ഡോ. റ്റൈറ്റസു് പീറ്റര്‍ മാത്യൂസു്
ചിക്കാഗോയില്‍ നിന്നും സഭയുടെ ഫാമിലി കോണ്‍ഫറന്‍സും കഴിഞ്ഞു് വീട്ടില്‍
മടങ്ങിയെത്തി. ഒരാഴ്ചയായി കുടുംബസമേതം വീടുവിട്ടു് നാടു കാണാന്‍
തുടങ്ങിയിട്ടു്. ദൈനംദിന ജീവിതത്തിലെ ടെന്ഷനില് നിന്നൊരു വിടുതല്‍.
എന്നുമാത്രമല്ല, പ്രാണപ്രിയയുടെ മാറിടത്തില്‍ ഒന്നൊളിച്ചു് എല്ലാം
മറക്കാന്‍ ഒരവസരവും വെക്കേഷന്.
എന്നാല്‍ ഇപ്രാവശ്യത്തെ ഫാമിലി കോണ്ഫറന്സു് ഒരു വലിയ തലവേദനയായി
പരിണമിച്ചിരിക്കുന്നു. ചുമപ്പാനാവാത്ത ചുമടു് ചുമലിലേറ്റിയ അമേരിക്കന്‍
മലയാളിസമൂഹം നിലംപരിചാകുന്നതിന്റെ ലക്ഷണം എവിടെയും.
സംസ്കാരത്തിന്റെപേരില് തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നൊരു തോന്നല്‍.
ആലോചിച്ചാല്‍ ശരിയാണുതാന്ം. രാഷ്ട്രീയ, ആത്മീയ നേതാക്കന്മാര്
കേരളത്തില്‍ നിന്നെത്തി പ്രലോഭനങ്ങള്‍ അടങ്ങുന്ന ദൂതുകള്‍ നല്കി
വികാരങ്ങളെ ഇളക്കി കോടികള്കൊണ്ടു് മുങ്ങുകയും അതോടൊപ്പം
സംഘടനയ്ക്കുള്ളിലും സഭകള്‍ക്കുള്ളിലും പരസ്പര മത്സരത്തിന്ള്ള വിഷവിത്തു്
വിതച്ചിട്ടു് പോകുകയും ചെയ്യുന്നു.
ഇവിടെ വളര്‍ന്നുവരുന്ന തലമുറ മാതാപിതാക്കന്മാര്ക്കൊരു
തലവേദനയായി മാറി , എന്തൊക്കെയോ ജടിലഭാവങ്ങള് സ്വീകരിച്ചു്
താന്തോന്നികളായി മാറി യിരിക്കുന്നു. മിക്ക ഭാര്യമാരുടെയും നോട്ടത്തില്‍
തന്റെ ഭര്‍ത്താവൊരു പഴഞ്ചനാണെന്ന ഭാവം നിഴലിച്ചു നില്ക്കുന്നു. ഇങ്ങനെ
സര്‍വ്വത്ര പൊല്ലാപ്പിലായ മലയാളി കുടുംബങ്ങള്‍ കാറ്റില്‍ പറക്കുന്ന
ആഴാന്തല് വിത്തുപോല്‍ എവിടെയും ചെന്നുപതിക്കാവുന്ന അവസ്ഥയില്‍.
മദ്യലഹരിയിലെ സ്വപ്നലോകത്തിലാണിന്നു് പലരുടെയും നിലനില്‍പ്പു്.
ഭാഷയുടെയും, സംസ്കാരത്തിന്റെയും പേരില്‍ തന്റെ മക്കളും അന്കരിക്കുന്നതും
ഇതൊക്കെ തന്നെയായിരിക്കും.
ഡോ.റ്റൈറ്റസു് ആകെ ചിന്താക്കഴപ്പത്തിലായി. താടിക്കു് കൈയും
കൊടുത്തയാള്‍ ഇരുന്നു. കോടികളുടെ സമ്പാദ്യം കേരളത്തില്‍. അതോടൊപ്പം
വാര്ദ്ധ്യക്യത്തിലേക്കു് പദമൂന്നിയിരിക്കുന്ന മാതാപിതാക്കന്മാര്. ഇന്നലെ
ടെലിഫോണില്‍ കൂടി ഡാഡി പറഞ്ഞ വാചകങ്ങള്‍. ഭവാര്ദ്ധ്യക്യ കാലത്തില്‍
മാതാപിതാക്കള്‍ക്കൊരു തുണയാകുക എന്നതാണല്ലോ മക്കളുടെ ധര്‍മ്മം.’ ശരിയാണു്.
പക്ഷേ. . . .
അമേരിക്കയില്‍ വന്ന മലയാളിയെ സംബന്ധിക്കുന്നിടത്തോളം കടമകളുടെ
പേരില്‍ അരാജകത്വത്തിലേക്കു് മടങ്ങിപ്പോകാന്ം അതു വഴി സ്വന്തമക്കളുടെ ഭാവി
അന്ധകാരത്തിലാക്കാന്ം ആരാണിഷ്ടപ്പെടുക.? മടങ്ങിപ്പോകാന്‍ ആണെങ്കില്‍
പിന്നെ കുടിയേറേണ്ടായിരുന്നല്ലോ. കുടിയേറ്റത്തെ സ്ഥിരപ്പെടുത്താനായി
പൗരത്വം സ്വീകരിക്കയും വേണ്ടായിരുന്നല്ലോ. അപ്പോള്‍ ഇതൊരു വിവര ദോഷം
മടങ്ങിപ്പോന്നില്ലെങ്കില്പ്പിന്നെ മലയാള ഭാഷയെയും ആ
സംസ്കാരത്തെയും പൊക്കിക്കാട്ടി ഈ അന്യനാട്ടില്‍ ഈ അഭ്യാസം കാണിക്കണമോ?.
രക്തം വിയര്‍പ്പാക്കി ഉണ്ടാക്കുന്ന പണം കൊണ്ടു് കേരളത്തില്‍
സമ്പാദിക്കണമോ?. ഇതു മറ്റൊരു വിവരദോഷം.
രാഷ്ട്രീയക്കാരുടെ ഭഓറഞ്ചു് കാര്‍ഡും’ ആത്മീയരുടെ ആരാധനാക്രമവും
പുല്കൂട്ടില് കിടക്കുന്ന നായുടെ ഭാവം മാത്രം. പശുവിന്റെ സൈ്വരത
കെടുത്തുകയാണു്. ഭാഷയുടെ പേരില്‍, സംസ്കാരത്തിന്റെ തണലില്‍ വിദേശമലയാളി
കേരളത്തിലെ സാംസ്കാരിക സാമുദായിക നേതാക്കന്മാരുടെ വളര്‍ത്തു മൃഗങ്ങളായ
വെറും കറവപ്പശുക്കള്‍.
ഡോ. റ്റൈറ്റസിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. മക്കളെ വളര്‍ത്തുന്നതു്
അന്യാധീനപ്പെടാനാണെന്നു് നേരത്തെ മനസ്സിലാക്കിയതാണു്. അതില്‍ പരിഭവം
ഇതുവരെയും തോന്നിയിട്ടില്ല. കാരണം ഒരു തലമുറ പോകുന്നു. മറ്റൊരു തലമുറ
വരുന്നു. ഭൂമിയോ എന്നേക്കും നിലനില്ക്കുന്നു. എല്ലാവന്റെയും സന്തതികള്‍
പോകുന്നതു് ഒരേ വഴിയിലേക്കാണു്. ചിലരിതു മനസ്സിലാക്കുന്നു.
മനസ്സിലാക്കാത്തവര്‍ അന്യന്റെ സന്തതികളെ പഴിച്ചുകൊണ്ടു് സ്വന്തമക്കളെ
പുകഴ്ത്തുന്നു. അത്രമാത്രം.
ചിന്തകളീവിധം കാടുകയറവേ അയാള്‍ ഭാര്യയെ വിളിച്ചു.
ഭഎടീ മോളി നീയിങ്ങു വന്നേ.’
ഭഎന്താച്ചായാ?’ ഉറക്കച്ചടവോടെ മോളി ലിവിംഗ് റൂമിലേക്കു കടന്നു വന്നു.
സംഗതിയെന്തെന്നറിയാന്‍ മിനക്കെടാതെ അവള് അയാളുടെ മടിയില്‍ തല
വച്ചുകൊണ്ടു് സോഫായിലേക്കു് ചരിഞ്ഞു. മക്കളുറങ്ങിക്കഴിഞ്ഞാല് പിന്നീടുള്ള
ഏകാന്തതയിലാണല്ലോ യൗവനം പുതുക്കുന്നതു്. സിരകളില്‍ രക്തം
ചൂടുപിടിക്കുന്നതിന്റെ പ്രസരിപ്പു് അവളുടെ മുഖത്തു് നിഴലിച്ചു നിന്നു.
നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതിനോടൊപ്പം അയാള്‍ കാര്യങ്ങള്‍ അവളെ ഗ്രഹിപ്പിച്ചു. എല്ലാം മൂളിക്കേട്ടു.
ഭഎന്താടി നിന്റെ അഭിപ്രായം?’
ഭഎന്റെ അച്ചായാ യൂണിഫോം ഇട്ടാല്‍ ജോലി ചെയ്യാന്‍ എനിക്കറിയാം.
അതില്‍ കൂടുതലൊന്നും എന്നോടു് ചോദിക്കല്ലേ.. എവിടെ വേണേലും ഞാന്‍ വരാം.’
നിശബ്ദതയില്‍ അയാളുടെ മനസ്സു് തീരുമാനങ്ങളിലേക്കു് അടുക്കകയായിരുന്നു.
ഏതായാലും താന്‍ സമ്പാദിച്ച ഈ പണവും പഠിപ്പും പ്രതാപവുമൊക്കെയായി
ജന്മനാട്ടിലേക്കു് മടങ്ങുക തന്നെ. കഴിഞ്ഞ പതിനെട്ടു്
വര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ചു് പ്രാവശ്യം കേരളം കണ്ടുവെങ്കിലും ചുരുങ്ങിയ
സമയമല്ലേ അവിടെ ചിലവഴിച്ചുള്ളു.
എല്ലാവരും പറയുന്നു കേരളം വളര്ന്നെന്നു്. എന്‍.ആര്. ഐ സ്റ്റാറ്റസില്‍
നിരവധി സാദ്ധ്യതകള്‍ ഉണ്ടെന്നു്. വിദേശ മലയാളി സംരക്ഷണ വകുപ്പു് പോലും
കേരള മന്ത്രിസഭയില്‍ ഉണ്ടെന്നു്.
ജീവിതം ഒരു യാത്രയാണല്ലോ! യാത്ര തുടരുക തന്നെ. ജീവിത സാഫല്യമെന്താ
ണെന്നുള്ള അന്വേഷണം തെറ്റല്ലല്ലോ. മാത്രമല്ല, പ്രകൃതിയെയും കൃഷിയെയും
മഴയെയും മഞ്ഞിനേയും സ്നേഹിച്ച കൗമാരത്തിന്റെ നിര്‍വൃതിയും
കളിത്തോഴരുമൊക്കെ ജീവിതത്തിന്റെ സായൂജ്യമല്ലേ? കൂടപ്പിറപ്പുകളും,
രക്തബന്ധങ്ങളും. ബാല്യത്തിന്റെയും, കൗമാരത്തിന്റെയും ഓര്‍മ്മകളാണല്ലോ ഒരു
ആയുസ്സിന്റെ നിലനില്‍പ്പിന്റെ ആധാരം.
കൗമാരത്തിലേക്കു് പദമൂന്നിയിരിക്കുന്ന കുഞ്ഞുങ്ങളുമായി മടങ്ങുക
തന്നെ. അഞ്ചു് വര്‍ഷം അവര്‍ അവിടെ നിന്നാല്‍ അവരുടെ ഭാവി നല്ലതാകും.
പ്രായപൂര്‍ത്തിയെത്തുമ്പോള്‍ മടങ്ങിപ്പോരുന്നെങ്കില് പോരട്ടെ. ഏതായാലും
ഒരു പരീക്ഷണത്തിനായി അയാള്‍ മുതിര്‍ന്നു.
മക്കളെ മൂവരെയും വിളിച്ചു് അരികില്‍ ഇരുത്തി. വിവരങ്ങള്‍
ധരിപ്പിച്ചു. എല്ലാവരും എല്ലാം മൂളിക്കേട്ടു. മമ്മിയേപ്പോലെതന്നെ
അന്സരിക്കാന് മാത്രം പഠിച്ചവര്‍. ഡാഡിയുടെ ഹൃദയ വിശാലത എത്രയെന്നു്
മനസ്സിലാക്കിയ കുരുന്നു ഹൃദയങ്ങള്‍. അന്സരണവും, വിശ്വസ്ഥതയുമുള്ള
കുടുംബജീവിതത്തിലെ ആനന്ദം ശ്രേഷ്ഠമാണെന്നു് അവരും
മനസ്സിലാക്കിയിരിക്കുന്നു. ഡാഡിയും മമ്മിയും ഒരു ബഡ്മരംപോലെ ഒന്നായി
കഴിയുന്നവര്‍. ശിഖരത്തിലെ കായ്ഫലത്തിന് തായ്ചെടിയെ നിഷേധിക്കാനാവില്ലല്ലോ.
ഡോ. റ്റൈറ്റസിന്റെ കേരളത്തിലേയ്ക്കുള്ള മടക്കയാത്ര ശ്രവിച്ച മലയാളികള്‍ മൂക്കത്തു വിരല്‍ വച്ചു. കമന്റുകള്‍ ഏറുകയായിരുന്നു.
“കൂടിയാല്‍ ആറു മാസം.” എല്ലാവരും പുലമ്പി.
ഭജീവിതം തന്നെ ഒരു പരീക്ഷണമായി ഉഴിഞ്ഞു വച്ച റ്റൈറ്റസു് കുലുങ്ങിയില്ല.
ഇത്രയും കാലം അന്വേഷണമായിരുന്നല്ലോ. ഭഅന്യാധീനപ്പെട്ട ഭാര്യയെയും കാതില്‍
കരിയാപ്പിലക്കുണുക്കണിഞ്ഞ മക്കളെയും സന്ധിച്ചുകൊണ്ടു് ചത്തതിനൊക്കുമോ
ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ചരിക്കുന്നവരുടെ അഭിപ്രായത്തിന്
ഇക്കാര്യത്തിലെന്തു പ്രസക്തി.?’
നാളുകള്‍ ഇഴഞ്ഞു നീങ്ങി. ജീവിതത്തിനൊരു പുത്തന്‍ ആവരണം
അണിയിച്ചുകൊണ്ടു് കേരളക്കരയിലെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു് ജന്മനാടിനെ
പറ്റിയുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്ള്ള അന്വേഷണം അയാള്‍ തുടര്‍ന്നു.
(തുടരും....)