“”ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ
ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും
പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍’’. യേശു തന്റെ
ശിഷ്യന്മാര്‍ക്ക് പറഞ്ഞുകൊടുത്ത വിലയേറിയ വാക്കുകളാണിത്.
ജീവിതയാത്ര വിജയകരമായി ഓടിതികയ്ക്കാന്‍ എല്ലാവരും എല്ലാക്കാലത്തും
ഓര്‍മ്മിക്കേണ്ട ഒരു വിഷയമാണിത്. ഇത് ജീവിതത്തില്‍ പാലിക്കാതിരുന്നാല്‍
രാശി ഉച്ചസ്തനിലയിലാരുന്നാലും ലഗ്നാധിപന്‍ പത്താം ഭാവത്തില്‍ നിന്നാലും
ഗ്രഹങ്ങള്‍ ഉച്ചനിലയില്‍ ഭാവങ്ങളുടെമേല്‍ ദൃഷ്ടി ഉണ്ടായിരുന്നാലും
ജീവിതയാത്രയില്‍ ഉടുപ്പു ചീത്തയാവുകയോ മാനഹാനിയോ ഫലം. ഹസ്തദാനം ചെയ്താല്‍
വിരല്‍ നാമറിയാതെ തട്ടിയെടുക്കുവാന്‍ വിരുതുള്ളവര്‍ സ്വതന്ത്രരായി
വിഹരിക്കുന്നു ഒരു സമൂഹത്തില്‍ കാര്യങ്ങള്‍ സസുഷമം വീക്ഷിക്കുന്നവരും സദാ
ജാഗരൂഗരല്ലയെങ്കില്‍ നിലംപരിചാകാന്‍ എളുപ്പമാണ്.
കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണാനുള്ള കഴിവിനെയാണ് നാം ബുദ്ധി എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വിഷയങ്ങളുടെ കിടപ്പ്
അല്ലെങ്കില്‍ വിവിധ വിഷയങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കാനുള്ള കഴിവാണ്
ബുദ്ധി. 4+2+6 അല്ലെങ്കില്‍ 4——-2 എന്ന് മനസ്സിലാക്കാന്‍
കഴിവുണ്ടെങ്കില്‍ അഥവ നാലും, രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍
കഴിവുണ്ടെങ്കില്‍ ആ തലത്തില്‍ നിങ്ങള്‍ ബുദ്ധിമാനാണ്. മതിയായ കാരണമില്ലാതെ
ഒരാളുടെ മൂക്കിനിട്ട് ഒരു ഇടികൊടുത്താല്‍ അതു പ്രശ്‌നങ്ങള്‍
വിളിച്ചുവരുത്തുമെന്ന് അറിയാമെങ്കില്‍, അഥവ നിങ്ങളുടെ പ്രവര്‍ത്തിയും
അതിന്റെ ഫലവും തമ്മിലുള്ള ബന്ധം മുന്‍കൂട്ടി കാണാന്‍ സാധിക്കുമെങ്കില്‍ ആ
തലത്തില്‍ നിങ്ങള്‍ ബുദ്ധിമാനാണ്. ടരവീീഹ ല്‍ അല്ലെങ്കില്‍ ഇീഹഹലഴല-ല്‍
നന്നായി പഠിച്ചാല്‍ ഒരു നല്ല ഭാവി ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍
കഴിയുമെങ്കില്‍ നിങ്ങള്‍ ആ തലത്തില്‍ ബുദ്ധിമാനാണ് അതുകൊണ്ട് കാര്യങ്ങള്‍
മുന്‍കൂട്ടികാണാനുള്ള കഴിവ് അഥവ വിഷയങ്ങള്‍ തമ്മിലുള്ള ബന്ധം
മനസ്സിലാക്കാനുള്ള കഴിവിനെയാണ് നാം ബുദ്ധി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
എത്രയും കൂടുതല്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കുന്നുവോ അത്രയും
ബുദ്ധിമാനാണ് നിങ്ങള്‍. അതുകൊണ്ട് ബുദ്ധി പല നിലകളിലും പല
തലങ്ങളിലുമുണ്ടെന്ന് വ്യക്തമാണല്ലോ?
നിങ്ങള്‍ക്ക് എത്രമാത്രം മുന്‍കൂട്ടികാണാന്‍ കഴിയും? ഒരു വര്‍ഷമോ, അഞ്ചു
വര്‍ഷമോ, പത്തുവര്‍ഷമോ? അടുത്ത തലമുറയിലേക്കോ, അതോ ഈ ജീവിതത്തിനുമപ്പുറം
മരണത്തിനുമപ്പുറം നിത്യതയിലേക്കോ, അടുത്ത ജന്മത്തിലേക്കോ? സകല ലോകവും
നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തു പ്രയോജനം എന്ന ചോദ്യം
ഇവിടെ പ്രസക്തമാണ്. നാമെല്ലാം പൊതുവെ ബുദ്ധിമാന്മാരാണെങ്കിലും
ചിലപ്പോഴൊക്കെ ചില അബന്ധങ്ങളില്‍ ചെന്നു ചാടാറുണ്ട്. അനുഭവങ്ങളില്‍ നിന്നും
ബുദ്ധിപഠിച്ച് കുറച്ചുകാലത്തേക്ക് വലിയ പ്രശ്‌നങ്ങളില്ലാതെ കഴിയും.
ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ മാതിരി. അനുഭവങ്ങളില്‍ നിന്നും ബുദ്ധി
പഠിക്കാത്ത ചിലരൊക്കെയുണ്ട് എന്നെ എത്ര തല്ലിയാലും ഞാന്‍ ശരിയാവുകയില്ല
എന്ന് നാം കളിയാക്കി പറയുന്ന കൂട്ടര്‍. എന്നാല്‍ നമ്മില്‍ മിക്കവരും
സാമാന്യബുദ്ധിയുള്ളവരാണ്.
നമ്മുടെ ബുദ്ധിക്ക് പരിമിധികളുണ്ട്. നമുക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുന്ന
വിഷയങ്ങള്‍ക്ക് പരിമിധികളുണ്ട്. നാളെ നമുക്ക് എന്തു സംഭവിക്കുമെന്ന്
ആര്‍ക്കെങ്കിലും മുന്‍കൂട്ടി പറയുവാന്‍ കഴിയുമോ?. നമ്മുടെ
പ്രവര്‍ത്തനങ്ങള്‍ക്ക് ചിന്തകള്‍ക്ക് അടുത്ത ഭാവിയില്‍ അതിനുള്ള
പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ
തലമുറയെ എങ്ങനെ ബാധിക്കുന്നു? അഞ്ചു തലമുറകള്‍ക്ക് ശേഷം
പത്തുതലമുറകള്‍ക്കുശേഷം നമ്മുടെ പ്രവര്‍ത്തികളുടെ ഫലം; ഇതൊക്കെ കൃത്യമായി
മുന്‍കൂട്ടി പ്രവചിക്കുക പ്രയാസമുള്ള കാര്യമാണ്. ട്രാഫിക്കില്‍ കുടുങ്ങി
കിടക്കുമ്പോള്‍ മുന്‍പിലുള്ള വലിയ ട്രാക്കു കാരണം എന്താണ്
സംഭവിക്കുന്നതെന്നറിയാതെ നാം നിശ്ചലരാവാറുണ്ട്. അതുകൊണ്ട് നമ്മുടെ
ചിന്തകള്‍ക്കും ബുദ്ധിക്കും കഴിവിനും പരിമിധികളുണ്ട്. ഇവിടെയാണ് ഒരു
ഈശ്വരവിശ്വാസി ദൈവത്തെ ആശ്രയിക്കുന്നത്; മുന്‍പില്‍ എന്താണ്
നടക്കുന്നതെന്ന് അറിയില്ലയെങ്കിലും എല്ലാം കാണുന്ന ഒരാളില്‍ ആശ്രയിച്ച്
മുന്‍പോട്ടു പോകുന്നു.
ജീവിതത്തിന്റെ നാല്‍ക—വലകളില്‍ എത്തി മുന്‍പോട്ടു പോകണമോ, പിന്‍പോട്ടു
പോകണമോ, വലത്തോട്ടു തിരിയണമോ, ഇടത്തോട്ടു തിരിയണമോ എന്നറിയാതെ പലരും
പകച്ചുനില്ക്കുമ്പോള്‍ എല്ലാ ഈശ്വരവിശ്വാസികളും ദൈവത്തില്‍ ആശ്രയിച്ച്
സാമാന്യ ബുദ്ധിയുപയോഗിച്ച് ഒരു തീരുമാനമെടുത്തു മുന്‍പോട്ടു പോകുന്നു.
ചില വളവുകള്‍ക്കും തിരിവുകള്‍ക്കും നാല്‍കവലകള്‍ക്കും അപ്പുറം എന്താണ്
നമ്മെ കാത്തിരിക്കുന്നതെന്ന് വ്യക്തമല്ല; ചിലപ്പോള്‍ അത് മരണവഴികളാവാം. ഈ
സന്ദര്‍ഭങ്ങളില്‍ വിശ്വാസമാണ് നമ്മെ മുന്‍പോട്ടു നയിക്കുന്നത്. രണ്ടും
കല്പിച്ച് നാം ഒരു തീരുമാനത്തിലെത്തുന്നു. അതിനു ഭാവിയിലുള്ള
പ്രത്യാഘാതങ്ങള്‍ സമയം അഥവ കാലത്തിനു മാത്രമേ ഉത്തരം നല്കുവാനാകുകയുള്ളു.
യഹൂദ-ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ യഹോവഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.
ദൈവത്തിലുള്ള ആശ്രയവും വിശ്വാസവുമാണ് ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍
വിലയിരുത്തുന്നതിനുള്ള വിവേകം നല്‍കുന്നത് യേശുവിനെ ദൈവത്തിന്റെ
ബുദ്ധിയായിട്ടാണ് ബൈബിള്‍ ചിത്രീകരിച്ചിരിക്കുന്നത്. കാരണം ദൈവം മനുഷ്യനെ
നിത്യതയില്‍ ദൈവവുമായുള്ള സഹവാസത്തില്‍ കണ്ടത് ക്രിസ്തുവില്‍ക്കൂടിയാണ്.
അതുകൊണ്ട് യേശുക്രിസ്തു ദൈവത്തിന്റെ ജ്ഞാനമാണ് ദൈവം മനുഷ്യനെ ക്രിസ്തുവില്‍
കണ്ടത് നിത്യതവരെയാണ്.
നമുക്ക് ഒരു പരിമിധിക്കപ്പുറം സ്വന്തകഴിവുകൊണ്ട് കാര്യങ്ങള്‍
മുന്‍കൂട്ടികാണാന്‍ സാധിക്കയില്ല. ചെസ്സ് ബോര്‍ഡില്‍ കരുക്കളുടെ നാലോ അഞ്ചോ
നീക്കത്തിനപ്പുറം കാണാന്‍ കഴിവുള്ളവര്‍ ഉണ്ടോയെന്നറിയില്ല. നമ്മുടെ
ബുദ്ധിക്ക് പരിമിധികളുണ്ട്. എന്നാല്‍ നാം പലപ്പോഴും ബുദ്ധി പഠിക്കുന്നത്
നമ്മുടെ അനുഭവത്തില്‍ നിന്നും മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും
ചരിത്രത്തില്‍ നിന്നുമാണ്. ചരിത്രത്തിന്‍ നിന്നും പഠിക്കാത്തവര്‍ എത്ര
തല്ലിയാലും നന്നാവാത്തവരുടെ കൂട്ടത്തില്‍ പെടും.
ജീവിതയാത്ര സുഖകരമായിരിക്കുന്നതിന് അടുത്തായി ആവശ്യമായിട്ടുള്ളത്
പ്രാവിനെപ്പോലെ നിഷ്കളങ്കരായിരിക്കുക എന്നതാണ് ഇവിടെ പാമ്പിനെപ്പോലെ ബുദ്ധി
അല്ലെങ്കില്‍ പ്രാവിനെപ്പോലെ നിഷ്കളങ്കര്‍ എന്നു പറയുന്നത് ഭാഷയിലെ
അലങ്കാര പ്രയോഗങ്ങളാണ്. പാമ്പ് അത്രവലിയ ബുദ്ധിയുള്ള ജീവിയല്ല. പ്രാവിന്
ഓമനത്വം ഉണ്ടെങ്കിലും മറ്റു ജീവികളെ അപേക്ഷിച്ച് നിഷ്കളങ്കത
അവകാശപ്പെടാനുണ്ടോ എന്നറിയില്ല. പാമ്പ് എന്നത് സാത്താന് പ്രതീകമാണ്.
സാത്താന്റെ തന്ത്രങ്ങള്‍ ആയിരുന്നല്ലോ മനുഷ്യവര്‍ക്ഷത്തിന്റെ വീഴ്ചക്കു
കാരണമായത്. ആ തന്ത്രങ്ങളെ അഴിക്കുവാനാണല്ലോ ക്രിസ്തു ഭൂജാതനായത്.
അതുകൊണ്ട് പ്രാവിലെപ്പോലെ നിഷ്കളങ്കര്‍ എന്നത് പ്രതീകമായാണ്
ഉപയോഗിച്ചിരിക്കുന്നത് ആംഗലേയ ഭാഷയില്‍ ഒരു ചെല്ലുണ്ട് “ ഒീിലേ്യെ ശ െവേല
യലേെ ുീഹശര്യ”. സംസ്കൃതത്തില്‍ “ലോകൈ സമസ്താ സുഖിനോ ഭവന്തു” എന്നു നാം
പറയും. എല്ലാവരിലും എല്ലാത്തിലും നന്മതന്നെ നമ്മുടെ ജീവിതലക്ഷ്യം. നാം
ഒരാളെ ചാരിയിരിക്കാന്‍ നോക്കുമ്പോഴല്ലേ അയാള്‍ തിരിഞ്ഞു നില്‍ക്കുന്നത്?.
നാം കടിക്കാന്‍ നോക്കുമ്പോഴല്ലേ മറ്റുള്ളവര്‍ തിരിഞ്ഞുകടിക്കുന്നത്?.
നിഷ്കളങ്കരായിരിക്കുന്നതിലും മനുഷ്യര്‍ക്ക് പരിമിധികളുണ്ട് പൊതുവെ
മനുഷ്യരെല്ലാവരും സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് ചിന്തിക്കുന്നവരാണ്.
മറ്റുള്ളവരുടെ താല്പര്യത്തിന് മുന്‍തൂക്കം കൊടുക്കുന്നവര്‍
ചുരുക്കമായെങ്കിലും ഉണ്ട്.
നാമെല്ലാവരും ചെയ്യണ്ടകാര്യങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യരുതാത്ത
കാര്യങ്ങള്‍ ചെയ്യുകയും പതിവാണ്. കല്പനകളുടെ ലംഘനമാണ് പാപം(ആശയഹല). പത്തു
കല്പനകളെ രണ്ടായിതിരിച്ചിരിക്കുന്നു- ചെയ്യേണ്ടവയും ചെയ്യരുതാത്തവയും.
അതുകൊണ്ട് മതഗ്രന്ഥങ്ങളനുസരിച്ച് നാമെല്ലാം പാപികളാണ് കാരണം നാം
ചെയ്യണ്ടകാര്യങ്ങള്‍ക്കു നേരെ കണ്ണടക്കുന്നു ചെയ്യരുതാത്ത കാര്യങ്ങള്‍
ചെയ്യുന്നു. തെറ്റു ചെയ്തിട്ട് പലരും ഈശ്വരനോട് പാപക്ഷമക്ക് അഭയയാചന
കഴിക്കുന്നു; പരിഹാരമായി പുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നു.
അതുകൊണ്ട് നിഷ്കളങ്കരായിരിക്കുന്നതിലും നമുക്ക് പരിമിധികളുണ്ട്. ഇവിടെയും
ഒരു ഈശ്വരവിശ്വാസിക്ക് ഈശ്വരന്‍ തന്നെയാണ് പ്രശ്‌നപരിഹാരം-ഈശ്വരന്‍ കുറ്റം
ക്ഷമിച്ചുതരുമെന്നുള്ള വിശ്വാസം. ക്രിസ്തു അവതരിച്ചതും ഈ പ്രശ്‌നത്തിന്റെ
പരിഹാരത്തിനായിരുന്നല്ലോ-നമ്മെ നിഷ്കളങ്കരാക്കുവാന്‍; വിശുദ്ധരായി എപ്പോഴും
തന്റെ കൂടെയിരുത്തുവാന്‍. “ശരീരത്തിന്റെ ബലഹീനത നിമിത്തം
ന്യായപ്രമാണത്തിനു കഴിയാതിരുന്നതിനെ സാധിപ്പാനാണല്ലോ ക്രിസ്തു അവതരിച്ചത്.”
ഏതു മതത്തിലും പാപ പരിഹാരത്തിന് ഈശ്വരനാമജപമാണ് ഒരേ വഴി. സ്വന്തം
കഴിവുകൊണ്ട് നിഷ്കളങ്കരാവുക അസാദ്ധ്യമാണ്.
എന്നാല്‍ പരിമിധികളുണ്ടെങ്കിലും ബലഹീനതകളുണ്ടെങ്കിലും ജീവിത യാത്രയില്‍
ഇതുരണ്ടും മനസ്സിലാക്കി ആവുന്നിടത്തോളം ബുദ്ധിയുള്ളവരും നിഷ്കളങ്കരും
ആയിരിക്കണമല്ലോ? വ്യക്തിപരമായ ജീവിതത്തിന്റെ അമേരിക്കന്‍ മലയാളികള്‍
പൊതുവെ ഉത്സാഹികളും , ബുദ്ധിമാന്മാരും നിഷ്കളങ്കരുമായിരിക്കുന്നു എന്നു
കാണുന്നു. കാരണം മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ
സമയത്തിനുള്ളില്‍ വ്യക്തിപരമായി നാം കൈവരിച്ചത് തികച്ചും അഭിനന്ദാര്‍ഹമാണ്.
ജീവിതനിലവാരം സൂക്ഷിക്കുന്നതിലും, അടിപിടി കേസുകളുടെ സ്ഥിതിവിവരകണക്കിലും
ചാരിറ്റികൊണ്ടു ജീവിക്കുന്നവരുടെ കണക്കിലും നാം വ്യത്യസ്ഥരായി
നിലകൊള്ളുന്നു. എന്നാല്‍ പൊതുജീവിതത്തില്‍ അതെല്ലങ്കില്‍ ഒറു സമൂഹം
എന്നനിലയില്‍ നാം കാര്യങ്ങള്‍ മുന്‍കൂട്ടി കാണാതെ ഹൃസ്വദൃഷ്ടിയുള്ളവരായി
പെരുമാറാറില്ലേ?. ഒരു സമൂഹമായി ചിന്തിക്കുമ്പോള്‍, യഹൂദനോടോ മറ്റു ചില
സമൂഹങ്ങളോടോ താരതമ്യം ചെയ്യുമ്പോള്‍ നാം ബഹുദൂരം പിന്നിലാണ.് ഇന്ന് ലോക
സമ്പത്ത് വ്യവസ്ഥ നിയന്ത്രിക്കുന്നത് യഹൂദനാണ്.
ബുദ്ധിമാനായ ഒരു കര്‍ഷകന്റെ കഥയാണ് ഓര്‍മ്മ വരുന്നത്. “ തെങ്ങും തോപ്പിലെ
നിധി” എന്ന പേരില്‍ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്ന കഥയാണ്. ഒരു
ചെറുഗ്രാമത്തിലെ കഠിനാധ്വാനിയായ ഒരു കര്‍ഷകനും, ഭാര്യയും അലസരായ അയാളുടെ
നാലുമക്കളുമാണ് കഥാപാത്രങ്ങള്‍, തീരെ ഉത്തരവാദിത്വമില്ലാത്ത, അലസരായിരുന്നു
ആ നാലുമക്കള്‍! മാതാപിതാക്കള്‍ കഷ്ടപെട്ട് സുഖമായി ജീവിക്കാനുള്ള വക
മക്കള്‍ക്ക് ഉണ്ടാക്കികൊടുത്തിരുന്നു. ഒരു ജോലിയും ചെയ്യുവാനുള്ള പരിചയം
അവര്‍ക്കില്ലാതിരുന്നതിനാല്‍ ലളിതമായ ജോലിപോലും അവര്‍ക്ക് കഷ്ടപ്പാടുകള്‍
നിറഞ്ഞതായി.
അങ്ങനെയിരിക്കെയാണ് പെട്ടെന്ന് മരിച്ചുപോകുമെന്നൊരു തോന്നല്‍ ആ
കര്‍ഷകനുണ്ടായത്. അലസരായ മക്കളെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ദുഃഖം
ഇരട്ടിച്ചു. അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിയെഴുതമെന്നതിനെക്കുറിച്ച്
അയാള്‍ തലപുകഞ്ഞ് ആലോചിച്ചു. രോഗിയായി കിടക്കുമ്പോള്‍ അയാള്‍ മക്കളെ
അടുത്തുവിളിച്ച് താന്‍ പെട്ടെന്ന് മരിച്ചുപോകുമെന്ന് തോന്നല്‍ അവരോടു
പങ്കുവച്ചു. എന്നിട്ട് മക്കളോട് സ്‌നേഹത്തോടെ ഒരു രഹസ്യം പറഞ്ഞു. അയാളുടെ
വര്‍ഷങ്ങളായുള്ള കഠിന്വധ്വാനത്തിന്റെ ഫലമായി സ്വരൂപിച്ച ഒരു നിധി
തെങ്ങുംതോപ്പില്‍ കുഴിച്ചിട്ടിരിക്കുകയാണ്! തോട്ടം കിളച്ച് ആ നിധി
കണ്ടെത്തിയാല്‍ സുഖമായി ജീവിക്കാം.
ചില ആഴ്ചകള്‍ക്കുള്ളില്‍ കര്‍ഷകന്‍ മരിച്ചു. അയാളെ അടക്കിയശേഷം നിധി
കണ്ടെടുക്കുന്നതിനെക്കുറിച്ച് മക്കള്‍ ചിന്തിച്ചു. അയല്‍ക്കാര്‍
അറിയരുതെന്ന് അവര്‍ നിശ്ചയിച്ചു. അതുകൊണ്ട് രാത്രിയില്‍ നിലാവെളിച്ചത്തില്‍
അവര്‍ തോട്ടം കിളച്ചു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉഴുതുമറിച്ചു. പക്ഷേ
നിധി മാത്രം കണ്ടെത്തിയില്ല. ഒരിക്കല്‍കൂടിഅവര്‍ തിരിച്ചു കിളച്ചു
മറിച്ചെങ്കിലും ഫലം വ്യത്യസ്ഥമായിരുന്നില്ല.
അപ്പോള്‍ അവരുടെ അമ്മ അടുത്തുവന്ന് അവരെ ആശ്വസിപ്പിച്ചു. “എന്തായാലും
നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തില്ലേ? ഇനി കുറച്ചു ചാണകവും ചാരവും കൂടി
വിതറിയിട്ട് വെട്ടിക്കൂട്ട്.”
അമ്മ പറഞ്ഞത് മക്കള്‍ അനുസരിച്ചു. ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
തെങ്ങില്‍ തേങ്ങകള്‍ നിറഞ്ഞു. അപ്പോള്‍ പിതാവു പറഞ്ഞ നിധിയുടെ പൊരുള്‍
അവര്‍ക്ക് മനസ്സിലായി. ആ കൃഷിക്കാരന്‍ വളരെ ബുദ്ധിപൂര്‍വ്വമാണ് ചെയ്തത്.
മരണത്തിനപ്പുറത്തേക്കുള്ള കാഴ്ചപ്പാട് അയാള്‍ക്കുണ്ടായിരുന്നു.
ഈ കഥയിലെ നാലു ചെറുപ്പക്കാരെപ്പോലെ രാഷ്ടിയമായി ഒരു സമൂഹം എന്ന നിലയില്‍
മലയാളി സമൂഹം അലസരും നിഷ്ക്രിയരുമല്ലേ? അടുത്ത കാലത്തു നടന്ന
തിരഞ്ഞെടുപ്പുകളില്‍ എത്ര മലയാളികള്‍ മത്സരിച്ചു. എത്രപേര്‍ വോട്ടു
ചെയ്തു?.
“”എൈക്യം തന്നെ മഹാബലം’’ അഥവ ഡിശ്യേ ശ െടൃേലിഴവേ എന്ന് നാം
ഉരുവിടാറുള്ളതാണെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാം അത് കാണിക്കാറില്ല.
ഒരു പിതാവ് തന്റെ മരണ സമയത്ത് മക്കളെയെല്ലാം അരികില്‍ വിളിച്ച്
ഓരോരിത്തര്‍ക്കും ഓരോ വടികൊടുത്തിട്ട് അത് എല്ലാം ചേര്‍ത്തു കെട്ടിയിട്ട്
അത് ഒടിക്കാന്‍ ആവശ്യപ്പെട്ടു. ആര്‍ക്കും അത് ഒടിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഓരോ വടിയായി അവര്‍ക്ക് അത് നിഷ്പ്രയാസം ഒടിക്കാന്‍ കഴിഞ്ഞു. തന്റെ
കാലശേഷം മക്കളെല്ലാം ഒരുമിച്ച് ഐക്യത്തില്‍ തുടരണമെന്ന് ആ പിതാവ് ആശിച്ചു.
ഒരു കുടുഃബമായ മലയാളിസമൂഹം ചിതറി പല തട്ടുകളായിരിക്കുന്ന കാഴ്ചയാണ്
എവിടെയും. ജാതി, മത, ചിന്തകള്‍ നമ്മെ പല തട്ടുകളിലാക്കിയിരിക്കുന്നു. നാം
ഇവിടെ ഒരു ന്യൂനപക്ഷമാണ്. അതുകൊണ്ട് നാമിവിടെ ചിതറിയിരുന്നാല്‍ നമ്മെ
നിഷ്പ്രയാസം ഒടിക്കുവാന്‍ സാധിക്കും.
കൂട്ടായ പ്രവര്‍ത്തനത്തിലും, പൊതുജനസേവത്തിലും രാഷ്ടിയസേവനത്തിലും നാം
അലസരും മന്ദഗതിക്കാരുമാണെന്ന് പറയേണ്ടിയിരിക്കുന്നു. നമുക്ക് ഇവിടെ
അന്തസ്സായി തലഉയര്‍ത്തി ജീവിക്കണമെങ്കില്‍ നാം ഇവിടുത്തെ സാമൂഹിക
ജീവിതത്തില്‍, രാഷ്ടിയതലത്തില്‍, പൊതുജനസേവനത്തില്‍ മുന്‍നിരയിലേക്കു
വരേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ നാം ബുദ്ധിപൂര്‍വ്വമാണോ
പ്രതികരിക്കുന്നത്? അതിന് ആദ്യമായി നാം ചുറ്റുപാടും നടക്കുന്ന രാഷ്ടീയ,
സാമൂഹിക ചലനങ്ങള്‍ സസൂഷമം വീക്ഷിക്കുന്നവരായിരിക്കണം. നമ്മില്‍ എത്രപേര്‍
ദിവസവും ദിനപത്രം വായിക്കുകയും വാര്‍ത്തകള്‍ ശ്രവിക്കുകയും ചെയ്യുന്നുണ്ട്?
നമ്മുടെ താല്പര്യങ്ങളെ ഹനിക്കുന്ന് അല്ലെങ്കില്‍ സഹായിക്കുന്ന
സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുകയും വേണ്ടവിധത്തില്‍ പ്രതികരിക്കുകയോ
അതല്ലെങ്കില്‍ നമുക്കനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുനന്തില്‍
മുന്‍കൈയെടുക്കാറുണ്ടോ?
മിക്കവാരും ഈ വിഷയത്തില്‍ ഒഴുക്കിനെത്തുനീന്തുന്ന അലസ പ്രകൃതക്കാരാണ.്
ഞാന്‍, എന്റെ കുടുംബ, പള്ളി, അമ്പലം, അതിനപ്പുറം ഒരു കാഴ്ചപ്പാട്
മിക്കവര്‍ക്കുമില്ല. പലരും ചിന്തിക്കുന്നത്, ഇത് എന്റെ മാത്രം പ്രശ്‌നമല്ല
എന്നാണ്. അതു സ്വാര്‍ത്ഥതയല്ലേ? അതാണോ ലീഡര്‍ഷിപ്?
എന്നാല്‍ കാര്‍മേഘത്തിനിടയിലും ഒരു രജത രേഖ കാണുന്നുണ്ട്. ഈ ആഴ്ച
ഇമലയാളിയില്‍ വന്ന ഒരു വാര്‍ത്ത എന്തുകൊണ്ടും ഉത്തേജനകരമാണ്.
ടെക്സ്റ്റാസില്‍ ഡാളസിനടുത്ത് സണ്ണിവെയില്‍ ഒരു മലയാളിയായ സജി ജോര്‍ജ്
മേയറായി തിരഞ്ഞെടുക്കപ്പൊട്ടു എന്നത് വളരെ പ്രതീക്ഷ നല്കുന്നു. അത് കൂട്ടായ
പ്രവര്‍ത്തനം കൊണ്ടായിരുന്നു എന്ന് നിസംശയം പറയാം. കൂട്ടായ പ്രവര്‍ത്തനം
കൊണ്ട് നമുക്ക് പലതും സാധിക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. പൊതുവെ
മലയാളിയുടെ ലോകം സ്വന്തം കുടുഃബം പള്ളി, അമ്പലം ഇതില്‍
ഒതുങ്ങിയിരിക്കുന്നു. അതിനപ്പുറത്തേക്ക് ഒരുമിച്ച് നിന്നാലുള്ള
പ്രയോജനത്തെപ്പറ്റി പലതും അജ്ഞരാണ്. അല്പസമയം പൊതുജനസേവനത്തിന് മാറ്റി
വയ്ക്കുമെങ്കില്‍ നമുക്ക് വലിയ കാര്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന്
സാധിച്ചെടുക്കാവുന്നതാണ്.
ഋാമഹമ്യമഹലല-ല്‍ വന്ന വാര്‍ത്തയില്‍ നിന്ന് “ഒരു മലയാളിക്ക് മറ്റൊരു
മലയാളിയെ കണ്ടുകൂടാ എന്നാണ് ചൊല്ലെങ്കിലും സണ്ണിവേലിലെ മലയാളി
സമൂഹത്തെപ്പറ്റി ഏറ്റവും ഉയര്‍ന്ന അഭിപ്രായമാണ് മേയര്‍ സജി ജോര്‍ജിന്
.ഇലക്ഷനില്‍ മലയാളികള്‍ കൈ,മെയ് തുറന്ന് സഹായിച്ചു. എല്ലാവരും വളരെ നല്ല
മനുഷ്യര്‍; അവരെപ്പറ്റി അഭിമാനമുണ്ട്. മൊത്തം 700 ഇന്ത്യന്‍
വോട്ടര്‍മാരില്‍ 600 പേരും വോട്ടു ചെയ്തു എന്നു പറയുമ്പോള്‍ തന്നെ
ഊഹിക്കാം ആ കൂട്ടായ പ്രവര്‍ത്തനം. മൊത്തം 6500 പേര്‍ മാത്രമുള്ള നഗരത്തില്‍
12 മുതല്‍ 15 ശതമാനം വരെ മലയാളികളാണ്. ഇന്ത്യക്കാരും മറ്റു ഏഷ്യാക്കാരും
കൂട്ടിയാല്‍ 20 ശതമാനം ബാക്കി വെള്ളക്കാര്‍. ഈ സ്ഥിതിവിവരക്കണക്കു
വച്ചുനോക്കുമ്പോള്‍ സണ്ണിവെയില്‍ മലയാളികള്‍ സാധിച്ചത് അമേരിക്കയിലെ മറ്റു
ഏതു മലയാളി സമൂഹത്തിനും സാധിക്കും. സണ്ണിവെയില്‍ മലയാളികളെപ്പറ്റി അഭിമാനം
തോന്നുന്നു. അവര്‍ രാഷ്ടിയമായി അലസരായി, നിഷ്കൃയരായി ഇരുന്നതുകൊണ്ടല്ല
മറിച്ച് കൈതുറന്ന് ബുദ്ധിപൂര്‍വ്വം പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്തതുകൊണ്ടാണ് ഇതു സാധിച്ചത്. തീര്‍ച്ചയായും അവര്‍ തങ്ങളുടെ
അയല്‍വാസികളുമായി നല്ല ബന്ധം സ്ഥാപിക്കുകയും തങ്ങളുടെ
സ്ഥാനാര്‍ത്ഥിക്കുവേണ്ടി അവരെ സ്വാധീനിക്കുകയും ചെയ്തു എന്നു കാണാം.
സണ്ണിവെയില്‍ മറ്റു മലയാളികള്‍ക്ക് ഒരു റോള്‍ മോഡല്‍ ആയിരിക്കുന്നു.
നമ്മുടെയെല്ലാം ജീവിതത്തില്‍ ഒറു ദിവസത്തിന് 24 മണിക്കൂര്‍. എല്ലാവരും
അവരവരുടെ വ്യക്തിപരമായ കാര്യങ്ങളും കുടുഃബകാര്യങ്ങളും നോക്കുന്നു. ഏതു
മതത്തിലായാലും നമ്മുടെ പ്രവര്‍ത്തിയുടെ ഫലം നാം കൊയ്യുന്നു. നിത്യതയില്‍
അല്ലെങ്കില്‍ അടുത്ത ജന്മത്തില്‍ നമ്മുടെ പ്രതിഫലം നിശ്ചയിക്കുന്നത്
പൊതുജനസേവനത്തിന് നാം ചിലവഴിച്ച ഊര്‍ജ്ജവും , സമയവും പണവും അടിസ്ഥാനമാക്കി
ആയിരിക്കുമല്ലോ?. നിത്യതയില്‍ ന്യായാസനത്തിന്റെ മുന്‍പില്‍ നമ്മുടെ
പ്രവൃത്തി തൂക്കിനോക്കുമ്പോള്‍ സ്‌കെയിലിന്റെ സൂചി ഇടത്തോട്ടോ വലത്തോട്ടോ
തിരിയുന്നതു നമ്മുടെ പ്രവൃത്തിയുടെ ആകെതുക അഥവ നാം സമൂഹത്തിന് കൊടുത്തതും
സ്വീകരിച്ചതും അടിസ്ഥാനപ്പെടുത്തിയായിരിക്കുമല്ലോ? അതുകൊണ്ട്
ബുദ്ധിമാന്മാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നവരായിരിക്കും.
നമുക്ക് പൊതുജനസേവനത്തില്‍ അല്പം സമയം ചിലവഴിച്ചുകൂടെ? പൊതുജനസേവനത്തില്‍
ഒരു വൈദ്യുത വിളക്കിന്റെ പ്രഭയൊന്നും ചൊരിയാന്‍ കഴിഞ്ഞില്ല എങ്കിലും ഒരു
മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും വമിച്ചുകൂടെ? അതിനു ശ്രമിച്ചുകൂടോ?
നാം ചെയ്യുന്നതുകണ്ടാണ് നമ്മുടെ കുട്ടികള്‍ പഠിക്കുന്നത്. നാം എന്തിനു
പ്രാധാന്യം കൊടുക്കുന്നോ അതിനെക്കെതന്നെയായിരിക്കും അവരും പ്രാധാന്യം
കൊടുക്കുന്നത്. നാം പൊതുജനസേവനത്തില്‍ തല്പരരല്ല എങ്കില്‍, ഇവിടുത്തെ
അധികാരകസേരകളില്‍ ഇരിക്കുന്നില്ല എങ്കില്‍, നമ്മുടെ തലമുറകളെ അതിന്റെ
പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നില്ല എങ്കില്‍ പിന്നോക്കം
തള്ളപ്പെടാനും മറ്റു ചില സമൂഹങ്ങളെപ്പോലെ ഇവിടെ ദാസ്യവൃത്തി ചെയ്യുന്ന
സ്ഥിതിവിശേഷം സംജാതമാകാനുള്ള സാദ്ധ്യത കാണുന്നു.
നാട്ടില്‍ നിന്നുള്ള രാഷ്ടീയ നേതാക്കളെ സ്വീകരിക്കുന്നതിലുപരി ഇവിടെയുള്ള
രാഷ്ടീയ നേതാക്കളെ സ്വീകരിക്കുകയും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന
വ്യക്തികളുമായി ചങ്ങാത്തം സ്ഥാപിക്കുകയും വഴി നമ്മുടെ സമൂഹത്തിന്റെ
വളര്‍ച്ചയ്ക്ക് അത് സഹായകരമായിരിക്കും. നമ്മുടെ കുട്ടികളുടെയും നമ്മുടെയും
നേതൃത്വപരിശീലനത്തിനും സംഘാടകപാടവത്തിനും സാമൂഹിക സാംസ്കാരിക സംഘടനകളില്‍
ചേര്‍ന്ന് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടത്
ആവശ്യമാണ്. ഒന്നില്‍ കൂടുതല്‍ സംഘടനകള്‍ ഒരു നഗരത്തില്‍ ഉണ്ടാവുന്നതുകൊണ്ട്
തെറ്റില്ല. എന്നാല്‍ നമ്മെ ഒന്നിച്ചുനിര്‍ത്തുന്ന മലയാളികള്‍ എന്ന
നിലയില്‍ ഒരുമിച്ചുവരാനും സഹകരിക്കാനുമുള്ള വേദികള്‍ ആവശ്യമാണ്. നാം ഇവിടെ
ന്യൂനപക്ഷമായതു കാരണം തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ പണസമാഹരണത്തിനും
ആശയവിനിമയത്തിനും ഈ വേദികള്‍ സഹായിക്കും. എല്ലാ നഗരങ്ങളിലും
മലായളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു കെട്ടിടം മലയാളി അസോസിയേഷനുകള്‍
കരസ്ഥമാക്കിയാല്‍ അതുവഴി മലയാളികളെ ഒരുമിച്ചുനിര്‍ത്തുന്നതിനു സാധിക്കും.
നമ്മുടെ വരുമാനത്തിന്റെ ഒരു ശതമാനമെങ്കിലും സാമൂഹിക സാംസ്കാരിക സംഘടനകള്‍
വഴിയായി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചാല്‍ അത് വലിയ
മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. നമുക്കുവേണ്ടിയും മറ്റു
ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയും സംസാരിക്കാന്‍ കഴിവുള്ള ഒരു രാഷ്ടീയ
നേതൃത്വത്തെ നാം വളര്‍ത്തിയെടുക്കണം. നാം രാഷ്ടീയ കാര്യങ്ങളില്‍
താല്പര്യമെടുക്കുകയും നമ്മുടെ കുട്ടികള്‍ അതു ശ്രദ്ധിക്കുകയും
ചെയ്യുമ്പോള്‍ രാഷ്ടീയമായി പ്രബുദ്ധരായ ഒരു ജനതയും ഉടലെടുക്കും. ദൈവം നമ്മെ
ഈ രാജ്യത്തു കൊണ്ടുവന്നത് അടിമകളായിട്ടല്ല; ഈ രാജ്യം ഭരിക്കാന്‍ കൂടിയാണ്.
മൂന്നു തരത്തിലുള്ള വ്യക്തികളെകൊണ്ടാണ് സമൂഹത്തില്‍ മാറ്റങ്ങള്‍
സാദ്ധ്യമാവുന്നത്-രാജാക്കന്മാര്‍ അഥവ ഭരണാധികാരികള്‍, പുരോഹിതന്മാര്‍,
പ്രവാചകന്മാര്‍ അഥവ എഴുത്തുകാര്‍. രാഷ്ടീയക്കാരും ഭരണാധിപന്മാരുമാണ് ഇന്ന്
രാജാക്കന്മാരുടെ നിലയില്‍. പ്രവാചകന്മാരുടെ ജോലിചെയ്യുന്നത് എഴുത്തുകാരും
പത്രമാദ്ധ്യമങ്ങളുമാണ്. എഴുത്തുകളില്‍ നിന്ന് പ്രചോദനം കൊണ്ടാണ്
രാഷ്ടീയക്കാര്‍ ഭരണം നടത്തുന്നതും പൂരോഹിതന്മാര്‍ ജനങ്ങളെ നേര്‍വഴി
ഉപദേശിക്കുന്നതും. നമ്മുടെ മതനേതൃത്വം പുരോഹിതന്മാരുടെ നിലയിലാണ്.
അവര്‍ക്ക് രാഷ്ടീയഭാഷ വശമില്ലാത്തതുകാരണം അത് വശമുള്ള ഭരണകര്‍ത്താക്കളെ നാം
വാര്‍ത്തെടുക്കണം അതോടുകൂടി നാം ഒറ്റപ്പെട്ടു നില്ക്കാതെ നമ്മെ
സഹായിക്കുന്ന, അനുഭാവപൂര്‍വ്വം പരിഗണിക്കുന്നു മറ്റു സമൂഹങ്ങളുമായി നാം
നല്ല ബന്ധം സ്ഥാപിക്കണം. പുരോഹിതന്മാര്‍ രാഷ്ടീയക്കാരെയും സാമൂഹിക,
സംസ്കാരിക സംഘടനകളെയും ശത്രുക്കളായി കാണാതെ ആടുകളുടെ സുരക്ഷിതത്വത്തിന്
സഹായിക്കുവാന്‍ കഴിവുള്ളവരെന്നു കണ്ട് അവരെ വളരുവാന്‍ അനുവദിക്കണം.
ഇവിടുത്തെ മലയാളി സമൂഹത്തെപ്പറ്റി എനിക്കു ഒരു സ്വപ്‌നം ഉണ്ട്- മലയാളികള്‍
സാമൂഹിക രാഷ്ടീയ ജീവിതത്തിന്റെ കേന്ദ്രധാരയിലേക്ക് വരുമെന്നും, രാഷ്ടീയമായി
സാമൂഹികമായി അവര്‍ ഒറ്റക്കെട്ടായി നില്ക്കുമെന്നു രാഷ്ടീയമായി ബുദ്ധിയുള്ള
വരും നിഷ്കളങ്കരും പൊതുജനസേവനത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നു. നാം
കൈ തുറന്ന് അദ്ധ്വാനിക്കുമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം
കാഴ്ചവയ്ക്കുമെങ്കില്‍ ഇത് സാധിക്കാവുന്നതേയുള്ളു. അതുവഴി നമ്മുടെ
തലമുറകളുടെ ഭാവി ഇവിടെ ശോഭനമായിരിക്കട്ടെ
ശുഭം