Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-3: ഏബ്രഹാം തെക്കേമുറി)

Published on 18 March, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-3: ഏബ്രഹാം തെക്കേമുറി)
“സര്‍, സഭാ ഓഫീസിലെ ടെലിഫോണ്‍ സഭാകാര്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്'.
സഭാസെക്രട്ടറിയുടെ അസി.:സെക്രട്ടറി ഇതു പറഞ്ഞതു് വളരെ ഭവ്യതയോടെയാ യിരുന്നു.

ഭഎന്താ താന്‍ പറഞ്ഞതു്?’ പുനലൂരാന്റെ മുഖം വികൃതമായി. . ഭമത്തായി പുനലൂരാന്‍ ഇന്നൊന്നുമല്ല ഈ സഭാആഫീസു് കാണുന്നതു്. എനിക്കെന്താടോ ഈ ഫോണില്‍ കൂടി എന്റെ മകളെ ഒന്നു വിളിച്ചുകൂടെ? തനിക്കു പരാതിയുണ്ടെങ്കില്‍ അങ്ങു് മെത്രാന്റെ അടുത്തു ചെന്നു പറഞ്ഞാട്ടെ.’ ചുരുട്ടിക്കെട്ടിയ ഫോറിന്‍ കുട എടുത്തു് വടിവാളുപോലെ കക്ഷത്തിലാക്കി പുനലൂരാന്‍ എഴുന്നേറ്റു.
ഭപിന്നെയൊരു കാര്യം ഒരു സഭാകൗണ്‍സില്‍ മെംമ്പറോടാണു് താന്‍ സംസാരിക്കുന്ന തെന്ന കാര്യം മറക്കെണ്ടാ!.’ സില്‍ക്ക് ജൂബായുടെ കൈയ്യും തെറുത്തുകയറ്റി മത്തായി പുനലൂരാന്‍ അവിടെനിന്നുമിറങ്ങി.
ഭവിടെടാ വണ്ടി നേരെ അരമനയിലേക്കു്’ മത്തായിച്ചന്‍ ആക്രോശിച്ചു. ഡ്രൈവര്‍ തങ്കപ്പന്‍ അതന്സരിച്ചു. അരമനയുടെ പടിവാതിലില്‍ ഒരു സീല്‍ക്കാരശബ്ദത്തോടെ വണ്ടി നിന്നു. മത്തായി പുനലൂരാന്‍ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു് തിരുമനസ്സു് വെളിയിലേയ്ക്ക് നോക്കി. ജനലക്ഷങ്ങളുടെ സ്‌നേഹാദരവുകള്‍ കൈപ്പ റ്റുന്ന ആ മുഖത്തു് പുനലൂരാന്റെ ആഗമനത്തില്‍ അല്പം പന്തികേടു് തോന്നി. എന്നിരിക്കിലും
“ എന്താണു് വന്നതു്?” പതിവുചോദ്യം.
ഭ അതു് എന്‍െറ മകന്‍ അമേരിക്കയിലുള്ള ഡോ.ടൈറ്റസു് പീറ്റര്‍ മാത്യൂസു്. അവന്റെ ഇഷ്ടപ്രകാരം ഞാനൊരു വീടു് പണിതു. അതിന്റെ കൂദാശ. അതിന് അവയ്‌ലെബിളാ യിട്ടുള്ള ബിഷപ്പുമാരുടെ ലിസ്റ്റു് വേണം. കൂടാതെ തിരുമേനി അതു നിര്‍വഹിക്കയും
വേണം. അത്ര മാത്രം.’
ഭഎന്തിനാ, പുനലൂരെ ഈ ആര്‍ഭാടങ്ങളൊക്കെ? ആരെങ്കിലും ഒരാള്‍ പോരെ? ഡയോസിഷന്‍ ബിഷപ്പിനെ തന്നെ വിളിച്ചോളൂ, അതു മതിയല്ലോ!’ മെത്രാന്റെ കൈവിരലുകള്‍ അരക്കെട്ടിലെ ഇടക്കെട്ടിനെ ഒന്നുകൂടി മുറുക്കി.
“പോരാ, എല്ലാവരും വേണം. സഭാജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കാനാണല്ലോ അദ്ധ്യക്ഷസ്ഥാനങ്ങള്‍ ഈ ഫീസുകള്‍ വച്ചിരിക്കുന്നതു്. ആ ഫീസുകള്‍ തരാന്‍ ഞാന്‍ തയ്യാറാണല്ലോ.അപ്പോള്‍പിന്നെ എന്തു ക്ലേശം സഹിച്ചാ യാലും അവിടുന്നു് അവിടെ ഉണ്ടാകണം.. അടുത്തമാസം മുപ്പത്തിയൊന്നാംതീയ്യതി തിങ്കളാഴ്ച.”
“ഞാന്‍ നോക്കട്ടെ. വിവരം പുറകാലെ പറയാം.” തിരുമനസ്സു് ഇടതുകരം കൊണ്ടു് താടിമീശ തടവി.
“വേണ്ട, ഒന്നും ആലോചിക്കണ്ടാ. ഞാന്‍ ഒരു കൗണ്‍സില്‍ മെംമ്പറാ.പിന്നെയൊരു കാര്യം , ഈ സഭാഓഫീസിലെ ടെലിഫോണ്‍ സ്വര്‍ക്ഷത്തേക്കു മാത്രം വിളിക്കാന്ള്ളതാണോ? ആ ചിന്നപ്പയ്യനോടു് കുറച്ചു മര്യാദയായി പെരുമാറാന്‍ അവിടുന്നു് പറയിക്കണം.” മത്തായി പുനലൂരാന്‍ ഫോറിന്‍കുടയെന്ന വടിവാളു് കക്ഷത്തിലാക്കി പടിയിറങ്ങി.
ഭവിടെടാ നേരെ വീട്ടിലേക്കു്.’ തങ്കപ്പന്‍ അന്സരിച്ചു.
വീട്ടിലെത്തിയ മത്തായിച്ചനെ സ്വീകരിക്കാന്‍ ചിറ്റാറിലെ പ്രൈമറിസ്കൂളിലേക്കൊരു സ്ഥലംമാറ്റം, കോളജ് അഡ്മിഷന്‍, എന്നുവേണ്ട ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സ്കൂളിലേക്കുള്ള പ്രവേശനം വരെ വരിവരിയായി നില്ക്കുകയായിരുന്നു.
എല്ലാപൊല്ലാപ്പിന്ം തുല്യാവകാശികളായ രാഷ്ട്രീയക്കാരേക്കാള്‍ ഗൗരവമാര്‍ന്ന മുഖമായിരുന്നു പുനലൂരാന്റേതു്. ഭതാനലങ്കരിക്കുന്ന പദവി, സനാതനത്വത്തിന്റെ ഉന്നതസ്ഥാനമാണ്. ശപിക്കപ്പെട്ടവരെ എന്നെ വിട്ടുപോകുവിന്‍.അനന്തവിഹായസിന പ്പുറമുള്ള സ്വര്‍ലോകത്തിന്റെ ഉടമകളായ വിശ്വാസികള്‍ക്കായി ജഡത്തില്‍ വസിക്കു മ്പോള്‍ സേവനം നടത്താന്‍ വിളിക്കപ്പെട്ടതും തിരഞ്ഞെടുക്കപ്പെട്ടതുമായ മഹത്പദവി യെ കളങ്കപ്പെടുത്തരുതു്.’
“ആരും ഓടിക്കാതെ ദുഷ്ടന്മാര്‍ ഓടിപ്പോകട്ടെ.” പുനലൂരാന്‍ സങ്കീര്‍ത്തനവാക്യം ഉരുവിട്ടു.
ആരും ഓടിയില്ല. ദുഷ്ടന്മാരായ പൊതുജനം കൈകൂപ്പി നിന്നു.
മുറിക്കുള്ളിലെ ആര്‍ട്ടിഫിഷല്‍ പൈന്‍മരത്തിന്റെ ചുവട്ടിലെ സോഫായില്‍ എയര്‍കണ്ടീ ഷന്റെ ശീതളതയില്‍ പുനലൂരാന്‍ ഇരുന്നു.
“സരോജിനീ”
പതിവു ശബ്ദം കേട്ട വേലക്കാരി സരോജിനി കതകിനു മറഞ്ഞുനിന്നു് മുഖം കാട്ടി.
“എവിടെ നിന്റെ കൊച്ചമ്മ?”
“കൊച്ചമ്മ വനിതാസഖ്യത്തിന്റെ സെന്റര്‍ മീറ്റിംഗിന് പോയി.”
“മോളിങ്ങു വന്നേ!” കമ്പത്തുനിന്നടിക്കുന്ന പാണ്ടിമാടിന് പാടുവീഴാതിരിക്കാന്‍ വേണ്ടി
വടിയുടെ തുമ്പത്തുള്ള സൂചികൊണ്ടു് കുത്തിക്കൊടുക്കുന്ന മസൃണതയോടെ പുനലൂരാന്‍ വിളിച്ചു.
നെയ്യാറ്റിന്‍കരക്കാരി സരോജിനി പാണ്ടിമാടിനേക്കാള്‍ അന്സരണയോടെ നിന്നു. സന്ധിക്കുന്നവന്‍ ദൈവമെന്നു കരുതാനല്ലേ പാവം വേലക്കാരികള്‍ക്കു വിധിയുള്ളു.
“ആ ഫ്രിഡ്ജില്‍ നിന്നും ഒരു കിംഗ്ഫിഷര്‍ ഇങ്ങെടുത്തേ.”
കിംഗ്ഫിഷര്‍ ഗ്ലാസില്‍ പതഞ്ഞുപൊങ്ങി. ഭവീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു്. ഒടുക്കം സര്‍പ്പംപോലെ അതു കടിക്കും.’ (സദൃ.2331) മനസാക്ഷി മന്ത്രിച്ചു.
ഇക്കാലത്തെ വെയിലിന്റെ ചൃടു് ശലമോന്‍ എന്തേ വിസ്മരിച്ചു? മനസ്സു് ഓര്‍മ്മിപ്പിച്ചു.
കിംഗ്ഫിഷര്‍ കഴിച്ചുതീര്‍ന്നതോടെ പുനലൂരാന്റെ ഭപൊതുജനസേവനം’ തലപൊക്കി. എത്രയും നേരത്തെ എല്ലാവരെയും പറഞ്ഞുവിടുന്നതു് അത്രയും നല്ലതു്.

“സരോജിനി ഓരോരുത്തരായി അകത്തുവരാന്‍ പറയൂ.” പുനലൂരാന്‍ സോഫായിലേക്കു് മലര്‍ന്നു.
ആദ്യം വന്നതു് ഭചിറ്റാറിലെ പ്രൈമറി സ്കൂളിലേക്കുള്ള സ്ഥലമാറ്റ’മായിരുന്നു.
“എന്തു വേണം?”

“സാറേ! ഞാന്‍ വല്ലാത്ത ഗതികേടിലാ. എന്റെ ഭാര്യ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കടയനിക്കാടു്, കാലടി, കടമ്മനിട്ട എന്നിങ്ങനെ ഉദ്യോഗത്തിന്റെ പേരില്‍ ദേശാടനം നടത്തുകയാണു്. ഞാന്ം ഒരു പാവം സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ കന്യാകുമാരി, കാസര്‍കോടു്, കാഞ്ഞീറ്റുകര എന്നിങ്ങനെ ഉഴലുകയാണു്. ഞങ്ങള്‍ വിവാഹിതരായി എന്നതൊഴികെ ഒരു തെറ്റും ചെയ്തിട്ടില്ല. എങ്കിലും അതിന്റെ പ്രായശ്ചിത്തമായി രണ്ടു് പിള്ളേരുണ്ടാകയും ചെയ്തു. ഇപ്പോള്‍ നമ്മുടെ ചിറ്റാര്‍ സ്കൂളിലേയ്ക്കു് ഒരു ഒഴിവു വന്നിട്ടുള്ളതായി അറിഞ്ഞു. അതുകൊണ്ടു് എന്റെ പിള്ളാരുടെ ഭാവിയെ കണക്കിലെടുത്തു് ആസ്ഥാനത്തേക്കു് എന്റെ ഭാര്യയെ നിയോഗിക്കണമെന്ന അപേക്ഷയാണെനിക്കുള്ളതു്.” സ്ഥലംമാറ്റം കൈ കൂപ്പിനിന്നു.

“ശ്ശേ, എന്തു കഷ്ടം?. ഏതായാലും നിങ്ങളീ കേരളത്തില്‍ കിടന്നു് ഭഇട്ടാ’വട്ടത്തില്‍ കറങ്ങുന്നതല്ലേയുള്ളൂ. എടാ, ഗള്‍ഫ്‌നാടുകളില്‍ ഭര്‍ത്താവും, ഊട്ടിസ്കൂളില്‍ മക്കളുമായി എത്രയോ യൗവനയുക്തകള്‍ ഇവിടെ കഴിയുന്നു.? അവര്‍ പരാതിയുമായി വന്നാല്‍ ഗള്‍ഫ്‌രാജ്യം കേരളത്തിന്ള്ളിലാക്കാന്‍ എന്നെക്കൊണ്ടു പറ്റുമോ?.” പുനലൂരാന്റെ മുഖം ഉണങ്ങിയ തോട്ടുപുളി പോലെ ചുരുണ്ടു.

“എങ്കിലും സാറു് നിരൂപിച്ചാല്‍ “സ്ഥലംമാറ്റം പോക്കറ്റില്‍ നിന്നും അയ്യായിരം രൂപ നിറച്ച കവര്‍ മേശപ്പുറത്തു വച്ചു.
“എന്താ ഇതു്? കൈക്കൂലിയോ?”
“അല്ല. സാര്‍”
“പിന്നെ? ഓ. . .സംഭാവന. നല്ലകാര്യങ്ങള്‍ക്കായി, മന്ഷ്യോദ്ധാരണ പ്രവര്‍ത്തികള്‍ക്കായി മന്ഷ്യസ്‌നേഹികള്‍ നല്‍കുന്ന സംഭാവനകള്‍. ഇതു നല്ല കാര്യം.”പണപ്പൊതി മേശയുടെ ഡ്രോയിക്കുള്ളില്‍ സ്ഥാനം പിടിച്ചു.
“പിന്നെ എനിക്കു നല്ലതെന്നു തോന്നുന്ന ഏതു കാര്യത്തിന്ം ഈ പണം ഞാന്‍ വിനിയോഗിക്കും. എന്നാല്‍ പണം കൈപ്പറ്റിയെന്ന കാരണത്താല്‍ സ്ഥലമാറ്റം കിട്ടിയെന്നു പ്രതീക്ഷിക്കണ്ടാ. ഇപ്പോഴൊത്തില്ലെങ്കില്‍ എപ്പോഴെങ്കിലും ഞാന്‍ തരപ്പെടുത്താം. എന്താ പോരെ?”
“അങ്ങനെയല്ല സാര്‍. ചിറ്റാറില്‍ തന്നെ കിട്ടിയെങ്കിലേ പ്രയോജനമുള്ളു സാര്‍.”
“നോക്കട്ടെ. . . .എന്നാപ്പിന്നെ ശരി പോയാട്ടു്.” സ്ഥലമാറ്റത്തിനെ ഇറക്കിവിട്ടു.
പിന്നാലെ വന്നതു് ഭഅഡ്മിഷന്‍’.

മാര്‍ക്കുണ്ടോ? ഡൊണേഷന്‍ ഉണ്ടോ? ചോദ്യങ്ങള്‍ക്കെല്ലാം ഭയേസു്’ എന്ന ഉത്തരം അഡ്മിഷന്‍ നല്‍കി.
ഉത്തരം കേട്ട പുനലൂരാന്‍ തെല്ലു് പരുങ്ങി. തന്റെ കഴിവുകേടു് വെളിപ്പെടുത്തുന്നതു് നിലനില്‍പ്പിനെ ബാധിക്കും. ഭസാദ്ധ്യമല്ല’യെന്നുപറഞ്ഞു് വന്‍തുക തട്ടിത്തെറിപ്പിക്കുന്നതും വലിയ നഷ്ടം.
“പിന്നെയൊരു കാര്യം. 10’000 രൂപാ ഇപ്പോള്‍ ഏല്‍പ്പിക്കുക. ഞാന്‍ പരിശ്രമിക്കാം. ഏതെങ്കിലും കാരണവശാല്‍ സാധിക്കാതെ വന്നാല്‍ എന്നെ കുറ്റം പറയരുതു്. അടുത്ത വര്‍ഷവും ഉണ്ടല്ലോ ഈ അഡ്മിഷന്‍”.

“അല്ല സാര്‍, ചെറുക്കന്റെ ഒരു വയസു് നഷ്ടപ്പെടുമല്ലോ!”
“ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും? ഞാന്‍ മാത്രമാണോ ഈ ബോര്‍ഡില്‍? ബോര്‍ഡുമെംമ്പറും അവരെ ചുറ്റുന്ന സാമൂഹ്യസ്‌നേഹികളും , അവരെ ചുറ്റുന്ന ഇടനിലക്കാരും അവരെ ചുറ്റുന്ന സാമാന്യജനങ്ങളും ഇങ്ങനെയുള്ള ഓരോ സൗരയൂഥങ്ങളാണു് രംഗത്തു വരുന്നതു്. ഐന്‍സ്റ്റിന്പോലും മനസ്സിലാകത്തില്ല ഇപ്പോഴത്തെ ഭആകര്‍ഷണസിദ്ധാന്തം’.” പുനലൂരാന്‍ അഡ്മിഷന്റെ മുഖത്തേക്കു് തുറിച്ചുനോക്കി.
മകനെ ഡോക്ടറാക്കണമെന്ന വ്യാമോഹം വിദേശപ്പണത്തെ പുനലൂരാന്റെ കൈകളില്‍ ഏല്‍പ്പിച്ചു. പണം കൈപറ്റുമ്പോള്‍ പുനലൂരാന്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. ഭതാന്‍ പാതി ദൈവം പാതി.’
കാര്യസാദ്ധ്യം നിശ്ചയമെന്നുറച്ചു് വന്നവര്‍ മടങ്ങി. വന്‍സൗധത്തിന്ള്ളില്‍ ഏകാന്തത നിഴലിച്ചപ്പോള്‍ പുനലൂരാന്റെ അന്കമ്പഹൃദയം സരോജനിയെ സ്‌നേഹിക്കണമെ ന്നതോര്‍മ്മിപ്പിച്ചു. ഭഒരു മണല്‍ത്തരിയേപ്പോലും ന്ള്ളിനോവിക്കരുതു്. എല്ലാ ജീവജാലങ്ങളെയും സ്‌നേഹമസൃണതയോടെ പുല്‍കണം’

“സരോജിനി നീയിങ്ങു വന്നേ.” സരോജനി വന്നു.
“നിനക്കു നെയ്യാറ്റിന്‍കരയ്ക്കു് പോകണ്ടേ മോളെ?”
“പോകണം”
“ഇന്നാ പിടിച്ചോ അഞ്ഞൂറു്.”

അഞ്ചൂറിനെ കൈപ്പറ്റാന്‍ വന്ന സരോജിനിയുടെ കൈകളെ പുനലൂരാന്‍ വെറുതെ തലോടി.. ആ തലോടലില്‍ സരോജിനി അപ്പച്ചന്റെ ഇഷ്ടഭാജനമായി പരിണമിച്ചു.
“മോളേ! രോഹിണിയും പൊന്നമ്മയും സാവിത്രിയുമൊക്കെ ഈ അപ്പച്ചന്റെ കൈകളില്‍ വളര്‍ന്നവരാണു്. എത്ര നല്ല നിലകളിലവരെ ഞാന്‍ എത്തിച്ചു. പരോപകാരമേ പുണ്യം, പാപമേ പരപീഡനം.”
വൃദ്ധന്റെ വാര്‍ദ്ധ്യക്യസഹജമായ പ്രേമരോഗത്തിന്റെ ചികിത്സാവിധിയറിയാവുന്ന സരോജിനി സ്ത്രീസഹജമായ ആദ്യവെറുപ്പോടെ അകന്നുമാറി.
“കൊച്ചമ്മ അറിഞ്ഞാല്‍ നാണക്കേടു്., മാത്രമോ, അപ്പച്ചന്റെ ഈ വലിയ പദവിക്കു് പോറലേല്ക്കുവാന്‍ ഞാന്‍ കാരണക്കാരിയാകയോ? ലിസിച്ചേച്ചി ഇതറിഞ്ഞാലോ? അവരല്ലേ എന്നെ ഇവിടെ കൊണ്ടാക്കിയതു്. “

പ്രായമായ പെണ്‍മക്കളുടെ പേരു് കേള്‍ക്കുമ്പോള്‍ അപ്പന്മാരുടെ അനാശ്യാസ ലൈംഗീകവികാരം നിര്‍ജ്ജീവമാകുമെന്ന തത്വം തന്നെ സരോജിനി പ്രയോഗിച്ചു. ഭഞാന്‍ പലവീടുകളിലും നിന്നിട്ടുണ്ടു്. പക്‌ഷേ ആരും എന്നോടു് ഇങ്ങനെ പെരുമാറിയിട്ടില്ല. ജില്ലാകളക്ടറും, സര്‍ക്കിള്‍ഇന്‍സ്‌പെക്ടറും, മെഡിക്കല്‍ ഡോക്ടറും.’

സരോജിനി ഭൂതകാലത്തിന്റെ ഡയറിയുടെ താളുകളിലേയ്ക്കു് ആന്തരിക കണ്ണുകള്‍ പായിച്ചു. എല്ലാവരും പുരുഷന്മാരായിരുന്നു. ഇവിടെ ഒരു തകരാറു്. ഈ വൃദ്ധനോടടുത്താല്‍ വെറും കളിപ്പാവ പോലെ മാത്രം.. പ്രതികരിപ്പാന്‍ പ്രതലമില്ലല്ലോ.

അല്ല, ഇവിടെ പ്രതികരണത്തിനെന്തു പ്രസക്തി?.പണം നേടാന്‍ ഇതു തന്നെ സന്ദര്‍ഭം. സരോജനിയുടെ മുഖഭാവം മാറി. സൂക്ഷ്മബുദ്ധിയോടു് ആ യൗവനക്കാരിയുടെ മാറിടം ഉയര്‍ന്നു പൊങ്ങി. ചുണ്ടുകള്‍ തുടുത്തു. കണ്ണുകള്‍ ചെറുതായി. വൃദ്ധനെ യൗവനക്കാരനാക്കുന്നതിന്റെ ബാലപാഠം അവിടെ തുടങ്ങി.

ഭവാര്‍ദ്ധ്യക്യം വന്നുദിച്ചിട്ടും ചെറുതായില്ല യൗവനം’ എന്നപോലെ അപ്‌സ്റ്റെയറിലേക്കു് പുനലൂരാന്‍ സരോജിനിയുമായി കടന്നു. അവിടം സരോജിനിക്കൊരു അത്ഭുതലോകമായിരുന്നു. എലിസബത്തു് ടെയിലറു തുടങ്ങി ലെട്ടോയ ജാക്‌സന്‍ വരെ നൂല്‍ബന്ധമില്ലാതെ ചുവരില്‍ തൂങ്ങുന്നു.
പുനലൂരാന്‍ ജോണീവാക്കറിന്റെ കുപ്പിയില്‍ നിന്നും അല്‍പ്പം പകര്‍ന്നു. അതിലൂടെ യൗവനം വീണ്ടെടുത്തപ്പോള്‍ ഭസോണി ടി.വി.യില്‍ തെളിഞ്ഞതു് മഡോണയുടെ രൂപഭാവങ്ങളായിരുന്നു.

സരോജിനിയുടെ കണ്ണുകളില്‍ ഇരുട്ടു് കയറി. ജില്ലാകളക്ടര്‍ക്കും , സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത ലോകത്തിലാണു് താന്‍ എന്നതു് ബോദ്ധ്യമായി. പകച്ചുനില്‍ക്കുന്ന സരോജിനിയോടായി പുനലൂരാന്‍ പറഞ്ഞു.

“ഇതാടീ അമേരിക്ക.”
തന്റെ ധൈര്യം ക്ഷയിക്കുന്നതായി സരോജിനിയ്ക്കന്ഭവപ്പെട്ടു. സകല നാഡീവ്യൂഹങ്ങളും വലിഞ്ഞുമുറുകി. ഭകാറ്റൊന്നടിച്ചാല്‍ നിലംപതിക്കാന്‍ വെമ്പിനില്‍ക്കുന്ന പുഷ്പം’ പോലെ അവള്‍ കിടന്നു.

പുനലൂരാന്റെ കൈയില്‍ അവള്‍ ഒന്നുമല്ലാതായി. യൗവനത്തിന്റെ അഹങ്കാരം നിലംപതിച്ചതോടെ ഒരു വേലക്കാരിയെന്ന നിലയിലേക്കു് അവള്‍ ചുരുങ്ങി.
“കൊച്ചമ്മ വരാറായി”. പടികള്‍ ചവുട്ടി അവള്‍ താഴേക്കിറങ്ങി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക