എന്റെ പന്ത്രണ്ടാമത്തെ ഭാര്യ ഒരു തിരസ്കരണിത്തരുണിയെന്ന് ഞാന്‍
പറയുന്നതിനു കാരണമുണ്ട്: ഞങ്ങള്‍ക്കിടയില്‍ സംഭവിക്കാത്ത
എല്ലാറ്റിന്‍റെയും ആകെത്തുകയാണ് അവള്‍. ഒരു വേനല്‍ രാവില്‍ തടാകതീരത്തുള്ള
ആള്‍തിങ്ങിയ മുറിയില്‍ പാര്‍ട്ടി നടക്കവേ അതിനുള്ളില്‍ കടന്ന് ഞാന്‍
അവളുടെ അരികത്തിരുന്നില്ല. തുടയില്‍ കാല്‍ കയറ്റിവെച്ച് മന്ദസ്മിതത്തോടെ
വറുത്ത ഉരുളക്കിഴങ്ങുതുണ്ടുകള്‍ എടുത്തുതടവി അവള്‍ ഇരിക്കുമ്പോള്‍, എന്‍റെ
മുഖം കുനിച്ച് അവളിലേക്ക് പതുക്കെ പതുക്കെ നീങ്ങി ദ്വയാര്‍ത്ഥം
സ്ഫുരിക്കുന്ന നീണ്ട സംഭാഷണത്തില്‍ ഞാന്‍ ഏര്‍പ്പെട്ടില്ല. ആ രാത്രി
കൈകള്‍ കോര്‍ത്ത് താരാപഥങ്ങള്‍ക്ക് പുതിയ പേരുകള്‍ ചാര്‍ത്തി,
ചിരിച്ചട്ടഹസിച്ച് ഞങ്ങള്‍ നടന്നില്ല....
മുറുകെപ്പുണർന്ന നേരം സ്തനങ്ങൾ അമർന്ന് രോമാഞ്ചമുണ്ടാവുകയും പ്രേമം വളർന്നു വർദ്ധിച്ചു ഉടുവസ്ത്രം അരയിൽ നിന്ന് ഒട്ടുഭാഗം അഴിയുകയും ചെയ്കവേ ആ സുന്ദരി വേണ്ടാ വേണ്ടാ സാവധാനം മതിയെന്ന് അസ്പഷ്ടമായി പറഞ്ഞു ഉറക്കത്തിലേക്ക് വീഴുകയോ മരിക്കുകയോ എന്റെ മനസ്സിലേക്ക് ലയിച്ചു മറയുകയോ എന്താണ് സംഭവിച്ചെതെന്ന് എനിക്കറിയില്ല .
നാലാമത്തെ ഭാര്യക്ക്
ഗാഢം പാലാഴിമാതിൻ കുളിർമുലതീരുമാ-
റത്തു ചേർത്താകുലത്വം
കൂടാതെ ഭോഗിശയ്യാതലഭുവി സുഖമേ
യോഗനിദ്രോത്സുകാത്മാ
പ്രൗഡാഭോഗം കടാക്ഷഞ്ചലപരിചലനം
കൊണ്ടു പാരേഴു രണ്ടും
പാടെ പാലിച്ചുകൊണ്ടപ്പരമപുരുഷന -
ധ്യാസ്ത ദുഗ്ദ്ധാംബുരാശി (പുനം നമ്പൂതിരി )
ലക്ഷ്മീദേവിയുടെ കുളിർമുലകൾ തിരുമാറിൽ ഗാഢം ചേർത്ത് അനന്തനാകുന്ന മെത്തയിൽ യോഗനിദ്രാതാത്‌പരനായി മഹാവിഷ്ണു ഗംഭീരവും വിസ്‌തൃതവുമായ കടക്കണ്ണിന്റെ ഇളക്കത്താൽ ഈരേഷു പതിനാലു ലോകവും പരിപാലിച്ചുകൊണ്ട് പാൽക്കടലിൽ വസിച്ചു
മഹാവിഷ്‌ണുവിന് പോലും ഈരേഷ് പതിനാല് ലോകവും പരിപാലിക്കാൻ ലക്ഷദേവിയുടെ കുളിർമുലകളുടെ അമർത്തൽ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു ട്രമ്പിനും നിങ്ങളുടെ കഥാനായകനും എന്താണ് പ്രശ്നം എന്ന് ആലോചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല . "സ്ത്രിയില്ലെങ്കിൽ ജീവിതമില്ല ,സാഹിത്യമില്ല" എന്നൊക്ക ഡോ. ശശിധരൻ പറയുന്നതിന്റെ അർത്ഥം ഇതായിരിക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല