വളരെ പ്രതീക്ഷകളുമായി, റോബര്‍ട്ട് മുള്ളര്‍
എന്ന പ്രസിദ്ധ കരുത്തനായ, കുറ്റാന്വേഷണവിശേഷവിജ്ഞാനിയുടെ ഭൂതക്കണ്ണാടിയുടെ
കീഴില്‍ ഡൊണാള്‍ഡ് ട്രംപ് പെട്ടിട്ട് ഒരുവര്‍ഷം ഉടനെ ആകും. ഒട്ടുമുക്കാല്‍
മാധ്യമങ്ങളും അവരുടെ കാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വിശിഷ്ട
പാണ്ഡിതരും പ്രവചിച്ചു ട്രംപ് പ്രെസിഡന്‍റ്റായി അധികനാള്‍ കാണില്ല റഷ്യന്‍
പ്രെസിഡന്‍റ്റ് പുട്ടിന്‍ ട്രംപിനെ വിജയിപ്പിച്ചു എന്ന സത്യം ഉടനെ
പുറത്തുവരും.
എന്തൊക്കെ കോലാഹലങ്ങള്‍ അമേരിക്കയിലും അമേരിക്കക്കുപുറത്തും ഈ വിഷയത്തെ
ആസ്പദമാക്കി എല്ലാവരും കേട്ടു, കണ്ടു. പലേ വായനക്കാരും ട്രംപിനെ
വിശേഷിപ്പിച്ചിരുന്ന വാക്കുകള്‍ ഇവിടെ എഴുതുവാന്‍ ഉതകുന്നവയായിരുന്നില്ല.
ട്രംപിനെ തുരത്തുക എന്ന വാശിയില്‍, അനേകര്‍ എല്ലാവിധ ആയുധങ്ങളുമായി
റോബര്‍ട്ട് മുള്ളറിന്‍റ്റെ നായകത്വത്തില്‍ പടക്കളത്തിലിറങ്ങി. ഇവരുടെ
ആവനാഴികള്‍ നിറക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ട്ടിയും രംഗത്തുവന്നു.
ഒട്ടനവധി മാധ്യമപ്രവര്‍ത്തകര്‍ ഈ വൈരാഗ്യലഹരിയില്‍ മുങ്ങി ട്രംപിണ് ഹാനികരം
എന്നുതോന്നിക്കുന്ന എല്ലാ വാര്‍ത്തകളും അവയുടെ പരമാര്ത്ഥനത ഉറപ്പിക്കാതെ,
ആരാദ്യീ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരും എന്ന മത്സരമായി.
വോട്ടുപെട്ടിയില്‍ തോല്‍ക്കുമെന്നു കരുതി ട്രംപ് വിരോധികള്‍ അതു
പാളിപ്പോയി.എന്നാല്‍പ്പിന്നെ തങ്ങളുടെ ലക്ഷ്യം പരിപൂചിതം അതിന്‍റ്റെ
സാദ്ധ്യതക്ക് ഏതുമാര്‍ഗവും പരിപാവനം എന്ന വിഡ്ഢിവേഷം ഇവര്‍
കെട്ടുന്നു.അന്ത്യംവഴിയെ ന്യായീകരിക്കും. ഇതാണ് കമ്മ്യൂണിസവും പറയുന്നത്.
ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം
ചെളിവാരി എറിയുക, അവിശ്വസനീയ പ്രസ്താവനകള്‍ നടത്തുക ഒരിക്കലുമൊരു
പുത്തരിയല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ നടന്നത് അതുതന്നെ.
തിരഞ്ഞെടുപ്പു കഴിയും ഒരാള്‍ ജയിക്കും പരാചിതര്‍ തോല്‍വി സമ്മധിക്കും
ജീവിതം സാധാരണ രീതിയില്‍ മുന്നോട്ട് പോകും അടുത്ത തിരഞ്ഞെടുപ്പുവരെ.
എന്നാല്‍ ഇത്തവണ എല്ലാ സാമാന്യ മര്യാദകളും കീഴ്വഴക്കങ്ങളും എതിര്‍
പാര്‍ട്ടിയും ആശാഭംഗം വന്നവരും അവഗണിച്ചിരിക്കുന്നു അതല്ലെ ഇന്നിവിടെ
നടമാടുന്ന നാടകങ്ങള്‍.
ഡൊണാള്‍ഡ് ട്രംപിന്‍റ്റെ വിജയത്തില്‍ റഷ്യ പ്രധാന പങ്കുവഹിച്ചു
എന്നതായിരുന്നു റോബര്‍ട്ട് മുള്ളാരുടെ കുറ്റാന്വേഷണ നാടകത്തിന്‍റ്റെ
തുടക്കം. എന്നാല്‍ ഇന്നത് തികച്ചും വഴിതെറ്റി കട്ടവനെ
കിട്ടുന്നില്ലെങ്കില്‍ വഴിയേ പോയവനെ പിടിച്ചിടിക്കുക എന്ന കേരളാ പോലീസ് നയം
മുള്ളര്‍ സ്വീകരിച്ചിരിക്കുന്നു.
കുറേ റഷ്യക്കാരുടെ പേരില്‍ കേസ്സുകള്‍ ചാര്്ജ് ചെയ്തു ഫേസ് ബൂക്കെന്ന
സോഷ്യല്‍ മാധ്യമത്തില്‍ പരസ്യം വാങ്ങിയതിന്. ഇവരെ വിസ്തരിക്കുന്നതിന്റ,
ഇവര്‍ അമേരിക്കന്‍ കോടതിയില്‍ ഹാജരാകണമെന്നു പറഞ്ഞു കോടതി ഉത്തരവും
പുറപ്പെടുവിച്ചു.റഷ്യാക്കാര്‍ അതിനെ പുച്ചിച്ചു തള്ളുകയും ചെയ്തു.
ഇതുപോലുള്ള വിഡിവേഷങ്ങളാണ് മുള്ളര്‍ കോടതിയില്‍ നടക്കുന്നത്.ട്രംപിന്‍റ്റെ
സ്വകാര്യ അഭിപാഷകനും ഒരു പ്രതിയായി മാറിയിരിക്കുന്നു. റോബര്‍ട്ട്
മുള്ളരെന്ന കശാപ്പുകാരന്‍ അനേകരുടെ ജീവിതങ്ങള്‍ തകര്‍ത്തിരുന്നു. ഇവരാരും
റഷ്യയുമായി ഒരുഗുഡാലോചനയും ട്രംപിനെ വിജയിപ്പിക്കുന്നതിനായി
നടത്തിയിട്ടില്ല. എന്നിരുന്നാല്‍ ത്തന്നെയും ഇവര്‍ അനേക വര്ഷങ്ങള്ക്കു
മുന്‍പ് നടത്തിയ മറ്റുപല ഇടപാടുകളും ഇന്നിതാ കുറ്റകൃത്യങ്ങളായി
മാറിയിരിക്കുന്നു.
വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്. ഡൊണാള്‍ഡ് ട്രെമ്പെന്ന, വാഷിംഗ്ടണ്‍
രാഷ്ട്രീയ ഭരണ ബ്യുറോക്രസിയില്‍ അംഗമല്ലാത്ത ഒരുവ്യക്തി പ്രസിഡന്‍റ്റായി
തിരഞ്ഞെടുക്കപ്പെടുക ഇതാണ് ഇവിടത്തെ പ്രശ്‌നം. ഇതിനേയാണ് ട്രംപ് പലപ്പോഴും
"ട്രയിന്‍ ധ സ്വാമ്പ്" എന്നുവിശേഷിപ്പിക്കുന്നത്.
അനേക വര്‍ഷങ്ങളായി, വാഷിംഗ്റ്റണില്‍ നടക്കുന്നത് ഇരു രാഷ്ട്രീയ പക്ഷക്കാരും
ബ്യുറോക്രസിയും ഒത്തുചേര്‍ന്നു അഴിമതികള്‍ നടത്തി തങ്ങളുടെ കീശകള്‍
വീര്‍പ്പിക്കുക. വാചക കസര്‍ത്തുകള്‍ നടത്തി രാഷ്ട്രീയക്കാര്‍ പൊതുജനത്തിനെ
അടക്കി നിറുത്തും.
ഈസംവിധാനത്തിനു ഇളക്കം തട്ടുമെന്ന ഭയമാണ് ഈ മുള്ളര്‍
കുറ്റാന്വേഷണത്തിന്‍റ്റെ പിന്നിലുള്ളത്.ഈ പ്രഹസനം അവസാനിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു, ഇവിടെ തെളിയിക്കപ്പെടുന്ന ഒരുകുറ്റവും ട്രംപ്
ചെയ്തിട്ടില്ല.പ്രെസിഡന്‍റ്റ് തന്‍റ്റെ ഔദ്യോഗിക പരിധിവിട്ട് ഒന്നും
പ്രവര്‍ത്തിച്ചിട്ടില്ല ആയതിനാല്‍ ഇീപീച്ചു ചെയ്തുകളയാം എന്ന വ്യാമൊഗവും
കളയൂ.
മാധ്യമങ്ങളും മുള്ളരും കൂടിച്ചേര്‍ന്നുനടത്തുന്ന ഈ വിച്ച്ഹണ്ട് ഒരിടത്തും
എത്തില്ല. നോര്‍ത്ത് കൊറിയ അവരുടെ മിസൈല്‍ പ്രകടനം അവസാനിപ്പിക്കുന്നു.ഉടനെ
ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനം വരെ പ്രസിടന്‍റ്റ് ട്രംപിന്
കിട്ടുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നു.ഇനിയെങ്ങിലും ട്രംപ്
വിരോധികള്‍ ആയുധങ്ങള്‍ അടിയറവയ്ക്കൂ നിങ്ങളുടെ മിസൈലുകള്‍ ചീറ്റിപ്പോകുന്നു
വിജയിക്കില്ല മറ്റൊരു സമാധാനത്തിനൊരുക്കമിടൂ .
Hilary never thought Trump will win the election, She got more public vote than him.
Where is Russian involvement here?
Once he became the President the entire democratic party got worried and afraid of Trump , so they started the fake news about Russian involvement to fool the American public , brought few prostitutes to add some oil to the fire.
Hilary's server from her home was hacked and Russians got lot of information from the Obama Admin, this need to be investigated first.
Special counsel Robert Mueller's investigators have questioned a Russian oligarch about hundreds of thousands of dollars in payments his company's US affiliate made to President Donald Trump's personal attorney, Michael Cohen, after the election, according to a source familiar with the matter.