Image

യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍)

Published on 29 April, 2018
യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍)
ക്രിസ്തുവിനു ശേഷമുള്ള ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തീയമായ ഒരു സഭ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആരംഭസഭ അപ്പോസ്‌തോലന്മാര്‍ സ്ഥാപിച്ചുവെന്നാണ് വിശ്വാസം. ആദ്യത്തെ മൂന്നും നാലും നൂറ്റാണ്ടുകളില്‍ തെറ്റായ പല വിശ്വാസങ്ങളെയും സഭ സ്വീകരിക്കുകയും ത്യജിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യമ സഭയില്‍ പുലര്‍ത്തിവന്ന അന്ധവിശാസങ്ങള്‍ കാലക്രമത്തില്‍ നവീകരണ ചിന്താഗതികളോടെ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു. പിന്നീട് പേഗന്‍ മതങ്ങളില്‍നിന്നും യഹൂദ മതങ്ങളില്‍നിന്നും പല വിധ പാരമ്പര്യങ്ങളും കൂട്ടിയിണക്കി സഭയുടെ വിശ്വാസത്തിന്റെ ഭാഗമായി മാറിയിരുന്നു. പൗരാഹിത്യം, കൂദാശകള്‍, വിശുദ്ധന്മാരെ വാഴ്ത്തുക അങ്ങനെ പലതും പില്‍ക്കാലത്ത് സഭയില്‍ വന്നുകൂടിയതാണ്.

അഞ്ചാം നൂറ്റാണ്ടായപ്പോള്‍ ദൈവിക ശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തില്‍ സഭയില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. ഏഴാം നൂറ്റാണ്ടായപ്പോള്‍ കുറഞ്ഞ പക്ഷം നാല് വ്യത്യസ്ത സഭകളെങ്കിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. റോമ്മായിലെയും കോണ്‍സ്റ്റാന്റിനോപ്പിളിലെയും സഭകള്‍, ഓര്‍ത്തോഡോക്‌സ് സഭകള്‍, നെസ്‌തോറിയന്‍, യാക്കോബാ, കോപ്റ്റിക്ക് സഭകള്‍ എന്നിവകള്‍ അതിലുള്‍പ്പെടും. പതിനൊന്നാം നൂറ്റാണ്ടില്‍ റോമന്‍ കത്തോലിക്കാ സഭയെ പടിഞ്ഞാറേ സഭ എന്നും കിഴക്കിന്റെ ഓര്‍ത്തോഡോക്‌സ് സഭയെന്നും രണ്ടായി വിഭജിച്ചു. കത്തോലിക്കാ സഭയൊഴിച്ച് മറ്റെല്ലാ സഭകളും അപ്പോസ്‌തോലന്മാര്‍ക്കു ശേഷമുള്ള മൂന്നും നാലും നൂറ്റാണ്ടുകളില്‍ രൂപീകരിച്ചതാണ്. ഓരോ സഭകള്‍ക്കും അതാതു സഭകളുടെ സ്ഥാപകരുള്ളപ്പോള്‍ കത്തോലിക്കാ സഭയ്ക്കു വ്യക്തമായ ഒരു സ്ഥാപകന്റെ ചരിത്രമില്ല. റോമന്‍ കത്തോലിക്ക സഭയൊഴിച്ച് മറ്റെല്ലാ സഭകളുടെയും സ്ഥാപകന്‍ അപ്പോസ്‌തോലന്മാര്‍ക്ക് ശേഷം വന്ന വ്യക്തികളാണ്. അക്കൂടെ പിരിഞ്ഞു പോയ സഭകളില്‍ ലൂഥറന്‍, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയന്‍, ആംഗ്ലിക്കന്‍, പെന്തകോസ്റ്റല്‍ എന്നിങ്ങനെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.

ബൈബിള്‍ വായിക്കുമ്പോഴും അപ്പോസ്‌തോലിക കാലത്തുണ്ടായിരുന്ന സഭയുടെ ചരിത്രം പഠിക്കുമ്പോഴും ആദ്യമ സഭയായിരുന്ന റോമന്‍ കത്തോലിക്ക സഭ ക്രിസ്തുമതത്തോട് സാമ്യമുണ്ടോയെന്നുള്ളത് മറ്റു സഭകളുടെ എന്നുമുള്ള ചര്‍ച്ചാ വിഷയങ്ങളാണ്. കാരണം, ലൂഥറന്‍ സഭകളും, ഡച്ചു നവീകരണ സഭകളും കത്തോലിക്ക സഭയില്‍നിന്ന് പിരിഞ്ഞു പോയപ്പോള്‍ അവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികളെന്നാണ് അവകാശപ്പെട്ടത്. ബൈബിളിലെ വചനങ്ങള്‍ വ്യാഖ്യാനിച്ചാണ് ഓരോരുത്തരും സത്യമായ സഭയേതെന്ന് തെളിയിക്കുന്നത്. റോമ്മാ സഭയാണ് ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീടു വന്ന സഭകളും ക്രിസ്തുവിന്റെ കാലത്തോളം പാരമ്പര്യം അവകാശപ്പെടുന്നു.

യാക്കോബായ സഭ കിഴക്കിന്റെ സഭകളെന്നാണ് അറിയുന്നത്. കൂടാതെ അന്തിയോക്ക്യന്‍ സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയെന്നും പറയുന്നു. എ.ഡി.451-ല്‍ കൂടിയ കൌണ്‍സില്‍ ഓഫ് ചാള്‍സിഡോണില്‍ ചില അംഗങ്ങള്‍ ക്രിസ്തുവില്‍ ഏകസ്വഭാവമെന്ന വാദങ്ങളുന്നയിച്ചു. ഏകസ്വഭാവ വാദികളെ ജസ്റ്റിന്‍ 1 ചക്രവര്‍ത്തിയും അദ്ദേഹം നിയമിച്ച ബിഷപ്പുമാരുമൊത്ത് എ.ഡി 510-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിയില്‍ കൂടിയ സഭയില്‍ നിന്നും പുറത്താക്കി. മതനിന്ദയെന്നു പറഞ്ഞായിരുന്നു കാരണം കാണിച്ചിരുന്നത്. അക്കൂടെ അമ്പത് ബിഷപ്പുമാരെയും പുറത്താക്കിയിരുന്നു. ചക്രവര്‍ത്തിയുടെ സ്വാധീനത്തില്‍ ഏക സ്വഭാവ വാദികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. യേശുവിന്റെ മനുഷ്യനായ സൃഷ്ടിയെ പരിപൂര്‍ണ്ണ ദൈവമായി ഏക സ്വഭാവവാദികള്‍ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസത്തില്‍ യേശു ഭൂമിയില്‍ മനുഷ്യനായി വന്നെങ്കിലും ദൈവ സത്ത പൂര്‍ണ്ണമായി നിറഞ്ഞിരുന്ന അദ്ദേഹം മനുഷ്യനല്ലായിരുന്നു. മനുഷ്യരൂപത്തില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുവെന്നു ഏകസ്വഭാവ വാദികള്‍ വിശ്വസിച്ചിരുന്നു. പിന്നീട് നാഥനില്ലാത്ത അലഞ്ഞുനടന്നിരുന്ന ഏകസ്വഭാവ വാദികളെ 'യാക്കോബായ' എന്നറിയപ്പെടാന്‍ തുടങ്ങി. എഡെസയില്‍ ജീവിച്ചിരുന്ന യാക്കോബ് ബറദായി എന്ന ഒരു സന്യാസി വര്യനായിരുന്നു ഏക സ്വഭാവ വാദികളുടെ നേതാവ്. ആ പുരോഹിതന്റെ പേരിനൊപ്പം യാക്കോബായ സഭയെന്നറിയപ്പെട്ടു.

എ.ഡി. 540-ല്‍ ക്രിസ്തുവില്‍ ഏകസ്വഭാവത്വം പ്രചരിപ്പിക്കാനായി 'യാക്കോബ്' കോണ്‍സ്റ്റാനോപ്പിള്‍ മുഴുവന്‍ യാത്ര ചെയ്തിരുന്നു. അദ്ദേഹത്തെ എതിരാളികളായ ബിഷപ്പുമാര്‍ പതിനഞ്ചു കൊല്ലം ജയിലില്‍ അടച്ചിരുന്നു. പിന്നീട് യാക്കോബ് ഏകസ്വഭാവ വാദികളുടെ ബിഷപ്പായി തെരഞ്ഞെടുത്തു. സിറിയയില്‍ യാക്കോബാ സഭ സ്ഥാപിക്കുകയും പ്രവര്‍ത്തന മണ്ഡലങ്ങള്‍ അവിടെയാക്കുകയും ചെയ്തു. എ.ഡി.512-ല്‍ യാക്കോബായിലെ മെത്രാനായ 'സെര്‍വിയൂസിനി'യെ യാക്കോബിന്റെ പിന്തുടര്‍ച്ചക്കാരനായി തെരഞ്ഞെടുത്തു. യാക്കോബിനെ അന്തിയോക്ക്യയിലെ ആദ്യത്തെ പാത്രിയാര്‍ക്കീസായി ആദരിക്കുന്നു. അദ്ദേഹം 89 ബിഷപ്പുമാരെയും അനേകം പുരോഹിതരെയും നിയമിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യാക്കോബ സഭ എന്ന പേര് ലഭിച്ചത് പഴയ നിയമത്തിലെ യാക്കോബില്‍ നിന്നുമായിരുന്നെന്ന് വാദങ്ങള്‍ ഉണ്ട്. യഹൂദന്മാര്‍ ക്രിസ്ത്യാനികളായി മതം മാറിയപ്പോള്‍ യാക്കോബാ സഭയെന്നറിയപ്പെട്ടുവെന്നും പറയുന്നു.

ആദ്യ ക്രിസ്ത്യാനികളുടെ ഉറവിടം അന്തിയോക്ക്യയായിരുന്നു. അവിടെയായിരുന്നു യാക്കോബായ സഭയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. എ.ഡി. 538-ല്‍ സെര്‍വിയൂസിനിന്റെ മരണശേഷം യാക്കോബായക്കാരെ അന്തിയോക്കിയായില്‍ നിന്നും പുറത്താക്കിയിരുന്നു. യാക്കോബായക്കാരെന്ന പേര് അവരില്‍ ഉറച്ചത് അവരുടെ എതിരാളികളായ ഗ്രീക്ക് ഓര്‍ത്തോഡോക്‌സ് സഭകളില്‍ നിന്നുമായിരുന്നു. ഓര്‍ത്തോഡോക്‌സ് സഭകളില്‍ അവരെ യാക്കോബിന്റെ അനുയായികളെന്ന അര്‍ത്ഥത്തില്‍ യാക്കോബായക്കാരെന്ന് അറിയപ്പെടാനും തുടങ്ങി.

ദേശീയവും സാംസ്‌ക്കാരികവും ദൈവ ശാസ്ത്രപരമായും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കാരണങ്ങളാല്‍ യാക്കോബയാക്കാരും മറ്റു ഗ്രീക്കു ക്രിസ്ത്യാനികളും തമ്മില്‍ എന്നും ഏറ്റുമുട്ടലുകളും പരസ്പ്പര മത്സരങ്ങളുമുണ്ടായിരുന്നു. സിറിയന്‍ ചിന്താഗതികളും ഹെലനിസ്റ്റിക്ക് സംസ്‌ക്കാരവുമായുള്ള അന്തരവും പരസ്പ്പര മത്സരത്തിന് കാരണമായിരുന്നു. യേശുവിന്റെയും അപ്പോസ്‌തോലന്മാരുടെയും സുവിശേഷം പ്രസംഗിക്കുന്നതിനൊപ്പം അന്തിയോക്ക്യന്‍ ക്രിസ്ത്യാനികളെ യഹൂദ പാരമ്പര്യവും സ്വാധീനിച്ചിരുന്നു. എ.ഡി. 661-750 ല്‍ സിറിയയില്‍ ഉമയാദ് രാജവംശം നിലവിലുണ്ടായിരുന്ന സമയം യാക്കോബായ വിശ്വസം ശക്തിപ്പെട്ടു. കാരണം, മുസ്ലിം രാജാക്കന്മാര്‍ക്ക് മറ്റുള്ള ക്രിസ്തീയ വിശ്വാസത്തെക്കാള്‍ പ്രിയം യാക്കോബായ വിശ്വാസമായിരുന്നു.

ചാള്‍സിഡോണ്‍ കൗണ്‍സിലിനു ശേഷം സിറിയയില്‍ യാക്കോബായക്കാരും ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യാനികളും തമ്മില്‍ ശത്രുത വര്‍ദ്ധിച്ചു. ഇവര്‍ ഇരുകൂട്ടരും തമ്മിലുള്ള വഴക്കുകള്‍ നൂറു വര്‍ഷങ്ങളോളം നിലനിന്നിരുന്നു. അന്തിയോക്ക്യ പാത്രീയാക്കീസിന് ഒരേ തത്ത്വത്തിലധിഷ്ഠിതമായ വിശ്വാസത്തിനുപകരം പലപ്പോഴും ചഞ്ചലമായ വിശ്വാസമായിരുന്നുണ്ടായിരുന്നത്. ചില സമയം ക്രിസ്തുവില്‍ ഏക സ്വഭാവമെന്നു പഠിപ്പിക്കും. മറ്റുസമയങ്ങളില്‍ ഓര്‍ത്തോഡോക്‌സ് ചിന്താഗതികളും പഠിപ്പിച്ചിരുന്നു. ഇവരില്‍ ഏറ്റവും പ്രധാന പാത്രിയര്‍ക്കീസ് 'മാര്‍ സെര്‍വിയൂസിനി' ആയിരുന്നു. ഗ്രീക്ക് ഭാഷകളില്‍ പുസ്തകങ്ങളും രചിച്ചിരുന്നു. മരണം വരെ ഏകസ്വഭാവ വിശ്വാസികളുടെ നേതാവുമായിരുന്നു.

ഏകസ്വഭാവ വാദികളും ഓര്‍ത്തോഡോക്‌സുകാരും തമ്മിലുള്ള പിളര്‍പ്പുകള്‍ ജസ്റ്റിറ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അതി രൂക്ഷമായിരുന്നു. ഈ ചക്രവര്‍ത്തിയുടെ കാലത്ത് ഏകസ്വഭാവ വാദികളായ യാക്കോബായക്കാരെ പീഡിപ്പിച്ചിരുന്നു. അന്തിയോക്ക്യയില്‍ നിന്നു പുറത്താക്കിയിരുന്നെങ്കിലും അവരുടെ പാത്രീയാക്കീസുമാര്‍ 'അന്തിയോക്ക്യയുടെ പാത്രീയാക്കീസെന്ന്' സ്വയം സംബോധന ചെയ്യുമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ അവര്‍ സ്വന്തം രാജ്യത്ത് താമസിക്കാനാകാതെ മറ്റു രാജ്യങ്ങളിലായിരുന്നു താമസിച്ചിരുന്നത്.

എഡേസ്സായിലും അന്ത്യോക്ക്യയിലും ജെറുസലേമിലുമുള്ള പ്രാദേശിക ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പരസ്പരമുള്ള വഴക്കുകളും കലഹങ്ങളും മുസ്ലിം ഭരണാധികാരികളുടെ അപ്രീതിയും യാക്കോബായ സഭയെയും ബാധിച്ചിരുന്നു. എങ്കിലും കുരിശു യുദ്ധ കാലത്ത് യാക്കോബായക്കാര്‍ മറ്റുള്ള ക്രിസ്ത്യാനികളുമായി ഒരു മിലിറ്ററി കൂട്ടുകെട്ടിന് പോകാത്തതുകൊണ്ടു മുസ്ലിമുകളില്‍നിന്നു പ്രതികാരങ്ങള്‍ ഒന്നും ഉണ്ടായില്ല. 1258-ല്‍ മംഗോളിയര്‍ ഇറാക്ക് ആക്രമിച്ചപ്പോള്‍ താല്‍ക്കാലികമായി കഷ്ടപ്പാടുകള്‍ യാക്കോബായ സമുദായത്തിനുണ്ടായി. പിന്നീട് നെസ്‌തോറിയന്‍ ക്രിസ്ത്യാനികളുടെ സ്വാധീനവും യാക്കോബായ സഭയിലുണ്ടായി.

മംഗോളിയന്‍മാര്‍ പരാജയപ്പെട്ടശേഷം പ്രാദേശിക ക്രിസ്ത്യന്‍ സഭകളെ മംലൂക്ക് സുല്‍ത്താന്മാരും പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. വിദേശത്തുള്ള ക്രിസ്ത്യന്‍ നേതാക്കന്മാര്‍ക്ക്, സുല്‍ത്താന്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ ടൈമൂറിന്റെ ആക്രമം മൂലം ടൂര്‍ ആബിദിന്‍ എന്ന പ്രദേശത്തെ ഭൂരിഭാഗം യാക്കോബായക്കാര്‍ മരണമടഞ്ഞു. മാര്‍ദീനിലും മൊസൂളിലും ഒരിക്കല്‍ ഭൂരിപക്ഷമായിരുന്ന യാക്കോബായക്കാര്‍ ന്യുനപക്ഷമായി മാറുകയും ചെയ്തു. അലപ്പോയ്ക്ക് കിഴക്കും പടിഞ്ഞാറും മൊസൂളിനു വടക്കുമായി യാക്കോബായക്കാര്‍ സമൂഹമായി താമസിച്ചിരുന്നു. വടക്കേ മെസൊപൊട്ടോമിയായില്‍ നിന്ന് യാക്കോബായ സഭ ഇറാന്‍ വരെ പടര്‍ന്നിരുന്നു. അവിടെ നെസ്‌തോറിയന്‍ സഭ വളര്‍ന്നു പന്തലിച്ചിരുന്നു.

ഓട്ടോമന്‍ രാജവംശത്തിന്റെ കാലത്ത് യാക്കോബായക്കാരുടെയിടയില്‍ വ്യവസായങ്ങള്‍ അഭിവൃത്തി പ്രാപിക്കുന്നുണ്ടായിരുന്നു. കാത്തലിക്ക് മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും അനേകരെ കത്തോലിക്കരാക്കി റോമിന്റെ കീഴിലാക്കുകയുമുണ്ടായി. കല്‍ദായ വാദങ്ങള്‍ക്കെതിരെ കത്തോലിക്കരില്‍ ഒരു വൈരാഗ്യ മനോഭാവവും മിഷ്യനറിമാര്‍ സൃഷ്ടിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഇവരെ സിറിയന്‍ കത്തോലിക്കരെന്നും സിറിയന്‍ ഓര്‍ത്തോഡോക്സെന്നും രണ്ടായി അറിയപ്പെടാന്‍ തുടങ്ങി. യാക്കോബായക്കാര്‍ അവരുടെ ഭാഷയായി സുറിയാനി ഉപയോഗിച്ചിരുന്നു. അറബികള്‍ ആക്രമിച്ച ശേഷം ആരാധന അറബിയിലുമായി. 'മുസ്ലിമുകള്‍ യാക്കോബായ പള്ളികളുമായി ആചാരങ്ങളില്‍ പങ്കു വെച്ചിരുന്നുവെന്നും ക്രിസ്ത്യന്‍ ദിവ്യന്മാരെയും ബഹുമാനിച്ചിരുന്നുവെന്നും' എപ്പിസ്‌കോപ്പല്‍ മിഷനറി 'ഹൊറാറ്റിയോ സൗത്ത്‌ഗേറ്റ് ' രേഖപ്പെടുത്തിയിരിക്കുന്നു. കാരണം ക്രിസ്ത്യാനികളുടെ പൂര്‍വികര്‍ ഇസ്ലാമായി മതം മാറിയെന്ന വിശ്വാസമായിരുന്നുണ്ടായിരുന്നത്.

ഏഴാം നൂറ്റാണ്ടില്‍ മിഡില്‍ ഈസ്റ്റില്‍ യാക്കോബയാക്കാര്‍ സാമ്പത്തികമായും സാമൂഹികമായും വളരെയേറെ പുരോഗതി പ്രാപിച്ചിരുന്നു. എ.ഡി 720-ല്‍, 'ജെയിംസ് ഓഫ് എഡെസ' അവരുടെയിടയില്‍ പ്രമുഖനായ ഒരു എഴുത്തുകാരനായിരുന്നു. ഒരു കവിയും പോരാഞ്ഞ് ഗ്രീക്കില്‍നിന്ന് ഗ്രന്ഥങ്ങളും പരിവര്‍ത്തനം ചെയ്തിരുന്നു. മദ്ധ്യകാലത്തെ എഴുത്തുകാരില്‍ ഗ്രിഗറി ബാര്‍ ഹെബ്രോയൂസ് (1286),മൊസൂള്‍ ഭാഗങ്ങളില്‍ സേവനം ചെയ്തിരുന്നു. മുസ്ലിം ഭരണകാലത്ത് യാക്കോബായ സഭ ശാസ്ത്രത്തിലും, മെഡിസിനിലും, സാഹിത്യത്തിലും പ്രഗത്ഭരും നിരവധി നേട്ടങ്ങളും കൊയ്തിരുന്നു. മുസ്ലിം സാഹിത്യവും സഭയെ സ്വാധീനിച്ചിരുന്നു.

ഓട്ടോമന്‍ രാജവംശത്തിന്റെ കാലത്ത് രാജാക്കന്മാര്‍ യാക്കോബായ ആദ്ധ്യാത്മിക നേതൃത്വത്തെയും അവരുടെ സ്ഥാനമാനങ്ങളെയും ബഹുമാനിച്ചിരുന്നു. ഓട്ടോമന്‍ സുല്‍ത്താന്റെ ഭരണപരമായ നയങ്ങളിലും യാക്കോബായ സമുദായത്തിന് സ്വാധീനമുണ്ടായിരുന്നു. ദൈവശാസ്ത്രപരമായി അവര്‍ കൂടുതലും കോപ്റ്റിക്ക് മതങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പാത്രിയാക്കീസിനെ തെരഞ്ഞെടുത്തിരുന്നത് സഭാമക്കളായിരുന്നു. യാക്കോബായ ബിഷപ്പുമാര്‍, മാര്‍ഡിനെന്ന സ്ഥലത്ത് വസിച്ചിരുന്നു. മെത്രാന്മാരെ ആശ്രമമായി ജീവിച്ചിരുന്ന പുരോഹിതരില്‍ നിന്നും തെരഞ്ഞെടുത്തിരുന്നു. മെത്രാന്മാര്‍ക്ക് അവരുടെ സഭാമക്കളുടെ പേരില്‍ ജഡ്ജിമാരുടെ അധികാരമുണ്ടായിരുന്നു. വിവാഹവും വിവാഹ മോചനവും വിധി കല്പിച്ചിരുന്നതും മെത്രാന്മാരായായിരുന്നു. ഒരു മെത്രാനാകുന്ന ഒരാള്‍ക്ക് കുറഞ്ഞത് 35 വയസുണ്ടായിരിക്കണം. ഡീക്കന്‍മാര്‍ക്ക് 20 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. അവര്‍ക്ക് സുറിയാനിയില്‍ ഗീതങ്ങള്‍ വായിക്കാന്‍ കഴിവുമുണ്ടായിരിക്കണം. പാരീഷ് കൗണ്‍സിലുകള്‍ പാരീഷ് പുരോഹിതനെ തെരഞ്ഞെടുത്തിരുന്നു. യാക്കോബായ സന്യാസിമാര്‍ക്കായി ആശ്രമങ്ങള്‍ വ്യാപകമായുണ്ടായിരുന്നു. ഓരോ ആശ്രമങ്ങളും ബിഷപ്പുമാരുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇന്ന് യാക്കോബായക്കാര്‍ കൂടുതലും വടക്കേ ഇറാക്കിലാണ് കാണുന്നത്. ടര്‍ക്കിയിലും യാക്കോബായക്കാര്‍ അധിവസിക്കുന്നു. ടര്‍ക്കിയില്‍ രണ്ടു ലക്ഷം യാക്കോബായക്കാരുണ്ട്. ഇറാക്കിലും സിറിയയിലും അതെ അനുപാതത്തില്‍ രണ്ടു ലക്ഷം വീതം യാക്കോബായക്കാരുണ്ടെന്ന് അനുമാനിക്കുന്നു. മൊസൂളിലും ഡമാസ്‌ക്കസിലും യാക്കോബായക്കാര്‍ വസിക്കുന്നു. കച്ചവടക്കാരാണ് കൂടുതലും. സ്വര്‍ണ്ണ വ്യാപാരികളും ധാരാളം. ഇസ്റ്റാമ്പുളിലും യാക്കോബായ പള്ളികളുണ്ട്. വളരെയേറെ പൗരാണിക പള്ളികളും യാക്കോബായക്കാരുടെ വകയായി ടര്‍ക്കിയിലുണ്ട്.

ഭാരത സഭയില്‍, യാക്കോബായും ഓര്‍ത്തോഡോക്‌സും തമ്മിലുള്ള കലഹം വ്യക്തമാക്കണമെങ്കില്‍ 1599ലെ ഉദയംപേരൂര്‍ സുനഹദോസിന്റെ കാലം വരെ എത്തേണ്ടിയിരിക്കുന്നു. സെന്റ് തോമസ് ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ക്ക് അടിത്തറ ഉണ്ടാക്കിയത് ഉദയം പേരൂര്‍ സുനഹദോസായിരുന്നു. അതുവരെ കത്തോലിക്കാ സഭയുമായി ഒരു ഐക്യദാര്‍ഢ്യത്തില്‍ യാക്കോബായ സഭയും ഒത്തുപ്രവര്‍ത്തിക്കുകയായിരുന്നു. യാക്കോബായ സഭകള്‍ പിന്നീട് റോമിന്റെ കീഴിലുള്ള സഭയുമായി ബന്ധം വേര്‍പെടുത്തേണ്ടി വന്നു. അവര്‍ അന്ത്യോക്ക്യ ബാവായുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയൂം മാര്‍പാപ്പായുടെ നിയമങ്ങള്‍ ത്യജിക്കുകയും ചെയ്തു. യാക്കോബായക്കാരെ അന്നുമുതല്‍ പുത്തന്‍കൂറ്റുകാരെന്നും കത്തോലിക്കരെ പഴയകൂറ്റുകാരെന്നും അറിയപ്പെട്ടു.

ഉദയംപേരൂര്‍ സുനഹദോസിനുശേഷം കത്തോലിക്കാ സഭയില്‍നിന്നു വേറിട്ട യാക്കോബായ സഭയില്‍ വീണ്ടും വിഭജനമുണ്ടായി. ഒരു ഗ്രുപ്പ് അന്ത്യോക്ക്യ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള ബാവകക്ഷിയെന്നു(യാക്കോബായ സഭ) അറിയപ്പെടുകയും ചെയ്തു. രണ്ടാമത്തെ വിഭാഗം കോട്ടയത്തുള്ള ബാവയെ പിന്താങ്ങി. അവരെ മെത്രാന്‍ കക്ഷി (ദി കേരള മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച്) എന്നറിയപ്പെട്ടിരുന്നു. കേരള യാക്കോബായ സഭയിലെ വട്ടശേരില്‍ മാര്‍ ദീവന്നാസ്യോസിനെ 1908-ല്‍ അന്തിയോക്ക്യ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അബ്ദേദ് മുടക്കിയതു വിഭജനത്തിനു കാരണമായിരുന്നു.

'വട്ടിപ്പണക്കേസ്' എന്നത് യാക്കോബായ ഓര്‍ത്തോഡോക്‌സ് സഭകളില്‍ അരങ്ങേറിയ സുപ്രധാനമായ ഒരു കോടതി വ്യവഹാരമായിരുന്നു. ഈ കേസ് ഇരുസഭകളിലും പതിറ്റാണ്ടുകളോളം നില നിന്നിരുന്നു. വട്ടി എന്നാല്‍ പലിശയെന്നര്‍ത്ഥം. യാക്കോബായ സഭയും ഓര്‍ത്തോഡോക്‌സ് സഭയും ഒന്നായിരുന്ന കാലത്ത് ആറാം മാര്‍ത്തോമ്മാ മെത്രാ പ്പോലീത്താ മലങ്കര സഭയിലെ സെമിനാരി പിള്ളേരെ പഠിപ്പിക്കാനായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ ബാങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിച്ചിരുന്നു. ഏഴാം മാര്‍ത്തോമ്മായുടെ കാലത്ത് ഈ നിക്ഷേപം വളരുകയും ചെയ്തു. വട്ടിപ്പണത്തില്‍ നിന്നുണ്ടാകുന്ന നിക്ഷേപമോ പലിശയോ പിന്‍വലിക്കാനുള്ള അധികാരം അതാത് കാലത്തെ മലങ്കര മെത്രാപ്പോലീത്താമാര്‍ക്കായിരുന്നു. അതിനിടയിലാണ് അന്ത്യോക്ക്യ പാത്രീയാക്കീസായിരുന്ന അബ്ദുള്ള പാത്രീയാക്കീസ്, മലങ്കരയിലെ മെത്രാപ്പോലീത്താ മാര്‍ ഗീവര്‍ഗീസ് ദിവാനിയോസിനെ (വട്ടശേരി) സഭയുടെ ചുമതലകളില്‍നിന്നും മുടക്കിയത്. വട്ടിപ്പണം കൈകാര്യം ചെയ്യാനുള്ള അവകാശം നിക്ഷിപ്തമായിരുന്നത് മാര്‍ ഗീവര്‍ഗീസ് ദിവ്യനോസിലായിരുന്നു. . തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ 1913-ല്‍ വട്ടിപ്പണക്കേസ് ആരംഭിച്ചു. 'അബ്ദുല്ല പാത്രീയാക്കീസ്' മലങ്കരയുടെ മേല്‍ അധികാരമുള്ള പാത്രിയാക്കീസെന്ന നിലയില്‍! വട്ടിപ്പണം പിന്‍വലിക്കാന്‍ വട്ടശേരി മെത്രാന് അധികാരമില്ലെന്നുള്ള വാദം തുടങ്ങി. വട്ടിപ്പണത്തിന്റെ അവകാശത്തിന്മേല്‍ കേസ് കോടതിയിലുമെത്തി. 1923-ല്‍ വട്ടിപ്പണക്കേസില്‍ മെത്രാന്‍ കക്ഷിയായ വട്ടശേരിക്കെതിരെ ജസ്റ്റിസ് വീര രാഘവ അയ്യരുടെ വിധിയുണ്ടായി. പ്രതികൂല വിധിയുണ്ടായ സാഹചര്യത്തില്‍ മെത്രാന്‍ കക്ഷി, കേസ് പുനരാലോചിക്കാനായി വീണ്ടും അപ്പീല്‍ നല്‍കി. 1928-ല്‍ മലങ്കര മെത്രാപ്പോലീത്തായെ പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ട് വട്ടശേരിയ്ക്ക് അനുകൂലമായ വിധിയും വന്നു.

1926-ല്‍ ബഥനിയുടെ എപ്പിസ്‌കോപ്പാ ആയിരുന്ന മാര്‍ ഈവാനിയോസ് ബിഷപ്പിന്റെ നേതൃത്വത്തില്‍ പരുമലയില്‍ വെച്ച് മലങ്കരസഭയുടെ ഒരു സൂനഹദോസ് കൂടിയിരുന്നു. സഭാ വഴക്കില്‍ അസ്വസ്ഥരായിരുന്ന ഏതാനും ബിഷപ്പുമാരുമൊത്ത് റോമന്‍ കത്തോലിക്കസഭയില്‍ ലയിക്കാനായിരുന്നു സൂനഹദോസ് വിളിച്ചുകൂട്ടിയിരുന്നത്. അതിനായി മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ മെത്രാന്‍ കക്ഷിക്ക് അനുകൂലമായ വിധി വന്നതു കൊണ്ട് മറ്റു മെത്രാന്മാര്‍ റോമന്‍ കത്തോലിക്ക സഭയില്‍ ലയിക്കുന്നതില്‍നിന്നും പിന്മാറിയിരുന്നു. എങ്കിലും മാര്‍ ഈവാനിയോസും അനുയായികളും മലങ്കര ഓര്‍ത്തോഡോക്‌സ് സഭ വിട്ടു മലങ്കര കത്തോലിക്ക സഭ സ്ഥാപിക്കുകയാണുണ്ടായത്.

1934-വരെ ഇരുകൂട്ടരുടെയും സമരങ്ങള്‍ സമാധാനപരമായി തുടര്‍ന്നിരുന്നു. 1934-ല്‍ രണ്ടു ഗ്രൂപ്പുകളും ബസേലിയോസ് ഗീവര്‍ഗീസ് കാതോലിക്കയെ ബിഷപ്പായി തെരഞ്ഞെടുക്കാന്‍ കോട്ടയത്ത് സമ്മേളിച്ചിരുന്നു. തെരഞ്ഞെടുക്കുന്ന കാതോലിക്ക അന്ത്യോക്ക്യാ ബാവായുടെ കീഴിലായിരിക്കില്ലെന്നു ഓര്‍ത്തോഡോക്‌സ് സഭക്കാരുടെ വ്യവസ്ഥയുമുണ്ടായിരുന്നു. അധികാരം മുഴുവന്‍ കോട്ടയം ബിഷപ്പിനും അന്ത്യോക്ക്യാ ബാവയെ ആത്മീയ നേതൃത്വമായി മാത്രം അംഗീകരിക്കാമെന്നുമായിരുന്നു തീരുമാനം. അന്ത്യോക്ക്യാ പാത്രീയാക്കീസിന് സഭാ മക്കളുടെമേല്‍ അവകാശങ്ങളൊന്നുമില്ലെങ്കിലും യാക്കോബായ നേതൃത്വവും തെരഞ്ഞെടുപ്പുടമ്പടികളില്‍ ഒപ്പു വെച്ചിരുന്നു.

1958-ല്‍ ഇരു സഭകളിലും സമാധാന ഐക്യം സ്ഥാപിച്ചിരുന്നു. 1964-ല്‍ അന്തിയോക്ക്യ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയന്‍ ബാവായെ മെത്രാന്‍ കക്ഷി ബാവായായ മാര്‍ തിമോത്തിയോസ് ഔഗേന്‍ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ കോട്ടയത്തു വമ്പിച്ച സ്വീകരണം നല്‍കി സ്വീകരിച്ചു. ഇരു സഭകളും തമ്മില്‍ ഐക്യം സ്ഥാപിച്ചതും ചരിത്ര മുഹൂര്‍ത്തമായിരുന്നു. മെത്രാന്‍ കക്ഷി ബാവായെ അന്ന് വാഴിച്ചതും അന്ത്യോക്ക്യ ബാവായായിരുന്നു.

1975-ല്‍ തര്‍ക്കം വീണ്ടും മൂര്‍ച്ഛിക്കുകയും രണ്ടാം പിളര്‍പ്പിലേക്ക് വഴിതെളിയിക്കുകയും ചെയ്തു. നിലവിലുള്ള ഓര്‍ത്തോഡോക്‌സ് സഭയുടെ കാതോലിക്കായെ യാക്കോബായ സഭ അംഗീകരിക്കാതെയും പുതിയ ബാവായെ തെരഞ്ഞെടുക്കുകയും ചെയ്തു. മോര്‍ ഫീലക്‌സീനോസ് മെത്രാപ്പൊലീത്തായെ ഈ സ്ഥാനത്തേക്ക് അന്തിയോക്ക്യ പാത്രിയര്‍ക്കീസ് വാഴിച്ചു. പിളര്‍പ്പിനു മുമ്പുണ്ടായിരുന്ന 'കാതോലിക്കാ ഔഗേന്‍ ഒന്നാമന്‍' ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന്റെ കാതോലിക്കയായി തുടരുകയും ചെയ്തു. അങ്ങനെ പിളര്‍പ്പ് ശക്തി പ്രാപിക്കുകയും ഒരേ സമയത്തുതന്നെ രണ്ടു ബാവകള്‍ സഭകളെ നയിക്കുകയും ചെയ്തു.

2002-ല്‍ അന്ത്യോക്ക്യാ പാത്രിയാക്കീസിനെ പിന്തുണച്ച യാക്കോബായക്കാര്‍ എറണാകുളത്ത് പുത്തന്‍ കുരിശില്‍ സമ്മേളിച്ച് സഭയ്ക്ക് പുതിയ നിയമാവലിയുണ്ടാക്കി. യാക്കോബായ സഭയെ 'യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെന്ന' നാമകരണവും ചെയ്തു. യാക്കോബായക്കാര്‍ നിയന്ത്രിച്ചിരുന്ന പല പള്ളികളിലും ചേരി തിരിഞ്ഞുള്ള വഴക്കുകളുമാരംഭിച്ചു. പുത്തന്‍ കുരിശു കേന്ദ്രമാക്കിയുള്ള യാക്കോബായക്കാരും കോട്ടയം ദേവലോകം അരമന കേന്ദമാക്കിയുള്ള ഓര്‍ത്തോഡോക്‌സ് പള്ളികളും തമ്മില്‍ ശക്തമായ അധികാര വടംവലികളും തുടങ്ങി. വര്‍ഷങ്ങളോളം കലഹം തുടര്‍ന്നുകൊണ്ടിരുന്നു. പള്ളികളുടെ മുമ്പില്‍ പ്രതിക്ഷേധങ്ങള്‍ നിത്യ സംഭവങ്ങളായിരുന്നു. അനേകം പള്ളികള്‍ അടച്ചുപൂട്ടി. വര്‍ഷങ്ങളായി കോലഞ്ചേരി പള്ളി അടച്ചുപൂട്ടിയിരിക്കുന്നു. ഓര്‍ത്തോഡോക്‌സ് സഭ പള്ളി തുറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം യാക്കോബാ സഭ തടയുമായിരുന്നു. രണ്ടു കൂട്ടര്‍ക്കും വ്യത്യസ്ത സമയങ്ങളില്‍ കുര്‍ബാന അര്‍പ്പിച്ചാലും പ്രശ്‌നങ്ങളുണ്ടാവുമായിരുന്നു.

1934-ലെ ഉടമ്പടി ഓര്‍ത്തോഡോക്‌സ് സഭകള്‍ക്ക് അനുകൂലമായിരിക്കെ 1995-ല്‍ ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കത്തിന്മേല്‍ കേസ് സുപ്രീം കോടതിയില്‍ എത്തി. 2013 ജൂലൈയിലുണ്ടായ സുപ്രീം കോടതി വിധി ഒരു തീരുമാനം കല്‍പ്പിച്ചതും ഇരു സഭകളുടെയും കലഹത്തിന് ഒരു താല്‍ക്കാലിക ശമനമുണ്ടാകാന്‍ കാരണമായി. 1934-ല്‍ ഇരു സഭകളുമുണ്ടാക്കിയ ഉടമ്പടി സുപ്രീം കോടതി ശരിവെച്ചു. 2002-ല്‍ യാക്കോബായ സഭയുണ്ടാക്കിയ നിയമാവലി സാധുവല്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. 2017 ജൂലയിലുണ്ടായ സുപ്രീം കോടതി വിധിയിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണെന്ന് ശരി വെക്കുകയായിരുന്നു. 1934-ലെ ഉടമ്പടി പ്രകാരം എല്ലാ ഇടവകകളും രൂപതകളും ഓര്‍ത്തോഡോക്‌സ് സഭയുടെയും ബിഷപ്പുമാരുടെയും അധികാര പരിധിയിലെന്നായിരുന്നു വിധി. കേസ്, കോലഞ്ചേരി, മണ്ണത്തൂര്‍, വാരിക്കോലി പള്ളികളുടെ അവകാശത്തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയായിരുന്നെങ്കിലും ഈ നിയമം എല്ലാ യാക്കോബായ ഓര്‍ത്തോഡോക്‌സ് പള്ളികള്‍ക്കും ഒരുപോലെ ബാധകമാണെന്ന് സുപ്രീം കോടതി വിധിയിലുണ്ടായിരുന്നു.

സാങ്കേതികമായി യാക്കോബായക്കാര്‍ മലങ്കര സഭയുടെ വേറിട്ട ഭാഗമല്ല. അവര്‍ക്ക് പെന്തിക്കോസ്സ്‌കാരെപ്പോലെ സ്വതന്ത്രമായ സഭയായോ ഓര്‍ത്തോഡോക്‌സ് സഭയോട് ലയിക്കുകയോ ചെയ്യാം. എന്നിരുന്നാലും യാക്കോബായ സഭ, ഓര്‍ത്തോഡോക്‌സ് സഭയുമായി യോജിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അവരുടേതായ പള്ളികള്‍ പണിയുന്ന കാര്യത്തിലും തീരുമാനമായില്ല. സുപ്രീം കോടതി തീരുമാനം പുനഃ പരിശോധിക്കാന്‍ അപ്പീലിന് പോകാന്‍ തയ്യാറാവുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ടു വിഭാഗങ്ങളും ഒരേ ആചാരങ്ങളും വിശ്വാസങ്ങളുമാണ് പിന്തുടരുന്നത്. ഇരുകൂട്ടരും തങ്ങളുടെ അധീനതയിലുള്ള പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ യാക്കോബായ സഭയ്ക്ക് സ്വതന്ത്ര സഭയായി പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ ഓര്‍ത്തോഡോക്‌സ് സഭയോട് ലയിക്കുകയോ വേണ്ടി വരുന്നു.
യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍) യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍) യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍) യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍) യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍) യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍) യാക്കോബായ-ഓര്‍ത്തോഡോക്‌സ് സഭകള്‍, പാശ്ചാത്തല ചരിത്രം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
നാരദന്‍ 2018-04-29 15:34:18
പുത്തെന്‍ കുരിശു ബാവയും, കോട്ടയം ബാവയും  പടനമാക്കാന്‍ പറയുന്ന ചരിത്രം അഗികരിക്കില്ല.
കുരിശു യുദ്ദം പ്രക്യാപിച്ചു രണ്ടു കൂട്ടരും വരും. വര്‍ഷങ്ങള്‍ ആയി തമ്മില്‍ തല്ലുന്ന ഇവര്‍ക്ക് ഇപ്പോള്‍ ഒരു കോമണ്‍ എനിമിയെ കിട്ടി.
 മെത്രാന്‍, ബാവ  ഇവരുടെ ഒക്കെ ഭക്തര്‍ വരും കമന്റ്റ്  എഴുതി തോപ്പിക്കാന്‍ 
കാത്തിരുന്ന് കാണാം.
ഫോമ, ഫോക്കാന അടിവെച്ചു പിരിഞ്ഞത് , ഇപ്പോള്‍ ഫോക്കനയിലെ അടി മൂത്ത്  ആന പോകും  മൂന്നു ആയി പിരിഞ്ഞു - ഇതൊന്നു എഴുത്തുക ജോസഫ്‌ മാഷേ 
ഓര്‍ത്തഡോക്‍സ്‌ -നുട്രല്‍ 2018-04-29 16:18:18

പടന്നമാക്കാന്‍ പറയുന്ന ചരിത്രം അത്ര ശരി അല്ല. ഓര്‍ത്തഡോക്‍സ്‌ & ബാവകഷി ഒരു സഭ ആണ്. ക്രമേണ ഒന്നാകും, ഇപ്പോള്‍ ഉള്ള അടിപിടി പുതെന്കുരിസു ബാവ ചാവുമ്പോള്‍ തീരാന്‍ ഉള്ളതെ ഒള്ളു. ഇ സഭ ഒരിക്കലും കത്തോലിക്കരോടോ പെന്ത്കൊസ്റ്റു കാരോടോ യോജിക്കില്ല. രണ്ടു കൂട്ടരും കുറുക്കന്മാരെ പോലെ ഞങ്ങളെ വീഴിക്കാന്‍ പല തവണ നോക്കിയിട്ടുണ്ട്. മലന്കര റീത്ത് ഇതുപോലെ കുഴി കുഴിച്ചു.

കത്തോലിക്കരും, റീത്തും യോഹന്നാനും പെന്തകൊസ്തും ഒക്കെ നോക്കി ഇരുന്നു പൂട പൊഴിഞ്ഞു ചാവുകെ ഉള്ളു.  വിദ്യാഭ്യാസം ഇല്ലാത്ത കുറെ പേര്‍ക്ക് പുത്തെന്‍ കുരിശു ബാവ പട്ടം കൊടുത്തു. അവര്‍ ആണ് ഇപ്പോള്‍ യോച്ജിപ്പിനെ എതിര്‍ക്കുന്നത്. 

andrew 2018-04-30 05:48:55

History repeats itself but what we learn from history is that we don't learn from history.

Until the 16th cent. There was only one church in India & was autonomous but historical details are very vague & unreliable. The language of worship was a form of Tamil and later eastern Syriac used by the churches of Seleucia and Tigris. The church received with trust and courtesy missionaries, bishops and migrants as they came from whichever eastern Church- Tigris or Babylon, Antioch or Alexandria, but not from the more distant Constantinople or Rome. There were times in this long period when the Christians in India had been without a bishop and were led by an Archdeacon. {Episcopate was established in Kottayam in 1912.}

By the arrival of the Portuguese by the 16th cent. Church had to face several tragedies. Portuguese tortured the Kerala Christians to convert them to Roman Catholics. Bishops from Syria were forced to return and some of them were killed by the Portuguese. Portuguese missionaries/ conquerors were successful in capturing and converting a large majority to Roman Catholics. Kerala Christians were pushed to the limit, they rose in revolt and took a collective oath at the Koonen Cross in Mattancherry in 1653, resolving to preserve the faith and autonomy of their church and to elect its head. Accordingly, Archdeacon Thomas was raised to the title of Mar Thoma, 1st.At the request of the Thomas Christians, the "Jacobite" bishop, Mar Gregorios of Jerusalem came to India in 1664, confirmed the Episcopal consecration of Mar Thoma I as the head of the Orthodox Church in India. Thus began the formal relationship with the "Jacobite" Syrian Church, as it happened, in explicit support of the traditional autonomy of the Indian Church.

The british also tried to convert the Kerala Christians as reformation to Anglicans. Finally, a group broke away as Mar Thoma Church. Patriarch Peter III of Antioch visited India in 1875-77. The outcome was twofold; a reaffirmation of the distinctive identity of the Orthodox Church under its own Metropolitan and an enlarged influence of the Patriarch of Antioch in the affairs of the Indian Church known as Malankara Orthodox Church with HQ at Kottayam.

1] The Catholicate of the East originally in Selecuia and later in Tigris was relocated to Kottayam and the consecration of the first Indian Catholicose-Moran Mar Baselios Paulos- in Apostolic succession to St. Thomas, with the personal participation of Patriarch Abdul Messiah of Antioch.2] the coming into force in 1934 of the Constitution of the Orthodox Church in India as an independent, Democratic Church linked to the Orthodox Syrian Church of the Patriarch of Antioch with Patriarch as 'spiritual' head. 3] the accord of 1958, by which Patriarch Ignatius Yakoub III affirmed his acceptance of the Catholicose as well as the Constitution. Those are historical facts.

Hope the rivals in both groups will realize and stop fighting. Differences are none. Those who are opposing the union are power mongers or lead by egocentric leaders.



Jacobites Neutral 2018-05-01 07:47:48

മലങ്കരയിൽ തോമ്മാശ്ലീഹാ വന്നു സിംഹാസനം സ്ഥാപിച്ചെന്നാണ് മെത്രാൻ കക്ഷിയിലെ മെത്രാൻമാർ  വിശ്വസികളെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. ഇത്തരം ചരിത്രമാണ് ഇവർ പള്ളികളിൽ പഠിപ്പിക്കുന്നത്. എളിമയും വിനയവും പഠിപ്പിക്കേണ്ട ഈ മെത്രാന്മാരോളം അഹങ്കാരം പിടിച്ച മെത്രാന്മാർ മറ്റൊരു സമൂഹത്തിൽ കാണില്ല. നീണ്ട താടിയും തിളങ്ങുന്ന കുപ്പായവും കൈയിൽ ഒരു മോതിരവും ഇട്ടാൽ തിരുമേനിയായി. ഒരു ചാൺ വയറിനുള്ളിൽ സേഫ്റ്റി ടാങ്കും വഹിച്ചു നടക്കുന്നവർ എങ്ങനെ തിരുമേനിയാകും. 


ഇല്ലാത്ത കെട്ടുകഥകളുണ്ടാക്കി വിശ്വാസികളുടെ തലയിൽ ചാരം കയറ്റി വെച്ചിട്ടുള്ളതുകൊണ്ടു ആഡംബരമായി ജീവിക്കുകയും ചെയ്യാം. ബെൻസ് കാറിൽ കുറഞ്ഞത് ഒരു മെത്രാനും ഇഷ്ടമില്ല. തിരുമേനിയെന്നു വിളി കേൾക്കാൻ വലിയ താൽപ്പര്യവും.


ബാവാകക്ഷി വിശ്വാസികൾ പണിതുണ്ടാക്കിയ പള്ളികൾ തട്ടിയെടുക്കാൻ ഇരുകൂട്ടരും സുപ്രിം കോടതി വരെ പോയി. വാസ്തവത്തിൽ ഇക്കൂട്ടരുടെ പാത്രിയർക്കീസ് സുപ്രീം കോടതി ജഡ്ജിയാണ്. അന്തിയോഖ്യാ ബാവായുടെ കൈവെപ്പില്ലാത്ത മെത്രാൻ കക്ഷി ബാവ എങ്ങനെ ക്രിസ്തുവിന്റെ സഭയാകും. 


നാരദൻ പറയുന്നതിനോട് യോജിക്കാൻ സാധിക്കുന്നില്ല. ബാവാകക്ഷിയും മെത്രാൻ കക്ഷിയും ഇനി ഒന്നാകാനും പോവുന്നില്ല. വേറിട്ട് പോവുകയാണ് നല്ലത്. ഒരു മെത്രാനായും കൂട്ടരും കത്തോലിക്കാ മതം സ്വീകരിച്ചതുകൊണ്ടു അവർ സമാധാനമായി ജീവിക്കുന്നു. കോടാനുകോടി രൂപായുടെ ആസ്തിയുള്ള സ്ഥാപനമായി റീത്ത് കത്തോലിക്കർ വളർന്നു കഴിഞ്ഞു.


കീരിയും പാമ്പുമായി ജീവിക്കുന്ന മെത്രാൻ കക്ഷിയും ബാവക്കഷിയും തമ്മിലടിക്കുമ്പോൾ കയ്യടിക്കുകയാണ് വേണ്ടത്. മെത്രാൻ കക്ഷിയ്ക്ക് തോമ്മാ ശ്ലീഹ പോലുള്ള വിദേശ അപ്പോസ്തോലന്മാർ സ്വീകാര്യമാണ്. എന്നാൽ അന്തിയോക്യ ബാവായെന്ന വിദേശി വരുമ്പോൾ ഭാരതവൽക്കരണവും. 


ദിനം പ്രതി പള്ളി പിടുത്തവും കോടതി വ്യവഹാരവുമായി കഴിയുന്ന, അടികൂടുന്ന ഈ ഭൊഷന്മാർ സമൂഹത്തിന് ആവശ്യമാണ്. അതുമൂലം മാദ്ധ്യമങ്ങൾക്കും ജീവിക്കേണ്ടേ? ഇത്തരം വാർത്തകൾ ജ്വലിച്ചാൽ മാത്രമേ മാദ്ധ്യമങ്ങളും നിലനിൽക്കുള്ളൂ.  

V.George 2018-05-01 09:23:03
General public doesn't know the real culprits for this division that caused crores and and crores of rupees. This was a united orthodox church after the verdict of 1958 Supreme Court Ruling. Patriarch had no intention to divide the church again. The idea of division was introduced by certain Late Bishops from the Kottayam group. Real problem started at the bishop's synod that convened at Parumala Church to elect a Catholicate designate to succeed Augen Catholicose. The right candidate was Daniel Philoxinose who was nominated by Augen Bava as well as Thomas Dynosiose and other senior bishops. At this synod one bishop stood and declared to divide the church if Daniel Philoxinose becomes the Catholicose designate. Daniel philoxinose whithdrew his name from consideration. The seed and idea of division was planted at that synod by orthodox bishops who wanted power and position in the church. Certain bishops from the previous patriarch group conveniently used this idea and divided the church. People from both parties who has no idea about the real truth is acting like 'chavers' and supporting this selfish bishops. This truth is documented in the Church History Book available in the Parumala church Book Shop.  
V.George 2018-05-01 09:23:10
General public doesn't know the real culprits for this division that caused crores and and crores of rupees. This was a united orthodox church after the verdict of 1958 Supreme Court Ruling. Patriarch had no intention to divide the church again. The idea of division was introduced by certain Late Bishops from the Kottayam group. Real problem started at the bishop's synod that convened at Parumala Church to elect a Catholicate designate to succeed Augen Catholicose. The right candidate was Daniel Philoxinose who was nominated by Augen Bava as well as Thomas Dynosiose and other senior bishops. At this synod one bishop stood and declared to divide the church if Daniel Philoxinose becomes the Catholicose designate. Daniel philoxinose whithdrew his name from consideration. The seed and idea of division was planted at that synod by orthodox bishops who wanted power and position in the church. Certain bishops from the previous patriarch group conveniently used this idea and divided the church. People from both parties who has no idea about the real truth is acting like 'chavers' and supporting this selfish bishops. This truth is documented in the Church History Book available in the Parumala church Book Shop.  
Korason 2018-05-02 07:54:22
ഹിസ്റ്ററി ഓഫ് ജാക്കോബൈറ്റ്സ് എന്ന ചിത്രം ലേഖനത്തിനു ഒടുവിൽ ചേർത്തിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. 1688 ലെ ഇംഗ്ലണ്ടിൽ നടന്ന ജാക്കോബൈറ്റ്സ് ചരിത്രമാണ് അതിന്റെ പൊരുൾ. നാടുകടത്തപ്പെട്ട ജെയിംസ് രണ്ടാമൻ രാജാവിന്റെ കഥ, 1798  ലെ ആബെ അഗസ്റ്റിൻ ബാരൽ വിഭാവനം ചെയ്ത ജേക്കബാനിസം ഒക്കെ മറ്റു കഥകളാണ് പറയുന്നത്. ലേഖനത്തിൽ ഇടയ്ക്കിടെ വളരെ തെറ്റിദ്ധാരണ പരത്തുന്ന, ചരിത്രത്തോട് നീതിപുലർത്താത്ത പരാമർശങ്ങൾ ഉണ്ട് എന്ന് വിനീതമായി അറിയിക്കട്ടെ. 

കോരസൺ 
Joseph 2018-05-02 11:15:05
വളരെ സൂക്ഷ്‌മമായി എന്റെ ലേഖനത്തിലെ പടങ്ങൾ നിരീക്ഷിച്ച് തെറ്റ് ചൂണ്ടിക്കാണിച്ച വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായ കോരൻസണ് നന്ദി. അദ്ദേഹം സൂചിപ്പിച്ചതു പോലെ  ഈ ലേഖനത്തിലെ ചരിത്രവുമായി ഞാൻ കൊടുത്തിരിക്കുന്ന പടത്തിന് യാതൊരു ബന്ധവുമില്ല. വായനക്കാർ ആ പടം അവഗണിക്കണമെന്നും അഭ്യർത്ഥിക്കുന്നു. 'ഹിസ്റ്ററി ഓഫ് ജാക്കോബൈറ്റ്സ്' എന്നത് ഈ ലേഖനവുമായി ബന്ധപ്പെടാത്ത ബ്രിട്ടന്റെ ചരിത്രത്തിന്റെ ഒരു ഭാഗമാണ്.  

പഴങ്കാല ചരിത്രമെല്ലാം ഓരോരുത്തരുടെയും മനോധർമ്മം അനുസരിച്ച് എഴുതിയിട്ടുള്ളതാണ്. പ്രത്യേകിച്ച് സഭാ ചരിത്രങ്ങൾ സഭയുടെ നേട്ടങ്ങൾക്കു വേണ്ടി മറ്റുള്ള സഭകളെ ഇകഴ്ത്തിയും സ്വന്തം സഭയെ പൊടിപ്പും തൊങ്ങലും വെച്ച് സഭയിലെ പൂർവ്വ പിതാക്കന്മാർ എഴുതിയിരിക്കുന്നത് കാണാം. അതുകൊണ്ട് ചരിത്രത്തിന്റെ ആധികാരികത ശരിയോ തെറ്റോയെന്നു നിശ്ചയിക്കാൻ സാധിക്കില്ല.   

1745-ലെ ജെക്കോബിറ്റ്‌സ് കലഹം ബ്രിട്ടന്റെ ചരിത്രത്തിലെ ഒരു നിർണ്ണായക ഘടകമാണ്. ഇംഗ്‌ളണ്ടിൽനിന്നും നവീകരണകാലങ്ങളിൽ പുറത്താക്കപ്പെട്ട രാജാവിന്റെ മകൻ 'ചാൾസ് എഡ്വേർഡ് സ്റ്റുവാർട്ട്' ഫ്രാൻസിൽ നിന്നും സ്കോട്ട്ലൻഡിലേക്ക് ബ്രിട്ടനുമായി യുദ്ധം ചെയ്യാൻ അനുയായികളുമായി യാത്ര പുറപ്പെട്ടിരുന്നു. സ്വന്തം പിതാവിന്റെ നഷ്ടപ്പെട്ട രാജകീയ കിരീടം വീണ്ടെടുക്കാനായിരുന്നു ഈ യാത്ര. ചാൾസ്!സ്റ്റുവാർട്ട് രാജകുമാരന്റെ തിരിച്ചുവരവ് ബ്രിട്ടനെ ഭയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പട്ടാളത്തെ ജാക്കോബൈറ്റ്സ് പട്ടാളമെന്നു അറിയപ്പെട്ടിരുന്നു. സ്‍കോട്‍ലൻഡിലെ 'ഗ്ലെൻഫിനാൻ' എന്ന സ്ഥലത്ത് ജാക്കോബൈറ്റ്സ് പട്ടാളം ബ്രിട്ടീഷ് പട്ടാളമായി ഏറ്റുമുട്ടി. ജാക്കോബൈറ്റ്സ് പട്ടാളം എഡിൻബറോ പിടിച്ചെടുത്തു. ഇംഗ്ലണ്ടിനെ ആക്രമിച്ചു. അവിടെ ജനങ്ങളുടെ പിന്തുണയില്ലാത്ത കാരണം തോറ്റു പിൻവാങ്ങേണ്ടി വന്നു. ചാൾസ് രാജകുമാരൻ  അവിടെനിന്നും ഫ്രാൻസിലേക്ക് രക്ഷപെടുകയായിരുന്നു. 

ഈ ചരിത്രത്തിനു യാക്കോബായ സഭയുമായി യാതൊരു ബന്ധവുമില്ല. വായനക്കാർ ക്ഷമിക്കുമല്ലോ. 
ORTHODOX VISWASI 2018-05-02 11:42:30
ശ്രീ ജോസഫ് പടന്ന മാക്കലിന്റെ ലേഖനത്തിലെ പല കാര്യങ്ങളും വസ്തുത പരമായും ചരിത്ര പരമായും തെറ്റാണ്.മാവ് പടന്നതാണെങ്കിലും കായ്ക്കാത്തതാണെങ്കിൽ എന്ത് പ്രയോജനം.അത് വെട്ടി തീയിൽ ഇടാനെ ഉപകരിക്കു.
1599 ലെ ഉദയംപേരൂർ സുന്നഹദോസ് വരെ മലങ്കര സഭയും ഐക്യ ദാർഢ്യത്തിൽ കഴിഞ്ഞു എന്നത് തികച്ചും തെറ്റാണ്.1599 നു മുൻപ് കേരളത്തിൽ കത്തോലിക്കാ സഭ ഇല്ല.പിന്നെ എങ്ങനെ കത്തോലിക്കാ സഭയുമായി ഐക്യ ദാർഢ്യത്തിൽ കഴിയും.പോർട്ടുഗീസ് അധിനിവേശത്തിന്റെ ബാക്കി പത്രം മാത്രമാണ് കേരളത്തിൽ കത്തോലിക്കാ സഭ.നാട്ടു രാജാവിനെ കൈയിലെടുത്തു തോക്കു ചൂണ്ടിയാണ് പോർട്ടുഗീസ് ഭാഷയിലുള്ള തീരുമാനങ്ങളിൽ ഒപ്പു വെപ്പിച്ചത്.
1926 ഇൽ ഈവാനിയോസിന്റെ നേതൃത്വത്തിൽ പരുമലയിൽ അസോസിയേഷൻ കൂടിയില്ല.മലങ്കര മെത്രാപോലിത്ത ആണ് അസോസിയേഷൻ വിളിച്ചു കൂട്ടുന്നത്.ഈവാനിയോസ് ഒരു മെത്രാൻ മാത്രമായിരുന്നു.മറ്റൊരു നിവൃത്തിയും ഇല്ലെങ്കിൽ ഒരേ വിശ്വാസം ഉള്ള മറ്റൊരു സഭയുമായി യോജിക്കണം എന്നായിരുന്നു സഭാ നേതൃത്വം ആലോചിച്ചിരുന്നത്.എന്നാൽ അതിന്റെ ആവശ്യം വന്നില്ല .ദൈവം സഭയെ കാത്തു .കത്തോലിക്കാ സഭയുമായി യോജിക്കാൻ മലങ്കര സഭ ഒരിക്കലും ആലോചിച്ചിട്ടില്ല.മഞ്ചട്ടിയും കുടിലും ഉപേക്ഷിച്ചു പെരുനാട്ടിൽ നിന്നും പട്ടം പാലസിൽ ചേക്കേറിയത് കൊടിയ വഞ്ചന തന്നെ ആയിരുന്നു. സ്വന്തം ഗുരുവായ വട്ടശ്ശേരിൽ തിരുമേനിയെയും അദ്ദേഹം വഞ്ചിച്ചു.
MALANKARA SABHA NAMMUDE SABHA 2018-05-02 13:32:01
ഒന്നായിരുന്ന മലങ്കരസഭയിൽ 70 കളിൽ കലഹത്തിന്റെ വിത്ത് വിതച്ചത്  സഭയിലെ രണ്ടു പുരോഹിതന്മാരാണ്. മലങ്കര സഭയിൽ അസോസിയേഷൻ തെരെഞ്ഞെടുക്കുന്നവരായാണ് മേപ്പട്ട സ്ഥാനത്തേക്ക് ഉയർത്തുന്നത്.നേരായ മാർഗത്തിൽ ഒരിക്കലും മേല്പട്ട സ്ഥാനത്തേക്ക് വരാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ രണ്ടു അച്ചന്മാർ സഭയുടെ അറിവും അംഗീകാരവും ഇല്ലാതെ വിദേശത്തു പോയി മെത്രാന്മാരായി തിരിച്ചെത്തി .അവർ അനധികൃതമായി സഭയുടെ പള്ളികളിൽ പ്രവേശിക്കുകയും സമാന്തര  ഭരണം തുടങ്ങുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അവർ ഗുണ്ടകളുടെ സഹായത്താൽ സഭയുടെ 400 ഓളം പള്ളികൾ കൈവശപ്പെടുത്തി.ആ പള്ളികൾ മോചിപ്പിക്കുന്നതിനാണ് 74 ഇൽ ഔഗേൻ ബാവ കേസ് കൊടുത്ത്.95 ഇൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചെങ്കിലും അതിൽ വ്യക്തത ഇല്ലെന്ന് പറഞ്ഞാണ് വിധികൾ നടപ്പാകാതിരിക്കാൻ ശ്രമിച്ചത്.ഇപ്പോൾ വ്യക്തമായ വിധി വന്നു.അത് നടപ്പാവുക തന്നെ ചെയ്യും.  
Nathanael 2021-10-09 11:43:25
ഇയാൾ പറഞ്ഞല്ലോ റോമ സഭ മാത്രം ആണ് അപ്പോസ്തോലന്മാർ ഉണ്ടാക്കിയത് എന്നും ബാക്കി ഒക്കെ വേറെ പുതുതലമുറ ആളുകൾ ഉണ്ടാക്കിയത് എന്നും. എന്നാൽ ബൈബിളിൽ അപ്പൊ.പ്രവർത്തികൾ 11: 26 ൽ പറഞ്ഞിരിക്കുന്നത് എന്താണ് എന്നു പറയണം. എവിടെയാണ് ബൈബിളിൽ റോമിൽ ആണ് ആദ്യം ക്രിസ്ത്യാനികൾ ഉണ്ടായത് എന്നു പറഞ്ഞിരിക്കുന്നത്. പഴയനിയമ ചരിത്രവും പുതിയനിയമ ചരിത്രവും നടന്നിരിക്കുന്നത് ഏഷ്യൻ രാജ്യത്തിന്റെ ഭാഗമായ ഇറാക്ക് ഇറാൻ ജോർദാൻ സിറിയ എന്നിവിടങ്ങളിൽ ആണ്. ഇവിടെ നിന്നാണ് മറ്റുള്ളിടങ്ങളിലേക്ക് വ്യാപിച്ചത്. അല്ലാതെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നല്ല. ക്രിസ്തു റോമിൽ ആണ് ഉണ്ടായത് എന്നു എഴുതിവിടുമോ നിങ്ങൾ? അന്ന് ലോകം ഭരിച്ചിരുന്നത് റോമസാമ്രാജ്യം ആയിരുന്നത്കൊണ്ട് റോം കേന്ദ്രീകരിച്ചു ആധിപത്യം ഉള്ള സഭ ഉണ്ടായി. മാത്രമല്ല അന്ന് ഒരു റോമപൗരൻ ആണെന്ന് പറയുന്നത് ഭയങ്കര വില ആയിരുന്നു. കാശ് കൊടുത്തു റോമപൗരത്വം വാങ്ങുന്നത് വരെ ഉണ്ടായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ ലോകം മുഴുവനും ഭരിച്ചതുകൊണ്ട് യൂറോപ്യൻ സഭ ആധിപത്യം നേടി എന്നേയുള്ളൂ. നിങ്ങൾ കത്തോലിക്ക ആയത്കൊണ്ട് കത്തോലിക്ക സൈഡ് ആക്കിയുള്ള ചരിത്രം എഴുതിവിട്ടു അല്ലെ? പറയുമ്പോൾ കത്തോലിക്ക സഭയ്ക്ക് എതിരായ ചരിത്രഭാഗങ്ങൾ വിഴുങ്ങി സംസാരിക്കല്ലേ.
Truth and Justice 2021-10-09 13:35:08
When you study Acts of Apostles, in the 2nd chapter of Acts it is written on the day pentecost, the power of Holy spirit the third persin of Trinity came upon the people who gathered there that was in Jerusalem.Chapter 2.5, says from all gentiles from the world below the sky came and stayed there. Also some Jewish men who are devoted to God.Then what dum mistakes and erraneous teaching that Rome was the origin.
Truth and Justice 2021-10-09 17:11:54
from those days, prophets came from Jerusalem,PROPHETS CAME TO aNTIOCH AND THERE THEY ARE NAMED CHRISTIANS.Not even one Antiocans came from Jerusalem to Antioca.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക