Image

ജേഷ്ഠന്റെ സ്മരണയില്‍; ഫോമാ നേതാവ് പോള്‍ കെ. ജോണിനും കുടുംബത്തിനും ഇത് ആനന്ദ നിര്‍വൃതി (അനില്‍ പെണ്ണുക്കര)

Published on 27 March, 2018
ജേഷ്ഠന്റെ സ്മരണയില്‍; ഫോമാ നേതാവ്  പോള്‍ കെ. ജോണിനും കുടുംബത്തിനും ഇത് ആനന്ദ നിര്‍വൃതി  (അനില്‍ പെണ്ണുക്കര)
മുപ്പത് വര്‍ഷം മുന്‍പ് അകാലത്തില്‍ പൊലിഞ്ഞുപോയ ജേഷ്ഠന്റെ സ്മരണയില്‍ ഒരു ആഘോഷത്തില്‍ പങ്കെടുത്ത നിര്‍വൃതിയിലാണ് ഫോമാ വെസ്റ്റേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് പോള്‍ കെ ജോണും കുടുംബവും .

പത്തനംതിട്ട ഓമല്ലൂര്‍ ചീക്കനാല്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ് മെമ്മോറിയല്‍ ആശ്വാസ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെ പതിനൊന്നാം വാര്‍ഷിക ആഘോഷങ്ങള്‍ ആണ് പോളിന്റെ കുടുംബത്തിന് വേറിട്ടതാകുന്നത് .

മുപ്പതു വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍ പൊലിഞ്ഞു പോയ ജേഷ്ഠന്‍ ഫ്രാന്‍സിസിന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ പ്രമാണം അര്‍പ്പിച്ചുകൊണ്ട് പോള്‍ കെ ജോണിന്റെ പിതാവ് കെ. കെ. ജോണ്‍ ഓമല്ലൂരില്‍മകന്‍ ഫ്രാന്‍സിനിന്റെ പേരില്‍ ഒരു ആശുപത്രി ആരംഭിച്ചു. 

എന്നാല്‍ ആശുപത്രി ഫലപ്രദമായ രീതിയില്‍ നടത്തിക്കൊണ്ട പോകുവാന്‍ സാധിക്കാതെ വന്നപ്പോള്‍ മലങ്കര കത്തോലിക്കാ സഭയ്ക്ക് നല്‍കി . സഭ അവിടെ ഓട്ടിസം ബാധിച്ച കുട്ടികളുടെ പഠനത്തിനും, പുനരധിവാസത്തിനുമായി ഒരു സ്‌കൂള്‍ ആരംഭിച്ചു. ചെറിയ തോതില്‍ ആരംഭിച്ച സ്‌കൂളില്‍ഇന്ന് ഇരുപത്തിയഞ്ചു കുട്ടികള്‍ താമസിച്ചും ഇരുപതോളം കുട്ടികള്‍ ദിവസവുംഎത്തിയും പഠനംനടത്തുന്നു .

സ്‌കൂളിന്റെ പതിനൊന്നാം വാര്‍ഷിക ചടങ്ങുകള്‍ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയ പോള്‍ കെ ജോണിന്റെ സൗകര്യാര്‍ത്ഥം സ്‌കൂള്‍ അധികൃതര്‍ സംഘടിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ സ്ഥാപകന്‍ കൂടിആയ പിതാവ്ജോണ്‍ ശാരീരിക അസ്വാസ്ഥ്യങ്ങളാല്‍ ആശുപത്രിയില്‍ ആയതിനാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ പത്‌നി പൊന്നമ്മ ജോണ്‍ ചടങ്ങില്‍ പങ്കു കൊള്ളുകയും ചെയ്തു. സ്‌കൂളിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കു ഇപ്പോളും ഈ കുടുംബം വേണ്ട സഹായം നല്‍കുന്നു. 

ഫോമയുടെ വനിതാ വിഭാഗം ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന കുസുമം ടൈറ്റസ് അന്തരിച്ച ഫ്രാന്‍സിസിന്റെ സഹോദരിയാണ്. കുസുമം ടൈറ്റസും കുടുംബവും വേണ്ട സഹായം ഈ സ്‌കൂളിന് നല്‍കുന്നുണ്ട് .

മാനസികമായി തകര്‍ന്നു പോയ കുഞ്ഞുങ്ങളെ ഏറ്റെടുത്തു പഠിപ്പിച്ചു അവരെ സമൂഹത്തിന്റെമുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ സഭയുടെ നേതൃത്വത്തില്‍ ഞങ്ങളുടെ ജേഷ്ഠന്റെ ഓര്‍മ്മയില്‍ ആരംഭിച്ച സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആലംബ ഹീനരായ കുട്ടികള്‍ക്കും കുടുംബത്തിനും സഹായം ആകുന്നതില്‍അതിയായ സന്തോഷം ഉണ്ടെന്നു പോള്‍ കെ ജോണ്‍ഇ-മലയാളിയോട് പറഞ്ഞു . ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കാനിരിക്കെ ഇത്തരം ഒരു ചടങ്ങില്‍പങ്കെടുക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷവും ഉണ്ട് .

സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പതിനൊന്നാം വാര്‍ഷിക പരിപാടിയില്‍ പത്തനം തിട്ട ജില്ലാ കളക്ടര്‍, ജന പ്രതിനിധികള്‍ സഭയുടെ പ്രതിനിധികള്‍, സ്‌കൂള്‍ടീച്ചര്‍മാര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

പത്തനം തിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒന്നാണ് ഫ്രാന്‍സിസ് മെമ്മോറിയല്‍ ആശ്വാസ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍.

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഓട്ടിസം ആയിരക്കണക്കിനാളുകളില്‍ ഒരാള്‍ക്കാണു കണ്ടിരുന്നതെങ്കില്‍ ഇന്ന് അതു നാല്‍പതില്‍ ഒരാള്‍ എന്ന നിലയിലേക്ക് എത്തിനില്‍ക്കുകയാണ്. പത്തു വര്‍ഷത്തിനിടെ ലോകത്ത് ഓട്ടിസം ബാധിതരായ അഞ്ചു ലക്ഷം മുതിര്‍ന്ന ആളുകള്‍ ഉണ്ടാകും എന്നാണു കണക്ക്. ജീവിത രീതിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ഓട്ടിസം ബാധിതരുടെ എണ്ണം ഇത്രയും വര്‍ധിക്കാന്‍.കാരണം. ഭക്ഷണരീതികള്‍, കാലാവസ്ഥ, മാനസിക സമ്മര്‍ദം തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന ജനിതക മാറ്റമാണ് ഓട്ടിസം ബാധിതരുടെ എണ്ണം ഇത്രയും വര്‍ധിക്കാന്‍ കാരണം.

പത്തനം തിട്ട ജില്ലയില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള സ്‌പെഷല്‍ സെന്റര്‍ കൂടിയാണ്ഫ്രാന്‍സിസ് മെമ്മോറിയല്‍ ആശ്വാസ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ .യുഎന്‍ നിര്‍ദേശപ്രകാരമാണ് 2008 മുതല്‍ ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കുന്നത്. ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റിനിര്‍ത്തുന്നതു തടയുക, അവര്‍ക്കും മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങളും പരിഗണനയും ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ ദിനത്തിന്റ ലക്ഷ്യങ്ങള്‍. ഓട്ടിസം ബാധിച്ചവര്‍ പലയിടത്തും മാറ്റിനിര്‍ത്തപ്പെടുന്നു. വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരാണെങ്കിലും സമൂഹത്തില്‍ നേരിടുന്ന അസമത്വം അവരെ വേട്ടയാടുന്നു.

2030 ആകുമ്പോള്‍ എല്ലാ മേഖലയിലുള്ള ഓട്ടിസം ബാധിതരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണു യുഎന്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുവാന്‍ ഒരു ചെറു തിരി കൊളുത്തുവാന്‍ തന്റെ കുടുംബത്തിന് ആയതിലുള്ള സന്തോഷത്തിലാണ് പോള്‍ കെ ജോണും കുടുംബവും . 
ജേഷ്ഠന്റെ സ്മരണയില്‍; ഫോമാ നേതാവ്  പോള്‍ കെ. ജോണിനും കുടുംബത്തിനും ഇത് ആനന്ദ നിര്‍വൃതി  (അനില്‍ പെണ്ണുക്കര)ജേഷ്ഠന്റെ സ്മരണയില്‍; ഫോമാ നേതാവ്  പോള്‍ കെ. ജോണിനും കുടുംബത്തിനും ഇത് ആനന്ദ നിര്‍വൃതി  (അനില്‍ പെണ്ണുക്കര)ജേഷ്ഠന്റെ സ്മരണയില്‍; ഫോമാ നേതാവ്  പോള്‍ കെ. ജോണിനും കുടുംബത്തിനും ഇത് ആനന്ദ നിര്‍വൃതി  (അനില്‍ പെണ്ണുക്കര)ജേഷ്ഠന്റെ സ്മരണയില്‍; ഫോമാ നേതാവ്  പോള്‍ കെ. ജോണിനും കുടുംബത്തിനും ഇത് ആനന്ദ നിര്‍വൃതി  (അനില്‍ പെണ്ണുക്കര)ജേഷ്ഠന്റെ സ്മരണയില്‍; ഫോമാ നേതാവ്  പോള്‍ കെ. ജോണിനും കുടുംബത്തിനും ഇത് ആനന്ദ നിര്‍വൃതി  (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക