വിരിയുമ്പോൾ
അതു നുകരുവാനെത്തും
കരിവണ്ടുകൾ
മൂളുവതേതു ഗാനാം ?
ആ ഭാവഗാനത്തിനാരുനൽകി
ഈ ഹൃദ്യരാഗം
സൂഷ്മമായി നീ വച്ച പ്രണയ മധു
അപഹരിക്കുവാൻ ശേഷിയുള്ള
വണ്ടിനെ സൂക്ഷിക്കണം !