Image

എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനി? (ഭാഗം : 1- നൈനാന്‍ മാത്തുള്ള)

നൈനാന്‍ മാത്തുള്ള Published on 22 February, 2018
എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനി?  (ഭാഗം : 1- നൈനാന്‍ മാത്തുള്ള)
ബൈബിളില്‍ വിശ്വസിക്കുന്നതും പ്രധാനമായും രണ്ടുകാരണങ്ങളാലാണ്. ഒന്നാമതായി എല്ലാ മതങ്ങളിലും സത്യത്തിന്റെ തലനാരിഴകള്‍ അല്ലെങ്കില്‍ സനാതന ധര്‍മ്മം(Eternal Truth) ചിതറിക്കിടക്കുന്നുണ്ടെങ്കിലും ബൈബിള്‍ പോലെ സത്യം വെളിപ്പെടുത്തുന്ന മറ്റു മതഗ്രന്ഥങ്ങള്‍ ഇല്ല. ആ സത്യം ബൈബിള്‍ അവതരിപ്പിച്ചിരിക്കുന്നതിലേക്ക് പിന്നീട് വരുന്നതായിരിക്കും. രണ്ടാമതായി ബൈബിളിന്റെ പ്രത്യേകതയായി എടുകാണിക്കുന്നത് ചരിത്രപരമാണ്. മാനവരാശിയുടെ ചരിത്രം- അതിന്റെ ആരംഭം, തുടര്‍ച്ച ഭാവി എന്നീ വിഷയങ്ങള്‍ വിവരിക്കുന്ന മറ്റൊരു മതഗ്രന്ഥം വേറെയില്ല. ഭാവി കാര്യങ്ങള്‍ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നതു കാരണം പലര്‍ക്കും മനസ്സിലാക്കുന്നതിന് പ്രയാസം നേരിടുന്നു. ഭാവികാര്യങ്ങള്‍ രേഖപ്പെടുത്താന്‍ പ്രവാചക•ാര് ദര്‍ശനം കാണുന്ന സമയത്ത് ഭാഷയില്‍ വാക്കുകളില്ലായിരുന്നു എന്നതാണ് കാരണം. ബൈബിളിലെ ചരിത്രത്തിലേക്ക് പിന്നീടു വരുന്നതായിരിക്കും. ഉപക്രമണമായി ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

പൊതുവെ മനുഷ്യരെല്ലാവരും പല തരത്തിലുള്ള ധാരണകള്‍ വച്ചുപുലര്‍ത്തുന്നവരാണ്. നമ്മുടെ അറിവും അനുഭവവും മാറുന്നതനുസരിച്ച് ഈ ധാരണകള്‍ മാറിക്കൊണ്ടിരിക്കും. സത്യമെന്നും മാറ്റമില്ലാത്തതെന്നും നാം ധരിച്ചിരുന്ന പല ധാരണകളും പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ പൊളിച്ചെഴുതിയിട്ടുള്ളവരാണ് നമ്മില്‍ പലരും. അന്വേഷിച്ചു കണ്ടിപിടിക്കാവുന്നവയെപ്പറ്റിയുള്ള ധാരണകളുടെ സ്ഥിതിയിതാണെങ്കില്‍ മറഞ്ഞിരിക്കുന്നതായ, പൂര്‍ണ്ണമായി വെളിപ്പെട്ടിട്ടില്ലാത്ത താത്വികമായ വിഷയങ്ങളുടെ കാര്യം പറയണ്ട. വിവിധ മതങ്ങളെപ്പറ്റിയുള്ള നമ്മുടെ അറിവും ദൈവശാസ്ത്രപരമായിട്ടുള്ള വിഷയങ്ങളും ഈ കൂട്ടത്തില്‍പെടും.
യഥാര്‍ത്ഥ അറിവ് തന്നെത്തന്നെ അറിയുക എന്നതാണ്. താന്‍ ആരാണ്? എവിടെനിന്നു വന്നു? എവിടേക്കു പോകുന്നു? ഇപ്പോള്‍ ആയിരിക്കുന്നതായ സാഹചര്യം എങ്ങനെയുള്ളതാണ്. എത്ര കാലം ഇവിടെ കാണും? ഇവിടെ ആയിരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്? ഈ അറിവു സമ്പാദിച്ചിട്ടുള്ളവര്‍ ചുരുക്കമാണ്. ഇതു മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കാന്‍ തക്ക നിശ്ചയമുള്ളവര്‍ വിരളമാണ്.

ഈശ്വരനാണ് യഥാര്‍ത്ഥ ജ്ഞാനം. ഈശ്വരനെ അറിയുക എന്നതാണ് ജ്ഞാനത്തിന്റെ ആരംഭം. യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു(bible) ഈശ്വരനെ പ്രസാദിപ്പിക്കുവാനായിരുന്നു പുരാതന ജനങ്ങള്‍ യാഗം അഥവാ ആരാധന ആചരിച്ചിരുന്നത്. ആരാധന, യാഗം, അര്‍ച്ചന, പൂജ, ഹോമം, തപസ്സ്, ഉപാസന എന്നിത്യാദി വാക്കുകള്‍ എല്ലാ ഭാഷകളിലും മിക്കവാറും ഒരേ വിഷയത്തോടുള്ള ബന്ധത്തിലാണ് ഉപയോഗിച്ചു കാണുന്നത് ആരാധന എന്ന പറയുമ്പോള്‍ പലര്‍ക്കും പ്രേമഭാജനങ്ങളോടോ, കായികതാരങ്ങളോടോ ചലച്ചിത്രതാരങ്ങളോടോ ഉള്ള ആരാധനാ മനോഭാവം ആയിരിക്കും ഓര്‍മ്മയില്‍ വരുന്നത്. അവരെ ഒന്നു കാണുന്നതിനും, സാമീപ്യം അനുഭവിക്കുന്നതിനും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനും സമ്മാനങ്ങള്‍ കൊടുക്കുന്നതിനും എന്തു ത്യാഗവും സഹിക്കുന്നതിന് പലരും സന്നദ്ധരാണ്. പലരുടെയും ബാല്യകാല സങ്കല്പങ്ങള്‍ ദൈവം നമ്മില്‍ പ്രസാദിച്ച് എന്തും ചോദിക്കുന്നതിനുള്ള വരം നല്‍കുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള മധുരസങ്കല്പങ്ങളുമാണ്.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തനിക്ക് ഒരു ജീവിതസഖിയായി പലപ്പോഴും കൂടെയിരിക്കുന്നതിനായിരുന്നു.(വായനക്കാരന്‍ ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു നിരീശ്വരവാദിയുടെ രൂപാന്തരം വായിക്കുക). ദൈവം ഉണ്ട് അല്ലെങ്കില്‍ ദൈവം ഇല്ല എന്നത് ഒരാളുടെ വിശ്വാസമാണ്. രണ്ടും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ സത്യം ഒന്നു മാത്രമേയുള്ളൂ. അത് അന്വേഷിച്ചു കണ്ടെത്തേണ്ടത് ഓരോ സത്യാന്വേഷകനുമാണ്.

ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത് ജീവിതസഖിയായി ഒരു ഭാര്യ-ഭര്‍ത്തൃബന്ധമാണ് എന്ന് പറയുമ്പോള്‍ പലര്‍ക്കും ഭൂമി കീഴ്‌മേല്‍ മറിയുന്നതായി അനുഭവപ്പെടുന്നു. ഹൃദയം ഒരു ക്ഷേത്രമാണ്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദൈവം മാത്രമായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. പഴയനിയമ ഇസ്രയേല്‍ ചിന്തിച്ചിരുന്നത് ദൈവം അവരുടെ ചടങ്ങായ യാഗകര്‍മ്മങ്ങളായ ആചാരങ്ങളില്‍ പ്രസാദിച്ചിരുന്നു എന്നാണ്.
ആരാധനയെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന്റെ ഏറ്റവും ഉദാത്തമായ മാതൃക, മനുഷ്യമനസ്സുകള്‍ക്ക് മനസ്സിലാകുന്ന മാതൃക, ഭാര്യ-ഭര്‍ത്തൃബന്ധത്തിലാണ്. അന്യോന്യം പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന-നഗ്നരുമായി, യാതൊരു സങ്കോചവുമില്ലാതെ, പൂര്‍ണ്ണ വിശ്വാസത്തില്‍ സ്വയം സമര്‍പ്പിക്കുന്ന ബന്ധം അതല്ലാതെ ഏതാണുള്ളത്, അതിനെ ആരാധന എന്നല്ലാതെ എന്താണ് പറയുക? പാശ്ചാത്യ വിവാഹ ശുശ്രൂഷകളില്‍ ഭാര്യയും ഭര്‍ത്താവും ഉറക്കെ ചൊല്ലിയിരുന്ന ഒരു വാചകമായിരുന്നു, 'എന്റെ ശരീരം കൊണ്ട് ഞാന്‍ നിന്നെ ആരാധിക്കുമെന്ന്'. ഉപാസന എന്നാല്‍ പ്രണയം എന്നും വിഷയമുണ്ട്. ആ പ്രണയ ബന്ധമാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നു പറയുമ്പോള്‍ അത് പ്രവാചക•ാര്‍ക്കും മിസ്റ്റിക്കുകള്‍ക്കും മാത്രം മനസ്സിലാകുന്ന ഒരു മര്‍മ്മമാണ്. എന്നാല്‍ ഈ മര്‍മ്മം ആദ്യകാലങ്ങളില്‍ പൂര്‍ണ്ണമായി വെളിപ്പെട്ടിരുന്നില്ല. പ്രവാചക•ാര്‍ക്കുപോലും ഈ മര്‍മ്മം ആദ്യകാലങ്ങളില്‍ വ്യക്തമായിരുന്നില്ല.

സകലത്തെയും ജീവിപ്പിക്കുന്ന സത്യവെളിച്ചം (തമസോമാ ജോതിര്‍ഗമയാ, അസതോമാ സത്ഗമയാ) ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. ലോകമോ അതിനെ തിരിച്ചറിഞ്ഞില്ല. ഇതിനെപ്പറ്റി ബൈബിളില്‍ എബ്രായാ(Hebrews 1:1) ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ദൈവം പണ്ട് ഭാഗം ഭാഗമായിട്ടും വിവിധം വിവിധമായിട്ടും പ്രവാചക•ാര്‍ മുഖാന്തിരം പിതാക്ക•ാരോട് അരുളി ചെയ്തിട്ട് ഈ അന്ത്യകാലത്ത് പുത്രന്‍ മുഖാന്തിരം നമ്മോട് അരുളി ചെയ്തിരിക്കുന്നു.' പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല. ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാ•നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ(11 ജലലേൃ 1:21) ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്- മതങ്ങള്‍ മനുഷ്യ സൃഷ്ടിയല്ല. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന് പലരും ഇവിടെ എഴുതുന്നത് അവരുടെ തോന്നലുകള്‍ മാത്രമാണ്. നാം പറയുന്നത് എന്തിനെയെങ്കിലും അടിസ്ഥാനമാക്കിയായിരിക്കണം. കുറഞ്ഞപക്ഷം നമ്മുടെ അനുഭവമെങ്കിലും അടിസ്ഥാനമാക്കിയായിരിക്കണം. എന്നാല്‍ എല്ലാ മതങ്ങളിലും അനാചാരങ്ങള്‍ കയറിക്കൂടി എന്നത് പരമാര്‍ത്ഥമാണ്. മുകളില്‍ പറഞ്ഞ വാക്യത്തിലെ(ഒലയ 1:1) ഓരോ വാക്കിനും വിശദീകരണം ആവശ്യമാണ്.
ആദ്യമായി ദൈവം എന്ന നാമം എടുക്കാം. ദൈവത്തെപ്പറ്റിയുള്ള നമ്മുടെ അറിവ് ദൈവം നമുക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നതില്‍ പരിമിതപ്പെട്ടിരിക്കുന്നു. വായനക്കാരുടെ മനസ്സില്‍ രഹസ്യമായി സൂക്ഷിക്കുന്ന ഒരു വിഷയം മറ്റുള്ളവരോട് പങ്കുവയ്ക്കുന്നില്ല എങ്കില്‍ അതറിയാന്‍ മറ്റു വഴികളൊന്നുമില്ല.  ദൈവം തന്നെപ്പറ്റിയുള്ള അറിവ് വിവിധ ജനവിഭാഗങ്ങളുമായി പങ്കുവച്ചത് ഭാഗം ഭാഗമായിട്ടും വിവിധം വിവിധമായിട്ടുമായിരുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ ചരിത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാല്‍ ഈ അറിവ് പല ജനവിഭാഗങ്ങള്‍ക്കും നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം അവര്‍ അവരുടെ ആദ്യകാല ചരിത്രം എഴുതിവച്ചില്ല. സ്വന്തം കുടുംബചരിത്രം എഴുതിവയ്ക്കുന്നവരല്ല നമ്മില്‍ പലരും. എന്നാല്‍ ഈ ചരിത്രം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ല. സ്വന്തം ചരിത്രം കുറിച്ചുവച്ച ജനവിഭാഗങ്ങള്‍ ചുരുക്കമായെങ്കിലും ഉണ്ട്. ഇന്ത്യയില്‍ വേദങ്ങളെഴുതിയ കാലഘട്ടം ആഇ 600ന് ശേഷമാണെങ്കില്‍ ബൈബിളിലെ പഞ്ചപുസ്തകങ്ങള്‍ മോശയെഴുതിയത് ആഇ 1500 ന് അടുത്താണ് അതുകൊണ്ട് ആവശ്യകാര്‍ക്ക് ഈ അറിവ് പൂര്‍ണ്ണമായും നശിച്ചിട്ടില്ല.
ജീവിതത്തിന്റെ പരമപ്രധാനമായ ലക്ഷ്യം അറിവ് അഥവാ ജ്ഞാനം സമ്പാദിക്കുക എന്നുള്ളതാണ്. നമ്മുടെ ജീവിതലക്ഷ്യം യഥാര്‍ത്ഥ അറിവ് സമ്പാദിക്കുക. അതനുസരിച്ച് ജീവിതം ക്രമീകരിക്കുക എന്നതു തന്നെയായിരിക്കണം. നാം നിരീക്ഷിക്കുന്നതും വായിക്കുന്നതും പഠിക്കുന്നതും അറിവ് സമ്പാദിക്കാനാണ്. മനുഷ്യന്റെ അന്വേഷണത്വര വ്യക്തമാക്കുന്നത്. എന്തോ കളഞ്ഞു പോയതിനെ അന്വേഷിക്കുന്നതായിട്ടാണ്. അതു കണ്ടുകിട്ടുന്നതുവരെ മനസ്സില്‍ ഒരു സ്വസ്ഥതയുമില്ല. മിക്കവരുടെയും മുഖഭാവം ശ്രദ്ധിച്ചാല്‍ അതു കണ്ടുകിട്ടിയതായി തോന്നുന്നില്ല. അവര്‍ ഇപ്പോഴും അന്വേഷത്തിലാണ്.
ഈ ലേഖനം മനുഷ്യന്‍ ദൈവസൃഷ്ടിയാണ് എന്ന് ഗ്രഹിച്ചിട്ടുള്ളവര്‍ക്കു വേണ്ടിയാണ്. വിവിധ മതങ്ങളും അവയിലെ സത്യത്തിന്റെ തലനാരിഴകളുമാണ് ഇതിലെ പ്രതിപാദ്യവിഷയം.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് മനുഷ്യനുമായി ദൃഢമായ ഗാഢമായ ബന്ധത്തിനും. സ്ഥിരസഹവാസത്തിനുമായിരുന്നു. ഹിന്ദുവേദങ്ങളും ഇതു സ്ഥിരീകരിക്കുന്നു. സന്തോഷം പൂര്‍ണ്ണമാകുന്നത് മറ്റുള്ളവരുമായി പങ്കിടുമ്പോഴാണല്ലോ? എന്നാല്‍ പാപം ചെയ്ത് മനുഷ്യന്‍ ദൈവതേജസ് നഷ്ടപ്പെടുത്തിയതുകാരണം ഈ സഹവാസത്തിന്റെ മുടക്കം ഉണ്ടായി. ബന്ധം വീണ്ടെടുക്കാനുള്ള ദൈവീക പദ്ധതിയാണ് മനുഷ്യചരിത്രത്തില്‍ നാം കാണുന്നത്.

നമുക്ക് ആ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കാം. അടുത്ത കാലം വരെ ലോകത്തിലെ ആദ്യത്തെ മാനവിക സംസ്‌കാരം മെസപ്പെത്തോമിയന്‍ സംസ്‌കാരം അഥവാ യൂഫ്രട്ടീസ്-ട്രൈഗ്രീസ് നദീതട സംസ്‌കാരമായാണ് ചരിത്ര പുസ്തകങ്ങള്‍ എല്ലാം തന്നെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുതിയ ഒരു തിയറി കേള്‍ക്കുന്നുണ്ട്-അതായത് ആഫ്രിക്ക ആയിരുന്നു ആദ്യത്തെ മനുഷ്യകേന്ദ്രം- ഇത് ഒരു തിയറി അല്ലെങ്കില്‍ അനുമാനം മാത്രമാണ്.

ശാസ്ത്രം സമ്മതിക്കുന്നത് ഇന്നുള്ള ജനങ്ങളെല്ലാം ഒരേ മാതാപിതാക്കളില്‍ നിന്ന് ജ•മെടുത്തിട്ടുള്ളവരാണ് എന്നാണ്. പരിണാമം മൂലമാണ് മനുഷ്യന്‍ ഉടലെടുത്തതെങ്കില്‍ അനുകൂലമായ സാഹചര്യം ഭൂമിയില്‍ പലയിടത്തും നിലനിന്നിരുന്നതു കാരണം ഒരേ സമയത്ത് പല സ്ഥലങ്ങളില്‍ മനുഷ്യരോ സാമ്യമുള്ള ജീവികളോ പ്രത്യക്ഷപ്പെടണമായിരുന്നു. ഇതില്‍ നിന്നും പരിണാമവാദം ശരിയല്ല എന്നു തെളിയുന്നു. സാഹചര്യം അനുസരിച്ച് പരിണമിക്കത്തക്ക വിധത്തിലാണ് സൃഷ്ടികളോരോന്നും. അതുകൊണ്ട് സൃഷ്ടിയല്ല എന്നുവരുന്നില്ല. നമ്മുടെ വലതു കൈയ്യ് ഇടതുകയ്യേക്കാള്‍ ബലവത്താണ്. കാരണം ഉപയോഗം കൊണ്ട് അതു കൂടുതല്‍ ബലമുള്ളതായി തീര്‍ന്നു. ഫോസില്‍(Fossil)എന്നു പറയപ്പെടുന്ന വസ്തുക്കള്‍ പരീക്ഷണശാലകളില്‍ സൃഷ്ടിക്കാന്‍ കഴിയാതിരിക്കെ, അതൊരു വിശ്വാസം മാത്രമാണ് ഫോസില്‍സ് എന്ന ്അവകാശപ്പെടുന്ന വസ്തുക്കള്‍ കൃത്രിമമായി രൂപപ്പെടുത്തി ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ എത്തിച്ച് വാര്‍ത്തയാക്കിയതാണ് നാം കാണുന്നതും കേള്‍ക്കുന്നതും. പുതുമയോട് മനുഷ്യന് എന്നും ആകര്‍ഷണമുണ്ടല്ലോ?
മനുഷ്യചരിത്രം പലര്‍ക്കും നഷ്ടപ്പെട്ടുപോകുവാന്‍ കാരണം ആദ്യകാലങ്ങളില്‍ എഴുത്തു ലിപികളോ അതിനുവേണ്ട സാമഗ്രികളോ ലഭ്യമായിരുന്നില്ല. തലമുറതലമുറയായി പാരമ്പര്യമായി ആശയങ്ങള്‍ കൈമാറിയിരുന്നു. പല ജനസമൂഹങ്ങളിലും ചില നേരിയ ഓര്‍മ്മകള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. പുരാതനകാലത്തെ ഒരു ജലപ്രളയത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എല്ലാ ജനസമൂഹങ്ങളിലെയും പാരമ്പര്യ വിശ്വാസമാണ് ബൈബിളിനു സമാനമായി ആദ്യകാല മനുഷ്യ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഒരു പുസ്തകം വേറെയില്ല. ചരിത്രത്തിന്റെ പിതാവായ ഹെറോഡോട്ടസ് പോലും ചരിത്രമെഴുതുന്നത് ആഇ 440 നോട്ട് അടുത്താണ്.

 ഇന്ത്യയില്‍ ആഇ 600 ന് മുന്‍പ് എഴുത്തുഭാഷ ഉണ്ടായിരുന്നതായി അറിവില്ല. അതിനു മുമ്പ് എഴുത്തു ലിപികള്‍ രൂപപ്പെട്ടുവരികയായിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ അംഗീകൃത ഭാഷയായി പ്രചരിപ്പിക്കയും ഇന്ത്യയിലും എഴുത്തുലിപികള്‍ പ്രചാരത്തിലാവുകയും ചെയ്തു. ഇന്ത്യന്‍ ലിപികളായ ദേവനാഗരിയും പാലിയും അരാമിക് ലിപികളില്‍ നിന്നും രൂപമെടുത്തിട്ടുള്ളതാണ്. അതുകൊണ്ട് ആദ്യകാല മനുഷ്യചരിത്രം പല ജനതകള്‍ക്കും നഷ്ടപ്പെട്ടുപോയി. മിതോളജിയില്‍ നിന്നും ചരിത്രശകലങ്ങള്‍ ചികഞ്ഞെടുക്കുകയേ വഴിയുള്ളൂ.

ഭാഗംഭാഗമായും വിവിധം വിവിധമായും ദൈവം മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിയ മതപരമായ ചരിത്രമാണല്ലോ നമ്മുടെ ചിന്താവിഷയം അനുസരണക്കേടു കാരണം, ദൈവവുമായുള്ള കൂട്ടായ്മയില്‍ നിന്നും പുറത്തായ മനുഷ്യനെ വീണ്ടെടുക്കാന്‍ ദൈവം തന്റെ മുന്നറിവില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ക്രിസ്തുയേശുവില്‍. അതു നിറവേറിയത് കാലതികവിലാണ്.
എന്നാല്‍ ഇതിനിടയിലുള്ള കാലഘട്ടം പാപത്തിന്റെ തല്‍ക്കാല പരിഹാരമായി യാഗം അഥവാ ആരാധനയുടെ രീതി ദൈവം ആദ്യ സൃഷ്ടിയായ ആദമിനും ഹവ്വയ്ക്കും കാണിച്ചുകൊടുത്തു. മൃഗത്തിനെ കൊന്ന് അതിന്റെ തുകല്‍ കൊണ്ട് അവരുടെ നഗ്നത മറക്കുകയും അത് വരാന്‍ പോകുന്ന ക്രിസ്തുയേശുവിന്റെ പരമയാഗം അഥവാ പാപം എന്ന പ്രശ്‌നത്തിന്റെ പൂര്‍ണ്ണ പരിഹാരത്തിന്റെ നിഴലായി ഭവിക്കുകയും ചെയ്തു.
ബാബേല്‍ ഗോപുരത്തിന്റെ നിര്‍മ്മിതിയില്‍ ദൈവം ഇറങ്ങിവന്ന് ഭാഷ കലക്കിക്കളയുകയും വിവിധ ജന വിഭാഗങ്ങള്‍ ജാതിജാതിയായും, ഭാഷ-ഭാഷയായും കുലം-കുലമായും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ചിതറപ്പെട്ടു. കുടിയേറിയ സ്ഥലങ്ങളിലെല്ലാം അവര്‍ മാതാപിതാക്ക•ാരില്‍ നിന്നും നോക്കി കണ്ടു പഠിച്ച യാഗം അവരുടെ ഭാവനയിലുള്ള ദൈവത്തെ പ്രസാദിപ്പിക്കുവാനായി അവര്‍ക്ക് ബോധിച്ചതുപോലെ യാഗപിഴവുണ്ടാക്കി മൃഗങ്ങളെ യാഗം കഴിച്ച് ആരാധന കഴിച്ചിരുന്നു. (വിശദമായ വിവരണത്തിന് ഉപാസന കാണുക).

എഴുത്തു ലിപികളുടെ അഭാവത്തില്‍ മാതാപിതാക്ക•ാരില്‍ നിന്നും ആരാധനാരീതികള്‍ കണ്ടു പഠിച്ച ജനവിഭാഗങ്ങള്‍ക്ക് ആരാധനയുടെ അന്തസത്ത കാലക്രമേണ കൈവിട്ടുപോയതില്‍ അത്ഭുതപ്പെടാനില്ലല്ലോ) സ്വര്‍ഗ്ഗത്തില്‍ നിന്നും തീയിറങ്ങി യാഗവസ്തുവിനെ ദഹിപ്പിച്ചത് കണ്ടിട്ടുള്ളവര്‍ അഗ്നിയെ ദൈവീക സാന്നിദ്ധ്യത്തിന്റെ പ്രതീകമായി കണ്ടതില്‍ അത്ഭുതപ്പെടാനില്ല.

പേര്‍ഷ്യക്കാരും ഇന്ത്യയില്‍ കുടിയേറിയ ആര്യന്‍ വംശജരും അബ്രഹാം പിതാവിന് കെതുറയില്‍ ഉളവായ സന്തതി പരമ്പരകളാണ്. അവര്‍ മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്ന് വന്നവരാണ് എന്നതിന്റെ ഓര്‍മ്മ അവരുടെ പുരാണങ്ങളിലുണ്ട്. അവര്‍ അഗ്നിയെ ആരാധിച്ചിരുന്നു. അതുകൂടാതെ കാലക്രമേണ അവര്‍ക്കു ബോധിച്ചതുപോലെ പ്രകൃതിശക്തികളെ ദൈവമാക്കിക്കണ്ട് ഈ ശക്തികള്‍ക്ക് മൃഗങ്ങളെ യാഗം കഴിച്ചിരുന്നു. ആര്യ•ാരുടെ ഇടയില്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ യാഗം ഏറ്റവും പ്രധാനമായ ആരാധനാരീതിയായിരുന്നു. യാഗക്കല്ലില്‍ ദൈവീകസാന്നിധ്യം കണ്ടതുകാരണം കല്ലിനെ ആരാധിക്കുന്ന രീതി പതിവായി തീര്‍ന്നു. അഗ്നിയും കല്ലും, മതവും പശുവും മൃഗങ്ങളുമെല്ലാം ക്രമേണ ആരാധനയുടെ ഭാഗമായിതീര്‍ന്നു. ഇന്ന് കാണുന്ന അഗ്നിയെ സാക്ഷിയാക്കിയുള്ള വിവാഹവും പൂജയുമെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്.

(തുടരും..)


എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനി?  (ഭാഗം : 1- നൈനാന്‍ മാത്തുള്ള)
Join WhatsApp News
truth and justice 2018-02-22 07:36:40
The Bible will live for ever and it is God's eternal word and it will transform the mankind the sinners drunkards murderers prostitutes. And anybody read the word of God and will see the light and peace and serenity will abide with them.Amen
യേശു 2018-02-22 23:15:44
മകനെ മാത്തുള്ളെ നിനക്ക് ഒരു ക്രിസ്ത്യാനി ആയിരിക്കാൻ കഴിയും പക്ഷെ നിനക്ക് കുരിശ് എടുത്ത് എന്റെ പിന്നാലെ വരാനോ ഞാൻ കുടിക്കുന്ന കോപ്പയിൽ നിന്ന് കുടിപ്പാനോ കഴിയില്ല.  നീ കോഴി മൂന്നു തികച്ചു കൂവുന്നതിനു മുൻപേ എന്നെ തള്ളിപ്പറയും . ബൈബിളാണ് എല്ലാ സത്യത്തിന്റെയും ഉറവിടം എന്ന നിന്റെ അറിവ് തന്നെ നീ അറിയണ്ടപോലെ അറിയാത്തതിന്റെ കുറവാണ് " നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുകയും അതിൽ നിത്യ ജീവൻ ഉണ്ട് എന്ന് നിരൂപിക്കുകയും ചെയ്യുന്നു. പക്ഷെ അതെന്നെ കുറിച്ചുള്ള ഒരു സാക്ഷ്യം മാത്രമാണ്. ജീവൻ പ്രാപിക്കേണ്ടതിന് നീ എന്റെ അരികിൽ വരുവാൻ മടികാട്ടുന്നു " ഇത് ഞാൻ പറഞ്ഞപ്പോൾ ജോൺ അടുത്തുണ്ടായിരുന്നു അതുകൊണ്ടു അവന്റെ അഞ്ചാം അദ്ധ്യായം 5 -39 -40 വായിക്കുക .  'ബൈബിൾപോലെ സത്യം വെളിപ്പെടുത്തുന്ന ഒരു പുസ്തകം ഇല്ല എന്ന് " നീ പറഞ്ഞിരിക്കുന്നത് നിന്റെ അറിവില്ലായ്മ കൊണ്ടാണ് .  എല്ലാ മനുഷ്യരിലൂടെയും ഞാൻ സംസാരിച്ചു കൊണ്ടിരിക്കും. എനിക്ക് ജാതിമതങ്ങൾ ഇല്ല. എന്റെ സ്വാർഗ്ഗം 'സർവ്വ ജാതികൾക്കായും ഞാൻ തുറന്നിട്ടിരിക്കുന്നു . അന്ധൻ, പൊട്ടൻ, മുടന്തൻ, കള്ളന്മാർ, വേശ്യകൾ ,കുലപാതകികൾ എല്ലാവർക്കും ഞാൻ വിഭാവനം ചെയ്യുന്ന സ്വർഗ്ഗത്തിൽ ജാതിമതങ്ങളുടെ പരിധികൾ ഇല്ലാതെ ജീവിക്കാം .  നിങ്ങൾ എത്ര വിദ്യാസമ്പന്നനോ, പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാലും നിങ്ങൾ 'ജീവൻ പാപിക്കില്ല "  ശത്രുക്കളെ നീ സ്നേഹിക്കണം. ഞാൻ എന്റെ ശിഷ്യന്മാരെ സ്നേഹിച്ചതുപോലെ നീ മറ്റുള്ളവരെയും സ്നേഹിക്കണം . പ്രത്യകിച്ച് അന്ത്രയോസ്, അന്തപ്പൻ, നിരീശ്വരൻ തുടങ്ങിയവരെ. ഇവരെല്ലാം എന്റെ സ്വർഗ്ഗരാജ്യത്തിന് അവകാശികളാണ്. നിങ്ങളെപ്പോലെയുള്ള ഭക്തിയുടെ വേഷം കെട്ടി നടക്കുന്നവരെ ജനങ്ങളുടെ മുൻപിൽ നഗ്നരായി നിറുത്താൻ വേണ്ടി അയച്ചിട്ടുള്ള ദൂതന്മാരാണ് . അതുകൊണ്ടു അവരോട് സ്നേഹത്തോടെ സ്മസാരിക്കണം . സംസാരിക്കാൻ അറിയാൻ വയ്യങ്കിൽ മിണ്ടാതിരിക്കണം . ബിജെപി, വ്യാജന്മാർ,  പേരില്ലാത്തവർ, കൗവെഡ്സ് എന്നൊന്നും വിളിയ്ക്കരുത് . കാരണം അവർ നിങ്ങളെപ്പോലെ സ്വയ നീതികരണത്തിൽ ജീവിക്കുന്നവരുടെ തനി നിറം പുറത്താക്കാൻ വേണ്ടി ഞാൻ അയച്ചിരുന്ന ദൂതന്മാരാണ്
നിങ്ങൾ ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലിമോ ആയികൊള്ളട്ടെ . എന്നെ സംബന്ധിച്ചെടത്തോളം നിങ്ങൾ ഓമന മുഖമുള്ള എന്റെ കുഞ്ഞുങ്ങളാണ്. ഒരു പിതാവിനും മക്കൾ അങ്ങോട്ടും ഇങ്ങോട്ടും തല്ലു കൂടുന്നത് എനിക്കിഷ്ടമല്ല.  എനിക്ക് നിങ്ങളെക്കുറിച്ചുള്ള ദൗത്യം ഒന്നേയുള്ളു .  ഞാൻ തന്നിരിക്കുന്ന സമയം ഈ മനോഹര പ്രപഞ്ചത്തെയും അതിലെ ഓരോ ജീവജാലങ്ങളെയും മനുഷ്യരെയും സ്നേഹിച്ച്  തക്കത്തിൽ ഉപയോഗിച്ച് മരിക്കുക.  നിങ്ങൾ എത്ര കൈകാലിട്ട് അടിച്ചാലും മരിച്ചേ പറ്റുകയുള്ളു.  ആ ജയന്റെ കൂട്ടുപിടിച്ച് ചില തരികിട പരിപാടി കാണിച്ചോതൊക്കെ 'നോം' കണ്ടില്ല എന്ന് നടിക്കേണ്ട . എല്ലാം ഞാൻ കാണുന്നുണ്ട് നിങ്ങൾ ആരായിരുന്നാലും എനിക്ക് പ്രശനമില്ല . ആദ്യമായി എന്റേതാണ് ഏറ്റവും മുഴുത്തത് ( ബൈബിളിലെ സത്യമാണ് സത്യം )  എന്നുള്ള മനോഭാവം മാറ്റുക .  എല്ലാം ഗ്രെറ്റ് ഗ്രെറ്റ് എന്നു പറയുന്നവരെ സൂക്ഷിക്കുക -അവർ കുറുക്കന്മാരണ്

john kunthara 2018-02-24 09:21:37
ബൈബിൾ ഒരു മഹാ ഗ്രന്ധമൊന്നുമല്ല പഴയ നിയമത്തിൽ ഒട്ടുമുക്കാലും വെറും അസംബന്ധം ഗോഡ് യുദ്ധങ്ങളും, പീഡനങൾ വിതച്ചും ഓടിനടക്കുന്നു. പരിണാമം ഭൂമിയുടെ എല്ലാ മുക്കിലും തുടങ്ങിയില്ല എന്ന ചിന്ത വെറും ഭോഷത്തരം. മനുഷ്യനെന്ന ജീവിമാത്രമേ ആഫ്രിക്കയിൽ രൂപപ്പെട്ടുള്ളു. 
ഒരവസ്ഥ ഇല്ലാഎന്ന് തെളിയിക്കേണ്ട ആവശ്യമെന്ത്ഉണ്ടെന്ന്പറഞ്ഞുനടക്കുന്നവർനടന്നോ ആർക്കുമൊരു ചേതവുമില്ല. പിന്നെ വെറുമൊരു വിശ്വാസത്തെ പൊക്കിപ്പിടിച്ചു കുറെ ഗോഡുകളെയും സൃഷ്ട്ടിച്ചു ലോകം മുഴുവൻ സങ്കടം വിതച്ചുനടക്കുന്ന പ്രവണതയെ ആണ് കുറ്റപ്പെടുത്തുന്നത് ഇതുതന്നെ പഴയനിയമത്തിലും നാം കാണുന്നത് . ഒരു കാര്യം താങ്കളിവിടെ സമ്മതിച്ചിട്ടുണ്ട് ഭാഷയുടെ ഉത്ഭവം അതുതന്നെ നാമിന്നു കാണുകയും കേൾക്കുകയും ചെയ്യുന്ന ഗോഡിൻറ്റെയും തുടക്കം 
Ninan Mathullah 2018-02-24 10:47:41

Bible is not a great work is an opinion only based on your knowledge about it. Many are there who believe the opposite. If you do not understand the purpose of war then it makes no sense for you. God allowed all cultures a time and place in history. After that another culture takes its place. This is true of any country of the world. Why you do not say anything about the Red Indians wiped out by foreigners here?  Scientists admit that all the people of the world are from same parents. So if it was by evolution human beings should have evolved independently at different places on Earth (not everywhere). What proof there to say that Human being arose in Africa?

Ligin Thomas 2018-03-22 10:30:29
Mr.John kunthara
Plz read it

1. ദൈവം

ദൈവം അനാദിയാണ്, അശരീരിയാണ്, അനന്തനന്മയാണ്, എല്ലാത്തിന്‍റെയും ആദികാരണമാണ്, സര്‍വ്വവ്യാപിയാണ്, തന്നില്‍ തന്നെ അസ്തിത്വമുള്ളവനാണ് (തന്നാല്‍ താനായിരിക്കുന്നു). ദൈവത്തില്‍ മൂന്നാളുകളുണ്ട് - പിതാവും പുത്രനും പരിശുദ്ധാത്മാവും. ഈ മൂന്ന് ദൈവികവ്യക്തികളുടെ കൂട്ടായ്മയെ പരിശുദ്ധത്രിത്വം എന്ന് വിളിക്കുന്നു. പരിശുദ്ധത്രിത്വം പക്ഷേ മൂന്ന് ദൈവങ്ങളല്ല, ഏകദൈവമാണ് (പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പിന്നീടൊരിക്കല്‍ വിശദമായെഴുതാം എന്ന് വിചാരിക്കുന്നു)

2. മനുഷ്യന്‍

മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണ്. ദൈവം മനുഷ്യനെ തന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം പക്ഷേ അശരീരിയായതിനാല്‍ എന്തായിരിക്കാം അവിടുത്തെ ഛായയും സാദൃശ്യവും എന്ന് നമ്മള്‍ ചിന്തിച്ചേക്കാം. മൂന്നാളുകള്‍ ഏകദൈവമായിരിക്കുന്ന ദൈവീകകൂട്ടായ്മയും പിതാവായ ദൈവത്തിന് സവിശേഷമായുള്ള അതിശായികത്വം (transcendence) എന്ന ഗുണവും, പുത്രനായ ദൈവത്തിന് സവിശേഷമായിട്ടുള്ള സുതാര്യത (transparency) എന്ന ഗുണവും പരിശുദ്ധാത്മാവായ ദൈവത്തിന് സവിശേഷമായിട്ടുള്ള അന്തര്‍ലീനത്വം (immanence) എന്ന ഗുണവുമാണ് ദൈവത്തിന്‍റെ ഛായയും സാദൃശ്യവുമായി കണക്കാക്കപ്പെടുന്നത്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനില്‍ ഈ ഗുണങ്ങള്‍ സത്താപരമായിത്തന്നെ നിലനില്‍ക്കുന്നു എന്നാണ് ക്രൈസ്തവദൈവശാസ്ത്രം പഠിപ്പിക്കുന്നത്.

3. ദൈവത്തിന്‍റെ ഛായയും സാദൃശ്യവും മനുഷ്യനില്‍

ത്രിത്വൈകദൈവത്തിന്‍റെ കൂട്ടായ്മയും ഓരോ ആളിനും സവിശേഷമായുള്ള ഗുണങ്ങളും ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യനില്‍ സവിശേഷമായി വിളങ്ങുന്നു എന്ന് നാം കണ്ടു. അതിനാല്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ ഇവയാണ്. 
- മനുഷ്യന്‍ കൂട്ടായ്മയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവനാണ്. എന്തുകൊണ്ടെന്നാല്‍ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ത്രിത്വൈകദൈവത്തിന്‍റെ കൂട്ടായ്മയുടെ ഛായയിലും സാദൃശ്യത്തിലുമാണ്. 
- മനുഷ്യന് സര്‍വ്വാതിശായികത്വം (transcendence) എന്ന ഗുണമുണ്ട്. അതിനാല്‍ എല്ലാത്തരം വേര്‍തിരിവുകളെയും വിഭജനങ്ങളെയും അതിജീവിക്കാന്‍ അവന് സാധിക്കും. യാതൊരവിധ അതിര്‍വരന്പുകളുമില്ലാതെ മറ്റുള്ളവരുമായി സന്പര്‍ക്കത്തിലേര്‍പ്പെടാന്‍ അവനു സാധിക്കും. 
- മനുഷ്യന് സുതാര്യത എന്ന ഗുണമുള്ളതിനാല്‍ എല്ലാവരോടും തുറവിയുള്ളവനായിരിക്കാന്‍ അവന് സാധിക്കും. 
- അന്തര്‍ലീനത്വം എന്ന ഗുണം ആന്തരികമായ ജീവിതത്തിലേക്കും ആലോചിച്ചും ധ്യാനിച്ചും ദൈവത്തെ അന്വേഷിച്ചും ജീവിക്കുന്നതിലേക്കും അവനെ നയിക്കുന്നു.

മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം മനുഷ്യനില്‍ അന്തര്‍ലീനമാണ്, സത്താപരമായി അവനില്‍ നിലനില്‍ക്കുന്നു. കാരണം ഇവ എന്നേക്കുമായി സ്വന്തമായുള്ള ത്രിത്വൈകദൈവം തന്നെയാണ് സ്വന്തം ഛായയിലും സാദൃശ്യത്തിലും അവനെ രൂപപ്പെടുത്തിയിരിക്കുന്നത്.

4. മനുഷ്യന്‍ നന്മ ചെയ്യുന്നത് എന്തുകൊണ്ട്?

മനുഷ്യന്‍ നന്മ ചെയ്യുന്നതിന് കാരണം ദൈവത്തില്‍ അവന്‍ വിശ്വസിക്കുന്നു എന്നതല്ല (ഇതിനര്‍ത്ഥം ദൈവം ഇല്ലായെന്നോ, ദൈവത്തിന്‍റെ അസ്ഥിത്വത്തെ അവന്‍ തള്ളിപ്പറയുന്നു എന്നോ അല്ല). മനുഷ്യന്‍ നന്മ ചെയ്യുന്നതിന് കാരണം അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമായതിനാലാണ്. നാം ചെറിയ ത്രിത്വങ്ങളാണ് എന്നുവേണമെങ്കില്‍ പറയാം. നന്മ ചെയ്യാതിരിക്കാന്‍ കഴിയാത്തവണ്ണം സത്താപരമായി നാം ദൈവത്തിന്‍റെ ഛായയും സാദൃശ്യവും പേറുന്നു എന്ന് സാരം.

5. ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഒരുവന്‍ നന്മ ചെയ്യുന്നത്?

നന്മ ചെയ്യുന്നത് ആര്‍ക്കെങ്കിലും വേണ്ടിയോ എന്തിനെങ്കിലും വേണ്ടിയോ അല്ല. മനുഷ്യന്‍ നന്മ ചെയ്യുന്നു എന്നതിനര്‍ത്ഥം അവന്‍ അവന്‍റെ ജീവിതത്തെ, അതിന്‍റെ യാഥാര്‍ത്ഥ്യത്തെ സാക്ഷാത്കരിക്കുന്നു എന്നതു മാത്രമാണ്. നന്മ ചെയ്യുന്നത് ദൈവത്തിന് വേണ്ടിയോ സ്വര്‍ഗ്ഗം ലഭിക്കുന്നതിനോ അല്ല. മറിച്ച് നന്മ ചെയ്യുന്നത് അവന്‍ ആരാണെന്ന ബോദ്ധ്യം അവനുള്ളതുകൊണ്ടാണ്. തീര്‍ച്ചയായും ഇപ്രകാരം ജീവിക്കുന്നവന് സ്വര്‍ഗ്ഗം ലഭിക്കുക തന്നെ ചെയ്യും. എന്നാല്‍ സ്വര്‍ഗ്ഗം ലഭിക്കുന്നതിനുവേണ്ടിയാണ് താന്‍ നന്മ ചെയ്യുന്നത് എന്ന് പറയുന്നത് ശരിയല്ല. നന്മ ചെയ്യാനുള്ള വാസന മനുഷ്യാസ്തിത്വത്തിന്‍റെ അടിസ്ഥാനസ്വഭാവമാണ്. അത് അവന് കൈവരുന്നത് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ത്രിത്വൈകദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും നിന്നാണ്.  

6. അങ്ങനെയെങ്കില്‍ ദൈവവിശ്വാസത്തിന്‍റെ ആവശ്യമില്ലേ?

ദൈവവിശ്വാസം എന്നത് നമ്മള്‍ വസ്ത്രം ധരിക്കുന്നതുപോലെ ധരിക്കേണ്ടതും താഴെവെക്കാതെ കൊണ്ടുനടക്കേണ്ടതുമായ എന്തോ ഒന്നാണ് എന്ന ധ്വനി ഈ ചോദ്യത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ ദൈവവിശ്വാസം ജീവിതത്തിന്‍റെ ബോദ്ധ്യമാണ്. അറിവും ബോദ്ധ്യവും രൂപപ്പെടുന്ന നാളുകളില്‍ അനുഭവങ്ങളിലൂടെയും സ്വയം വിശകലനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ജ്ഞാനസന്പാദനത്തിലൂടെയും ദൈവാസ്തിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍ രൂപപ്പെട്ടുവരേണ്ടതുണ്ട്. ഏതെങ്കിലും ഒരു പ്രത്യേകനിമിഷത്തില്‍ ഞാന്‍ വിശ്വാസിയാകാം അല്ലെങ്കില്‍ ദൈവനിഷേധിയാകാം എന്ന് തീരുമാനിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അത്തരം തീരുമാനങ്ങള്‍ അപക്വവും അടിസ്ഥാനമില്ലാത്തതുമാണ്. ഇക്കാരണത്താലാണ് കത്തോലിക്കാസഭയില്‍ പ്രായത്തിന്‍റെയും ബോദ്ധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ കൂദാശകള്‍ നല്കുന്നത്. മാതാപിതാക്കന്മാര്‍ തങ്ങളുടെ വിശ്വാസത്തിന്‍റെ മഹത്വം മനസ്സിലാക്കി കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കുന്പോള്‍ അവളെ/അവനെ ഈ ബോദ്ധ്യത്തിലും അറിവും വളര്‍ത്തിക്കൊള്ളാം എന്ന ഗൗരവതരമായ പ്രതിജ്ഞകൂടി ചെയ്യുന്നുണ്ട്. 

7. ദൈവവിശ്വാസമില്ലാത്തവന് നന്മ ചെയ്തുകൂടെ?

തീര്‍ച്ചയായും ചെയ്യാം. കാരണം, മനുഷ്യരെല്ലാവരും സത്താപരമായി ദൈവത്തിന്‍റെ ഛായയും സാദൃശ്യവും വഹിക്കുന്നവരാണ്. നന്മ ചെയ്യാനും കൂട്ടായ്മയില്‍ ആയിരിക്കാനുമുള്ളതാണ് അടിസ്ഥാനപരമായി മനുഷ്യന്‍റെ ദൈവവിളി. അതിനാല്‍ത്തന്നെ ദൈവം മനുഷ്യന് നല്കിയിരിക്കുന്ന "ദൈവത്തെപ്പോലും നിഷേധിക്കാനുള്ള സ്വാതന്ത്ര്യം" അവന്‍ ഉപയോഗിക്കുന്പോള്‍ പോലും അവന് നന്മ ചെയ്യാന്‍ കഴിയും എന്നതാണ് സത്യം.  കാരണം, താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അവസ്ഥയെ നിരാകരിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ.

8. സത്താപരമായി ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ തിന്മ ചെയ്യുന്നത് എന്തുകൊണ്ട്?

ദൈവം തന്‍റെ സൃഷ്ടിയായ മനുഷ്യന് പൂര്‍ണ്ണമായ സ്വാതന്ത്ര്യം കൂടി നല്കിയിട്ടുണ്ട്. ദൈവത്തെപ്പോലും നിഷേധിക്കാനുള്ള സ്വാതന്ത്ര്യമാണത്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് അപ്രകാരം അവസരം നല്കിക്കൊണ്ട് ദൈവം മനുഷ്യനെ ഒരു പൂര്‍ണ്ണസൃഷ്ടിയാക്കി മാറ്റി എന്നതാണ് സത്യം. ഇത്തരമൊരു സ്വാതന്ത്ര്യം നല്കപ്പെട്ടിരുന്നില്ലെങ്കില്‍ മനുഷ്യന്‍ ദൈവത്തിന്‍റെ അടിമയെപ്പോലെ ആകുമായിരുന്നു. സര്‍വ്വസ്വാതന്ത്ര്യവും നല്കി ദൈവം സൃഷ്ടിച്ച മനുഷ്യന്‍ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് ദൈവത്തെത്തന്നെ തള്ളിപ്പറയുകയും തന്‍റെ സ്വഭാവത്തിന് (ദൈവഛായയ്ക്കും സാദൃശ്യത്തിനും) വിരുദ്ധമായവ തിരഞ്ഞെടുക്കുകയും ചെയ്യുന്പോഴാണ് തിന്മയുണ്ടാകുന്നത്. അത് ദൈവസൃഷ്ടിയുടെ ന്യൂനതയല്ല, മറിച്ച്, ന്യൂനതകളില്ലാതെ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കുന്നതാണ്.

9. ആരെയെങ്കിലും നാം ഭയക്കേണ്ടതുണ്ടോ?

തീര്‍ച്ചയായും ആരെയും നാം ഭയക്കേണ്ടതില്ല എന്നതു തന്നെയാണ് ഉത്തരം. കാരണം സന്തോഷം അവകാശമാക്കാന്‍ വിളിക്കപ്പെട്ടവരും അതിന്‍റെ പൂര്‍ണ്ണതയിലേക്ക് സ്വാഗതം ചെയ്യപ്പെട്ടവരുമാണ് നമ്മള്‍. പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്കപ്പെട്ടവര്‍. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവര്‍. ഈശോയുടെ മനുഷ്യാവതാരത്തിലൂടെ പരിശുദ്ധത്രിത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടവര്‍.  എന്നാല്‍ നമുക്ക് നല്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് നാമെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം എന്നു മാത്രം. 

10. നമ്മള്‍ ദൈവമാണോ/ ദൈവങ്ങളാണോ?

ഒരിക്കലുമല്ല. നമ്മള്‍ മനുഷ്യരാണ്. ദൈവത്തിന്‍റെ സൃഷ്ടികളാണ്. അവിടുത്തെ ഛായയും സാദൃശ്യവും നമ്മിലുണ്ട്. അതിനാല്‍ വേണമെങ്കില്‍ നമ്മള്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ ചെറിയ പതിപ്പുകളാണെന്ന് പറയാം. അതിന് നാം ദൈവമാണെന്ന് അര്‍ത്ഥമില്ല. പൗരസ്ത്യതത്വചിന്തയില്‍ പ്രത്യേകിച്ച് ഉപനിഷത്തുകള്‍ അവതരിപ്പിക്കുന്ന അദ്വൈതചിന്തയുടെ (non-duality) ദര്‍ശനങ്ങളായ "ഏകം ഏവം അദ്വിതീയം", "അഹം ബ്രഹ്മാസ്മി", "തത്വമസി" എന്നിവയൊന്നും ക്രൈസ്തവദൈവസങ്കല്പത്തോട് ചേരുന്നതല്ല. 

സമാപനം
 കത്തോലിക്കാദൈവശാസ്ത്രത്തിന്‍റെ താത്വികഅടിത്തറയില്‍ നിന്നുകൊണ്ടുള്ള വിശദീകരണമാണ് മുകളില്‍ നല്കിയത്. മനുഷ്യന് നന്മ ചെയ്യാന്‍ ദൈവവിശ്വാസം അനിവാര്യമല്ല. പക്ഷേ മനുഷ്യന്‍ നന്മ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതും നന്മ ചെയ്യുന്നതും അവന്‍ ദൈവത്തിന്‍റെ തന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാലാണ് എന്നതാണ് കത്തോലിക്കാ ദൈവശാസ്ത്ര കാഴ്ചപ്പാട്. അതിനാല്‍ ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ തന്നെ ഒരുവന് നന്മ ചെയ്യാനായിട്ട് സാധിക്കും, കാരണം അവന്‍ ഛായയിലും സാദൃശ്യത്തിലും ദൈവത്തിന്‍റെ അടയാളങ്ങള്‍ പേറുന്നു, ത്രിത്വൈകദൈവത്തിന്‍റെ തിരുഛായ അവനില്‍ പ്രകാശിച്ചു നില്‍ക്കുnnu
Mathew V. Zacharia, NEW YORK 2018-03-22 13:40:42
You do have the gift of writing. My prayer for you is to continue that gift to help others to know the Lord Jesus Christ. May God bless you.. Mathew V. Zacharia. New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക