Image

ഗണ്‍ നിയമങ്ങള്‍ സാമാന്യ ബുദ്ധിക്കതീതമോ? (അനിലാല്‍ ശ്രീനിവാസന്‍)

Published on 11 March, 2018
ഗണ്‍ നിയമങ്ങള്‍ സാമാന്യ ബുദ്ധിക്കതീതമോ? (അനിലാല്‍ ശ്രീനിവാസന്‍)

ഫെബ് 21, 2018 ഫ്‌ലോറിഡ പാര്‍ക്ലാന്‍ഡ് സ്റ്റോണ്‍മാന്‍ ഡഗ്ലസ് സ്‌കൂള്‍ ഷൂട്ടിംഗ് വാര്‍ത്തയും ദൃശ്യങ്ങളും ടി വി യില്‍ കാണുകയായിരുന്നു.  എല്ലാം കഴിഞ്ഞു സ്‌കൂള്‍ പോലീസ് നിയന്ത്രണത്തിലായശേഷം, കുട്ടികളെ സുരക്ഷിതമായി സ്‌കൂളില്‍ നിന്നും ഒഴിപ്പിക്കുന്ന ദൃശ്യം - തോക്കു ചൂണ്ടിയ പോലീസ് സംരക്ഷണത്തില്‍ ഒറ്റവരിയായി സ്‌കൂളിനു പുറത്തേക്കു വരുന്ന കുട്ടികള്‍.. അവര്‍ രണ്ടുകൈകളും ഉയര്‍ത്തിപ്പിടിച്ചോ മുന്നിലത്തെയാളിന്റെ തോളില്‍ കൈകള്‍ വച്ചോ ആയിരുന്നു നടന്നിരുന്നത്. അതിലെവിടെയോ കുറച്ചു നേരം പന്ത്രണ്ടാം ക്ളാസില്‍ പഠിക്കുന്ന എന്റെ മകനെ കണ്ടു..അതാണ് ഈ കുറിപ്പിന് പ്രേരകം.

17 പേരുടെ ജീവനെടുത്ത, എത്രയോ പേരെ മാനസികമായും ശാരീരികമായും 
മുറിവേല്‍പ്പിച്ചു   പീഡിപ്പിച്ച ഈ സംഭവം ഒറ്റപ്പെട്ടതല്ല. ഇതിനു മുന്‍പ്, 2012 -ല്‍ സാന്‍ഡി ഹൂക് സ്‌കൂളില്‍ നടന്ന ഷൂട്ടിംഗ് ഉള്‍പ്പെടെ കഴിഞ്ഞ 10 വര്‍ഷത്തില്‍
142 -ഓളം സ്‌കൂള്‍ ഷൂട്ടിംഗ്‌സ് നടന്നിട്ടുണ്ട് - ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍.

ഏറ്റവുമൊടുവില്‍ നടന്ന സ്‌കൂള്‍ വെടിവയ്പ്പിനെ ഉദാഹരണമായി പറഞ്ഞത് അതിന്റെ വാര്‍ത്തകളില്‍ നിന്നും ഒരു നിരീക്ഷണം പങ്കുവെക്കാനും ആ നിരീക്ഷണത്തെ സാമാന്യ ബുദ്ധിയോടെ നോക്കിക്കാണാനും വെല്ലുവിളികള്‍ക്കപ്പുറം പരിഹാരമുണ്ടോ എന്ന് അന്വേഷിക്കാനുമാണ്.
അതുകൊണ്ടു തന്നെ പ്രശ്‌നം സ്‌കൂള്‍ ഷൂട്ടിങ്ങില്‍ ഒതുങ്ങുന്നില്ല - എല്ലാ മാസ്സ് ഷൂട്ടിങ്ങ്‌സും ഈ നിരീക്ഷണത്തില്‍ പെടുത്താം.

വാര്‍ത്തകളിലൂടെ നമ്മളറിയുന്ന സംഭവം എന്താണ് -ഫെബ് 21 ന്, നിക്കോളസ് ക്രൂസ് എന്ന 19 വയസ്സുകാരന്‍, AAHD തുടങ്ങിയ മാനസിക അസുഖമുള്ള ഒരാള്‍, ഒരു AR -15 തോക്കുമായി ( AR 15/AK 47 എന്നയിനം തോക്കുകള്‍ മിലിറ്ററി ആവശ്യത്തിനുള്ള, ശത്രുവിനെ കൂട്ടമായി കൊലപ്പെടുത്താനുപയോഗിക്കുന്ന 'അസാള്‍ട്ട് വെപ്പണ്‍സ്' ആണ്) സ്‌കൂളിലെത്തുന്നു. ആരുമറിയാതെ ഒരു സ്നൈപ്പര്‍ പൊസിഷനു ശ്രമിക്കുന്നു, സാങ്കേതിക കാരണങ്ങളാല്‍ ആ ശ്രമം ഉപേക്ഷിക്കുന്നു. പിന്നീട് ഫയര്‍ അലാറം പ്രവര്‍ത്തിപ്പിച്ചു, കുട്ടികളെയും സ്റ്റാഫിനെയും പുറത്തേക്കു ഇറക്കുന്നു.

ശേഷം ക്ലാസ് മുറികളിലും ഇടനാഴികളിലും സ്‌കൂള്‍ പരിസരത്തും നടത്തിയ ഭ്രാന്തമായ വെടിവെയ്പ്പില്‍ 17 ജീവന്‍ അപഹരിക്കപ്പെടുന്നു. ഒട്ടനവധി പേര്‍
മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലാവുന്നു...
നിക്കോളാസ് എന്ന കൊലയാളി വെസ്റ്റും ബാക് പാക്കും കളഞ്ഞു കുട്ടികള്‍ക്കിടയില്‍ ഒരാളായി രക്ഷപ്പെടുന്നു.. വഴിക്കുവച്ചു വാള്‍മാര്‍ട്ടില്‍ കയറി ഒരു ഡ്രിങ്ക് വാങ്ങി പിന്നെ Mc Donalds -ലെത്തിയശേഷം പുറത്തിറങ്ങുമ്പോള്‍ പോലീസ് പിടിയിലാവുന്നു. നിക്കോളാസിനെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഇതേ സ്‌കൂളില്‍ നിന്നും ഒരു വര്ഷം മുന്‍പ് പുറത്താക്കിയിരുന്നു. ഇയാളെക്കുറിച്ചു ഇതിനകം 20 -ഓളം ഫോണ്‍ കോളുകള്‍ ഷെരിഫ് ഓഫീസില്‍ കിട്ടിയിട്ടുണ്ട്.

ഒപ്പം അറിയേണ്ടത് -
2018 പത്താഴ്ചകള്‍ പിന്നിടുമ്പോള്‍ ഈ രാജ്യത്തെ സ്‌കൂള്‍ കുട്ടികള്‍ പതിനാല് വെടിവെയ്പുകള്‍ നേരിടേണ്ടിവന്നു (CNN).

രാഷ്ട്രീയക്കാരെന്ന ഇടനിലക്കാരെ കളഞ്ഞു സ്റ്റോണ്‍മാന്‍ ഡഗ്ലസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കമ്മ്യൂണിറ്റി തന്നെയും ഒറ്റക്കെട്ടായി നിന്ന് ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപികരിച്ചു. പ്രസിഡന്റുമായും വൈറ്റ് ഹവുസുമായും നേരിട്ട് ബന്ധപ്പെടാന്‍ തുടങ്ങി. ഇനിയിങ്ങനെയൊന്നാവര്‍ത്തിക്കാത്ത വിധം ഗണ്‍ നിയമ മാറ്റങ്ങള്‍ അവര്‍ ആവശ്യപ്പെട്ടു. ചാനലുകളില്‍ ടൌണ്‍ ഹാള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഒടുവില്‍ പ്രസിഡന്റ് ട്രംപിന് 'I hear you' എന്ന് പറയേണ്ടി വന്നു.

അത്രയും ഒരു പ്രസിഡന്റ് കുട്ടികളോടും മാതാപിതാക്കളോടും പറയുമ്പോള്‍
അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആശാവഹമായ പ്രവര്‍ത്തനം ഉണ്ടായേ മതിയാവൂ..
അഭിപ്രായ സ്ഥിരതയില്ലാത്ത പ്രസിഡന്റ്, എന്തെങ്കിലും ചെയ്യും എന്ന കാര്യത്തില്‍ സംശയമായിരുന്നു. എന്നാല്‍ വൈറ്റ് ഹവ്സ് നേരിടുന്ന ദൈനംദിന പ്രതിസന്ധികള്‍ക്കിടയിലും NRA (നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍) യുടെ നിരന്തരമായ എതിര്‍പ്പിനിടയിലും ചില നിയമ മാറ്റങ്ങളുമായി പ്രസിഡന്റ് മുന്നോട്ടു പോകുന്നുവെന്നത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്.

നിയമങ്ങളെ സാമാന്യ ബുദ്ധിയോടെ നോക്കി കാണണം എന്ന് ആദ്യം പറഞ്ഞത് OHIO സ്റ്റേറ്റ് ഗവര്‍ണര്‍ ജോണ്‍ കൈസിക് ആണ്. ഈ സ്‌കൂള്‍ ഷൂട്ടിംഗിനെ സാമാന്യ ബുദ്ധിയോടെ നോക്കിക്കാണാം. അവിടെ തന്നെ സാമാന്യ ബുദ്ധിയില്‍ തോന്നുന്ന പരിഹാരങ്ങളും കണ്ടേക്കാം. ഒപ്പം എന്തുകൊണ്ടാണ് ഈ പരിഹാരങ്ങള്‍ നടപ്പാക്കാന്‍ ഇത്ര വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത് എന്നും നോക്കാം.

വെറും പത്തൊന്‍പതുകാരനായ ഒരാളുടെ കൈയ്യില്‍ AR -15 എന്ന 'അസാള്‍ട്ട് വെപ്പണ്‍' എത്തപ്പെട്ടതെങ്ങിനെ? മാത്രമല്ല, AAHD പോലുള്ള സങ്കീര്‍ണമായ മാനസിക രോഗമുള്ള ഒരാളുടെ കൈയ്യില്‍.

ഒരു വര്ഷം മുന്‍പ് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട അയാള്‍ക്ക് സ്‌കൂളില്‍ ഇത്ര വേഗം പ്രവേശിക്കാനും വേണ്ടുന്നത്ര സമയം അവിടെ ആരുമറിയാതെ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യാനും ട്രൈ ഔട്ട് ചെയ്യാനും സൗകര്യമുണ്ടായതെങ്ങിനെ?

ഇത്രയും മാനസിക പ്രശ്‌നമുള്ളയാളെ തിരിച്ചറിഞ്ഞു വേണ്ടുന്നത്ര പരിചരണത്തിനായി മുഖ്യധാരയില്‍ നിന്നും മാറ്റി നിറുത്തേണ്ടതായിരുന്നില്ലേ? മാനസിക പ്രശ്‌ന പരിഹാരത്തിനായുള്ള സൗകര്യങ്ങള്‍ അമേരിക്കയില്‍ ഉള്ളപോലുള്ള രാജ്യങ്ങള്‍ തന്നെ വിരളമാണ്.

നിക്കോളാസിനെക്കുറിച്ചു താക്കീതു നല്‍കുന്ന ഫോണ്‍ കാളുകള്‍ക്ക്  ലോ എന്‍ഫോഴ്സ്മെന്റ്, പ്രാഥമിക അന്വേഷണങ്ങള്‍ നടത്തിയെങ്കിലും
വേണ്ടത്ര പരിഗണന നല്കാത്തതെന്ത്?

ക്വിന്നിപ്പിയാക് യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകലാശാലകള്‍ നടത്തിയ സര്‍വേകളില്‍ 99 % ഡെമോക്രാറ്റുകളും 97 % റിപ്പബ്ലിക്കരും
അതുപോലെതന്നെ എല്ലാ പ്രായത്തിലുള്ളവരും സ്ത്രീകളും കുട്ടികളും background ചെക്ക് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ തന്നെ 2012 -ലെ സാന്‍ഡി ഹൂക് എലിമെന്ററി സ്‌കൂളിലെ വെടിവെയ്പ്പിനുശേഷം സെനറ്റില്‍ വന്ന background check ബില്ല് 60 വോട്ടിന്റെ ഭൂരിപക്ഷമില്ലാതെ പാസ്സാകാതെ പോയി.

പിന്നീടു വന്ന ഉഭയകക്ഷി ബില്ലും ഒരിടത്തും എത്തിയില്ല. ഫെഡറല്‍ തലത്തില്‍ ഒരു ബില്ല് നിയമമാകണമെങ്കില്‍ ഇരു സഭകളും പാസ്സാക്കേണ്ടതുണ്ട് എന്നറിയാമല്ലോ. മറ്റൊന്ന് 2017 ലെ സതര്‍ ലാന്‍ഡ് സ്പ്രിങ്‌സ് (ടെക്‌സാസ്) വെടിവെയ്പ്പിനു ശേഷവും സമാന സ്വഭാവമുള്ള ഒരു ബില്‍ എങ്ങുമെത്താതെ പോയി. കാലാകാലം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന എല്ലാ നേതാക്കള്‍ക്കും ഇത്രയേറെ വോട്ടാക്കി മാറ്റാന്‍ പറ്റിയ മറ്റൊരു പൊതു ആവശ്യം (അതായതു കക്ഷി ഭേദമന്യേ എല്ലാപേരും ആഗ്രഹിക്കുന്ന) കണ്ടെത്തുക ദുഷ്‌കരമാണ് ഈ രാഷ്ട്രീയ കാലാവസ്ഥയില്‍.. സത്യത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയല്ലേ അതിനു വേണ്ടി പോരാടുകയല്ലേ തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെ ധര്‍മം. ഏതൊരു ഗവണ്‍മെന്റിന്റെയും ധര്‍മവും, പൗരന്റെ സുരിക്ഷിതത്വവും പുരോഗതിയും ഉറപ്പുവരുത്തുക എന്നതല്ലേ? എന്ത് കൊണ്ടാണത് സാധിക്കാത്തതു?

നാഷണല്‍ റൈഫിള്‍സ് അസോസിയേഷനെ (N R A )
പഴിചാരിയിട്ടു മാത്രം കാര്യമില്ല. അവകാശസംരക്ഷണത്തിന് എല്ലാ ജനാധിപത്യ രാഷ്രങ്ങളിലും സംഘടനകള്‍ ഉണ്ടായിട്ടുണ്ട്; ഉണ്ടാവുകയും ചെയ്യും..തത്വത്തില്‍ N R A അതില്‍ പെടുന്ന ഒന്നാണ് - ബില്ല് ഓഫ് റൈട്‌സില്‍ ഉള്‍പ്പെടുന്ന രണ്ടാം ഭേദഗതി (2nd amendment) അമേരിക്കന്‍ പൗരന് ഉറപ്പു നല്‍കിയ അവകാശം സംരക്ഷിക്കാന്‍ ഉണ്ടായതാണ് N R A. പ്രവര്‍ത്തിക തലത്തില്‍ വേണ്ടുന്ന നിയമ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍
ഇത്രയേറെ തടസ്സം എന്തെന്നറിയണമെങ്കില്‍ കുറച്ചു രാഷ്ത്രീയ സാമൂഹ്യ ചരിത്രം അറിയേണ്ടതുണ്ട്.

വളരെ ചുരുക്കി പറയാം.

ആദ്യ കാല അമേരിക്കന്‍ സെറ്റല്‍മെന്റ് തുടങ്ങിയ കാലം മുതല്‍ ആയുധങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു - അതിജീവനത്തില്‍ തുടങ്ങി
ആക്രമണങ്ങള്‍ക്കു വരെ.. ഇതോടൊപ്പം സമാന്തരമായി വികസിച്ചു വന്നതാണു അടിമത്തം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങിയ അടിമത്ത വ്യവസ്ഥ നിയമപരമായി ഇല്ലാതാവുന്നത് 1863 -ല്‍ റിപ്ലബ്ലിക്കന്‍ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കണ്‍ കൊണ്ടുവന്ന Emancipation Declaration മൂലമാണ്. അതിനു ശേഷം 1868 -ല്‍ നിലവില്‍ വന്ന പതിനാലാം ഭരണ ഘടനാ ഭേദഗതിയാണ് (14 th amendment ) ആണ് കറുത്ത വര്‍ഗക്കാരന് പൗരത്വം ഉറപ്പാക്കുന്നത്..അത് വരെ അവര്‍ക്കു (സ്വതന്ത്രനായ അടിമയാണെങ്കില്‍ പോലും)യാതൊരു തരത്തിലുള്ള ആയുധങ്ങളും, ആത്മരക്ഷക്കാണെങ്കില്‍ പോലും പാടില്ലായിരുന്നു. ( ഈ വര്ഷം തന്നെയാണ് KKK (ക്ലൂ ക്ലക്‌സ് ക്ലാന്‍ ) ഒരു ഭീകര സംഘടനയായി വളര്‍ച്ച തുടങ്ങിയതും)

1789 -ല്‍ ഫെഡറല്‍ സ്വഭാവമുള്ള ആദ്യ ഗവണ്മെന്റ് രൂപം കൊള്ളുമ്പോള്‍ രാഷ്ട നിര്‍മാണ ശില്പികള്‍ക്കു ഒരു മുഴുവന്‍ സമയ മിലിറ്ററി ആവശ്യമായി തോന്നിയിരുന്നില്ല.
അതിനു പിന്നില്‍ അതുവരെ യുദ്ധ ചരിത്രം രചിച്ചുപോന്ന ബ്രിട്ടീഷുകാര്‍ അവലംബിച്ച നയം തന്നെ അമേരിക്കയും പിന്തുടരാന്‍ തീരുമാനിച്ചു എന്നതാണ്.
'സിവിലിയന്‍ മിലിഷ്യ' എന്ന ആശയമായിരുന്നു ത്തിനു പിന്നില്‍. മിലിറ്ററി ആവശ്യമായിമായി വരുന്നത് വൈദേശിക ആക്രമണങ്ങള്‍ക്കു മാത്രമാണെന്നും, മറ്റുള്ള ആന്തരിക പ്രശ്‌നങ്ങള്‍ (അതില്‍ അന്നത്തെ അടിമകളായിരുന്ന കറുത്തവരുടെ ചില ഉയര്‍ത്തെഴുന്നേല്‍പ്പുകളും പെടും) ക്ക് ആയുധം സ്വന്തമായുള്ളവരായ സാധാരണ പൗരന്മാരെ ഉപയോഗിക്കാമെന്നും
( 'സിവില്‍ മിലിഷ്യ' ) ആവശ്യമെങ്കില്‍ അവരെത്തന്നെ കൂടുതല്‍ പരിശീലനം നല്‍കി മിലിറ്ററി ആയി ഉപയോഗിക്കാം എന്നുമായിരുന്നു കണക്കുകൂട്ടല്‍ .

എന്നാല്‍ കാലക്രമേണ യുദ്ധങ്ങളുടെ സ്വഭാവം മാറിയപ്പോഴും ഫെഡറല്‍ -സ്റ്റേറ്റ് അധികാര വികേന്ത്രീകരണം ആവശ്യമായി വന്നപ്പോഴും ഇത്തരം ഒരു ആര്‍മി പ്രായോഗികമല്ല എന്നും ഒരു ഫുള്‍ ടൈം ആര്‍മി തന്നെ ഫെഡറല്‍ ഗവണ്മെന്റ് നിലവില്‍ കൊണ്ടുവരുവാനും തീരുമാനിച്ചു..അപ്പോള്‍ ഫെഡറല്‍ വിരുദ്ധ നിലപാടുള്ളവരതിനെ അധികാരവും മിലിറ്ററിയും ഉപയോഗപ്പെടുത്തി, കേന്ദ്ര ഗവണ്‍മെന്റ് ജനങ്ങളെ അമര്‍ച്ചചെയ്‌തേക്കുമെന്നു ഭയപ്പെട്ടു. എന്നാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് നിലപാട് അമേരിക്കന്‍ പൗരന്മാര്‍ ആയുധങ്ങള്‍ ഉള്ളവരും ഉപയോഗിക്കാന്‍ കഴിവുള്ളവരും ആയതിനാല്‍ ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലും ഭയക്കേണ്ടതില്ല എന്നായിരുന്നു.
ഈ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥയിലാണ് 2-nd amendment പ്രാവര്‍ത്തികമാവുന്നത്.
'A well regulated Militia, being necessary to the security of a free State,
the right of the people to keep and bear Arms, shall not be infringed.'

പൗരന്മാര്‍ക്ക് ആത്മ രക്ഷക്കും നായാട്ടിനും മറ്റു വിനോദങ്ങള്‍ക്കും ഗണ്‍ ഉപയോഗിക്കാമെന്നും ഫെഡറല്‍ ഗവണ്മെന്റ് ആ അവകാശങ്ങളില്‍ കൈകടത്തില്ല എന്ന് ഉറപ്പു നല്കുന്നതമായിരുന്നു 2nd Amendment . ഒപ്പം പൗരന്മാര്‍ക്കിടയിലെ ആയുധനിയന്ത്രം സ്റ്റേറ്റ് അധികാര പരിധിയിലാക്കുകയും ചെയ്തു. അതുമൂലമുണ്ടായ അരക്ഷിതാബോധം 14th Amendment (1868)-ലെ ഒരു clause പരിഹരിക്കുകയും ചെയ്തു. 1871 -ല്‍ തന്നെ അവകാശ സംരക്ഷണത്തിനായി NRA രൂപം കൊണ്ടു. ( NRA രൂപം കൊള്ളുന്നതും ബ്രിട്ടീഷ് മാതൃക അനുകരിച്ചാണ് - ബ്രിട്ടീഷ് റൈഫിള്‍സ് അസോസിയേഷന്‍ ഇതിനകം വന്‍ വിജയം നേടിയിരുന്നു.)

20 -ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്‌കൂളുകളില്‍ 'ഷൂട്ടിംഗ് ക്ലബ്ബ്കളുണ്ടായിരുന്നു.
ഗണ്‍ വാങ്ങുക വളരെ എളുപ്പമുള്ള കാര്യമായി മാറി..കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ജന്മദിന സമ്മാനമായി റൈഫിളോ ഹാന്‍ഡ് ഗണ്ണോ നല്‍കിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹിക അവസ്ഥ മാറിപ്പോയിരിക്കുന്നു... അന്നൊന്നും ജീവിതം ഇത്രമേല്‍ സങ്കീര്‍ണ്ണമായിരുന്നില്ല, ജീര്‍ണ്ണമായിരുന്നില്ല.. സമൂഹത്തിന്റെ മുഖ്യധാരയില്‍ പെടാത്തവരുടെ കൈകളില്‍ നിയമവിരുദ്ധമായി ആയുധങ്ങള്‍ എത്തുക അത്ര എളുപ്പമല്ലായിരുന്നു. ഇന്ന് കാണുന്ന തരത്തിലുള്ള കൂട്ടകൊലകളും വിരളമായിരുന്നു

കാലം മാറിപ്പോയിരിക്കുന്നു.. ജീവിതം ഇന്ന് സങ്കീര്‍ണമാണ്.. അതുകൊണ്ടു തന്നെ മാനസിക ആരോഗ്യം എന്നത് ഒരു വെല്ലുവിളിയാ ണ്; വ്യക്തിക്കും സമൂഹത്തിനും .മാറുന്ന സാഹചര്യത്തില്‍ സമൂഹത്തിനു ദോഷകരമാവുന്ന ദുരുപയോഗപ്പെടുന്ന നിയമങ്ങളെ വീണ്ടും
നോക്കിക്കണ്ടു അവകാശങ്ങള്‍ ലംഘിക്കപ്പെടാതെ തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.
ഭരണഘടനാ ശില്‍പ്പികള്‍ പൊതുവെ ഗൈഡ് ലൈന്‍സ് മാത്രമേ രേഖപ്പെടുത്താറുള്ളു-കാരണം ഭാവിതലമുറയുടെ സുരക്ഷിതത്വത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ചു അടിസ്ഥാന തത്വങ്ങളില്‍നിന്നും മാറാതെ തന്നെ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണത്.

ഇന്ന് NRA രാജ്യത്തെ ഏറ്റവും വലിയ ലോബിയും ശക്തിയുമാണ്. NRA യും ഗണ്‍ കോര്‍പ്പറേഷനുകളും ചേര്‍ന്നുള്ള കൂട്ടുകെട്ടും ധാരണയും നിലവിലുള്ള
ഗണ്‍ നിയമങ്ങളില്‍ ഏതു മാറ്റവും ചെറുക്കന്‍ പോന്ന ശക്തിയാക്കി  അവരെ വളര്‍ത്തിയിട്ടുണ്ട്. കക്ഷിഭേദമന്യേ ഏതു നേതാവിനെയും വിലക്ക്
വാങ്ങാന്‍ പോന്നവര്‍..പ്രസിഡന്റ് ട്രംപിന് പോലും 30 മില്യണ്‍ തെരഞ്ഞെടുപ്പിനായി നല്‍കിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ട് കണ്ടിട്ടുണ്ട് അപ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഒരിക്കലും ജനത്തിന് ഒരു രാഷ്ട്രീയക്കാരനെയും ആശ്രയിക്കാനാവില്ല..അവര്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്.അതുകൊണ്ടു തന്നെയാണ് ഫ്‌ലോറിഡ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം കുട്ടികളും രക്ഷകര്‍ത്താക്കളും കമ്മ്യൂണിറ്റി ആക്ഷന്‍ കൗണ്‌സിലുകളും  രാഷ്ട്രീയക്കാരെ മാറ്റിനിറുത്തി നേരിട്ട് പ്രസിഡന്റിനോട് സംവദിക്കാന്‍ ആരംഭിച്ചത്.

അത് ഒരു മാറ്റത്തിന്റെ തുടക്കം തന്നെയെന്നുവേണം വിലയിരുത്താന്‍ ..കേന്ദ്ര, സ്റ്റേറ്റ് തലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതും ആവശ്യമെങ്കില്‍ വേണ്ടുന്ന നിയമ മാറ്റങ്ങള്‍ വേണ്ടുന്നതുമായ പ്രധാന കാര്യങ്ങള്‍ ഒന്നുകൂടി - ഗണ്‍ സ്വന്തമാക്കാനുള്ള പ്രായപരിധി മാറിയ സാഹചര്യത്തില്‍ വിലയിരുത്തുക.

AR -15 പോലുള്ള എല്ലാത്തരം 'Assault Weapons' ഉം തെരുവുകളില്‍ നിന്നും പൗരന്മാരില്‍ നിന്നും നിരോധിക്കുക (ആത്മ രക്ഷക്ക് ഇത്തരം ആയുധങ്ങള്‍ ആവശ്യമില്ല - കൂടുതല്‍ സുരക്ഷക്ക് കൂടുതല്‍ ശക്തമായ ഗണ്‍ ആവശ്യമെങ്കില്‍ AR-15 നേക്കാള്‍ വളരെ ശക്തങ്ങളായ ആയുധങ്ങള്‍ ഉണ്ട് എന്നറിയുക, സാമൂഹിക ക്രമം നിലനിറുത്താന്‍ ഇത്തരം ആയുധങ്ങള്‍ ജനങ്ങളുടെ കൈകളില്‍ എത്താതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്

ശക്തമായ Backgorund Checking ഉറപ്പുവരുത്തുക - ഇതില്‍ ക്രിമിനല്‍ പശ്ചാത്തലം മാത്രമല്ല മാനസിക വൈകല്യങ്ങളും തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാവണം.
Background Checks, Systems Integration, Better data management - ദേശീയതലത്തില്‍ ഇന്‍ഫര്‍മേഷന്‍ ഷെയറിങ് തുടങ്ങിയവ ഉറപ്പുവരുത്തുക.

ലോ എന്‍ഫോഴ്സ്മെന്റ് അധികാരികളില്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധം ഉണ്ടാക്കുക

ബംപ് സ്റ്റോക്ക് വില്‍പ്പന തടയുക

ഏതു നിയമവും മനുഷ്യനുണ്ടാക്കുന്നതാണ്.
അത് അവനുവേണ്ടിയാണ്, സമൂഹികമായ അച്ചടക്കത്തിന് വേണ്ടിയാണ്, സുരക്ഷക്ക് വേണ്ടിയാണ്.
നിയമങ്ങള്‍ മേല്പറഞ്ഞതിനു വെല്ലുവിളിയാകുമ്പോള്‍ അവ പുനഃ പരിശോധിക്കപ്പെടണം.

Join WhatsApp News
Dan Rather-FB 2018-03-11 21:27:25

The Trump gun "control" proposals are unveiled, and they're about as weak as a twice-used teabag. President Backtrack has done his usual dance. Promise big. Talk tough. And then do the bidding of those who have underwritten and normalized his path to power.

Shame. Shame on the President who refuses once again to lead. Shame on all those who act like this is acceptable. Shame on the elected officials who will not listen to the vast majority of the American people who believe that we can have a Second Amendment and not have weapons of war sold with less oversight than cold medicine.

There are no easy answers to mass shootings or gun violence. But there are no easy answers to terrorism either. Do we throw up our hands and say we can't do anything? Is that the American way?

This is cynicism being stoked for partisan political gain. But I think those who are following the playbook from the past are in for a surprise. Our children are watching. And so are many of their parents and grandparents. They don't buy the peddling of false equivalence.

At some point, rationality must break through. And it will be heard... in the streets and at the ballot box.

Opera 2018-03-12 06:51:44
 Winfrey did offer some advice for whoever does run:  >“I will say to whoever is going to run for office, do not give your energy to the other side. Do not spend all your time talking about your opponents. Do not give your energy to that which you really don’t believe in. Do not spend an ounce of your time on that.”

  • This article originally appeared on HuffPost.
Perumathura ourangaseeb 2018-03-12 08:04:47
Well said..
Our role model Trump 2018-03-12 13:58:53

rump is going to spend this entire YEAR going to rallies, stirring up violence and division, spewing bile & telling lies. If you cover ALL of his rallies

Members of the Ku Klux Klan participate in cross burnings after a "white pride" rally near Cedar Town, Ga., on April 23, 2016.

60 percent of the State Department’s’ top-ranking career diplomats have left since Trump took office

Pence claim his religion comes first and he stays away from women. But he is with a man who is a woman chaser. Time for him to quit.

Democrat 2018-03-12 18:09:52
NRA became the chief Lawmaker when trump got inside the White House.
He asked the elected Lawmakers ' why are you afraid of NRA?
now he is afraid, backed out of what he said. Gun control became an old story. But he is happy, Mexico paid for the wall, Porn star is going to give back 130000.
He will sell America if it benefits him.
Anthappan 2018-03-12 18:26:02
Two innocent people got killed in Austin Texas and one got seriously injured. All three were colored people.  This violence is stirred up by the rhetoric of Trump and his stooges. Everybody knows who he is in his core.  The Malayalees who support and oppose this jerk be alert about this new trend against the immigrants. They are delivering packages to the door and people pick it up thinking that it is shipped to them by someone. Ask yourself whether you or family members ordered anything before you pick up the neatly packed package. If you suspect anything, call police. If you see something say something
truth and justice 2018-03-13 05:43:53
Under the pretext of mentally unstabile persons can get away with murder in this country.You commit any crime and then state to the lawyer that he is mental he can get away with murder. You know these are all business for NRA and nothing else and they have to make business and make money
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക