അടുത്തതായി ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് A.D.1200 നോടടുത്ത് ഉടലെടുത്തതായ മംഗോളിയന്‍ സാമ്രാജ്യമായിരുന്നു. ഇലിേൃമഹ അശെമ യും കിഴക്കനേഷ്യന്‍ പ്രദേശങ്ങളും ഇവരുടെ അധികാരപരിധിയിലായിരുന്നു. രാജ്യവിസ്തൃതിയില്‍ മംഗോളിയന്‍ സാമ്രാജ്യം അന്നുവരെ നിലവില്‍ വന്ന സാമ്രാജ്യങ്ങളില്‍ വച്ച് ഏറ്റവും വിസ്തൃതമായിരുന്നു. റഷ്യന്‍ പ്രദേശങ്ങളും ചൈനയും ഇന്ത്യയും അവരുടെ അധികാരപരിധിയിലായിരുന്നു. ജെന്‍ഗിഷ്ഖാനും തിമൂര്‍ലെനും ഇന്ത്യ ആക്രമിച്ച് കീഴടക്കിയ മുഗള്‍(മംഗോളിയന്‍) പടതലവനായ ബാബറും ഈ സാമ്രാജ്യത്തിലെ അധികാരികളായിരുന്നു. അവര്‍ കൂടുതലും ഇസ്ലാം മതാനുയായികളായിരുന്നു.
ഇപ്പോള്‍ ഏഴു സാമ്രാജ്യങ്ങള്‍ അഥവാ കൊമ്പുകള്‍ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അതിനുശേഷം മൂന്നു സാമ്രാജ്യങ്ങള്‍ അടുപ്പിച്ചടുപ്പിച്ചാണ് തലയുയര്‍ത്തിയത്-ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യം, ഓട്ടോമാന്‍ സാമ്രാജ്യം. നെപ്പോളിയന്റെ സാമ്രാജ്യം. ഈ മൂന്നു സാമ്രാജ്യങ്ങളെ തകര്‍ത്ത് നിലം പരിചാക്കിക്കൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യം അധികാരത്തില്‍ വരുന്നത്- സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം. വിസ്തൃതിയില്‍ ഇത് എല്ലാ സാമ്രാജ്യങ്ങളെക്കാളും വിസ്തൃതമായിരുന്നു. ഇത് ദാനിയേല്‍ പ്രവാചകന്‍ വിവരിക്കുന്ന മൂന്നു കൊമ്പുകളെ വിഴിച്ച വണ്ണമുള്ള കൊമ്പാണ്(ദാനിയേല്‍, 7:20). കാച്ചിക്ക മാതിരി രൂപമുള്ള ഒരു ദ്വീപ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി അധികാരത്തില്‍ വരുക സാമാന്യബുദ്ധിക്ക് നിര്കകുന്നതല്ല. എന്നാല്‍ ദൈവം അത് മുന്‍പേ നിര്‍ണ്ണയിച്ചിരുന്നു. ഉല്പത്തിയില്‍ ബിലെയാം ദര്‍ശനം കാണുന്നത് യാക്കോബിന്‍ നിന്ന് ഒരു നക്ഷത്രം ഉദിക്കും ഇസ്രായേലിന്‍ നിന്ന് ഒരു ചെങ്കോല്‍ ഉയരും. അതു മോവാബിന്റെ പാര്‍ശങ്ങളെല്ലാം തകര്‍ക്കുകയും തുമൂലു പുത്ര•ാരെയെല്ലാം സംഹരിക്കുകയും ചെയ്യും' എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തെപ്പറ്റിയാണെന്ന് ചരിത്രമറിയാവുന്നവര്‍ക്ക് വ്യക്തമാണ്. ബ്രിട്ടീഷുകാര്‍ യഹൂദ•ാരുടെ സഹോദര•ാരാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ അവര്‍ അതു രഹസ്യമായി വച്ചിരിക്കുകയാണ്. മൊര്‍ദ്ദേഖായി താന്‍ ഒരു യഹൂദനാണെന്ന കാര്യം മറച്ചുവച്ചതോര്‍ക്കുമല്ലോ. അതുകൊണ്ടാണ് ബ്രിട്ടനും അമേരിക്കയും ഇസ്രയേലുമായി അടുത്ത ബന്ധത്തിലായിരിക്കുന്നത്.
ഇതേ വിഷയം തന്നെയാണ് യേശയ്യാ പ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദ്വീപുകളേ എന്റെ വാക്കു കേള്‍പ്പിന്‍ നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്‍പിക്കേണ്ടതിനും ഇസ്രയേലിന്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനും(ക്രിസ്തുവില്‍ക്കൂടിയുള്ള രക്ഷ) ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കി വച്ചിരിക്കുന്നു' എന്ന് അവന്‍ അരുളിചെയ്യുന്നു. രാജാക്ക•ാര്‍ കണ്ടു എഴുന്നേല്‍ക്കുകയും, പ്രഭുക്ക•ാര്‍ കണ്ടു നമസ്‌കരിക്കുകയും ചെയ്യും.(Isaiah 49:112) ബ്രിട്ടീഷ് സാമ്രാജ്യം നിലവില്‍ വരുന്നതും അവരില്‍ക്കൂടി യഹൂദന്റെ കൂട്ടിച്ചേര്‍ക്കലും ഇസ്രയേല്‍ എന്ന രാഷ്ട്രം ഉടലെടുക്കുന്ന വിവരവുമാണ് ക്രിസ്തുവിനു 600 വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശയ്യാവ് ദര്‍ശിച്ചിരിക്കുന്നത്. റോമാ സാമ്രാജ്യം ക്രിസ്തുവില്‍ക്കൂടിയുള്ള രക്ഷ യൂറോപ്പ് മുഴുവന്‍ വ്യാപിക്കുന്നതിനു സഹായകരമായതുപോലെ ബ്രിട്ടീഷ് സാമ്രാജ്യം അത് ലോകം മുഴുവന്‍ വ്യാപിക്കുന്നതിന് സഹായകരമായി.
നാം ഇപ്പോള്‍ ആയിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തുടര്‍ച്ചയാണ്. ആംഗലോ സാക്‌സണ്‍ന്റെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗം തന്നെയാണ് അമേരിക്കയും. ക്രിസ്തുവിന്റെ മഹത്വപ്രത്യക്ഷതക്ക് മുന്‍പ് അമേരിക്കയും സഖ്യകക്ഷികളും ലോകം മുഴുവന്‍ അടക്കി ഭരിക്കുന്ന അിശേരവൃശേെ ആയി ഉദിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. അിശേരവൃശേെ എന്നത് ഒരു വ്യക്തിയല്ല, പിന്നെയോ അതിനു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയെയാണ് സൂചിപ്പിക്കുന്നത്. അവസാനമായി ഉയര്‍ന്ന കൊമ്പില്‍ ഒരു കണ്ണുള്ളതായാണ് പ്രവാചകന്‍ ദര്‍ശിക്കുന്നത്(ദാനിയേല്‍ 7:8). അമേരിക്കന്‍ ഒരു ഡോളര്‍ ബില്ലില്‍ ഉള്ള ഒറ്റക്കണ്ണിനെ പലരും ശ്രദ്ധിച്ചുകാണും. മുഹമ്മദ് നബി വരാനിരിക്കുന്ന പൈശാചിക ശക്തിയെ ഒറ്റക്കണ്ണനായി ഖുറാനില്‍ രേഖപ്പെടുത്തിയിരിക്കുന്ന(Dajjal) വെളിപാട് പുസ്‌കത്തിലെ കടലില്‍ നിന്നും കയറിവരുന്ന മൃഗം തന്നെയാണ്.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈനിക വ്യൂഹം അതില്‍ സ്വാധീനം ചെലുത്തുന്ന അിശേരവൃശേെ ന്റെ ആളുകള്‍ തട്ടിയെടുക്കുകയും താമസിയാതെ ലോകം മുഴുന്‍ അിശേരവൃശേെ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് ലോകം ദര്‍ശിക്കുന്നത് ജാതികളും, വംശങ്ങളും, രാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങളുടെ പിരളിയായിരിക്കും. ഇറാഖ്, ലിബിയ തുടങ്ങിയ ചെറിയ ശക്തികള്‍ വീണുകഴിഞ്ഞു. ഇനിയും കൊറിയ, ഇറാന്‍, ഇന്ത്യ, ചൈന, റഷ്യ ഇവ ഒന്നൊന്നായി വീഴേണ്ടിയിരിക്കുന്നു. ഈ ഉദ്യമത്തില്‍ മൃഗത്തിന് മുറിവേല്‍ക്കുകയും മുറിവ് പൊറുത്ത് മൃഗം അധികാരത്തില്‍ വരുന്ന വിഷയമാണ് വെളിപാട് 13:3ല്‍ പ്രതിപാദിച്ചിരിക്കുന്നത്. മൃഗം കടലില്‍ നിന്ന് കയറുന്നതുകൊണ്ട് കടലി•േലുള്ള മേധാവിത്വവും ഏഴാം നാവികപ്പടയും ഇതില്‍ നിര്‍ണ്ണായക ശക്തിയായിരിക്കും അിശേരവൃശേെന്റെ ഭരണത്തിന്റെ മദ്ധ്യത്തിലായിരിക്കും ക്രിസ്തുവിന്റെ മഹത്വപ്രത്യക്ഷത. ഇത് നമ്മുടെ ചിന്താവിഷയത്തിലെ അന്ത്യകാല സംഭവങ്ങളാണ്.
അതുകൊണ്ട് ബൈബിള്‍ ശരിയാണെന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവ് ചരിത്രപരമായിട്ടുള്ളതാണ്. ബൈബിള്‍ തെറ്റാണെന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. രണ്ടായിരം വര്‍ഷം ഇ്ല്ലാതിരുന്നതായ ഇസ്രയേല്‍ എന്ന രാഷ്ട്രം ഈ അന്ത്യകാലത്ത് ബൈബിളിലെ പ്രവചനത്തിന്റെ നിവൃത്തിയായി ഇടലെടുക്കുകയെന്നത് നിരീശ്വരവാദികള്‍ക്കും മതഭ്രാന്ത•ാര്‍ക്കും സമ്മതിക്കാന്‍ പ്രയാസമുള്ളതാണ്. അതുകൊണ്ട് അവര്‍ അത് കണ്ടില്ല എന്നു നടിക്കുകയും ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റു പല വിഷയങ്ങളുമെടുത്ത് കോട്ടിമാറ്റി ബൈബിള്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് എവിടെയും.(Emalayalee കമന്റ് കോളത്തിലും).
'ഞാന്‍ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയായിരിക്കുന്നു എന്തുകൊണ്ട് മറ്റു മതങ്ങള്‍ ആകര്‍ഷകമല്ല' എന്നതാണല്ലോ നമ്മുടെ ചിന്താവിഷയം. അതിലേക്ക് മടങ്ങിവരാം. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ജീവിതസഖിയായി എപ്പോഴും കൂടെയിരിക്കുന്നതി(Feldlowship) നായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നല്ലോ അനുസരണക്കേടുമൂലം നഷ്ടപ്പെട്ടുപോയ ഈ സഖിത്വം വീണ്ടെടുക്കാനുള്ള ദൈവികപദ്ധതിയായിരുന്നു ക്രൂശില്‍ നിറവേറിയത്.
എന്നാല്‍ ഈ സഖിത്വം വിവിധമതങ്ങളില്‍ വിവിധ നിലകളിലാണ് കാണുന്നത്. ഏറ്റവും താണ നിലയിലുള്ളത് യജമാന-അടിമ ബന്ധമാണ്. അപ്പോസ്‌തോലനായ പൗലോസ് യഹൂദമദത്തെ ദാസ്യത്തിന്റെ ആത്മാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വളരെ ചുരുക്കമായി അതിനുപരിയായുള്ള സഖിത്വം അഥവാ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ ഇല്ലാതില്ല. ഉദാഹരണമായി അബ്രഹാമിനെ ദൈവത്തിന്റെ സ്‌നേഹിതനായിട്ടാണ് പഴയനിയമം രേഖപ്പെടുത്തിയിരിക്കുന്നത്.
ആര്യമതത്തില്‍ അഥവാ ഹിന്ദുമതത്തില്‍ ആത്മാവ് ജമ്മജ•ാന്തരങ്ങളിലായി പുനര്‍ജ•ത്തിലൂടെ മോക്ഷം പ്രാപിക്കുകയും ഈശ്വരനില്‍ ലയിക്കുകയുമാണ് ചെയ്യുന്നത്. അതോടുകൂടി അതിന്റെ ആസ്തിത്വം നഷ്ടപ്പെട്ടു എന്നു പറയാം. അതായത് ഒരു തുള്ളി വെള്ളം ഒഴുകിഒഴുകി സമുദ്രത്തില്‍ ലയിച്ചുചേരുന്ന സ്ഥിതിവിശേഷം. ഹിന്ദുമതത്തിലും ചുരുക്കമായി ഉന്നതമായുള്ള സ്‌നേഹബന്ധങ്ങള്‍ ഇല്ലാതില്ല. ഉദാഹരണമായി കൃഷ്ണനും രാധയും തമ്മിലുള്ള ബന്ധം ഏറ്റവും ഉന്നതമായ ഭാര്യ-ഭര്‍ത്തൃബന്ധമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ മീരയും കൃഷ്ണനുമായുള്ള ബന്ധം ഉന്നതമാണ്. ('കൃഷ്ണ' എന്നു വിളിക്കുമ്പോള്‍ അറിയാതെ തന്നെ 'ക്രിസ്തു' എന്നാണ് വിളിക്കുന്നത്('ഒരു നിരീശ്വരവാദിയുടെ രൂപാന്തരം' അല്ലെങ്കില്‍ 'ഉപാസന' കാണുക).
ബുദ്ധമതത്തില്‍ ദൈവശാസ്ത്രത്തിനും ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിനും വലിയ പ്രാധാന്യം കൊടത്തുകാണുന്നില്ല. ദൈവശാസ്ത്രത്തെക്കാളും ദൈനംദിന ജീവിതം എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്തിനാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. മനുഷ്യനും മനുഷ്യനുമായി വിവിധ നിലകളിലുള്ള ബന്ധവും, പ്രായോഗിക ജീവിതം എങ്ങനെയായിരിക്കണമെന്നുള്ളതാണ് ബുദ്ധന്റെ ഉപദേശസാരം. ബുദ്ധമതം പുനര്‍ജ•ം അംഗീകരിക്കുന്നതുകൊണ്ട് ഒരു തുള്ളിവെള്ളം ഒഴുകി സമുദ്രത്തില്‍ ലയിക്കുന്ന അവസ്ഥയാണ് ഇത്. ബുദ്ധന്‍ തന്നെത്തന്നെ ഒരു സാധാരണം വ്യക്തിയായി കരുതിയെങ്കിലും ദൈവം ബുദ്ധമതക്കാര്‍ക്കു വേണ്ടി അയച്ച ഒരു പ്രവാചകനായിരുന്നു അദ്ദേഹം. എന്നാല്‍ കാലക്രമേണ പല അനുയായികളും അദ്ദേഹത്തില്‍ ദിവ്യത്വം കാണുകയും തങ്ങളെ രക്ഷിക്കുന്ന ഭഗവാനായി കാണുന്ന സ്ഥിതിവിശേഷം പിന്നിട്ടുണ്ടായ പരിഹാരമാണ്. അതുകൊണ്ട് ദൈവവുമായുള്ള ഒരു ഊഷ്മള ബന്ധം(എലഹഹീംവെശു) ബുദ്ധമതത്തില്‍ നിന്നുകൊണ്ട് വീക്ഷിക്കുക അസാദ്ധ്യമാണ്.
ഇസ്ലാം മതം ക്രിസ്തുവിനുശേഷം ആറാം നൂറ്റാണ്ടിലാണ് ഉടലെടുത്തത്. മുഹമ്മദ് നബി(നബി എന്നാല്‍ പ്രവാചകന്‍) അറബ്-പേര്‍ഷ്യന്‍ വംശജരുടെ ഇടയില്‍ ദൈവം അയച്ച് ഒരു പ്രവാചകനായിരുന്നു. ഇസ്ലാം മതം ക്രിസ്തുവിനുശേഷം വന്നതുകൊണ്ട് മുഹമ്മദ്‌നബിയാണ് അവസാനത്തെ പ്രവാചകന്‍ എന്ന് ചില മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. പ്രവാചകന്‍ താനാണ് അവസാന പ്രവാചകന്‍ എന്ന് പറഞ്ഞതായി അറിയില്ല. പ്രവാചകന്റെ ഒരു വാക്ക് മുസ്ലീം പണ്ഡിത•ാര്‍ ആ നിലയില്‍ വ്യാഖ്യാനം ചെയ്തിരിക്കുകയാണ്(Seal of the Prophet) ക്രിസ്തീയ വെളിപ്പാടുകള്‍ പലതും ശരിവച്ചുകൊണ്ട് രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് ഖുറാന്‍.
അനാചാരങ്ങളിലും ബഹുദൈവവിശ്വാസത്തിലുമായിരുന്ന വിഗ്രഹങ്ങള്‍ക്ക് യാഗം കഴിച്ചിരുന്നതായ ഒരു ജനതയെ ഏക ദൈവവിശ്വാസത്തിലേക്ക് കൊണ്ടുവരികയാണ് ദൈവം പ്രവാചകനായ മുഹമ്മദില്‍ക്കൂടി ചെയ്തത്. യഹൂദമതത്തില്‍ ക്രിസ്തുവിന്റെ വരവിനു മുന്നോടിയായി യോഹന്നാന്‍ സ്‌നാപകന്‍ എന്ന പ്രവാചകനെ ദൈവം അയച്ചത് ഇതുമായി ചേര്‍ത്തുവായിക്കണം. അതുകൊണ്ടു മാത്രം ദൈവത്തിന് അവരെപ്പറ്റിയുള്ള പദ്ധതി അവസാനിക്കുന്നില്ല. ഇസ്ലാം മതത്തിലും ദൈവവും മനുഷ്യനുമായുള്ള ബന്ധം യജമാന-ദാസ്യബന്ധമാണ്. അത് എനിക്ക് ആകര്‍ഷകമല്ല. ഇസ്ലാം മതവിശ്വാസികളും ഹിന്ദുമതവിശ്വാസികളായ ആര്യസങ്കരവര്‍ഗ്ഗവും അബ്രഹാമിന്റെ സന്തതി പരമ്പരകളാകയാല്‍ ദൈവത്തിന് വേണ്ടപ്പെട്ടവരാണ്. ഒരു കാലത്ത് ദൈവം അവരെ വലിയ സാമ്രാജ്യശക്തികളാക്കി തീര്‍ത്തു. കാലിഫേറ്റും ഓട്ടോമന്‍ സാമ്രാജ്യവും ഗുപ്തസാമ്രാജ്യവും ബുദ്ധ-ഹിന്ദു സാമ്രാജ്യങ്ങളുമായിരുന്നു. ഇനിയും ദൈവം ക്രിസ്തുവില്‍ക്കൂടിയുള്ള രക്ഷകാണുന്നതിന് അവരുടെ കണ്ണുതുറക്കാനിരിക്കുന്നതേയുള്ളൂ. ഇപ്പോള്‍തന്നെ മദ്ധ്യപൂര്‍വ്വേഷ്യയിലെ പ്രത്യേക രാഷ്ട്രീയ സ്വിതികാരണം യൂറോപ്പില്‍ അഭയാര്‍്ത്ഥികളായി എത്തിയ മുസ്ലീംകള്‍ ക്രിസ്ത്യാനികളായി മാറിക്കൊണ്ടിരിക്കുന്നു റിപ്പോര്‍ട്ടുകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ വിരലുകളാണ് ചരിത്രം എഴുതുന്നത് എന്നതു കൊണ്ട് അദൃശ്യശക്തി ഇതിനുപുറകിലുണ്ടെന്നു കരുതുന്നു. ഇന്ത്യയിലും മാറ്റങ്ങള്‍ക്കു മുന്നോടിയായി റോമാ സാമ്രാജ്യത്തിലുണ്ടായതുപോലെ മതപീഢനം വര്‍ദ്ധിച്ചുവരുന്നതായി കാണാം.
എന്നാല്‍ ഇതിലൊക്കെയും(യജമാന-ദാസ്യബന്ധം) ഉന്നതമായ ഒരു ബന്ധത്തിനായി മക്കളായി, പ്രിയമക്കളായി, ഭാര്യയായി, ജീവിത സഖിയായി ഏറ്റവും ഉന്നതമായ ബന്ധത്തിനായി (Fellowship) ക്രിസ്തുയേശുവില്‍ക്കൂടി ദൈവം എല്ലാവരെയും മാടിവിളിക്കുകയാണ്. ജാതിമതഭേദമന്യേ ദൈവം എല്ലാവരെയും ക്രിസ്തുവില്‍ക്കൂടി ഈ ബന്ധത്തിനായി സ്വാഗതം ചെയ്യുകയാണ് അതുകൊണ്ട് എനിക്ക് ക്രിസ്തുമതം ഏറ്റവും ആകര്‍ഷമായിരിക്കുന്നു.
മോക്ഷം പ്രാപിക്കാന്‍ മറ്റു മതങ്ങളില്‍ പാലിക്കേണ്ടതായ നിയമങ്ങളെ അപേക്ഷിച്ചു ക്രിസ്തുമതത്തിലെ നിയമങ്ങള്‍ വളരെ ലളിതമാണ്. അതു മക്കള്‍ എന്ന നിലയിലുള്ള അവകാശമാണ്. ഒരു വീട്ടിലെ ഏറ്റവും പ്രയാസമുള്ള ജോലികള്‍ നാം ആരെയാണ് ഏല്പിക്കുന്നത്? മക്കളെയോ അതോ ദാസനേയോ?
ആരാണ് ഈ വിളി കേള്‍ക്കുന്നത്? അതിനായി മുന്‍ നിര്‍ണ്ണയിക്കപ്പെട്ടവര്‍ തന്നെ. പലരും വിളികേട്ട് ഇറങ്ങി. പലരും വിളികേട്ട് ഇറങ്ങി. പലരു വിളികേട്ട് ഇറങ്ങിക്കൊണ്ടിരിക്കുന്നു. പിന്നോക്കം പോയവരും കുറവല്ല. വിളിച്ചുപറയാന്‍ ആളില്ലാതെ വിളികേള്‍ക്കാന്‍ സാധിക്കയില്ലല്ലോ? വിളികേട്ടവരുടെ ജോലിയാണ് വിളിച്ചുപറയുക എന്നത്- മറ്റുള്ളവരെയും ഈ അളവില്ലാത്ത സന്തോഷത്തിലേക്ക്, തന്റെ സന്നിധിയിലെ സന്തോഷപരപൂര്‍ണ്ണതയിലേക്ക് സ്വാഗതം ചെയ്യുക. യേശുക്രിസ്തു വിളിച്ചു പറയുന്നു ഞാന്‍ വാതിക്കല്‍ നിന്നു മുട്ടുന്നു. എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവനുമായി അത്താഴം പങ്കിടും.
തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനം നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു(John 3:16). അവര്‍ക്ക് ദൈവമക്കളാകാന്‍ അവന്‍ അധികാരം കൊടുത്തു.(John 1:12).
എന്നാല്‍ കൃപയുടെ വാതിലിതാ പൂട്ടുവാന്‍ പോകുന്നു.
ക്രിസ്തുവിന്റെ രണ്ടാമത്ത വരവിനു മുന്‍പ് ഇവിടെ വിശ്വാസം കണ്ടെത്തപ്പെടുമോ എന്ന് താന്‍ സംശയിച്ചു. അതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. മതം മാറ്റം നിയമം മൂലം നിരോധിച്ചെന്നിരിക്കാം. ആരാണ് ക്രിസ്തുവിന്റെ മണവാട്ടിപദത്തിലേക്ക് ആനയിക്കപ്പെടുന്നത്. ഇതൊരു മര്‍മ്മമാണ് ഇത് എല്ലാവര്‍ക്കും മനസ്സിലായി എന്നു വരില്ല. ക്രിസ്തു മണവാളനും സഭ മണവാട്ടിയുമാണ് ഈ ബന്ധത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിളികേള്‍ക്കുന്നത് ആരുതന്നെയായാലും ഓരോരുത്തര്‍ക്കും ലഭിക്കുന്നത് അവരവര്‍ അര്‍ഹതപ്പെട്ട സ്ഥാനങ്ങളായിരിക്കും.
സ്വര്‍ഗ്ഗത്തില്‍ ആരുപോകും അല്ലെങ്കില്‍ പോവുകയില്ല എന്നതിനെച്ചൊല്ലി വാദപ്രതിവാദം മുറുകുകയാണ്. സ്വര്‍ഗ്ഗം ദൈവത്തിന്റേതാകയാല്‍ ആരും അതില്‍ കൈ വയ്ക്കാതെയിരിക്കുന്നതായിരിക്കും നല്ലത്. എല്ലാമതക്കാരും സ്വര്‍ഗ്ഗത്തില്‍ കാണും എന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നു. എങ്കിലും അവിടെ സമത്വം ആയിരിക്കുകയില്ല. ഇവിടെ ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും യജമാനന്‍-അടിമ, സ്‌നേഹിതന്‍, മക്കള്‍, പ്രിയമക്കള്‍, ഭാര്യ-ഭര്‍ത്തൃബന്ധം അഥവാ മണവാട്ടി എന്നീ പദവികള്‍ ഉണ്ടായിരിക്കും. അവരവര്‍ക്ക് അര്‍ഹിക്കുന്നതായിരിക്കും ലഭിക്കുന്നത്.
നമ്മുടെ ചിന്താവിഷയമായ വാക്യത്തിലെ അവസാന ഭാഗത്തേക്ക് നാം വന്നിരിക്കയാണ്. അതായത് ദൈവം പണ്ട് ഭാഗം ഭാഗമായും വിവിധം വിവിധമായും പ്രവാചകന്മാര്‍ മുഖാന്തിരം പിതാക്കന്മാരോട് അരുളി ചെയ്തിട്ട് ഈ അന്ത്യകാലത്ത് പുത്രന്‍ മുഖാന്തിരം നമ്മോട് അരുളിചെയ്തിരിക്കുന്നു.'
ഓരോരുത്തരും ജീവിതയാത്രയില്‍ സത്യം അന്വേഷിച്ചു പുറപ്പെടുകയും പലവഴിയായി തിരിയുകയും തങ്ങള്‍ക്കു ബോധിച്ച വഴി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാല്‍ യേശുക്രിസ്തു പറയുന്നത് താനാണ് വഴിയും സത്യവും ജീവനുമെന്നാണ്. ഈ അറിവ് എല്ലാവര്‍ക്കും ഒരു പോലെ വെളിപ്പെടണമെന്നില്ല. ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്ന വെളിപ്പാടുകളാണ് ലഭിക്കുന്നത്. ഈ അറിവിന്റെ ഏറ്റവും താണപടിയിലാണ് യുക്തിവാദവും നിരീശ്വരവാദവും നിലനില്‍ക്കുന്നത്. സംഘടിത മതങ്ങളില്ലാതെ തന്നെ പല ആദിവാസ സമൂഹങ്ങളും ദൈവത്തെ പ്രകൃതിയില്‍ക്കൂടി കണ്ട് അംഗീകരിക്കുന്നു. പല പുരാതന ജനവിഭാഗങ്ങളും ്പ്രകൃതിശക്തികളെയും സൂര്യനക്ഷത്ര സമൂഹങ്ങളെയും ദൈവത്തിന്റെ മഹത്വമായിക്കണ്ട് ആരാധിച്ചിരുന്നു.
വേദപുസ്തകത്തില്‍ പഴയനിയമത്തില്‍ ത്രിത്വം അഥവാ Trinity എന്ന മര്‍മ്മം മറഞ്ഞുകിടന്നിരുന്നുവെങ്കില്‍ ഒരു ദൈവശാസ്ത്രമായി പുറത്തുവന്നത് പുതിയനിയമത്തില്‍ക്കൂടിയാണ്. സാധാരണ മനസ്സുകള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ വിവരിക്കാവുന്ന ഒരു മര്‍മ്മമാണ് ത്രിത്വമെങ്കിലും വേദശാസ്ത്രപണ്ഡിതന്മാര്‍ എന്ന് അവകാശപ്പെടുന്ന പലരും അത് ഒരു ബാലികേറാമലയായോ കീറാമുട്ടിയായോ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു എന്നു പറയാം. തങ്ങള്‍ വലിയ പണ്ഡിതന്മാര്‍ എന്ന് പേരെടുക്കണമെങ്കില്‍ ഇതാവശ്യമാണല്ലോ? ത്രിത്വം വളരെ ലളിതമായി മനുഷ്യന് മനസ്സിലാക്കാവുന്ന ഭാഷയില്‍ അവതരിപ്പിക്കാവുന്നതേയുള്ളൂ.
ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രിത്വമര്‍മ്മം മനസ്സിലാക്കുന്നതിന് മനുഷ്യനെ ഒരു ഉദാഹരണമായി എടുക്കാം. മനുഷ്യന്‍ ദേഹം(body), ദേഹി(മനസ്സ്) ആത്മാവ് ഉള്ളതുപോലെ, എന്നാല്‍ മൂന്നും ചേര്‍ന്ന് ഒന്നായിരിക്കുന്നതുപോലെ ദൈവം മൂന്ന് ആളത്വമാണെങ്കിലും മൂന്നും ചേര്‍ന്ന് ഒന്നായിരിക്കുന്നു. ആത്മാവും മനസ്സും ശരീരവും മനുഷ്യന്റെ മരണത്തില്‍ വേര്‍പ്പെടുന്നു. ഇവിടെ പിതാവായ ദൈവം മനസ്സിന്റെ സ്ഥാനത്താണ് പുത്രന്‍ തമ്പുരാന്‍ ശരീരത്തെയും ശരീരത്തില്‍ നിന്നും പുറപ്പെടുന്ന ശബ്ദത്തെയും സൂചിപ്പിക്കുന്നു. പരിശുദ്ധാത്മാവ് മനുഷ്യന്റെ ആത്മാവിനെയും സൂചിപ്പിക്കുന്നു. പുത്രന്‍ തമ്പുരാന്‍ ദൈവത്തിന്റെ വായില്‍ നിന്നും വരുന്ന വാക്കാണ്. വചനം അഥവാ ജഢരൂപമെടുത്തതാണ് ക്രിസ്തു. വാക്ക് പുറത്തുവരുന്നതിനു മുന്‍പ് അത് മനസ്സില്‍ പതിഞ്ഞിരിക്കണം. അതുകൊണ്ടാണ് യേശുക്രിസ്തു തന്റെ രണ്ടാമത്തെ വരവിന്റെ സമയം മറഞ്ഞിരിക്കുന്നത്. അതുപോലെതന്നെ ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല എന്നും എഴുതിയിരിക്കുന്നു.
ഈ മര്‍മ്മങ്ങളെല്ലാം എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല. ഈ ലോകത്തിലെ കമനീയമായ, ആകര്‍ഷകങ്ങളായ വസ്തുക്കളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നവര്‍ക്ക് ഈ മര്‍മ്മങ്ങള്‍, താത്വികമായ വിഷയങ്ങള്‍ അമ്മൂമ്മകഥകള്‍ പോലെയോ മണ്ണുകുഴച്ചതുപോലെയോ അനുഭവപ്പെടാം. ഇത് മനസ്സിലാക്കാന്‍ കഴിവില്ലാത്തവരോട് ഈ വിഷയങ്ങള്‍ പങ്കിടരുതെന്നാണ് ക്രിസ്തുവിന്റെ ഉപദേശം-'നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുന്‍പില്‍ ഇടരുത്.' അവ അവയെ ചവുട്ടിക്കളയും.' അതുകൊണ്ട് ഈ മര്‍മ്മങ്ങള്‍ മനസ്സിലാകാത്തവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയല്ലാതെ പ്രസ്താവനകളിറക്കി കമന്റ് കോളം ശബ്ദമുഖരിതമാക്കാതിരുന്നാല്‍ നന്ന്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന അഹങ്കാരഭാവവും ഉപേക്ഷിച്ചാല്‍ നല്ലത്. എഴുതിയതില്‍ തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം.
സത്യം അന്വേഷിച്ച് ഓരോ വ്യക്തിക്കും ജീവിതയാത്രയില്‍ പലവഴിയായി തിരിയുകയും ദൈവം അവരവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ അവര്‍ക്ക് വെളിപ്പെടുകയും ചെയ്യുന്നു മനഃസാക്ഷിയില്‍ക്കൂടി, പ്രകൃതിയില്‍ക്കൂടി, വിവിധ സംഘടിതമതങ്ങള്‍ വഴിയായി. തങ്ങള്‍ കണ്ടെത്തിയ ദൈവത്തിന്റെ, തങ്ങള്‍ക്ക്ു വെളിപ്പെട്ട ദൈവത്തിന്റെ സ്വഭാവവിശേഷങ്ങള്‍ പ്രവര്‍ത്തിയില്‍ക്കൂടി മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുക അതുവഴി തങ്ങളുടെ ദൈവത്തിലേക്ക്, മതത്തിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കുക എന്നതായിരിക്കണം ജീവിതലക്ഷ്യം. ദൈവശാസ്ത്ര വിഷയങ്ങള്‍ ഒഴിച്ചാല്‍ മനുഷ്യനും മനുഷ്യനും സഹജീവികളുമായുള്ള ബന്ധം(Moral and Ethics) വിഷയത്തില്‍ എല്ലാ മതങ്ങളും മിക്കവാറും യോജിക്കുന്നു. ദൈവത്തില്‍ വിശ്വാസമില്ലാത്തവരാണ് രാഷ്ട്രീയ കാരണങ്ങളാല്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് മതത്തില്‍ ചേര്‍ന്ന് അക്രമം കാണിക്കുന്നത്. അവര്‍ക്ക് അവര്‍ പ്രതിനിധാനം ചെയ്യുന്ന ദൈവത്തിലോ വിശ്വാസമില്ല. ആ ദൈവത്തിന്റെ സ്വഭാവവിശേഷങ്ങള്‍ അവര്‍ക്ക് അറിയില്ല. ഏതു മതത്തിലായാലും സത്യവും ന്യായവും നീതിയും(സനാതന ധര്‍മ്മം) ദൈവസിംഹാസനത്തിന്റെ അടിസ്ഥാനമാണ് ഈ ജീവിതലക്ഷ്യത്തെപ്പറ്റിയാണ് അപ്പോസ്‌തോലനായ പത്രോസ് എഴുതിയിരിക്കുന്നത്. നിങ്ങളോ അധികാരത്തില്‍ നിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പിക്കത്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയിലും രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു(1Peter 2:9).
സ്വാര്‍ത്ഥതയാണ് അക്രമം പ്രവര്‍ത്തിക്കുന്നവരുടെ മുഖമുദ്ര. അതവരുടെ കര്‍മ്മഫലമായിരിക്കും. അവരോട് അകന്നിരിക്കുന്നത് നല്ലത്. അതുകൊണ്ട് ഈ സത്യം മനസ്സിലാക്കി തങ്ങളുടെ ജീവിതയാത്ര കഴിക്കുവാനും സത്യാന്വേഷണം തുടരുവാനും ഏവരെയും ആഹ്വാനം ചെയ്യുന്നു.
ശുഭം.
When men and women dies, immediately after death the soul goes to God the creator,and the body remains. When Jesus second coming of first phase in the mid air, those who believe in God and Jesus and holy spirit, the body will be transformed and receive and new glorious body and will be united with Jesus christ as per 1Thes.4:16 and 17.The second phase happens when the seven year period (when Anti christ will rule on earth)ends, those who have not believed and accepted Jesus Christ as their personal savior and Lord and their body will be resurrected for judgement at the seat white Throne judgement seat for eternal destruction or hell.This is as per book of Revelation the bible.This is just nut shell not in details.
Therefore these are the writings of the Bible.
There is no difference between Women,Priests,Bishops or slaves. The only truth is in the Word of God that those who want to enter in to heaven, accept Jesus Christ as their personal Savior and Lord and take immersion water baptism as Jesus showed the example of baptism and lead a holy life.That is it.
Your confusion will go with our OTTAMOOLI-
Pray, fast, and meditate : Body , Mind , and Soul discipline