Image

എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനിയായിരിക്കുന്നു. ഞാന്‍ ക്രിസ്ത്യാനിയായിരിക്കുന്നതും(ഭാഗം :2 -നൈനാന്‍ മാത്തുള്ള)

നൈനാന്‍ മാത്തുള്ള Published on 24 February, 2018
എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനിയായിരിക്കുന്നു. ഞാന്‍ ക്രിസ്ത്യാനിയായിരിക്കുന്നതും(ഭാഗം :2 -നൈനാന്‍ മാത്തുള്ള)
ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ചിതറപ്പെട്ട ജനവിഭാഗങ്ങള്‍ അവരുടെ സങ്കല്പത്തിനനുസരിച്ച് ആരാധന കഴിച്ചു പോന്നു. ആര്യ•ാരുടെ ഇടയിലെ ദൈവീക ആരാധനയുടെ ചിത്രമാണ് നാം വേദങ്ങളില്‍ കാണുന്നത്.

പ്രകൃതിശക്തികളെ ദൈവമായി കണ്ട് ആരാധന കഴിക്കുന്നുണ്ടെങ്കിലും ദൈവം ഏകനാണെന്നുള്ള ഭാവനയാണ് മുഴച്ചുനില്‍ക്കുന്നത് ആ ദൈവത്തെ സത്യം, പ്രകാശം എന്നൊക്കെയാണ് നാമകരണം ചെയ്തിരിക്കുന്നത്. കാലക്രമേണ വേദങ്ങളിലും പുരാണങ്ങളിലും ദൈവം നേരിട്ട് പ്രവാചക•ാര്‍ അഥവാ മുനിമാര്‍ കൊടുക്കാത്ത മാനുഷികമായ ആരാധനാരീതികളും ആചാരങ്ങളും കയറിപ്പറ്റിയതായി കാണാം. എങ്കിലും സത്യത്തിന്റെ തലനാരിഴകള്‍ എല്ലാ മതങ്ങളിലും കാണാന്‍ കഴിയും.
ചരിത്രത്തില്‍ രാഷ്ട്രീയകാരണങ്ങളാല്‍ ഒരു മതം മറ്റൊരു മതത്തിന് വഴിമാറി കൊടുക്കുന്നതു കാണാം. ഭാഷയുടെ കലക്കത്തിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറപ്പെട്ട് ഇന്ത്യയില്‍ എത്തിയ ഇന്ത്യയിലെ ആദിവാസികളായ ദ്രാവിഡര്‍ നോഹയുടെ മകനായ ഹാമിന്റെ സന്തതിപരമ്പരകളായിരുന്നു. അവരുടെ സഹോദര•ാര്‍ ചൈനയിലെ മഞ്ഞനദീതട സംസ്‌കാരത്തിന്റെയും ആഫ്രിക്കയിലെ നൈല്‍നദീതട സംസ്‌കാരത്തിന്റെയും സ്ഥാപകര്‍ ആയിരുന്നു. അവര്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു അവരുടെ ആരാധനാമൂര്‍ത്തികള്‍ ആര്യ•ാരുടേതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു.

പിന്നീട് ഇന്ത്യയില്‍ കുടിയേറിയ ആര്യ•ാരും ചൈനയില്‍ കുടിയേറിയ ഇപ്പോള്‍ നാട് ഭരിക്കുന്ന ഹാന്‍ വംശജരും അബ്രഹാമിന് കെതുറയില്‍ ഉളവായ പുത്ര•ാരുടെ സന്തതിപരമ്പരകളായിരുന്നു. അബ്രഹാം ഇവരെ പ്രായപൂര്‍ത്തിയായപ്പോള്‍ ദാനങ്ങള്‍ കൊടുത്ത് കിഴക്കോട്ടയച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യ•ാര്‍ മദ്ധ്യപൂര്‍വ്വേഷയില്‍ നിന്നും വന്നു എന്ന അവരുടെ ഓര്‍മ്മകളും ഇവിടെ കൂട്ടിവായിക്കണം. ഇവര്‍ ഇന്ത്യയിലെ ദ്രാവിഡരെ തെക്കോട്ടും കിഴക്കോട്ടും തള്ളുകയും, ചൈനയിലെ കറുത്ത വര്‍ഗ്ഗക്കാരായ ആദിവാസികളെ ഹാന്‍ വര്‍ഗ്ഗക്കാര്‍ സുമാഗ്ര, ജാവ വഴിയായി തെക്കോട്ടു തള്ളുകയും അവര്‍ ആസ്‌ത്രേലിയ, മെലനേഷ്യന്‍, പോളിനേഷ്യന്‍ ദ്വീപസമൂഹങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പയിന്‍സ് ദ്വീപസമൂഹങ്ങളിലും വ്യാപിച്ചു. ക്രമേണ ഇവരുടെ യാഗബലി കര്‍മ്മങ്ങള്‍ അവരെ കീഴടക്കിയ ജാതികളുടേതായി മാറുന്ന കാഴ്ചയാണ് നാം ചരിത്രത്തില്‍ കാണുന്നത്. തെക്കെ ഇന്ത്യയില്‍ ദ്രാവിഡമതവും ബുദ്ധമതവും ആര്യമതത്തിന് വഴിമാറികൊടുത്തു. ചൈനയില്‍ മറ്റു ആദിവാസി ബലികര്‍മ്മങ്ങള്‍ ബുദ്ധമതത്തിന് വഴിമാറികൊടുത്തു. ആരാധനാ രീതികള്‍ പാലിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളിലും ഇതിനോടകം ഒരു പുരോഹിതവര്‍ഗ്ഗവും നിലവില്‍ വന്നു.

ഓരോ വര്‍ഗ്ഗവും അവരവര്‍ അറിഞ്ഞതുപോലെയും അവരവര്‍ക്കു ബോധിച്ചപോലെയും ആരാധന കഴിച്ചുപോന്നു. തെക്കെ ഇന്ത്യയില്‍ ശിവ ആരാധനയും സര്‍പ്പ ആരാധനയും സര്‍പ്പകാവുകളും ദ്രാവിഡമതത്തിന്റെ അവശിഷ്ടങ്ങളാണ്. അതുപോലെ വെളിച്ചപ്പാട•ാര്‍ ദ്രാവിഡമതത്തിലെ പുരോഹിതവര്‍ഗ്ഗമായിരുന്നു എന്നു ചിന്തിക്കാം. ദ്രാവിഡരെ ആര്യമതത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ദ്രാവിഡരുടെ പല ആചാരങ്ങളും അവരുടെ ദൈവത്തെയും (ശിവന്‍) ആര്യ•ാര്‍ കടമെടുത്തു. ഇവിടെ ചരിത്രത്തില്‍ ഒരു മതം മറ്റൊരു മതത്തിന് വഴിമാറികൊടുക്കുന്ന പ്രതിഭാസം ദര്‍ശിക്കുവാന്‍ സാധിക്കും. ഇത് എല്ലാ രാജ്യങ്ങളിലെ ജനവിഭാഗങ്ങളിലും കാണാന്‍ സാധിക്കും. രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനായി രാജ്യം ഭരിച്ചിരുന്നതുകാരണം രാജാവിനെ ആരാധിക്കുന്ന രീതിയും പതിവായിരുന്നു.

പാപപരിഹാരമായി, പ്രശ്‌നത്തിന്റെ ഒരു താല്‍ക്കാലിക പരിഹാരമായി മൃഗബലിയില്‍ക്കൂടി ദൈവം പിതാക്ക•ാര്‍ക്ക് കാണിച്ചുകൊടുത്തതായ ആരാധനാ രീതികള്‍ ക്രിസ്തുവിന്റെ ആദ്യത്തെ വരവാകുമ്പോഴേക്ക് സംഖ്യാതീതമായ ആരാധനാരീതികളായി പരിണമിച്ചിരുന്നു. ഈ ആരാധനാരീതികളിലെല്ലാം സത്യത്തിന്റെ തലനാരിഴകള്‍ ഉണ്ടായിരുന്നു. അറിവില്ലായ്മയില്‍ ജനങ്ങള്‍ ദൈവത്തെ അവര്‍ക്കു ബോധിച്ചപോലെ ആരാധിച്ചിരുന്നു എങ്കിലും ശുദ്ധമനസാക്ഷിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരുന്ന ആരാധന ദൈവം സ്വീകരിക്കുകയും പ്രാര്‍ത്ഥനക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. അതല്ല എങ്കില്‍ യാഗബലികര്‍മ്മങ്ങള്‍ നിന്നുപോകുമായിരുന്നല്ലോ? നമ്മുടെ അറിവില്ലായ്മയെ നമുക്കെതിരായി ദൈവം കണാക്കാക്കിയിട്ടില്ല. എനിക്ക് ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയില്ലായിരുന്നു എന്നത് എന്റെ മാത്രം കുറ്റമല്ലല്ലോ? അറിയായ്മയുടെ കാലങ്ങളെ ദൈവം കണക്കിടുന്നില്ല. ഇതിനെപ്പറ്റിയാണ് ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധം വിവിധമായിട്ടും പ്രവാചക•ാര്‍ (വിവിധ മതപ്രവാചക•ാര്‍, മുനിമാര്‍, ബുധന്‍ ലരേ) മുഖാന്തിരം' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ദൈവമാണ് മതസത്യങ്ങള്‍ വെളിപ്പെടുത്തിയതെങ്കിലും, ഈ വെളിപ്പാടുകളില്‍ ഒരു മാനുഷീകവശം ഉണ്ടായിരുന്നു. കാരണം മനുഷ്യരില്‍ കൂടിയാണ് ദൈവിക സത്യങ്ങള്‍ വെളിപ്പെടുത്തിയത്. കാലക്രമേണ മാനുഷികമായ അനാചാരങ്ങള്‍ എല്ലാ മതങ്ങളിലും കടന്നുകൂടി അറിയായ്മയുടെ ഈ കാലങ്ങളെ ദൈവം കണക്കിടുന്നില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

അതുകൊണ്ട് മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്നത് ശരിയായ പ്രസ്താവനയല്ല. ഒരാള്‍ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് പ്രസ്താവന ചെയ്യുന്നത്. വയലാര്‍ അങ്ങനെ പാടിയിട്ടുണ്ടെങ്കില്‍ അത് വയലാറിന്റെ തോന്നല്‍ ആകാമല്ലോ' വയലാര്‍ മനുഷ്യന്റെ ആദിയില്‍ ചെന്ന് എത്തി നോക്കിയിട്ടാണോ അതു പാടിയത്? ശാസ്ത്രീയമായി തെളിഞ്ഞ കാര്യങ്ങളെ പറയുകയും വിശ്വസിക്കുകയും ചെയ്യുകയുള്ളൂ എന്നു പറയുന്ന യുക്തിവാദികളും വിദ്യാഭ്യാസം ഉണ്ട് എന്ന് അഭിമാനിക്കുന്ന വ്യക്തികളും മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന ചെയ്യുന്നത്? വയലാറിനോടുള്ള ബഹുമാനം കാരണം വയലാര്‍ പറഞ്ഞതെല്ലാം ശരിയാണെന്നു വിശ്വസിക്കുന്നവരും കുറവല്ല. മാതാപിതാക്കളോടുള്ള ബഹുമാനം കാരണം പലരും അവര്‍ പറഞ്ഞുതന്നിട്ടുള്ളതിനെ ചോദ്യം ചെയ്യാറില്ല- മതവിശ്വാസവും ഇതില്‍പെടും.

പൊതുവെ എനിക്ക് ഇഷ്ടമില്ലാത്ത വ്യക്തി പറയുന്നതും ചെയ്യുന്നതും വിശ്വസിക്കുന്നതും എനിക്കിഷ്ടമില്ല എന്നതാണ് മനശാസ്ത്രം. എന്റെ ശത്രു ഡെമോക്രാറ്റാണെങ്കില്‍ ഞാന്‍ ഒരു റിപ്പബ്ലിക്കന്‍(ഞലുൗയഹശരമി) ചമയും. എനിക്ക് ഒരു മതപുരോഹിതനില്‍നിന്ന് തിക്ക അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ പുരോഹിതന്റെ മതത്തിന് ഞാന്‍ എതിരായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തെന്നുവരാം. ഇതെല്ലാം മനസ്സിന്റെ വിഭ്രാന്തികള്‍ മാത്രം. സത്യം എന്നും സത്യമായി നിലനില്‍ക്കും.

യേശുക്രിസ്തു മതപുരോഹിത•ാരെ വിമര്‍ശിച്ചെങ്കിലും അവരു പറയുന്നതു കേള്‍ക്കരുത് എന്നു പറഞ്ഞില്ല. അവര്‍ പറഞ്ഞതുപോലെ ചെയ്യുക, എന്നാല്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യരുത് എന്നാണ് ക്രിസ്തു പറഞ്ഞത്. നമ്മുടെ വിവേചവരം ഉപയോഗിക്കാനാണ് ക്രിസ്തു ഉപദേശിച്ചത്. പാമ്പിനെപ്പോലെ ബുദ്ധിയും പ്രാവിനെപ്പോലെ നിഷ്‌ക്കളങ്കരും. അപ്പോസ്‌തോലനായ പൗലോസും ഇതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. പുരോഹിത•ാര്‍ പറയുന്ന കാര്യം വചനപ്രകാരമാണോ എന്ന് വിവേചിക്കുക. വിവേചിക്കുന്നവരെ ശ്രേഷ്ഠരായിട്ടാണ് വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നത്(ACTS 17:11) പുരോഹിത•ാര്‍ക്ക് അവരുടെ നയപരമായ തീരുമാനങ്ങളെ വിവേചിക്കേണ്ടതും ചൂണ്ടിക്കാണിക്കേണ്ടതും ആവശ്യമാണ്.

നമുക്ക് വിഷയത്തിലേക്ക് മടങ്ങിവരാം. പാപത്തിന്റെ അഥവാ പ്രശ്‌നത്തിന്റെ പൂര്‍ണ്ണപരിഹാരമായി ദൈവം ആസൂത്രണം ചെയ്ത പദ്ധതിയുടെ ആവിഷ്‌ക്കാരമായിരുന്നു ക്രിസ്തുയേശുവിന്റെ ക്രൂശുമരണം. ക്രിസ്തുയേശു വന്നു പിറക്കുന്നതിനായി ദൈവം അബ്രഹാം എന്ന ചരിത്ര പുരുഷനെ തിരഞ്ഞെടുത്തു. അന്നു വളരെയധികം വ്യക്തികള്‍ ജീവിച്ചിരുന്നുവെങ്കിലും എന്തുകൊണ്ട് അബ്രഹാമിനെ തിരഞ്ഞെടുത്തതിന്റെ ഉദ്ദേശം അബ്രഹാമില്‍ക്കൂടി മറ്റുള്ള ജനങ്ങളെയും വിവിധ വര്‍ഗ്ഗങ്ങളെയും അനുഗ്രഹിക്കുന്നതിനായിരുന്നു. ഇതേ വിളിയും തിരഞ്ഞെടുപ്പും ഇന്നും കാണാന്‍ സാധിക്കും. വളരെയധികം ജനങ്ങള്‍ ഇന്ന് ഭൂമിയിലുണ്ടെങ്കിലും ക്രിസ്തുവിലൂടെയുള്ള രക്ഷ വിശ്വസിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരുമില്ല. അതിനായി തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ഈ എഴുതിയിരിക്കുന്നതെല്ലാം കെട്ടുകഥകളായി തോന്നും. സത്യം അന്വേഷിച്ചുള്ള യാത്രയില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് അവരവര്‍ അര്‍ഹിക്കുന്ന വെളിപ്പാടുകളാണ്. ഓരോ ഈശ്വരവിശ്വാസിയെയും വിളിച്ചിരിക്കുന്നത് അവരവര്‍ക്ക് വെളിപ്പെട്ടുകിട്ടിയിരിക്കുന്ന ഈശ്വരനെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനും ആ ഈശ്വരന്റെ സ്വഭാവ വിശേഷങ്ങളെ മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിനുമാണ്. നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പിക്കത്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവം സ്വന്തജനവും ആകുന്നു(J Peter 2:9) എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത പലരും വിവിധ മതങ്ങളുടെ പല തട്ടുകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അവര്‍ വിവിധ സ്ഥാനങ്ങളില്‍ ആയിരിക്കുന്നത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയകാരണങ്ങളാലുമാണ്. മറ്റു മതസ്ഥരെയും തങ്ങളുടെ അഭിപ്രായത്തോടു യോജിക്കാത്തവരെയും ആക്രമിക്കുന്നതിനും കൊല്ലുന്നതിനും അവര്‍ക്ക് ഒരു മടിയുമില്ല. ഇപ്പോള്‍ ഇന്ത്യയില്‍ നാം കാണുന്നത് ഈ സ്ഥിതിവിശേഷമാണ്.
നമുക്ക് വിഷയത്തിലേക്ക് മടങ്ങിവരാം. ക്രിസ്തു വന്നു പിറക്കുന്നതിന് ദൈവം അബ്രഹാമെന്ന് ചരിത്രപുരുഷനെ തിരഞ്ഞെടുത്തു. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും എന്നുള്ളത് ദൈവികപ്രവചനമായിരുന്നു. അബ്രഹാം മുതല്‍ ക്രിസ്തുവിന്റെ ജനനം വരെയുള്ളത് രണ്ടായിരം വര്‍ഷത്തെ ചരിത്രമാണ്.
മറ്റു മതഗ്രന്ഥങ്ങളിലുള്ള പല വിഷയങ്ങളും ശാസ്ത്രീയമായി തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും(സത്യത്തിന്റെ നാരിഴകള്‍ എല്ലാ മതങ്ങളിലുമുണ്ട്) ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല-തെറ്റു പറ്റിയിട്ടുള്ളത് അതു മനസ്സിലാക്കിയതിലാണ്. ബൈബിള്‍ ശരിയാണെന്നുള്ളതിന്റെ രണ്ടാമത്തെ കാരണം ചരിത്രപരമാണ്. ഇന്നുവരെയുള്ള ലോകചരിത്രം ബൈബിള്‍ പ്രവചനം അനുസരിച്ചായിരുന്നുവെങ്കില്‍ ഇനിയുമുള്ള മനുഷ്യചരിത്രവും ബൈബിള്‍ പ്രവചനം അനുസരിച്ചായിരിക്കും. കണ്ണടച്ച്  ഇരുട്ടാക്കുന്നവര്‍ക്കു മാത്രമേ അതു കണാതിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ആ ചരിത്രത്തിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.
അബ്രഹാം മുതല്‍ ക്രിസ്തുവരെ രണ്ടായിരം വര്‍ഷത്തെ ചരിത്രമാണ്. ഈ രണ്ടായിരം വര്‍ഷത്തിനുള്ളില്‍ നാലു സാമ്രാജ്യങ്ങള്‍ ഉദിച്ച് അസ്തമിക്കുകയും അഞ്ചാമത്തെ സാമ്രാജ്യമായ റോമന്‍ സാമ്രാജ്യം ക്രിസ്തുവിന്റെ ജനനസമയത്ത് നിലവിലിരുന്നു. ദാനിയേല്‍ പ്രവാചകന്റെ കാണുന്ന ബിംബത്തില്‍ റോമന്‍ സാമ്രാജ്യം നാലാമത്തെ സാമ്രാജ്യമാണ്. കാരണം ആദ്യ സാമ്രാജ്യമായ അസ്സിറയന്‍ സാമ്രാജ്യം അസ്തമിച്ചതിനുശേഷമാണ് ദാനിയേല്‍ പ്രവാചകന്‍ ദര്‍ശനം കാണുന്നത്.
അസ്സിറിയന്‍ സാമ്രാജ്യം അബ്രഹാമിന് കെതുറയില്‍ ഉളവായ സന്തതിപരമ്പരകളാല്‍ സ്ഥാപിതമായതാണ്. ഇന്ത്യയില്‍ കുടിയേറിയ ആര്യ•ാരുടെ സഹോദര•ാരായിരുന്നു അസ്സിറിയന്‍സ്. ഇന്ത്യയുടെ പുരാതന ലിഖിതങ്ങളില്‍ പറയുന്നതായ അസുര•ാര്‍ എന്ന വിഭാഗം ഇവരെ ഉദ്ദേശിച്ചാണ് എന്നതില്‍ പല ചരിത്രകാര•ാരും യോജിക്കുന്നു. അസുര•ാരെ ആര്യ•ാര്‍ ശത്രുക്കളായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം സഹോദരവര്‍ഗ്ഗമാണെങ്കിലും  പഴയനിയമത്തില്‍ യാക്കോബും ഏഴാവും തമ്മിലുള്ള പകയും ഭിന്നതയും പോലെ ഇവരിരുവരും കുടിപകയും ഭിന്നതയും നിലവിലിരുന്നു. അസീറിയന്‍സ് പ്രബലരായതുകൊണ്ടാവാം അവരുടെ മേല്‍കോയ്മ സമ്മതിച്ചു കൊടുക്കാതെ ആര്യ•ാര്‍ മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്ന് പടിപടിയായി കിഴക്കോട്ടു യാത്രചെയ്ത് ഇന്ത്യയില്‍ കുടിയേറിയത്. അവരെപ്പറ്റിയുള്ള ഓര്‍മ്മകളും പൂര്‍വ്വകാല ചരിത്രവുമാണ് കഥാരൂപത്തില്‍ മിതോളജിയായ ഇന്ത്യന്‍ പുരാണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുശേഷം എഴുത്തുഭാഷ ഇന്ത്യയില്‍ നിലവില്‍ വരുമ്പോള്‍, ഓര്‍മ്മയില്‍ നിന്നും മുനിമാര്‍ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ അവയില്‍ ചരിത്രത്തിലെ ഓര്‍മ്മകള്‍ മാത്രം ശേഷിക്കും-സമയവും കാലവും വിശദവിവരങ്ങളും മറന്നിരിക്കും.

BC 5000 നു മുന്‍പ് മനുഷ്യചരിത്രം ഉള്ളതായി ബൈബിളിലോ, ബൈബിളിനു പുറത്തോ രേഖകളില്ല. മിതോളജി ചരിത്രപരമായി അംഗീകരിച്ചിട്ടില്ല. ആര്‍ക്കിയോളജിയിലെ കാലനിര്‍ണ്ണയം ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതല്ല. അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്.

ചൈനക്കാരാണ് അവരുടെ സംസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ പഴക്കം അവകാശപ്പെടുന്നത്-ആ.ഇ 10,000. എന്നാല്‍ ഇത് അതിശയോക്തിയാണ്-കാരണം പുരാതന ചൈന ചരിത്രം എഴുതിയത് ആഇ 300100. കാലഘട്ടത്തില്‍ എഴുത്തുഭാഷ നിലവില്‍ വന്നതിനുശേഷമാണ്. അതുകൊണ്ട് അത് കൂടുതലും ഓര്‍മ്മയില്‍ നിന്ന് അതിശയോക്തിയായി എഴുതിയിട്ടുള്ളതാണ്. കൂടാതെ ചൈനാക്കാരായ ഹാന്‍ വംശജര്‍ ആര്യ•ാരുടെ സഹോദര•ാരായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നുവല്ലോ. ഓര്‍മ്മയില്‍ നിന്നും ചരിത്രം നൂറ്റാണ്ടുകള്‍ക്കുശേഷം എഴുതുമ്പോള്‍ കാലത്തിന് ഗണ്യമായ മാറ്റം വരുന്നു.
ഭൂമിയുടെ പഴക്കത്തെപ്പറ്റി ആര്‍ക്കും നിശ്ചയമില്ല. ബൈബിള്‍ അനുസരിച്ച് ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും കിടന്നു. എത്രകാലം കിടന്നു എന്നറിയില്ല. ഭൂമിയുടെ പഴക്കത്തെപ്പറ്റി ശാസ്ത്രം പറയുന്ന കണക്കുകള്‍ ഭാവന കലര്‍ന്നതും അതിശയയോക്തി കലര്‍ന്നതുമാണ്. അത് ശാസ്ത്രീയമല്ലതാനും-കാരണം കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ള നിശ്ചിത മാനദണ്ഡത്തെ(Standard) അടിസ്ഥാനപ്പെടുത്തിയല്ല കാലപ്പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നത്. കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിന് അടിസ്ഥാനമായ തത്വങ്ങള്‍ ചില അഭ്യൂഹങ്ങളെ (മൗൈാുശേീി)െ അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ മാത്രമേ കാലപ്പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നത് ശരിയാവുകയുള്ളൂ.
വിഷയത്തില്‍ നിന്നും വ്യതിചലിച്ചതില്‍ ഖേദിക്കുന്നു. മനുഷ്യചരിത്രത്തെപ്പറ്റിയാണല്ലോ ഇപ്പോള്‍ നാം ചിന്തിക്കുന്നത്.

സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതും, സംഭവിക്കാനിരിക്കുന്നതുമായ വിഷയങ്ങള്‍ ദൈവം ദാനിയേല്‍ പ്രവാചകനികുതി രേഖപ്പെടുത്തി അവസാനിപ്പിച്ചിരിക്കുന്നത്. 'ഇങ്ങനെയാകുന്നു കാര്യങ്ങളുടെ സമാപ്തി'(ദാനിയേല്‍ 7:28) ചരിത്രത്തില്‍ സംഭവിച്ചകാര്യങ്ങള്‍ ദാനിയേല്‍ പ്രവചനം പോലെയായിരുന്നതിനാല്‍ ഇനിയുള്ള കാര്യങ്ങളും അതില്‍ പറഞ്ഞിരിക്കുന്നതുപോലെയായിരിക്കും.
ചരിത്രത്തില്‍ സംഭവിപ്പാനിരിക്കുന്ന കാര്യങ്ങള്‍ ദാനിയേല്‍ പ്രവാചകന്‍ പ്രതീകാത്മകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കാരണം സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഭാഷയില്‍ വാക്കുകളില്ല എന്നതുതന്നെ. പ്രവാചകന്‍ ദര്‍ശനത്തില്‍ ഠഢ കാണുകയാണെന്നിരിക്കട്ടെ. ഠഢ അന്നു നിലവിലില്ലാത്തതു കാരണം പ്രവാചകന് അത് പ്രതീകാത്മകമായി മാത്രമേ രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂ.(വെളിപാട് 11:9).

പ്രവചനങ്ങള്‍ നിറവേറേണ്ടിയതു ചരിത്രത്തിലാകയാല്‍ പ്രതീകാ•കമായി ചിത്രീകരിച്ചിരിക്കുന്ന വിഷയങ്ങള്‍ ആരെക്കുറിച്ചാണ് എന്നതു വ്യക്തമാകണമെങ്കില്‍ ചരിത്രം നന്നായി അറിഞ്ഞിരിക്കണം.വരാന്‍പോകുന്ന ഒരു സംഭവത്തെപ്പറ്റിയുള്ള വിവരണത്തില്‍ നിന്നും അതു പ്രത്യക്ഷപ്പെടുമ്പോള്‍ പിന്നീട് വരുന്ന ജനങ്ങള്‍ക്ക് ആരെപ്പറ്റിയാണ് ഈ വിവരണം എന്ന് വ്യക്തമാകും. എന്നാല്‍ എല്ലാവര്‍ക്കും ഈ മര്‍മ്മം മനസ്സിലാവുകയില്ല.

ചരിത്രകാരന്മാര്‍ക്കും വേദപണ്ഡിതന്മാര്‍ക്കും പ്രവചന മര്‍മ്മങ്ങള്‍ മറഞ്ഞിരിക്കുകയാണ്. കാരണം ചരിത്രകാരന്മാര്‍ക്ക് ബൈബിള്‍ അറിയില്ല. അവര്‍ക്ക് അതില്‍ വലിയ വിശ്വാസവുമില്ല. വേദപണ്ഡിതന്മാര്‍ക്ക് ലോകചരിത്രം അറിയില്ല. കാരണം ഒരു ബൈബിള്‍ കോളജിലും സെമിനാരിയിലും ലോകചരിത്രം പഠിപ്പിക്കുന്നില്ല.
ദൈവം സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ സ്‌നേഹിതന്മാര്‍ക്ക് വെളിപ്പെടുത്താതെ ഒരു പ്രധാന കാര്യവും ചെയ്യില്ല. ദൈവം ചോദിക്കുന്നത് എന്റെ സ്‌നേഹിതനായ അബ്രഹാമിനോട് വെളിപ്പെടുത്താതെ ഞാനീ കാര്യം ചെയ്യുമോ എന്നാണ്. സംഭവിക്കാനിരിക്കുന്ന വിഷയങ്ങളെപ്പറ്റി തിരഞ്ഞെടുക്കപ്പെട്ടവരില്‍ക്കൂടി സൂചനകള്‍ വന്നുകൊണ്ടേയിരിക്കും. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന് പ്രവാചകന്‍ വിളിച്ചുപറയുന്നു.

നമുക്ക് പ്രവചന വിഷയത്തിലേക്കു വരാം. ക്രിസ്തുവിനു മുമ്പ് 600 വര്‍ഷം മുന്‍പ് നിലവിലിരുന്നതായ ബാബിലോണിയാന്‍ സാമ്രാജ്യവും അതിനുശേഷം വന്ന മേദിയ-പേര്‍ഷ്യന്‍ സാമ്രാജ്യവും, ഗ്രീക്കു സാമ്രാജ്യവും റോമന്‍ സാമ്രാജ്യവും വിവരിച്ച ശേഷം ദാനിയേല്‍ പ്രവാചകന്‍ റോമന്‍ സാമ്രാജ്യത്തിനു ശേഷമുള്ള വരാനിരിക്കുന്ന ചരിത്രസംഭവങ്ങള്‍ വിവരിക്കുന്നു(ദാനിയേല്‍ 7:1-28). നാലാമതു കണ്ട മൃഗം റോമാസാമ്രാജ്യവും അതില്‍ക്കാണുന്ന പത്തു കൊമ്പുകള്‍ റോമാസാമ്രാജ്യത്തിനു ശേഷം അന്നുണ്ടായിരുന്ന റോമാസാമ്രാജ്യവും അതില്‍ക്കാണുന്ന പത്തു കൊമ്പുകള്‍ റോമാസാമ്രാജ്യത്തിനു ശേഷം അന്നുണ്ടായിരുന്ന റോമാസാമ്രാജ്യം ഉള്‍പ്പെട്ടിരുന്ന പ്രവിശ്യകളില്‍ നിന്നും തല ഉയര്‍ത്തിയ പത്തു സാമ്രാജ്യങ്ങളാണ്. ഒരു സാമ്രാജ്യം ഉദിച്ച് അസ്തമിക്കുമ്പോള്‍ മറ്റൊന്ന് ഉടലെടുക്കുമെങ്കിലും മുന്‍പുള്ള സാമ്രാജ്യങ്ങളുടെ അവശിഷ്ടം അഥവാ കൊമ്പുകളുടെ കുറ്റി ചരിത്രത്തില്‍ ശേഷിച്ചിരിക്കും. ചരിത്രത്തില്‍ ഉദിച്ച് പ്രതാപത്തില്‍ വന്നതിനുശേഷം അസ്തമിക്കുന്നതായ ഈ പത്തു സാമ്രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് ഒന്നു പരിശോധിക്കാം.

റോമാ സാമ്രാജ്യം നാലമതുകണ്ട മൃഗവും അതിന് ഒരു കൊമ്പുമായിരുന്നു. അതു കോണ്‍സ്റ്റന്റ്‌ററയില്‍ ചക്രവര്‍ത്തിയുടെ കാലശേഷം കിഴക്ക് Byzantine കേന്ദ്രമായും പടിഞ്ഞാറ് റോം കേന്ദ്രമായും രണ്ടു സാമ്രാജ്യങ്ങളായി പിരിഞ്ഞു. ഇപ്പോള്‍ മൂന്നു കൊമ്പുകള്‍ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അടുത്തതായി വന്നതു Parthian സാമ്രാജ്യമാണ്. അത് ചുറ്റുമുള്ള പ്രദേശങ്ങളെ കൈവശമാക്കി വിസ്തൃതമായി. റോമാസാമ്രാജ്യവുമായി അത് എന്നും ശത്രുതയിലായിരുന്നു. ഒരു റോമാ ചക്രവര്‍ത്തിയെ അവര്‍ പിടിച്ച് വധിക്കുകയും ചെയ്തു.

അതിനുശേഷം മുഹമ്മദ്‌നബിയുടെ ആഗമന ശേഷം ദൈവം അറബ് വംശജരെ ചേര്‍ത്ത് രണ്ട് സാമ്രാജ്യങ്ങള്‍ അനുവദിച്ചു-ഒന്നും രണ്ടും കാലിഫേറ്റുകള്‍. ഒന്നാമത്തെ കാലിഫേറ്റ് അറബ് വംശജരുടെ നേതൃത്വത്തിലായിരുന്നുവെങ്കില്‍ രണ്ടാമത്തെ മുസ്ലീം സാമ്രാജ്യം Abbasids അഥവാ Central asia-ന്‍ വംശജരുടെ നേതൃത്വത്തിലായിരുന്നു. ഇപ്പോള്‍ ചരിത്രത്തില്‍ ആറു സാമ്രാജ്യങ്ങളും അവയെ പ്രതിനിധീകരിക്കുന്ന ആറു കൊമ്പുകളും ഉടലെടുത്തുകഴിഞ്ഞു.
(തുടരും...)

Join WhatsApp News
Vayanakkaran 2018-02-24 09:59:40
ദയവായി വിഷയത്തിൽ നിന്ന് സംസാരിക്കുക. കാട്ടിലെ ചന്ദനമരത്തിൽ വസിച്ച പക്ഷി മരം കാണണം എന്നു പറഞ്ഞ മുനിയെ കാടിനു ചുറ്റും സന്ധ്യ വരെ നടത്തിയതു പോലെയാണ് താങ്കൾ ഞങ്ങളുടെ സമയം കളഞ്ഞത്.
വ്യാജരാജൻ 2018-02-24 22:42:02
ദൈവമേ നീ ആരെന്നു ചൊല്ലുമാറാകണേ
ക്രിസ്തിയനോ ഹിന്ദുവോ മുസ്ലിമോ ജൂതനോ
ആരാണ് ചൊല്ലുക സത്യം പറയുക ?
എത്രനാൾ ഇങ്ങനെ കറക്കും നീ ഞങ്ങളെ ?
ഇടയ്ക്കിടെ നിന്നെ കാണുന്നുണ്ടീ പേജിൽ
നീ  എന്നു ഞങ്ങൾക്ക് ദർശനം നൽകിടും
ഞങ്ങളും നിന്നെപ്പോൽ അരൂപികളെങ്കിലും
ഞങ്ങളെ ഇവർ വ്യാജന്മാരായി കാണുന്നു
വ്യാജന്മാരെങ്കിലും സ്നേഹമുള്ളോർ ഞങ്ങൾ
മോസസിനു പണ്ടു ദർശനം നിൽകിയപോൽ
പാവങ്ങൾ ഞങ്ങൾക്ക് ദർശനം നൽകണേ

 

Ninan Mathullah 2018-02-24 14:47:32
Vayanakkaran, Please see the positive side of things. Not all are smart like Vaayanakkaran, to understand things without explanation. There are others at a different level of understanding who have questions. A writer has to consider all the readers. So please be patient for their sake. I am not unfair to anybody.
ദൈവം 2018-02-24 20:13:15
ഞാൻ എന്നാ ജനിച്ചതെന്നോ
എവിടെയാ ജനിച്ചതെന്നോ
പിടിയില്ല എനിക്കൊരിറ്റു പോലും
ഏതോ വിരുതന്റെ ഭാവനയിൽ
പൊട്ടി വിരിഞ്ഞതായിരിക്കാം
ആദിയിൽ വചനമായിരുന്നെന്നും
വചനം ആയിരുന്നു ദൈവമെന്നും
കുഴഞ്ഞുമറിഞ്ഞൊരു നിർവചനം
എന്നെ പടച്ചവർ നൽകിപോന്നു
ഇല്ലെനിക്കാദിയും അന്തമെന്നും
രൂപഭാവങ്ങൾ ഇല്ലാത്തരൂപിയെന്നും ,
നിർഗുണനെന്നും നിർവചനം വേറെയുണ്ട് 
ഞാനൊരു പാവമാം ദൈവമത്രേ
നിങ്ങൾ പുകഴ്ത്തുംപോലെനിക്ക്
ഇല്ല ഗുണങ്ങൾ  ഒന്നും ഇല്ല
നിങ്ങളെപോലെനിക്കും
വികാരവിചാരങ്ങൾ ഒക്കെയുണ്ട്
അസൂയയും പകയും വിദ്വേഷവും
സ്നേഹവും ദുഖവും കാമമെല്ലാം
നിങ്ങളെപ്പോലെനിക്കുമുണ്ട്
സത്യത്തിൽ നിങ്ങളും ഞാനുമായി
വ്യത്യാസം ലേശം പോലുമില്ല
ഞാൻ നിങ്ങടെ സൃഷ്ടിയെന്ന്
ഇതിൽ കൂടുതൽ തെളിവെന്തുവേണം?
വെറുതെ എന്നെ തിരഞ്ഞു നടന്നിടാതെ
ഉള്ളിലേക്കൊന്നു എത്തിനോക്കു
ഇന്നീകാണും മനോഹര സൃഷ്ടിയെല്ലാം
നിങ്ങടെ കൈവിരുത് മാത്രമത്രേ
സ്‌നേഹമായി സൗഹാർദ്ദമായിവിടെ
നമുൾക്കൊരുമിച്ചു കഴിഞ്ഞുകൂടാം
ക്രൈസ്തവർ ഹൈന്ദവർ യോനകന്മാർ
എന്നിങ്ങനെ ചൊല്ലി അടിച്ചിടാതെ
മനുഷ്യനായി ജീവിച്ചു മണ്മറയു
നിങ്ങടെ ഭാവന ഉള്ളിടത്തോളം
ഞാനും ഉണ്ടാകും തീർച്ച തന്നെ
നിങ്ങൾ മരിക്കുന്ന നാളിൽതന്നെ
ദൈവമാം ഞാനും മരിക്കും നൂനമായി
ഉറങ്ങാൻ എനിക്കു സമയമായി
സൃഷ്ടിസ്ഥിതിപ്രളയ സമയമായി
ഗുഡ് നൈറ്റ് ഇ-മലയാളി കൂട്ടുകാരെ
നിങ്ങളും പോയി സൃഷ്ടിയിൽ ഏർപ്പെടുക 

നാരദന്‍ 2018-02-26 04:44:11
നമ്മുടെയെല്ലാം പ്രിയങ്കരനായ സുവിശേഷകൻ മാത്തുള്ള ഉപദേശിയുടെ ഈ പരമ്പര വായിച്ച് ഏതെങ്കിലും ഒരു പാപി മാനസാന്തരപ്പെട്ട് നന്നായാൽ അത് ഇ മലയാളിക്കും മാത്തുള്ള ഉപദേശിക്കും അനുഗ്രഹപ്രദമായിരിക്കും. ഇ മലയാളിയുടെ താളുകൾ ചാവുകടലിലെ ഗ്രന്ഥാചുരുളുകൾ പോലെ ഒരു കാലത്ത് ശ്രദ്ധിക്കപ്പെടുകയും മാത്തുള്ള ഉപദേശി അതുമൂലം കർത്താവിന്റെ പ്രത്യേക സ്നേഹത്തിനു അർഹനാകയും  ചെയ്യും.  ആൻഡ്രുസും അന്തപ്പനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് മാത്തുള്ള ഉപദേശി അങ്ങയുടെ ശബ്ദം മുഴങ്ങട്ടെ. പ്രെയ്‌സ് ദി ലോഡ് ...
Ninan Mathullah 2018-02-26 08:55:44
Naradan, Readers take special note of your mocking ability and spirit. Is it part of the intolerance we see in India towards other religions? If it is infectious or contagious I do not blame you fully. You might get cured of it.
സംശയം 2018-02-26 09:04:57
ജയൻ ഉപദേശി എവിടെപ്പോയി ? രണ്ടും കൂടെ അടിയായോ ? അദ്ദേഹത്തിനും ദൈവം വെളിപാട് കൊടുത്തുകൊണ്ടിരിക്കുന്ന സമയവുമാണ്. ദൈവത്തെ സ്തുതിച്ചു സ്തുതിച്ച് ഇപ്പോൾ അദ്ദേഹത്തിന് ദൈവത്തിൽ സംശയം തുടങ്ങീട്ടുണ്ടോ എന്ന് ഒരു സംശയം

Tom abrahanm 2018-02-26 09:34:30

Ninan, can you explain why men have nipples if God created Man. Faith in God is fine but Science has convincing facts. Evolutionists seem to be scoring high.

Nipples 2018-02-26 12:47:12
Now get pregnant Tom, and He will fill your nipples with milk.
NARADAN 2018-02-26 13:43:12
is this is our real Tom? supporting science and not faith, You are still born again?
Ninan Mathullah 2018-02-26 17:21:33
Tom, Since God created man the question must be to God. I can only interpret from Word of God- Bible. I am not ready to make any statements as some do here based on philosophy and Evolution theory. God created man in his own image, and he created them man and woman (Gen 1:27). So feminine nature is inherent in God. This is a mystery. Nobody has seen God directly. When God appeared to prophets, what they saw was what God wanted them to see. They saw it indirectly, and that appeared like a man's figure. But Jesus Christ is the fullness of the revelation of God. "Avanilallo Daivathinte sakala sammburnathayum deharupamayi vasikkunnathu"( Col 2:9). 'In who are hidden all treasures of wisdom and knowledge' (Col 2:3). Now if you believe in Evolution I can ask a thousand questions for which there is no satisfactory answer. I will ask you a couple. Why evolution did not take place independently at different points on Earth as circumstances were favorable for evolution as the conditions were the same in many places? Why Human being is the only one that can talk or write a language? Why human being is the only one that has a sense of shame and moral values, and wear clothes to cover nakedness?
Confused Born Again [TA] 2018-02-26 20:48:36

Dear Rev. Ninan Upadesi

 I always read your comments article. You are an Angel of God.

I am very confused. I see in Genesis five different stories of creation.

My humble question is: is woman created out of man

Do women have the same image of God as men.

Humans are created in the image of God, so how can we say no one has seen God.

In the old testament, snake spoke to Eve. And a donkey spoke to a king.

We see every day, parrots talk. Orca, the killer whales can talk.

National Geographic videos show several animals showing compassion, saving other animals in danger, shedding tears.

I am very confused at my old age. I was born in a regular Christian family. Then I became a Hindu. Then I became a born again. Now I am totally lost.

I don’t want to be an atheist. But I studied Science. Now I feel like I should accept Evolution.

Pls. educate me, advise me, Pray for me.

Vayanakaaran 2018-02-27 18:38:34
നാരദൻ പറഞ്ഞത് പുച്ഛിച്ച് തള്ളരുത്. ഏതൊരു ദൈവവിശ്വാസിയുടെയും ആഗ്രഹം മനുഷ്യർ നന്നായി കർ ത്താവിങ്കൽ എത്തിപ്പെടണമെന്നാണ്. ജാക് ഡാനിയൽ അടിച്ച് ഇ മലയാളിയിൽ കമന്റ് എഴുതി നടക്കുന്ന നിരീശ്വരന്മാരെ മാത്തുള്ള ഉപദേശി നേർവഴിക്ക് നടത്തും. മാത്തുള്ള ഇത് ഒരു വെല്ലുവിളിയായി എടുക്കണം. മാത്തുള്ള ധീരനാണെങ്കിൽ ഇന്നേക്ക് മുപ്പത് ദിവസത്തിനുള്ളിൽ ആൻഡ്രുസ്സിന്റെ മനസ്സിൽ 
വിശ്വാസത്തിന്റെ കണികാ കടത്തി വിടണം. പ്രശ്നങ്ങളും സങ്കടങ്ങളുമുള്ള എല്ലാ വായനക്കാരും മാത്തുള്ളയുമായി ബന്ധപ്പെടണം. ഒരു ടെലഫോൺ ലൈനും മാത്തുള്ള ഇതിൽ കൊടുക്കണം. നേരി ട്ട് സംസാരിച്ച് പറുദീസാ നേടാൻ  കൊതിയുള്ള കുഞ്ഞാടുകളുടെ 
ആവശ്യമാണത്. മാത്തുള്ള ധീരതയോടെ മുന്നേറു, ലക്ഷം ലക്ഷം പിന്നാലെ. 
Pastor John 2018-02-27 19:45:06

 

ഈ നാരദനെ ഇങ്ങനെ വിട്ടാല്‍ അവന്‍/അവള്‍ കുട്ടി ചോര്‍ ആക്കും എന്‍റെ മാത്തുള്ള ഉപദേശി. നാരദനെ തട്ടണം കൂവളത്തില്‍ തറക്കണം. നമുക്ക് അവനു വേണ്ടി പ്രാര്‍ത്ഥന നടത്താം. Before March first he will accept Jesus as our Lord and Savior, Let us pray. Oh God almighty, come and save our brother, let him sing songs of your glory. Rev. Mathulla, your devoted son is being made fun of by this Naradan. Oh, Holy spirit of the spirit come down and convert this stupid Naraden.

Amen, Amen in the name our Lord Jesus, Halleluyya. Praise the Lord.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക