എന്നാണ് അമേരിക്കയില്‍ വന്നതെന്ന
ചോദ്യത്തിന് ലൊറെയ്ന്‍ ഉണ്ടായ വര്‍ഷമാണ് എന്നു പറയാനാണ് എനിക്കിഷ്ടം.
ലൊറെയ്‌ന്റെ കുഞ്ഞിക്കാലുകള്‍ക്കൊപ്പം ആയുസ്സിന്റെ നാള്‍വഴികളിലൂടെ
വളര്‍ന്നു. പിതൃതുല്യന്‍ എന്നു ലൊറെയ്ന്‍ തന്നെ പറഞ്ഞപ്പോള്‍ അവളോടുള്ള
വാത്സല്യം ഇരട്ടിച്ചതേയുള്ളു. ജന്മദിനാഘോഷങ്ങളിലും മധുര പതിനാറിന്റെ
തിളക്കത്തിലുമൊക്കെ കാര്യക്കാരനായി ഒപ്പം കൂടി, ഒടുവില്‍
മംഗല്യത്തിനൊരുങ്ങിയപ്പോള്‍ ആ മുഹൂര്‍ത്തത്തിലും ഒരു ചെറിയ കാരണവരാകാന്‍
ഭാഗ്യം സിദ്ധിച്ചുവെന്നത് ഒരു ചെറിയ കാര്യമല്ല.
ലൊറെയ്ന്‍ ആരാണെന്നല്ലേ? ഉറ്റ സുഹൃത്ത് ജോസ് മുണ്ടന്‍ചിറയുടെ മകള്‍. എന്റെ
മക്കളോടൊപ്പം ആടിയും പാടിയും വളര്‍ന്ന വന്ന റോയല്‍ ഫ്രഞ്ച് പേരോടു കൂടിയ
കുട്ടി. കാലിഫോര്‍ണിയയിലെ നാപ്പാ വാലിയില്‍ മൂന്നു ദിന കല്യാണ പരിപാടിയില്‍
പങ്കെടുക്കാനെത്തിയത് അങ്ങനെയാണ്. അപ്പോള്‍ തോന്നിയതാണ് ഒരു
കുറിപ്പെഴുതണമെന്ന്, അവിടെ കണ്ട ചില കാഴ്ചകള്‍ ഹൃദയത്തില്‍ സ്പര്‍ശിച്ചു.
അതു വിശ്വാസ തീക്ഷ്ണതയുടെ പ്രതിബിംബങ്ങളായിരുന്നു.
അതു പരമ്പരാഗത രീതിയിലുള്ള ഒരു വിവാഹമായിരുന്നില്ല. എന്നാല്‍ ചിന്തനീയവും,
ചിന്തകളെ മല്ലടിപ്പിക്കുന്നതുമായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു.
നാപ്പാ വാലിയിലെ ജേമിസണ്‍ കാന്യന്‍ റോഡിലുള്ള ഷാര്‍ഡനേ വൈനറിയുടെ
പുല്‍പ്പരപ്പിലെ ഒരു മരത്തിന്റെ ചുവട്ടിലായിരുന്നു വിവാഹം. വിവാഹത്തിന്റെ
എല്ലാ ആഡംബരങ്ങളും നിറഞ്ഞു നിന്ന ചടങ്ങുകള്‍ക്ക് ശേഷം മോതിര മാറ്റവും മറ്റും
നടത്താന്‍ ലൊറെയ്‌നും വരന്‍ ഡെവിനും, ഈ മരത്തിന്റെ ചുവട്ടില്‍
ഒരുക്കിയിരുന്ന താത്ക്കാലികമായ സജ്ജീകരണങ്ങള്‍ക്കു മുന്നിലെത്തിയപ്പോള്‍
മനോമുകരത്തിലൂടെ ചില വിശ്വാസചിന്തകള്‍ കടന്നു പോയി. അതാണ് ഇത്തവണ ഒരു
കുറിപ്പായി പകല്‍ക്കിനാവിലൂടെ എഴുതുന്നത്.
നോക്കെത്താ ദൂരത്തോളം പച്ചപ്പ്
നിറഞ്ഞു കിടക്കുന്ന നാപ്പാ വാലിയില്‍ നടന്ന വിവാഹത്തില്‍ ഞാന്‍ കണ്ട കാഴ്ച
അമ്പരപ്പിക്കുന്നതായിരുന്നു. മനോഹരമായ പ്രകൃതി ദൃശ്യം, അതിന്
അകമ്പടിയെന്നോണം മന്ദമാരുതന്റെ സഞ്ചാരവിലയങ്ങള്‍. കുളിര്‍മ്മയേറിയ
അന്തരീക്ഷത്തിന്റെ നിറസൗന്ദര്യം അതിഥികളെല്ലാം തന്നെ ആവോളം അനുഭവിക്കുന്നത്
എനിക്കു കാണാമായിരുന്നു. വധുവരന്മാര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍
പാകത്തിലുള്ള ഒരു വിവാഹച്ചടങ്ങിനു പറ്റിയ ഇടം. ഇതിനോളം മനോഹരമായ ഒരു
അന്തരീക്ഷം ഞാന്‍ അടുത്തെങ്ങും ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ല.
ഇന്‍ഡോറില്‍
നിന്നും ഔട്ട്‌ഡോറിലേക്ക് വിവാഹചടങ്ങുകള്‍ മാറുന്ന പുതിയ കാലത്തില്‍
വ്യത്യസ്തതയ്ക്ക് വേണ്ടി ന്യൂജെന്‍ പലതും ചെയ്യുന്നുണ്ടെന്നത്
പാരമ്പര്യവാദികള്‍ എങ്ങനെ സ്വീകരിക്കുമോ എന്തോ. വര്‍ണ്ണ പ്രകാശത്തിന്റെ
അകമ്പടികള്‍ക്കു പുറമേ, പ്രകൃതിയുടെ സ്വാഭാവികതയെ പുതിയ തലമുറ
നെഞ്ചേറ്റാന്‍ തുടങ്ങിയോ. ചിലര്‍ കടലോരങ്ങളില്‍, മറ്റു ചിലര്‍ പര്‍വ്വത
താഴ്‌വാരങ്ങളില്‍, മറ്റൊരു കൂട്ടര്‍ ആകാശത്തെയും മേഘത്തെയും തൊടാവുന്ന
ദൂരത്ത് മലമടക്കുകളില്‍, ഇനിയൊരു കൂട്ടര്‍ വിമാനത്തില്‍
വിവാഹത്തിനൊരുങ്ങുന്നു.
എന്നാല്‍, ഈ വിവാഹത്തില്‍ എനിക്കു തോന്നിയത്
മറ്റൊരു കാര്യമായിരുന്നു. വൃക്ഷത്തിന്റെ ചുവട്ടില്‍ വച്ച് നടത്തിയ
വിവാഹച്ചടങ്ങുകളുടെ പുരാവൃത്തമായിരുന്നു അത്. അറിഞ്ഞോ അറിയാതെയോ അതിലൊരു
ബിബ്ലിക്കല്‍ സ്പര്‍ശം ഉണ്ടെന്നു ഞാനറിഞ്ഞു. അത് സംഭവിച്ചത് തികച്ചും
യാദൃശ്ചികമായിരുന്നിരിക്കണം. ഏദന്‍ തോട്ടത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ
വൃക്ഷച്ചുവട്. കാല്‍വരി കുന്നില്‍ മനുഷ്യപുത്രനായി ജനിച്ച ദൈവത്തിന് അന്തിമ
സങ്കേതമാവാനുള്ള ദൗത്യം ഏറ്റെടുത്ത മരം. ഇതൊക്കെയും സാക്ഷ്യപ്പെടുത്തുന്ന
വിധത്തില്‍ ഇവിടെ- ഇതാ വൃക്ഷത്തെ പിന്നെയും ഓര്‍മ്മപ്പെടുത്തി കൊണ്ട് ഒരു
വിവാഹച്ചടങ്ങ്.
ജീവന്റെ ഉദയം വൃക്ഷത്തിന്റെ ചുവട്ടിലായിരുന്നുവെന്ന പ്രതീകാത്മകത നിറഞ്ഞു
നില്‍ക്കുന്ന വിവാഹചടങ്ങുകള്‍ നല്‍കുന്ന സന്ദേശം വ്യത്യസ്തമാണ്.
ജീവിതത്തിന്റെ പുതിയ ഉദയത്തെയാണ് അതു സൂചിപ്പിക്കുന്നത്. പുത്തനൊരു
ഊര്‍ജ്ജം, നല്ല ആരോഗ്യം, മികച്ച ഭാവി എന്നിവയൊക്കെയും ഇതു
പ്രതീകവത്ക്കരിക്കുന്നു. വളര്‍ച്ചയുടെയും കരുത്തിന്റെയും പ്രതീകമാണ്
വൃക്ഷങ്ങള്‍. നന്മമരമെന്നാണ് വൃക്ഷങ്ങളെ വിളിക്കുന്നത്. അതു കൊണ്ടു തന്നെ ഈ
വിവാഹത്തിന്റെ എല്ലാ ശുഭത്വവും നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം
സൃഷ്ടിക്കാന്‍ ഈ വൃക്ഷച്ചുവട് തെരഞ്ഞെടുത്തതിലൂടെ വധുവരന്മാര്‍ക്ക്
കഴിഞ്ഞിരിക്കുന്നു.
ഉല്പത്തി 3:22ല്‍, പറഞ്ഞിരിക്കുന്നത്, മരിക്കുന്ന മനുഷ്യനു പോലും അമര്‍ത്യത
നല്‍കാനുള്ള ശക്തി മരങ്ങള്‍ക്കുണ്ടെന്നാണ്. അതു കൊണ്ടു തന്നെ,
ഏദന്‍തോട്ടത്തിന്റെ മദ്ധ്യത്തില്‍ ജീവന്റെ വൃക്ഷം നില നിന്നിരുന്നുവെന്നു
നമുക്കു കാണാം. ഇതിനെ ദൈവത്തിന്റെ ഉദ്യാനം എന്നാണല്ലോ വിളിക്കപ്പെടുന്നതും.
അതു യഥാര്‍ത്ഥ വൃക്ഷങ്ങള്‍ തന്നെയാണ്. അത് ദൈവത്തിന്റേതാണെന്നും
നിത്യജീവന്റെയും അനുഗ്രഹത്തിന്റെയും ഉറവിടമായിരുന്നുവെന്നും നാം
തിരിച്ചറിയേണ്ടതുണ്ട്. ആദാമിനും ഹവ്വയ്ക്കും അവരുടെ ജീവന്‍ തന്നില്‍
കേന്ദ്രീകരിക്കേണ്ടിവന്നു, മരം അവന്റെ ഉദ്യാനത്തിന്റെ കേന്ദ്രത്തില്‍
ആയിരുന്നുവെന്നും ഓര്‍ക്കണം.
ബൈബിളിന്റെ മറ്റു ഭാഗങ്ങളും ദി ട്രീ ഓഫ് ലൈഫ്
പരാമര്‍ശിച്ചിട്ടുണ്ട്. യെഹെസ്‌കേല്‍ 47:12 ല്‍ നാം വായിക്കുന്ന "പഴങ്ങള്‍
ഭക്ഷണത്തിനും രോഗശാന്തിക്കുള്ള ഇലക്കും' ഈ ചിത്രം വെളിപ്പാട് 22: 2 ലും
എടുത്തിരിക്കുന്നു. സദൃശവാക്യങ്ങളില്‍, "ജീവന്റെ വൃക്ഷം' (ജ്ഞാനം (3:15),
"നീതിമാന്മാരുടെ ഫലം' (11:30), "ആഗ്രഹം നിറവേറ്റുന്ന' (13:12)
"മൃദുവാക്കുകളായ നാവിന്' (15: 4) എന്നീ സൂചനകളില്‍ ജീവന്റെ വൃക്ഷം
സന്തോഷവും രോഗശാന്തിയും കൈവരുത്തുന്നുവെന്നതിനെ പ്രതീകപ്പെടുത്തുന്നു.
ഏദന്‍ പൂന്തോട്ടത്തിലെ യഥാര്‍ത്ഥ വൃക്ഷം ഭൗതിക വസ്തുവാണെങ്കിലും ആദാമിനും
ഹവ്വായ്ക്കും ദൈവം നല്‍കുന്ന നിത്യജീവനുകളുടെ അനുഗ്രഹത്തിനായി അവര്‍ അതു
നിലനിര്‍ത്തിയിരുന്നതായി കാണാം. അവരുടെ സന്തതിപരമ്പര അവര്‍ അനുസരണത്തിന്റെ
പരീക്ഷണത്തിലൂടെ കടന്നുപോകുന്നതിനെ തുണച്ചതും ഈ മരങ്ങള്‍ തന്നെ.
നന്മയുടെയും തിന്മയുടെയും വേദനകള്‍ക്കു മദ്ധ്യേയാണ് വൃക്ഷം നിലനിന്നത്.
ആത്മാവിന്റെ പ്രവര്‍ത്തനങ്ങളാല്‍ ഈ വൃക്ഷത്തിന്റെ ഫലം "നിത്യജീവന്‍"
ആയിട്ടാണ് അറിയപ്പെട്ടതും.
കാല്‍വറിയിലെ മരത്തിലേക്കു നോക്കുമ്പോള്‍, കുരിശിന്റെ അര്‍ത്ഥം പര്യവേക്ഷണം
ചെയ്യുന്നതിനായി, വൃക്ഷത്തിന്റെ നേരത്തെയുള്ള ധാരണയിലേക്ക് നാം തിരിയണം.
കാരണം, രണ്ട് മരങ്ങളുടെ സാങ്കല്പിക കണക്കിന് ക്രൈസ്തവ കുരിശ് വേരൂന്നിയതായി
കാണാം. മര്‍മ്മം, ജീവന്‍, കേന്ദ്രം എന്നിവയുടെ കേന്ദ്രമെന്ന നിലയില്‍
മനുഷ്യ ബോധത്തില്‍ വൃക്ഷങ്ങള്‍ക്ക് ദീര്‍ഘമായ ആകര്‍ഷണം ഉണ്ട്. ഭൂമിയിലെ
ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമായ, അതിന്റെ വൃത്തത്തില്‍ അതിന്റെ വൃക്ഷം
ഭൂമിയില്‍ വേരുകളിടുന്നു. അതു ഭൂമിയില്‍ നിത്യജീവങ്കലേക്കു പൊങ്ങുന്നു;
അതിന്റെ കൊമ്പുകള്‍ മലകളിലും മേയ്പറ്റി. അതുകൊണ്ട്, ഈ വൃക്ഷം ഭൂമിയെയും
സ്വര്‍ഗത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. പ്രതീകാത്മകമായി ചിന്തിച്ചാല്‍,
ആത്മീയവും ശാരീരികവുമായ മേഖലകളാണ്. ഏദന്‍ പൂന്തോട്ടത്തിലെ അറിവിന്റെ
വൃക്ഷവും ജീവന്റെ വൃക്ഷവും പോലെ, വൃക്ഷച്ചുവട്ടിലെ ബോധജ്ഞാനത്തിന്റെ
പുത്തനുദയമായി ഈ വിവാഹവും മാറട്ടെയെന്ന് ഞാന്‍ ആശീര്‍വദിക്കുന്നു.
I do not know when the "(real)" is going to be copied. This is the second comment I write as the claims to my 'pen-name' is getting indiscriminately duplicated. People throw stones to get some good fruits of thought-provoking ideas which has some creative value. Just barking 'here and there' does not do any good to anyone. So let us stick to the subject, rather than flinging dirt at each other.
Mr. Thumbayil has done good job connecting the institution of marriage to the Bible verses that deal with trees and their place in civilization and religion. The ceremony is a welcome change to the contemporary weddings of showmanship and waste of resources. I cannot calculate how much 'economical' it was, nevertheless, it connected those who were present, to the nature.
However, connecting to the nature, itself is not enough. In order for the marriage to last. there should be a concrete commitment based on a common theme. The best we have seen from our experience is, the trust in God. Those who get married without an external power source to bind them with, will go their separate ways as the tumults of life-waves hit them.
Let me extend the newly weds my best wishes! God bless you.
People are generally attracted to new ideas and practices instead of following the traditions. It is necessary to discard meaningless rituals and traditions. But for any religious community, fellowship is part and parcel of that identity. For a Hindu the temple and for a Christian it is the Church. Apostle Paul gives emphasis to fellowship. Many benefits are there for that fellowship. Imagine a situation of Christians or Hindus without the Church or temple. They stop existing as an institution, and become very weak. So going after new ideas for the sake of new ideas can have far reaching consequences. Listen to this video by Rahul Eeswar advising Hindu brothers of the benefit of fellowship in such a setting. https://www.facebook.com/1789866554599324/videos/1956598044592840/