Image

കാല്പനികതയില്‍ രാപ്പാര്‍ക്കാം (കവിത: ജോസഫ് നമ്പിമഠം)

Published on 05 April, 2018
കാല്പനികതയില്‍ രാപ്പാര്‍ക്കാം (കവിത: ജോസഫ് നമ്പിമഠം)
ഒന്ന്

പതിനേഴിന്‍ പടികഴിയാത്തൊരു
പെണ്‍കൊടി മാടിവിളിക്കുന്നു
കാവിലെയുത്സവ കൊടിയേറ്റത്തിനു
പോകാനെന്നെ വിളിക്കുന്നു

ചന്ദനനിറമുള്ളൊരു സെറ്റുമുടുത്ത്
കളഭം ചാര്‍ത്തി, പനങ്കുല പോലെയഴിഞ്ഞു
വഴിഞ്ഞൊഴുകും ഈറന്‍മുടിയില്‍
തുളസി കതിരും ചൂടി

മഴവില്‍ക്കൊടി തോല്‍ക്കും
പുരികക്കൊടിയടിയില്‍, പരല്‍മീനുകള്‍
മിന്നും മിഴിയിണയാല്‍, ദൃതചലനം കൊള്ളും
കലമാന്‍ മിഴിയാല്‍

വാതില്‍പ്പടിയില്‍
പാതിമറഞ്ഞോളികണ്ണിട്ടെന്നേ നോക്കി
ഇടനെഞ്ചിലിടിമിന്നല്‍ പിണരുകള്‍ വീഴ്!ത്തി
കാവിലെയുത്സവ കൊടിയേറ്റത്തിനു
പോകാന്‍, പെണ്‍കൊടി മാടിവിളിക്കുന്നു

രണ്ട്

മാന്പൂമണമുള്ളോരു
മകരക്കുളിരിന്നാലസ്യത്തില്‍
ഉടുതുണിമൂടി
യുറങ്ങുന്നെന്നേയുണര്‍ത്താന്‍

മകരക്കൊയ്ത്തു കഴിഞ്ഞുകിടക്കും
വയല്‍നിരതന്നില്‍ കാലികളെ വിട്ടിട്ടീ
പൊയ്കയിലങ്ങിനെ
വൈകുംവരെയും നീന്തിനടക്കാന്‍

പാലപ്പൂമണമൊഴുകും രാവില്‍
ഞൊറിയിട്ട നിലാവിന്‍ പുടവയുടുത്ത്
നര്‍ത്തനലാസ്യ വിലാസത്തോടെ,
വാതില്‍പ്പാളികള്‍ മെല്ലെമാറ്റി

അഞ്ജനമെഴുതിയ
കരിമിഴിയാലോളികണ്ണിട്ടെന്നെനോക്കി
പുതിയൊരുകേളീ നര്‍ത്തനമാടാന്‍
പെണ്‍കൊടി മാടിവിളിക്കുന്നു

മൂന്ന്

കാര്‍മുടി പിന്നി പിറകോട്ടിട്ട്
തളിര്‍ലത തോല്‍ക്കും കൈയില്‍
പൂക്കൂടയുമേന്തി
കൊണ്ടല്‍ക്കാട്ടില്‍ പൂതേടാന്‍

പൂക്കളിറുത്തും
പൂഞ്ചോലക്കരയിലൊരിത്തിരി
നേരമിരുന്നെന്‍
ചെവിയില്‍ കിന്നാരം പറയാന്‍

ഓണതുന്പിയെ
ഓലക്കാലിന്‍ നാരില്‍ക്കെട്ടി
ആകാശത്തിന്‍ നീലിമയില്‍
പട്ടം പോലെ പറപ്പിക്കാന്‍

കളകളമൊഴുകും തോട്ടിലെ നീറ്റില്‍
നീന്തും പൊടിമീനുകളേ നോക്കിയിരിക്കാന്‍
കടങ്കഥ ചൊല്ലി തോല്‍പ്പിച്ചെന്നേ
ഏത്തമിടീക്കാന്‍

പൂക്കളിറുത്തീ മുറ്റത്തിന്‍ നടുവില്‍
പൂക്കളമുണ്ടാക്കി പൂവേപൊലിപാടാന്‍
പാദസരങ്ങള്‍ കിലുക്കി
പെണ്‍കൊടി മാടി വിളിക്കുന്നു

നാല്

കുപ്പിവളക്കയ്യില്‍ ചെറുതുഴയേന്തി
കൈതപ്പൂ മുടിയില്‍ച്ചൂടി
കൈലിയുടുത്ത് ജന്പറുമിട്ട്
അണിവയര്‍ നടുവിലെ ആവര്‍ത്തത്തിനു
നേരിയ കച്ചതോര്‍ത്തിന്‍ യവനികയിട്ട്

അരുണിമപൂണ്ടൊരു
പൂങ്കവിളില്‍ കരിമറുകുള്ളവള്‍
നാണം കൊണ്ട് കുനിഞ്ഞൊരു
മുഖവും താഴ്ത്തി

പിടപിട പിടയും
കരിമീന്‍മിഴിയാലെന്നെ നോക്കി
കായല്‍ നെഞ്ചില്‍
കുഞ്ഞോളങ്ങളിളക്കി

ചെറുതോണിതുഴഞ്ഞീ
കായല്‍ നടുവില്‍
അലസസവാരി നടത്താന്‍
പതിനേഴിന്‍ പടികഴിയാത്തൊരു

പെണ്‍കൊടിമാടിവിളിക്കുന്നു
പുതിയൊരുകേളീ
നര്‍ത്തനമാടാന്‍ പെണ്‍കൊടി
മാടിവിളിക്കുന്നു

കുറിപ്പ്

കാല്പനികതയെ കൈവെടിഞ്ഞ നമുക്ക്, വല്ലപ്പോഴുമെങ്കിലും അതിനോടല്‍പ്പം കൂറു പുലര്‍ത്താം. എല്ലാ മനുഷ്യരിലും ഒരു കാല്പനികന്‍ ഒളിഞ്ഞിരുപ്പില്ലേ?
Join WhatsApp News
കല്പന 2018-04-07 09:11:37
മേൽച്ചുണ്ടിൽ മീശകൾ ഇല്ലാത്ത ആണുങ്ങൾ 
വാലില്ലാത്ത പൂവൻ കൊഴിപോലെ 
അറ്റങ്ങൾ മേലോട്ട് പൊന്തിനിൽക്കുന്നേലതിൽ 
കുറ്റമില്ല പൗരുഷമുണ്ടു കണ്ടാൽ
ആകാം ഒരല്പം പുഞ്ചിരി വേണെങ്കിൽ 
ഏകുമത് സംവാദം കേമമാക്കും 
ആൽമരം ആയാലതിൽ  വേടുകൾ വേണം 
അൽമരം അല്ലേലത് വേറെ എന്തോ 
കല്പന ഇല്ലാത്ത കവിതകൾ കാണുമ്പോൾ 
കല്പന തുണിയില്ലാതെ നില്ക്കുമ്പോലെ
തുണിയില്ലാതെ ഓടുന്നു ആധുനികർ ചിലർ 
മണിബന്ധം  ഇല്ലാത്ത പെണ്ണിനെപോൽ
അത് കണ്ടു കൽപ്പന പേടിക്കില്ലല്പവും 
അത് കൊണ്ട് ആ വെള്ളം വാങ്ങിയേര് 

നാരദന്‍ 2018-04-07 09:40:25
കിനാവുകാരന്‍ കിനാവ് കണ്ട് കണ്ട് കസേര കാലില്‍ പാവാട കെട്ടുന്ന മട്ടു കാണുന്നു.
Raju Thomas 2018-04-06 08:51:46

manOharam!

A+

KavE, namasthE.

pOraa; namaskaaram!

Joseph Nampimadam 2018-04-06 10:16:10
 Thank you Raju Thomas
വിദ്യാധരൻ 2018-04-06 13:50:43
ഞങ്ങടെയുള്ളിലെ മോഹങ്ങളെങ്ങനെ 
നിങ്ങളറിഞ്ഞു ചൊല്ലു കവി ?
കൽപ്പന ചിറകുവിടർത്തിയിരിക്കുന്നു 
കെൽപ്പില്ലേലും എന്റെയുള്ളിൽ 
പതിനേഴുകാരുടെ മാടിവിളിയ്ക്കായി 
പതിവായി ഞാനും കാത്തിരിപ്പൂ 
ഒടുങ്ങാത്ത കാമത്തിൻ കുതിരകുളമ്പടി 
ഇടയ്ക്കിടെ ഞാനും കേൾപ്പതുണ്ട് 
പതിയിരിക്കുന്ന അപകടം ഉണ്ടേലും 
അതുകുതിക്കുന്നു കടിഞ്ഞാൺ പൊട്ടി 
'ചന്ദന നിറമുള്ള' ചേലയിൽ സുന്ദരി
മന്ദം നടന്നു നീങ്ങിടുമ്പോൾ 
അവളുടെ നിതംബ ഇളക്കത്തിനൊത്തെന്റെ 
അവതാള സ്പന്ദനം കൂടിടുന്നു 
കറുകറുത്തുള്ള അവളുടെ മുടിക്കുള്ളിൽ 
നറുമുല്ല പൂവ് ചൂടാൻ എനിക്ക് മോഹം 
പോയകാലത്തിന്റെ ഓർമ്മകളിപ്പഴും 
മായാതെ വന്നു മനസ്സിൽ നിൽപ്പൂ 
എത്തി പിടിക്കുവാൻ വെമ്പി ഞാൻ ചെല്ലുമ്പോൾ 
എത്താനാവാത്ത ദൂരത്തിലെത്തിയവൾ  
എങ്കിലും മോഹങ്ങൾ അക്ഷര പൂട്ടുള്ളെൻ   
തങ്ക കിനാവിൽ ഭദ്രമത്രെ 
അതുഞാനെന്നെന്നും കാത്തു സൂക്ഷിച്ചിടും 
പതിനേഴുകാരി എത്തുവോളം 
അഴകുള്ളവളും  ഞാനും തമ്മിലുള്ളന്തരം 
എഴുപത്തിനടുത്താണെന്നാലും,
ഒഴുകുന്നു മോഹങ്ങൾ അനുസ്യുതമങ്ങനെ 
പുഴപോലെ അവളിൽ ചെന്നു ചേരാൻ 
അതുവരെ 'കല്പനയ്ക്കുള്ളി'ൽ ഞാൻ 'രാപ്പാർക്കും' 
പതിനേഴുകാരി എത്തുവോളം 

Sudhir Panikkaveetil 2018-04-06 18:19:31
കാൽപ്പനികതയുടെ നിറക്കുടവുമായ് വന്ന കവി - അങ്ങേക്ക്  അഭിനന്ദനം. ആധുനികത എന്ന അസംബന്ധത്തിന്റെ ഇടയിൽ ഒരു മജ്‌ഞീര ശിജ്ഞിതം. സുന്ദരം. പതിനേഴിന്റെ പടിവാതിൽക്കൽ വഴിക്കണ്ണുമായി നിന്ന കാവ്യദേവതയെ ഇറക്കികൊണ്ടുവന്നതിനു നന്ദി. 
കിനാവ് 2018-04-07 00:10:46
കണ്ണടച്ചൊന്നുറങ്ങാൻ കിടന്നാൽ 
മുന്നിൽ വന്നവൾ നൃത്തം മാടും 
അവളുടെ ഓരോ ചലനവുമെൻ നെഞ്ചിൽ 
പട പട എന്ന് ശബ്ദം വയ്ക്കും 
ചന്ദന നിറമുള്ള മേനിയും കൂടാതെ 
മൃദുലമാം അംഗോപാംഗങ്ങളും 
ചെന്തെങ്ങിൻ തേങ്ങാപോൽ 
തെറിച്ചു നിൽക്കുന്ന കൊങ്കകളും 
ഉരുട്ടി എടുത്തുള്ള കസേര കാലുപോൽ 
അഴകുള്ള അവളുടെ കാലുകളും 
അങ്ങോട്ടും ഇങ്ങോട്ടും ആന്ദോളനം ചെയ്യും 
കടഞ്ഞെടുത്തവളുടെ ജഘനങ്ങളും 
വയ്യെനിക്കിനി ഒന്നും കുറിക്കുവാൻ 
വന്നവൾ നിൽക്കുന്നെന്നരികിൽ 
കല്പ്പന പൊങ്ങുന്നു താഴുന്നെന്നുള്ളിൽ 
നഭസ്സിൽ പറക്കുന്നു പക്ഷിപോലെ 
'തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി 
നിന്റെ തിങ്കളാഴ്ച്ച നുയമ്പിന്ന് മുടക്കും ഞാൻ '
ഗാന ഗന്ധർവ്വൻ യേശുദാസെന്തേ
എന്നുള്ളിലിരുന്നു പാടിടുന്നു 
ഉരുളുകയാണ് ഞാനെന്റെ മെത്തയിൽ 
''കലപ്പനെ' നീ എന്നെ വിട്ടു പോവൂ 
ഇല്ലവൾ എന്നെ വിടുകയില്ലവൾ 
അവളെ കുറിച്ചെന്തേലും കുറിച്ചിടാതെ 
അതുകൊണ്ടു കുത്തി കുറിക്കുന്നീവരി 
അതിനു വേറെ ഭാഷ്യം നൽകിയാലും 
അവളെന്റെ കാമുകി കാവ്യാംഗനയാ 
അവക്കുമുണ്ട് ചില പരിഭവങ്ങൾ 
ആധുനിക കവിത എന്നിങ്ങ്‌ വന്നുവോ 
അന്ന് തൊട്ടവൾക്ക് കഷ്ടം കാലം 
കിട്ടുന്ന വാക്കുകൾ ചേർത്തു വച്ചു ചിലർ 
കാട്ടുന്നു ഗോഷ്ടികൾ ആധുനികം എന്ന് ചൊല്ലി 
എറിയുന്നു നമുക്കായ്  ഭാഷ കഷണങ്ങൾ 
അത് ചേർത്തു തീർക്കണം കവിത നമ്മൾ 
ഏതോ ഗൂഢപ്രശനങ്ങൾ തീർക്കുവാൻ 
ഗുരുനാഥൻ നൽകും കടംങ്കഥപോൽ 
ഇല്ലതിൽ സൗന്ദര്യം ആടയാഭരണ ഭൂഷകളും 
കണ്ണും കുഴിഞ്ഞും ചുണ്ടു വരണ്ടും 
എരിക്കിൻ കാ പോലത്തെ മാറിടവും 
കണ്ടാൽ ഒരു വികാരവും തോന്നാത്ത 
ആണുംപെണ്ണും കെട്ട ഹിജഡ പോലെ 
ചെണ്ട കൊട്ടിച്ചു കൊണ്ടുവരുന്നു ചിലർ 
ആധുനിക കവിത എന്ന പേരിൽ 
ഇല്ലില്ല കല്പ്പനേ  ഭയപ്പെടേണ്ട നീ
വിട്ടുകൊടുക്കില്ല നിന്നെ ഞാൻ ഒരിക്കൽ പോലും 
നിന്നെ വരിഞ്ഞു മുറുക്കുമെൻ കരങ്ങളിൽ 
എന്റെ നെഞ്ചിലെ ചൂടുനൽകാൻ 
നിന്റെ ചുടു നിശ്വാസം ഏൽക്കുമ്പോൾ 
വിരിയുമെൻ ഭാവന ചിറകു വീശി 
അനന്തമീ വിഹായസ്സിൽ പറക്കും നാം ഒന്നിച്ച് 
പ്രതിബന്ധം എത്ര ഉണ്ടെന്നാലും
വന്നോട്ടെ ആധുനിക കവിതകൾ വന്നോട്ടെ 
പുതുമഴ നേരത്തെ ഈയൽ പോലെ 
ഒന്നവ പൊന്തട്ടെ പറക്കട്ടെ മെല്ലവേ 
ഉള്ളിലുള്ളൊരു മൊഹമ്മല്ലേ 
കുണ്ടിലിരിക്കും പാവമാം തവളക്ക് 
മോഹമില്ല ഒന്ന് പറന്നിടുവാൻ 
ക്ഷിപ്രായുസ്സുകൾ അറിയുന്നില്ലവരുടെ 
അന്ത്യം ഇങ്ങടുത്തുവെന്ന് 
കലപ്പന തീണ്ടാത്ത ആധുനികാതെ 
നിന്റെ മരണമണി മുഴങ്ങിടുക 
ഒടുക്കത്തെ നൃത്തം നീ വച്ചോളു 
അന്തകൻ ഇങ്ങെത്തിടാറായ് 
Professor Kunjappu 2018-04-07 05:52:13
കാല്‍പനിക ജല്പനം ബഹുസ്വരതയോടെ വിടര്‍ന്നു പന്തലിച്ച സാഹിത്യ പേരാലില്‍ തൂങ്ങിക്കിടക്കുന്ന പരസഹസ്രം വേടിന്‍റെയും  ആഴ്ന്നിറങ്ങിയ വേരിന്‍റെയും ഒരു ചെറുമുഖം മാത്രമാണെടോ!
ഡോ.ശശിധരൻ 2018-04-07 11:29:47

മജ്‌ഞീര ശിജ്ഞിതത്തിന്റെ  മധുരിമയിൽ അല്പമായ തരംതാണ  ആനന്ദത്തിൽ മതിമറന്ന് മരതോക്കിന്‌ മണ്ണുണ്ട എന്നരീതിയിൽ പ്രതികരണവും എഴുതി ,ശ്രേഷ്ഠ ഭാഷയായ മലയാള അക്ഷരങ്ങളെ പാറപുറത്തും,കള്ളി മുൾച്ചെടികൾക്കിടിയിലും വിതച് വളർച്ച മുരടിച്ച അക്ഷരങ്ങളെ കൊയ്യാൻ നടക്കുന്ന ആളുകളാണ്  അങ്ങേയറ്റത്തെ ആർജവമുള്ള ചിന്താപരമായ വർത്തമാനകാല  കവിതകളെ അസംബന്ധമെന്ന് മുദ്ര കുത്തുന്നത്.

(ഡോ.ശശിധരൻ)

Amerikkan Mollaakka 2018-04-07 15:14:07
അറിവിന്റെ വന്മലയായ ഡോക്ടർ ശശിധരൻ സാഹിബ് അങ്ങ് പറഞ്ഞത് ശരിയാണ്.   അങ്ങയെപ്പോലെ അറിവിലാത്തതുകൊണ്ടാണ്  ഓരോരുത്തര്  ആധുനിക കബിതയെ  അസംബന്ധം എന്ന് പറയുന്നത് .  അക്ഷരക്കൊയ്ത്ത് (ഈ പേരിൽ ഒരു കവിതാസമാഹാരം പുറത്ത് വന്നത് ഇ മലയാളിയിൽ വായിച്ചതുമായി ഈ പ്രയോഗത്തിന് ബന്ധമില്ല.) കഴിഞ്ഞ പാടത്ത് നെന്മണികൊത്താൻ വരുന്ന തുഞ്ചന്റെ പൈങ്കിളി തത്തയെ ,സങ്കലപ്പ സംഗീതം തീർത്ത ചങ്ങമ്പുഴയുടെ തത്തയെ , കുഞ്ചന്റെ കച്ചമണികൾ കൊത്തുന്ന തത്തയെ വെടിവച്ച് വീഴ്തത്താം. ഞമ്മക്ക് പൈങ്കിളികളെ ബേണ്ട.  അവിടെ രാസവളമിട്ടു , ട്രാക്ടർ കൊണ്ട് ഉഴുതു മറിച്ച് ശ്രെഷ്ഠഭാഷയായ മലയാളത്തെ വിളയിപ്പിക്കാം. സാധാരണക്കാരന് ദഹിക്കാത്ത അരിഭക്ഷണം കൊടുത്ത്  അവനെ ആശുപത്രിയിലാക്കാം.   ആരെങ്കിലും ശ്രെഷ്ടമല്ലാത്ത അക്ഷരങ്ങൾ വിതക്കുന്നതും കൊയ്യുന്നതും തടയാം. ഞമ്മള് ഇങ്ങളുടെ കൂടെയുണ്ട് സാഹിബ്. നമുക്ക് അമേരിക്കൻ മലയാള സാഹിത്യ പാടശേഖരങ്ങളിലെ വിതയും കൊയ്ത്തും നിയന്ത്രിക്കാം.  കച്ച കെട്ടി വരൂ സാഹിബ്. എന്തെങ്കിലും എഴുതി വിട്ട് അപ്രത്യക്ഷമാകരുത്.

പിന്നെ ജോസഫ് നമ്പിമഠം സാഹിബ് എഴുതിയത് മുയ്‌ക്കെ നമ്മള് ബായിച്ചു. രസിച്ചു. എന്നുബച്ചാൽ കബിതയുടെ മാഹാത്മ്യം ഒന്നും ഞമ്മക്കറിയില്ല. ഹൂറിമാർ വരുന്നതും പോകുന്നതും അവരുടെ കണ്ണിന്റെ പെട പ്പെടാപ്പും അതുകണ്ട് ഞമ്മള് പെടുന്ന പെടാപ്പാടുമൊക്കെ ഓർത്തു രസിച്ചു. കബിതയെ ഇങ്ങള് ബിലയിരുത്തുക
കുഞ്ഞാലി 2018-04-07 16:21:20
ഡോക്ർ ശശിധരൻ സാഹിബ്  ആധുനിക കവിതകളുടെ അർഥം പറഞ്ഞു താന്നാലും എനിക്ക് ഈ ആധുനിക കവിത തലയിൽ കയറില്ല .  പാവം ആ തമ്പിആന്റണി സാഹിബിന്റെ കണ്ണ് തള്ളിപ്പോയിക്കാണും അദ്ദേഹം പോലും സ്വപ്നം കാണാത്ത അർഥം അടിച്ചു കേറ്റി അഭിപ്രായം എഴുതിയപ്പോൾ . അങ്ങേര് ചിലപ്പോൾ പണ്ട് കാട്ടിയ ചില കുസൃതി തരം ഓർത്ത് എഴുതിയതായിരിക്കും . അല്ലെങ്കിൽ അങ്ങനെ ഒക്കെ ചെയ്യണമെന്നു സ്വപ്നം കണ്ടിരിന്നിരിക്കും .  ദർഭമുനയെ ഗർഭമുന എന്നൊക്ക എഴുതിയപ്പോൾ അദ്ദേഹത്തിന് അല്പം സന്തോഷം കിട്ടിക്കാണും .  എന്തായാലും ഡോക്ർ ശശിധരൻ സാഹിബ് രക്ഷിച്ചു കൊമ്പെ കേറ്റി  ഇരുത്തിയപ്പോൾ ഇതാ വരുന്നു നമ്മുടെ വിദ്യാധരൻ സാഹിബ് . അദ്ദേഹം പറയുന്നത് ഡോക്ർ ശശിധരൻ സാഹിബ് പറഞ്ഞ സാധങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിൽ അത് നന്നായിരുന്നേനെ . അതിന്റെ അർഥം അതില്ലാ എന്നല്ലേ മൊല്ലാക്ക ? ഇപ്പോൾ ഇതാ വേറൊരു ഡോക്റ്റർ സാഹിബ് പറയുന്നു ഈ കല്പന എന്ന് പറഞ്ഞാൽ പേരാലിന്റെ താടിയിൽ വളരുന്ന പൂടയാണെന്ന് . എന്താണ് ഇവരുടെ ലക്‌ഷ്യം .  ഇവരൊക്ക അവരവരുടെ ഡോക്ടർ പദവി മറ പിടിച്ചു നമ്മടെ സച്ചിദാനന്ദനും ചുള്ളിക്കാടും ചേർന്ന് ആധുനികം ഉണ്ടാക്കിയതുപോലെ എന്തെങ്കിലും കൊയപ്പങ്ങൾ ഉണ്ടാക്കാനുള്ള നിഗൂഡ പരിപാടിയാണോ    മൊല്ലാക്ക . നിങ്ങളെ ഞമ്മക്ക് പെരുത്ത ഇഷ്ടം ആയിട്ടുണ്ട് . നിങ്ങടെ കയ്യിൽ എന്തൊക്കൊയോ സാധനങ്ങളുണ്ട് ഇവമ്മാര് വാല് പൊക്കണതെന്തിനാണെന്നറിയാം . ഒരു മറുപടി എഴുതുക .ഒന്ന്വല്ലങ്കിലും ഞമ്മടെ പേര് കുഞ്ഞാലിയെന്നല്ലേ 
മൊല്ലാക്ക 2018-04-07 16:53:17
ഇങ്ങള് എന്തിനാ ഇബ് ടെ ബയക്കു കൂടണെ?  ഞമ്മ പറയുന്നതും മലയാളം നിങ്ങ പറേന്നതും മലയാളം.  ആദിബാസി പെണ്ണും പെണ്ണ്, ഐസ്വറിയാ റായീം പെണ്ണ്. നമ്മടെ എയ്തച്ചൻ എഴുതീതും കബിത, ആദുനിക കബിതേം കബിത. കോണാം ഉടുത്തു നടന്നബരുടെ മകളല്ലേ ഇപ്പോം അത് കഴുത്തി കെട്ടി അമേരിക്കേലിരിക്കുന്നേ? എല്ലാം മാറും. കാലം മാറുന്പോൾ കോലോം മാറും, കബിതേം മാറും. 
  
കമലാക്ഷൻ 2018-04-07 20:20:52
ആധുനീകം ആധുനികം 
അതുകേട്ടു കേട്ടു മടുത്തു ഞങ്ങൾ
പറയേണ്ട കാര്യം നേരെ പറഞ്ഞിടാതെ 
അതുമിതും ചുമ്മാ പുലമ്പിടുന്നു 
ഒരു വാക്ക് തെക്കോട്ട് മറുവാക്ക് കിഴക്കോട്ടു 
കൂട്ടി വായിക്കുംമ്പോൾ തല വടക്കോട്ട് 
എന്താണിതെന്ന് ചോദിച്ചുപോയാൽ 
തലതിരിഞ്ഞുത്തരം അത്രമാത്രം 
വികാരമില്ലാത്ത വെണ്ടയ്ക്ക്പോലെ ചിലർ
കുത്തികുറിയ്ക്കുന്നു ആധുനികം
മാറുക മാറുക ആധുനികം 
കല്പന എത്തുവാൻ സമയംമായി 
എന്താണ് പശ്ചിമത്തിനിത്ര ചോപ്പ് ?
അവളുടെ കവിളിണ ചുവന്നതാവാം 
പഞ്ചബാണത്തിലൊന്നേറ്റതാവാം 
അരുണന്റെ കിരണങ്ങൾ തട്ടിയതാവാം 
എത്തട്ടെ എത്തട്ടെ അവിളിങ്ങെത്തിടട്ടെ 
അവളെ ഞാൻ കോരി എടുത്തുകൊണ്ടു പോം 
വികാരം പോയ ആധുനികന്മാർ 
എവിടേലും പോയി തുലഞ്ഞിടുക 
ഞങ്ങടെ സംഗമം കലക്കിടാതെ 
ഒഴിവായ് തന്നിട് ദയവു ചെയ്‌തു 
ഒരുക്കിയിട്ടുണ്ട് അവളുടെ തലയിൽ ചൂടാൻ 
കാമദേവൻ തന്ന താമര പൂ 
ഇന്നത്തെ രാവ് തകർത്തിടേണം 
അനുഭൂതി ദായകം ആക്കിടേണം 
വഴിമാറൂ വഴിമാറൂ ആധുനീകം 
അപശകുനമാകാതെ മുന്നിൽ നിന്ന് 
ആധുനികൻ 2018-04-08 00:12:11
ഞാനൊരു ആധുനികൻ 
പറയാനുണ്ട് എനിക്കൊരല്പം 
അത് സശ്രദ്ധം കേൾക്കണം നിങ്ങളെല്ലാം 
ഇതുവരെ കുമ്പസാരിച്ചിട്ടില്ലിതെങ്കിലും 
നിങ്ങടെ മുമ്പിൽ ഞാൻ ഏറ്റു ചൊല്ലാം 
അറിയാം കല്പന അഴിഞ്ഞാടുന്നിവിടെന്ന് 
എങ്കിലും പറയാതിരിക്കാൻ വയ്യെനിക്ക് 
കവിയാകാൻ മോഹം ഉദിച്ചെന്നുള്ളിൽ 
ഞാനീ നാട്ടിൽ വന്ന നാള് തൊട്ട് 
കവി എന്ന പേരിലുണ്ടൊരു മതിപ്പെന്ന് 
നേരത്തെ തന്നെ ഞാൻ മനസിലാക്കി 
പഠിക്കുന്ന നാളിൽ ഞാൻ ഒരു കൊച്ചു 
കവിതപോലും നേരെ പഠിച്ചിട്ടില്ല 
ഒടുക്കത്തെ വൃത്തവും അലങ്കാരം ഉപമകൾ 
ഇവയൊന്നും എന്റെ തലേൽ കേറുകില്ല
എന്നാലും കവികളെ കാണുമ്പൊൾ 
എനിക്കാകെ കോൾമയിർ കൊണ്ടുകേറും 
കവിയാകാൻ മാർഗ്ഗങ്ങൾ പലതും തിരഞ്ഞു ഞാൻ 
ഒടുവിൽ കണ്ടെത്തിയെൻ ഗുരു നാഥനെ 'ചുള്ളിക്കാട്ടിൽ'
വൃത്തമില്ലലങ്കാരമില്ല   ഉപമ കിമപകളൊന്നും  ഇല്ല
എഴുതണം ചുമ്മാതെ വായിൽ വരുന്നത് വലിച്ചുവാരി
ആരേലും ചോദിച്ചാൽ നടിക്കണം ഗൗരവം
അപ്പോൾ അവർ തന്നെ ഓടിക്കോളും 
അങ്ങനെ എഴുതിയ കവിതയിൽ ചിലർ കണ്ടെത്തി 
ഞാൻ കാണാത്ത അർഥം പോലും 
അവരെന്നെ തോളത്തു കേറ്റി വച്ചു  
ആധുനികൻ എന്നട്ടഹസിച്ചു
അങ്ങനെ ഗുരുവിനെ പിന്തുടർന്ന ഞാൻ 
ഗുരുവിന്റെ ഗുരുവാം 'സച്ചി'യെ പോലെയായി 
കാര്യങ്ങൾ അങ്ങനെ നിർബാധം തുടരുമ്പോൾ 
കേട്ടു ഞാൻ ഗുരു കവിത കുറിയ്ക്കൽ നിറുത്തിയെന്ന്. 
പിന്നെ കണ്ടു ഞാൻ സീരിയലിൽ പല വേഷങ്ങളിൽ;
വില്ലനായി ഭർത്താവായി വൈദ്യരായി.
വേഷങ്ങൾ കെട്ടുവാൻ ആള് മിടുക്കനാ പണ്ടു തൊട്ടേ  
 ചുരുക്കത്തിൽ  ഗുരുവിനെ നമ്പി ഞാൻ ഊമ്പിപോയി
ഇപ്പോൾ കേൾക്കുന്നു നാട്ടിലെ സ്‌കൂളിൽ 
അങ്ങേരുടെ കവിതകൾ പഠിപ്പിക്കേണ്ടെന്ന് 
ഒത്തിരി കുട്ടികൾ ഗതികെട്ടു പോയിക്കാണും 
മനസ്സിൽ തങ്ങാത്ത കവിത പോലെ 
അല്ലങ്കിൽ ഗുരുവിനു തോന്നി കാണും 
തന്റെ കവിതയിൽ കഥയൊന്നും ഇല്ല എന്ന് 
കവിതേലെ കളികൾ അറിയാത്ത ഞാനും 
പല തവണ കുഴപ്പത്തിൽ ആയിട്ടുണ്ട് 
"*അവസാനത്തെ ചോരതുള്ളിയും 
ഊറ്റി എരിയുന്ന വിളക്കിന്റെ" അർത്ഥത്തെ ചൊല്ലി 
അടിയായി ഞാനും സുഹൃത്തും തമ്മിൽ 
ചോരത്തുള്ളിക്കൊരിക്കലും തീ പിടിക്കില്ലെന്നെന്റെ പക്ഷം 
കവികൾക്ക് അത് കത്തിക്കാൻ കഴിയുമെന്നെന്റെ സുഹൃത്തും 
സത്ത്യത്തിൽ ഇന്നും അറിയില്ലതിന്റെ അർഥം 
" എന്നാൽ ഇന്ന് ആരോ പറയുന്നു 
അതാണ് കവി കല്പനയെന്ന് "
എന്തായാലും നിറുത്തുന്നാധുനികം 
ഇതൊരു വല്ലാത്ത പൊല്ലാപ്പു താൻ 
കല്പനെ നിന്നിൽ ഞാൻ ആകൃഷ്ടനാണ് 
നീയൊരു സുന്ദരി തർക്കമില്ല 
നിന്റെ ആ നാണവും ലജ്‌ജയും 
നിന്റെ സൗന്ദര്യത്തിൻ മാറ്റുകൂട്ടും 
അടുക്കും ചെറുപ്പക്കാർ കരിവണ്ടുപോൽ ചുറ്റിലും 
തരം കിട്ടിയാൽ നിന്റെ തേൻ നുകരാൻ 
അറിയാം ചിലരെന്നെ തെറി വിളിക്കുമെന്നും 
കൂടാതെ ഏറിയും 'മീൻകറി' വച്ചുവേണേൽ 
എറിഞ്ഞോട്ടെ  കിംഗ് ഫിഷ് കറി കൊണ്ടെന്നാലും 
ഏറിയെല്ലേ ചാള കറികൊണ്ടാരും
 
മുക്തി നൽകേണം കല്പനെ  അതിവേഗം 
ഇനിമേലിൽ ആധുനീകം വേണ്ടെനിക്ക് 

  

"*അവസാനത്തെ ചോരതുള്ളിയും 
ഊറ്റി എരിയുന്ന വിളക്കിന്റെ" (ഒരു ദിനാന്ത്യ കുറിപ്പ് -ചുള്ളിക്കാട് )

മീൻ കറി -ഒരാധുനിക കവിത 

sunu 2018-04-08 09:59:32
അറുപതു കഴിഞ്ഞാൽ എല്ലാവരും പിറുപിറുക്കും. എഴുപതിനോടടുക്കുംബം പതിനേഴുകാരികളെ സ്വപ്നം കാണും. ഉറങ്ങുന്ന സുന്ദരിമാരെ താക്കോൽ ധാരത്തിലൂടെ നോക്കിക്കണ്ടു ദാരങ്ങളെ വർണ്ണിക്കൽ ഒരു സുഖമാണ് മാഷെ. ഇന്ന്‌ തലേം , മൊലേം, മുടീം എല്ലാം ആർട്ടിഫിഷ്യൽ ആയിട്ടും ആ പണ്ടത്തെ പ്രാകൃത സാഹിത്യം. കടമ്മനിട്ടക്ക് ഒരു പാരഡി. "എന്റെ പുറത്തെ ചൊറി ഒന്ന് ചൊറിയെടി  ശാന്തേ"
കാമദേവൻ 2018-04-08 00:15:06
ഹൈ -കമലാക്ഷൻ -താമര പൂവിനേക്കാൾ മാമ്പൂവാണ് നല്ലത് -ഏതു കൽപ്പനയും ഇളകും
വിദ്യാധരൻ 2018-04-08 11:26:57
ശശി ഒന്ന് 'ചൊറിഞ്ഞു' തന്നതിനാൽ 
മലയാളം പ്രാകൃതം ആകുകില്ല 
മലയാള പ്രാകൃതം ആണെന്നാൽ 
പിതാമഹരും   പ്രാകൃതർ തന്നെയല്ലേ?
മക്കൾ തലതിരിഞ്ഞു പോയതിന് 
അച്ഛനെ എന്തിനു പഴിച്ചിടുന്നു ?
കേരളഭാഷയും സംസ്കൃതവും 
ചേർന്നൊരു ഭാഷ പണ്ടുണ്ടായിരുന്നു 
ആദ്യ കവിത മണിപ്രവാളത്തിൽ 
തോലൻ എന്ന 'പ്രാകൃതൻ' രചിച്ചിരുന്നു 
ചമ്പുക്കളും സന്ദേശ് കാവ്യങ്ങളും 
നിരണം കവിതകൾ കൃഷ്ണഗാഥ 
ഭക്തികാവ്യങ്ങൾ ആട്ടക്കഥകൾ 
കുഞ്ചൻ  കൃതികൾ , കുചേലവൃത്തം
വർഷങ്ങൾ   സാഹിത്യം പിന്നെ നിശ്ചലംതാൻ 
സാഹിത്യ വികാസത്തിനായി 
പാശ്ചാത്ത്യർക്കും പങ്കുണ്ടായിരുന്നു  
കേരളവർമ്മ,  രാജരാജവർമ്മ 
ഉള്ളൂരും  ആശാനും വള്ളത്തോളും 
ചങ്ങമ്പുഴ, ജി, കെകെ രാജ, വെണ്ണിക്കുളം 
ബാലാമണിയമ്മ, പി കുഞ്ഞിരാമൻ 
ഇടശ്ശേരി, എംപി അപ്പൻ വൈലോപ്പള്ളി 
എന്നിങ്ങനെ പല 'പ്രാകൃതരും'
മലയാള കവിതയെ പോഷിപ്പിച്ചോർ 
എഴുതിക്കോ എഴുതിക്കോ പ്രകൃതമാം 
ആധുനിക കവിതകൾ എഴുതിക്കൂട്ടു 
അതുകൊണ്ടു മലയാള കവിത മുഴുവൻ 
പ്രാകൃതം ആകില്ലെന്നോർത്തിടേണം 

വിദ്യാധരൻ 2018-04-08 13:43:49
ഡോ. ശശിധരൻ 'പ്രാകൃതം' എന്നതിനെ  വിശദീകരിച്ചതിനെ ഞാൻ അംഗീകരിക്കുന്നു.  "എന്റെ പുറത്തെ ചൊറി ഒന്ന് ചൊറിയെടി  ശാന്തേ"  എന്ന് സുനു എഴുതിയപ്പോൾ നിങ്ങൾ ചിന്തിച്ച വിധത്തിലൊന്നും അല്ല അയാൾ ചിന്തിച്ചരിക്കുന്നത് എന്ന് വായിച്ചെടുക്കാൻ സാധരണക്കാർക്ക് മനസിലാകും .  പിന്നെ നിങ്ങൾ നിങ്ങളുടെ ഒരു ആശയം വിശദമാക്കാൻ അയാളെ ഒരു ക്ഷാമാപണ ത്തോടെ ഉപയോഗിച്ചപ്പോൾ അയാൾ തെറ്റ് ധരിച്ചു . നിങ്ങളുടെ പേര് സൂചിപ്പിച്ചെങ്കിലും ഞാൻ 'ചൊറിച്ചിൽ' വരുത്താവുന്ന അപകടത്തിനാണ് ഊന്നൽ നൽകിയത്  വായനയുടെ ലോകം ഒരു സാഗരംപോലെ വ്യാപ്തിയുള്ളതല്ലേ ? അത് ഈ ജന്മത്ത് സാധിക്കും എന്ന് തോന്നുന്നില്ല .  വായിച്ചതുകൊണ്ടാരും രക്ഷപ്പെടില്ലെങ്കിലും 'ഗ്രാമസൗഭാഗ്യം' വായിച്ചു രക്ഷപ്പെടുമെങ്കിൽ അത് വായിക്കാൻ ശ്രമിക്കും 
നിത്യകാമുകൻ 2018-04-08 13:47:47
ഉണ്ടെൻറെ ഉള്ളിലും കാല്പനികൻ 
ഒളിഞ്ഞിരുന്നു ചുറ്റും നോക്കിടുന്നു 
സുന്ദരമായെതെന്തുമെന്റെ 
അന്തരം മോഷ്ടിച്ച് കൊണ്ടുപോകും
സുന്ദരിമാരുടെ സാമീപ്യത്താൽ
പെരുമ്പറകൊട്ടും എൻ ഹൃദയം 
കണങ്കാൽ മുട്ടുന്ന കാർകൂന്തലും 
കടമിഴികോണാലുള്ള നോട്ടം 
മുഗ്ദ്ധ മനോഹര കവിൾത്തടങ്ങൾ 
തളിരുപോലുള്ള മൃദുലാധരങ്ങൾ 
ഏതോ പുരുഷന്റെ ഹസ്തങ്ങളിൽ 
ഞെരിഞ്ഞമരാനുള്ള മോഹവുമായി 
പൊന്തി ഉയരുന്ന മാറിടങ്ങൾ 
നമ്മളെ വലിച്ചാഴ്ത്തിടാനായി 
ചുഴലുന്ന ചുഴിപോലുള്ള നാഭിയും 
നിഴൽ നാടകത്തിൽ എന്നപോലെ 
നേരത്തുള്ള ചേലയിൽ നീങ്ങുന്ന നിതംബങ്ങളും 
ഏതോ ശില്പി കടഞ്ഞെടുത്ത കാലുകളും 
കൽപ്പനേ നീ എന്തിന് ഈ മലയാളിയിൽ വന്നു കേറി 

vayankaaran 2018-04-08 13:59:50
എന്ത് വായിക്കണമെന്ന് ഓരോരുത്തർ തീരുമാനിക്കും.  നിങ്ങൾക്ക് പി.എച്. ഡി ഉണ്ടെന്നു കരുതി ഇവിടെയുള്ള വായനക്കാരെ മുഴുവൻ പഠിപ്പിക്കാമെന്നു
കരുതുന്നത് ഭോഷത്വമല്ലേ ഡോക്ടറെ...ഓർക്കുക വ്യക്തി വൈരാഗ്യം നിരൂപണത്തിനുപയോഗിക്കരുത്. വിദ്യാധരൻ സാർ ആ കാര്യത്തിൽ ക്ളീൻ ആണ്. എത്ര വർഷമായി
അദ്ദേഹം എഴുതുന്നു. കൃതികളെക്കുറിച്ച് മാത്രം.  ജ്യോതിലക്ഷ്മിയോട് രാമായണം വായിക്കാൻ പറയുന്ന നിങ്ങൾ കൊച്ചാ കു കയാണ്. ലജ്‌ജാവാഹം. അമേരിക്കൻ മൊല്ലാക്ക നിങ്ങൾ അറിവിന്റെ വന്മല എന്നൊക്കെ വിശേഷിപ്പിക്കുമായിരിക്കും. എല്ലാവരും ആ അഭിപ്രായക്കാരല്ല.   ജനം തരുന്ന ബഹുമാനം കളഞ്ഞകുളിക്കരുത്.
ഡോ.ശശിധരൻ 2018-04-08 13:07:40
വിദ്യാധരൻ ആദ്യം തന്നെ വായനയുടെ വ്യാപ്തി വർദ്ധിപ്പിക്കാതെ യാതൊരു രക്ഷയുമില്ല. സാഹിത്യ ലോകത്തിലെ ഏറ്റുവും ശുദ്ധമായ സാഹിത്യമാണ് പ്രാകൃത സാഹിത്യം .പ്രാകൃതമെന്നത് പ്രകൃതിയിൽ നിന്ന് സിദ്ധമാണ്.ഏറ്റുവും ശുദ്ധമായ സാഹിത്യത്തിൻറെ ആദ്യരൂപം.ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹാലൻ (ശാതവാഹനരാജാവ്) എഴുതിയ സമാഹാരത്തിൽ നിന്നും എടുത്ത കുറച് കവിതൾ വള്ളത്തോൾ ഗ്രാമസൗഭാഗ്യം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റം ചെയ്തിട്ടുണ്ട് .സൗകര്യപ്പെട്ടാൽ അതൊന്നു വായിച്ചു നോക്കൂ. (ഡോ.ശശിധരൻ)
വായനക്കാരൻ 2018-04-08 15:23:15
പണത്തിന്റയും പ്രതാപത്തിന്റയും, ദൈവത്തിന്റെയും, സംഘടനകൾ കാശുവാങ്ങി കൊടുക്കുന്ന അവാര്ഡുകളുടെ  പേരിൽ മലയാള സാഹിത്യത്തെ പിടിച്ച് കൈകുമ്പിളിൽ ആക്കാമെന്ന് വിചാരിക്കുന്നവർ വിദ്യാധരനെയും മുല്ലാക്കയെയും ശ്രദ്ധിക്കണം .  ആധുനികത്തിന്റെ മറവിൽ നിന്ന് എന്തോ ചിലതൊക്കെ എഴുതി വിട്ട് ഡോ. ശശിധരനെപ്പോലുള്ളവരുടെ സഹോയത്തോടെ ഈ കൃമി കീടങ്ങൾ ' തന്നത്താൻ നിജ ചിന്തയിൽ ബലികഴിച്ച് ' നമ്മളുടെ പൂർവ്വികർ പടുത്തുയർത്ത ഒരു കാവ്യ സംസ്കാരത്തെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നത് .  ആ സാഹിത്യ സംസ്കാരത്തിൽ നിന്ന് രൂപം കൊണ്ട ഒരു വ്യക്തിയായിട്ടാണ് ഡോ. ശശിധരന്റെ ഭാഷയിൽ നിന്നും സാഹിത്യത്തെ കുറിച്ചുള്ള അറിവിൽ നിന്നും ഞാൻ മനസിലാകുന്നത് .  പക്ഷെ അദ്ധത്തിന്റെ പ്രവർത്തനം നേരെമറിച്ചും . ഹരിഹരൻ , ശശി, മീൻകറി, ദുഷ്യന്തൻ തുടങ്ങിയ തറ കവിത എഴുത്തുകാരെ സഹായിക്കുന്നത് ഇവിടെ മറ്റൊരു വായനക്കാരൻ  പറഞ്ഞതുപോലെ വെറും താരം താണ പരിപാടി .  വിദ്യാധരനും മുല്ലാക്കയുമൊക്കെ വായനക്കാരെ ചിന്തിപ്പിക്കുന്നു എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ് . അവർ അവരുടെ കർമ്മം തുടരുമെന്ന് ഈ വായനക്കാരൻ ആശിക്കുന്നു .  സുധീർ പണിക്കവീട്ടിൽ എന്ന് പറയുന്ന ഒരു നല്ല എഴുത്തുകാരന്റെമേലും ഡോക്റ്റർ ശശി തന്റെ വിദ്വേഷം തൊടുത്തുവിടുന്നതിൽ ഒട്ടും കരുതൽ കാണിച്ചില്ലെന്നുള്ളതും വളരെ അപലപനീയം
sunu 2018-04-08 14:00:44
ആകെ കുളമായി . മുടിയില്ലാത്തവളുടെ തലയിൽ കാച്ചെണ്ണയുടെ മണം? എന്തൊരു വിരോധാഭാസം?  അനുവാദമില്ലാതെ തൊട്ടാൽ കൊല്ലുന്നവളുടെ മുന്നിലാണ് ഇന്ന് പഴയ കാമം വിളമ്പുന്നത്.  പശ്ചാത്തലം കാലാനുശ്രുതമാക്കുക. 
പുല്ലിംഗം 2018-04-08 15:34:11
തന്റെ തലയിൽ രോമം ഇല്ലെന്നു വച്ച് 
രോമം ഇല്ലാത്ത തലകളല്ലല്ലോ എല്ലാം 
കാലമാറ്റത്തിലും പശ്ചാത്തലം കാമമത്രെ  
കാല ഭേദങ്ങൾ ഇല്ലാതെ കാമം 
എല്ലാരിലും കിടന്നു മറിഞ്ഞിടുന്നു
ആത്മ സംയമനം കൊണ്ട് കാമം 
കീഴടങ്ങും തീർച്ചതന്നെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക