Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-7: ഏബ്രഹാം തെക്കേമുറി)

Published on 18 April, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-7: ഏബ്രഹാം തെക്കേമുറി)
“സരോജിനീ ബാബു വന്നില്ലേ?” റാഹേലമ്മയുടെ കനത്തസ്വരം.
“വന്നായിരുന്നു കൊച്ചമ്മേ. വെളിയില്‍ കാണും.”
കൊച്ചമ്മയ്ക്കു് ഉത്തരം നല്‍കുന്നതിനിടയില്‍ “ഒന്നു മാറി നില്‍ക്കു് എന്റെ ബാബുവേട്ടാ.” അവള്‍ മെല്ലെപ്പറഞ്ഞു.
“അപ്‌സ്റ്റെയറിലിരിക്കുന്ന കൊച്ചമ്മയ്ക്കു് താഴത്തെ നിലയില്‍ നടക്കുന്നതു കാണാന്‍ കണ്ണില്ല പെണ്ണേ!” അയാള്‍ അവളെ ചുറ്റിപ്പിടിച്ചു.
“എനിക്കാണേല്‍ ധാരാളം പണി കിടക്കുന്നു. വിടൂന്നേ.” സരോജിനി കുതറി മാറി.
“എന്താ പെണ്ണേ, ഇരുട്ടിന്റെ മറവിലേ ഇതൊക്കെ തോന്നുകയുള്ളോ?
“അല്ല. എപ്പോഴും തോന്നും. ഇതെന്നാ ചെറുബീഡി വലിക്കുംപോലെയാണോ? ഓരോന്നോരോന്നു വലിച്ചെറിയുവാന്‍.”
“എടീ ഇതൊക്കെ വെറും ചാര്‍ജു് ചെയ്ത്താ. ചാര്‍ജു് ചെയ്തു് നല്ല വോള്‍ട്ടേജു് ആകുമ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുക. ഇതൊക്കെ പുതിയ കണ്ടുപിടിത്തങ്ങളാ.മനശ്ശാസ്ത്രജ്ഞന്‍ പറഞ്ഞതാ. അതായതു് കുറച്ചു പഴകിക്കഴിയുമ്പോള്‍ ഒരു ആവേശമില്ലായ്ക. അപ്പോള്‍ കണ്ടാല്‍ കൊള്ളാവുന്നവരോടു് അല്‍പം പഞ്ചാരയടിച്ചും തൊട്ടും തലോടിക്കൊണ്ടുമൊക്കെ ചൂടാക്കിക്കൊണ്ടിരിക്കുകയാ. ദാമ്പത്യ ജീവിതത്തിലെ വിരസത മാറ്റാന്ള്ള ഉപാധികള്‍. ‘വനിത’ വായിക്കാറില്ലേ?.
“ചുമ്മാതല്ല, ഇന്നത്തെ പിള്ളേര്‍ തന്തേം തള്ളേം കാളാമുണ്ടമെന്നും പുറംമടലെന്നുമൊക്കെ വിശേഷിപ്പിക്കുന്നതു്.” സരോജിനിയുടെ ആശയങ്ങളില്‍ ഒന്നു പുറത്തുവന്നു.
“ഇനീം ഉണ്ടെടീ. ഈ ഇലാസ്റ്റിക്കൊക്കെ ഒന്നുവലിച്ചുമുറുക്കി ഇതൊക്കെയല്‍പ്പം ഉയര്‍ത്തിക്കെട്ടുക. കടുംനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇങ്ങനെ പലതും.”
“സരോജിനീ അവനെ വിളിക്കു്.” കൊച്ചമ്മയുടെ സ്വരം.
“എന്താ കൊച്ചമ്മേ?” ബാബു അപ്സ്റ്റയറിലേക്കു് തിരിച്ചു.
“ഇന്നു എനിക്കു് ലിസിയുടെ വീട്ടില്‍ വരെ പോകണം. റെഡിയായിക്കൊള്ളൂ.”
മാരുതിയുടെ ഓയിലും വെള്ളവുമൊക്കെ നോക്കിത്തിട്ടപ്പെടുത്തുമ്പോള്‍ ബാബുവിന്റെ മനസ്സില്‍ ഒരു വല്ലായ്മ. ലിസിയുടെ മുഖം ഇനി ഒരിക്കലും കാണരുതെന്നു് ഉറച്ചതാണു്. എങ്കിലും യാദൃച്ഛികമായി പെരുവഴിയില്‍ വച്ചു് ഒരിക്കല്‍ നേരില്‍ കണ്ടു. അപ്പോള്‍ ആ മുഖത്തിന്് യാതൊരു ‘ാവ‘േദവുമില്ലായിരുന്നു. സുന്ദരനായ, സമ്പന്നനായ ‘ര്‍ത്താവുമൊന്നിച്ചു് ജീവിതം പങ്കിടുന്നവള്‍ക്കു്
ശ്ശേ, താനിതൊക്കെ എന്തിന് ചിന്തിക്കുന്നു. ചിന്തകള്‍ക്കു് കടിഞ്ഞാണ്‍ ഇടാന്‍ അയാള്‍ ശ്രമിച്ചു. കടിഞ്ഞാണില്ലാത്ത വികാരം ആ ദേവതാതുല്യമായ സൗന്ദര്യത്തിന്റെ ചാരുതയിലേക്കു് മനസ്സിനെ വലിച്ചിഴയ്ക്കുന്നു. ഓര്‍മ്മകളാകുന്ന നിശാക്ലബ്ബിലെ അണയാറായ നിയോണ്‍ബള്‍ബ്ബിന്റെ മങ്ങിയ നീലധാരയില്‍ പരിസരം മറന്നാടുന്ന ഒരു അപ്‌സരസിനേപ്പോലെയവള്‍ കണ്‍മുമ്പില്‍ നില്‍ക്കുന്നു.
നീണ്ട പത്ത് വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. എല്ലാക്കഥകളും കാലഹരണപ്പെട്ടു് ഇന്നു് എല്ലാവരുടെയും ജീവിതഗംഗ സുഗമമായി ഒഴുകുകയാണു്. താനൊന്നിന്ം പൊല്ലാപ്പാകാതെ നാടുവിട്ടതാണെങ്കിലും തനിക്കു ജന്മമേകിയ പെറ്റതള്ളയെ ഓര്‍ത്തുമാത്രം ഈ ചുറ്റുപാടിലേയ്ക്കു് വീണ്ടും വന്നതു്.
ആക്‌സിലറേറ്ററില്‍ അമര്‍ത്തിച്ചവുട്ടുമ്പോഴും ഓര്‍മ്മകള്‍ തന്നെ കൈവിട്ടിരുന്നുവെങ്കില്‍ എന്നാശിച്ചു.
“ബാബു സൂക്ഷിക്കണേ. എന്തൊരു ട്രാഫിക്കാ. ദിവസത്തിന് ദിവസം വണ്ടികള്‍ പെരുകുകയാ.” കൊച്ചമ്മയുടെ അഭിപ്രായത്തോടു് ബാബു യോജിച്ചു.
“പത്തു ശതമാനം മന്ഷ്യന്‍ വര്‍ദ്ധിക്കുമ്പോള്‍ നാന്ൂറു് ശതമാനം വണ്ടികളാ പെരുകുന്നതു്. റോഡപകടം എവിടെ കുറയാന്‍.?”
ഡ്രൈവര്‍ക്കു് യാത്രക്കാരന്‍ സുഹൃത്താകുന്ന നീണ്ടയാത്രയ്ക്കിടയില്‍ കൊച്ചമ്മ പലതും പറഞ്ഞു. മൂളിക്കേള്‍ക്കുകയെന്ന സത്കര്‍മ്മം മാത്രം ബാബു ചെയ്തു. വലിയ ആള്‍ സുഹൃത്‌വേഷം കെട്ടിയാലും എളിയവരുടെ മനസിലിരിക്കുന്നതു് കേള്‍പ്പാന്‍ തുനിയാറില്ലല്ലോ! മീനവെയിലിന്് ചൂടേറിവന്നു. ലിസിയുടെ വീടിനോടടുത്തപ്പോള്‍ കൊച്ചമ്മ തന്റെ ‘സന്ദേഹം’ ഡ്രൈവറോടു് പറഞ്ഞു.
“എടാ ബാബൂ! അവളുടെ തലേവിധി ഞാന്‍ ആലോചിക്കയായിരുന്നു. കല്യാണം കഴിഞ്ഞിട്ടു് എട്ടു് വര്‍ഷം കഴിഞ്ഞു. ഇതുവരെയും ഒരു കുഞ്ഞിക്കാലു കാണാന്ള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ലല്ലോ.”
“ഇപ്പോള്‍ എത്രയോ പേരാണു കൊച്ചമ്മേ ഇങ്ങനെ കുട്ടികളില്ലാത്തവരായിട്ടു്. എല്ലാ അന്ഗ്രഹങ്ങളും കൂടി ഒന്നിച്ചു് ദൈവം നല്‍കില്ലായെന്നു് സമാധാനിക്കയാണു് എല്ലാവരും. കാശുള്ളവര്‍ക്കു് കുട്ടികളുമില്ല, കുട്ടികളുള്ളവര്‍ക്കു് അതിനെയൊട്ടു വളര്‍ത്താന്‍ നിവൃത്തിയുമില്ല.”
“ഞാന്‍ പല പ്രാവശ്യം പറഞ്ഞതാണവളോടു്, പോയി വല്ല ഡോക്ടറെയും കാണാന്‍. അവളു സമ്മതിക്കത്തില്ല. അവന്ം അതുതന്നെ. രാജന്‍. പുള്ളിക്കു് എല്ലാം വിശ്വാസത്തിലാ. എന്തു പറഞ്ഞാലും ‘വിശ്വാസത്താലെ അബ്രഹാം ഇറങ്ങിപ്പുറപ്പെട്ടു’ വെന്നു പറയും.”
“അതിനുത്തരം ഒന്നേയുള്ളു. അവിശ്വസനീയമായി സാറാ പ്രസവിച്ചെന്നു പറയുക.” ബാബുവിന്റെ ഫലിതത്തില്‍ കൊച്ചമ്മ കുലുങ്ങിച്ചിരിച്ചു.
ബാബുവിന്് വളരെപ്പറയണമെന്നു തോന്നി. സംഗതിയുടെ സാക്ഷാല്‍ രൂപം തുറന്നു പറഞ്ഞാല്‍ അതു് അശ്ലീലമാകും. സ്ത്രീകളോടാണെങ്കില്‍പ്പിന്നെ വഷളനെന്നു പേരും കിട്ടും.
പരിസരം മറന്നു് അയാള്‍ ആക്‌സിലേറ്ററില്‍ അമര്‍ത്തിച്ചവുട്ടി.
മന്ഷ്യജീവിതത്തിന്റെ നിലനില്‍പ്പു് എന്തെന്നറിയാതെ ധനസമ്പാദനത്തിനായി നെട്ടോട്ടമോടുന്ന മന്ഷ്യന്‍. ജോലിയുടെ പേരില്‍, സ‘ാപ്രവര്‍ത്തനത്തിന്റെ നിഴലില്‍, ബിസിനസിന്റെ ലേബലില്‍ അന്യനാടുകളെ അ‘യംചൊല്ലി അകന്നകന്നു പോകയല്ലേ? തിരിച്ചുകിട്ടാത്ത സമയത്തെയും മടങ്ങിവരാത്ത യൗവനത്തെയും വിസ്മരിച്ചുകൊണ്ടു്. ആണ്ടിലൊരിക്കല്‍ രണ്ടാഴ്ചത്തേക്കു്.. അല്ലെങ്കില്‍ രണ്ടാണ്ടു്കൂടുമ്പോള്‍ ഒരു മാസം. ലൈംഗികതയുടെ മസൃണത തേടുന്നു. ആ ചുരുങ്ങിയ സമയത്തിന്ള്ളിലും നിരവധി പൊല്ലാപ്പിനാല്‍ സല്ലപിക്കാനാവാതെ സന്താപത്തില്‍ കഴിയുന്നവര്‍. പിന്നെങ്ങനെ സന്തതി ഉണ്ടാകാനാ?
ഉള്ളില്‍ തിങ്ങിയ വികാരത്തിന്റെ പ്രതികരണമെന്നവണ്ണം അയാളറിയാതെ സ്റ്റീയറിംഗ് വീലില്‍ വലതുകരം കൊണ്ടൊന്നടിച്ചു.
“എന്താ ബാബൂ വണ്ടിക്കു വല്ല കുഴപ്പവും.?” കൊച്ചമ്മ ചോദിച്ചു.
“ഏയ് ഒന്നുമില്ല. രാജന്‍സാര്‍ വല്ലപ്പോഴുമല്ലേ കൊച്ചമ്മേ വീട്ടിലെത്താറുള്ളു. എന്താണു് കൊച്ചമ്മേ അദ്ദേഹം ലിസിയെ കൂടെ കൊണ്ടുപോകാത്തതു്.?” ബാബു കാര്യാന്വേഷണ ത്തിലേയ്ക്കു് കടന്നു.
“അതു രാജന്‍ എപ്പോഴും വലിയ തിരക്കിലാണു ബാബൂ. റിക്കാഡിംഗ് സ്റ്റുഡിയോ, വീഡിയോ മിനിസ്ട്രി, പിന്നെ കൂടെകൂടെയുള്ള വിദേശ പര്യടനം എല്ലാംകൂടിയാകുമ്പോ വല്യ തിരക്കാ.. . . പിന്നെ നമ്മുടെ കൊച്ചിന്റെ പ്രകൃതവും നിനക്കറിയാമല്ലോ. അവള്‍ക്കാണെങ്കില്‍ ഒന്നിന്ം ഒരു ഉത്സാഹവും ഇല്ല. മാത്രമല്ല, ഇത്ര വലിയ വീടും ചുറ്റപാടുകളുമൊക്കെ വിട്ടേച്ചു് അവളു് അവന്റെകൂടെ പോയിട്ടെന്തു ചെയ്യാനാ? കൊച്ചമ്മ പറഞ്ഞുനിര്‍ത്തി.

“എങ്ങനെയാണു കൊച്ചമ്മ ഉത്സാഹം ഉണ്ടാകുക? ഏകാന്തതയില്‍ മനസ്സൊരു നീറുന്ന ചിതയും ജീവിതമൊരു തടവറയുമല്ലേ?”
കൊച്ചമ്മയ്ക്കതു നിഷേധിക്കാനായില്ല. കൗമാരത്തിന്റെ അന്ത്യത്തില്‍ സ്വന്തമകള്‍ അവിഹിതമായി ഗര്‍‘ിണിയായെന്നറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചതും, അതിന്റെ കാരണക്കാരന്‍ വേലക്കാരന്‍ പയ്യനാണെന്നറിഞ്ഞപ്പോള്‍ സമൂഹത്തിലെ സ്ഥാനം നിലനിര്‍ത്താന്‍വേണ്ടി ആ പൊല്ലാപ്പിന് പോംവഴി കണ്ടുപിടിച്ചവളുമല്ലേ ഈ കൊച്ചമ്മ!.

“കേട്ടോ.. ..നിങ്ങളു വെറുതെ ഈ കാര്യത്തിന്റെ പുറകില്‍ തല പുണ്ണാക്കേണ്ട കാര്യമില്ല മന്ഷ്യാ. ഞാന്‍ പറേന്നതു കേള്‍ക്കുക. ബഹളമൊന്നും വേണ്ട. മലര്‍ന്നു കിടന്നു് തുപ്പിയാല്‍ വീഴുന്നതു മുഖത്താ. നമ്മുടെ മരിയാ സന്യാസിനിയെ ചെന്നു കാണുക. കാര്യം സാധിച്ചു് മടങ്ങിപ്പോരുക. അനാഥമന്ദിരത്തില്‍ ഈ അവിഹിത സന്തതിയും വളരട്ടെ.”

ഇന്നും ആ സന്തതി വളരുന്നു. അ‘ിമാനം നിലനിര്‍ത്തിയ വിശുദ്ധവിവാഹത്തില്‍ വേറൊരു കുഞ്ഞിക്കാലു് കാണാന്‍ കഴിയാതെ ഇരുട്ടുകൊണ്ടു് ഓട്ട അടയ്ക്കുന്ന കൊച്ചമ്മ. അന്നതു പിള്ളാരുടെ അവിവേകമായിരുന്നു. ഇന്നിപ്പോള്‍ ഇതു് വിവേകമതികളായ വിദ്യാസമ്പന്നരുടെ വിധിദോഷമായും മാറി.
നാട്ടിന്‍പുറത്തിന്റെ ഇടുങ്ങിയ വഴികളില്‍നിന്നും പട്ടണത്തിന്റെ വിശാലതയിലേയ്ക്കു് കടന്നതോടെ ബാബു ശ്രദ്ധാലുവായി. എവിടെയും കണ്ണഞ്ചിപ്പിക്കുന്ന ‘ാവപ്രകടനങ്ങള്‍. കൊച്ചുകേരളം ഇനിയും സൂര്യനസ്തമിക്കാത്ത നാടു് എന്ന പദവിയിലേയ്ക്കു് ഉയരുംപോലെ. ആടും മാടും പണ്ടത്തെ വഴികളിലെ യാത്രാതടസ്സങ്ങളായിരുന്നെങ്കില്‍ ഇന്നിതാ.. ..അങ്ങനേം. . ഇങ്ങനേം എന്ന് തോന്നുമാറ് നിതംബങ്ങള്‍ കൊണ്ടു് അമ്മാനമാടി , കാറ്റിലുയരുന്ന ഹാഫ്‌സ്കര്‍ട്ടുകളുമണിഞ്ഞു് , പറക്കുന്ന പൊടിപടലങ്ങളെ ചൂരിദാറിന്റെ ചുന്നി കൊണ്ടു് പാറിപ്പറപ്പിച്ചു് സാരിത്തലപ്പിന്റെ തുമ്പില്‍ കുരുക്കിട്ടു് വഴിയെ നടന്നുപോകുന്ന യുവകോമളന്മാരെ വലയില്‍ വീഴ്ത്തി ‘ജിഗളോ’യാക്കുന്ന മാന്‍മിഴിമാരുടെ സൈ്വരവിഹാരം. ഗള്‍ഫില്‍കിടക്കുന്ന ‘ര്‍ത്താവിന്റെ അന്തസ്സു് നാട്ടില്‍ നിലനിര്‍ത്താന്‍ വേണ്ടി സന്ധ്യായാമത്തില്‍ അന്തിച്ചന്തയില്‍ കറങ്ങുന്ന യുവസുന്ദരികള്‍. മാസത്തിലൊരിക്കല്‍ നാലോ അഞ്ചോ ദിവസം ഉപയോഗിക്കേണ്ട സാധനം നിത്യവും വാങ്ങാനായി പട്ടണം ചുറ്റുന്ന ഹോസ്റ്റല്‍ ജീവികള്‍. അങ്കോം കാണാം, താളീം ഒടിക്കാം, അന്തിക്കൂട്ടിനൊരാളേം നോക്കാം. എന്തൊരുത്സാഹം?

വിദേശപ്പണത്തിന്റെ മഹിമ വിളിച്ചോതുന്ന അത്യാധുനികത നിറഞ്ഞ ഹൗസിംഗ് കോംപ്ലക്‌സിലേയ്ക്കു് ബാബു കടന്നു. പച്ചപ്പട്ടുവിരിച്ച പുല്‍മേടുകളിലിരുന്നു സല്ലപിക്കുന്ന ഇരുകാലിമൃഗങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും വാഹനം ‘കരുണാസന’ മെന്ന ഭവനത്തിന്റെ മുന്‍പില്‍ എത്തി. പൊമേറിയന്ം അള്‍സേഷന്ം കൂടി നടത്തിയ നാദസ്വരകച്ചേരിയുടെ അകമ്പടിയോടെ കൊച്ചമ്മ അകത്തേക്കു് പ്രവേശിച്ചു.
സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു.സന്ധ്യായാമത്തിലടിക്കുന്ന ഇളംകാറ്റിന്റെ ഉറ്റസഖികളായ കൊതുകുകള്‍ വട്ടമിട്ടു പറക്കുന്നു. ബാബു കാറിന്റെ ഹുഡ്ഡു് പൊക്കിവച്ചു ദിനേശ് ബീഡിയൊരെണ്ണം ചുണ്ടിലൊതുക്കി മതിലും ചാരിയിരുന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക