ആദ്യമായി, ലോക പിതൃദിനമായ ഈ സുദിനത്തില്‍, എല്ലാ മാതൃകാപരരായ പിതാക്കള്‍ക്കും, മക്കള്‍ക്കും എന്റെ ആശംസകളും അഭിനന്ദനങ്ങളും!
അമ്മയും അച്ഛനും തുല്യസാന്ദ്രതയോടെ നമ്മുടെ ജീവിതത്തില്‍, അവിഭാജ്യ ഘടകങ്ങളായി പ്രവര്‍ത്തിക്കുകയും നമ്മുടെ മനസ്സില്‍, ചിരപ്രതിഷ്ഠ നേടി, വിരാജിയ്ക്കുകയും ചെയ്യുന്ന ഈശ്വരതുല്യരായ രണ്ടു വ്യക്തികള്‍! അവര്‍ നമുക്കുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളുടെയും നന്മകളുടെയും സ്രോതസ്സ് നോക്കിയാല്‍, നാം ആശ്ചര്യപ്പെട്ടു പോകും. നമുക്ക് ഒരിക്കലും സമാനമായി ചെയ്തു വീട്ടുവാനാവാത്ത കടം! വളര്‍ന്നു വലുതായി കഴിയുമ്പോള്‍ ഈ വസ്തുത സ്വാഭാവികമായും എല്ലാവരും മറന്നു പോകുന്നു. അതെല്ലാം അവരുടെ കടമയാണെന്നു പറഞ്ഞു എഴുതിത്തള്ളുന്നു. എത്ര പറഞ്ഞാലും ഈ കടവും കടപ്പാടും നിലനില്‍ക്കുക തന്നെ ചെയ്യും. അതിനു ഭംഗം വന്നാല്‍ അവരുടെ മക്കളില്‍ നിന്നും അവര്‍ക്കും അതെ അനുഭവമേ ലഭിക്കുകയുള്ളു എന്നത്, 'കര്‍മ്മ ഫലാ'നുസരണം, നാളെ വാസ്തവമായി ഭവിക്കും.
അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ മൊത്തത്തില്‍ ഒന്നാണെന്ന് കരുതാമെങ്കിലും രണ്ടു പേരുടെയും പ്രവര്‍ത്തന രീതികള്‍ മേഖലകള്‍ വ്യത്യസ്തങ്ങളാണ്. അനാദികാലം മുതല്‍ക്കേ, ഭക്ഷണത്തിന് അമ്മയും ശിക്ഷണത്തിന് അച്ഛനും എന്ന് വിധികല്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഈ രണ്ടു ജോലികളും വിധി വൈപരീത്യത്താല്‍ ഒരാളുടെ ചുമലില്‍ തന്നെ വന്നെന്നും വരാം!
'ലോക മാതൃ ദിനം' പോലെ സുപ്രധാനമാണ് 'ലോക പിതൃ ദിനവും'. അമ്മയെപ്പോലെ അച്ഛനെയും സ്മരിക്കുവാനുള്ള അസുലഭ, അമൂല്യ അവസരമാണ് ലോക പിതൃദിനം മൂലം നമുക്ക് ലഭിക്കുന്നത്. തന്റെ ഭാര്യയെയും മക്കളെയും പോറ്റുവാന്‍ അച്ഛന്‍ ദിനരാത്രം കഠിനാധ്വാനം ചെയ്യുന്നു. പാടത്തിലും പറമ്പിലും മഴയും വെയിലും ഗണിക്കാതെ ജോലിക്കാരുടെയൊപ്പം ജോലി ചെയ്തും, വളരെ കഷ്ടപ്പെട്ട് ഞങ്ങളെ പൊന്നു പോലെ നോക്കി വളര്‍ത്തി.
തനിക്കു ലഭിച്ച വെറും പ്രാഥമിക വിദ്യാഭ്യാസത്തെക്കാളുപരി, കാലത്തിനും അഭിരുചിക്കും അനുയോജ്യമായ വിദ്യാഭ്യാസം നല്‍കി, ഞങ്ങളെ സമൂഹത്തിലും സമുദായത്തിലും ഉയര്‍ന്നവരാക്കി കാണിക്കുവാന്‍, അത്യധികം അഭിലഷിച്ചു. അതോടൊപ്പം സ്വന്തം കാലില്‍ നില്‍ക്കുവാനുതകുന്ന വിധത്തിലുള്ളതായിരിക്കണം ലഭിക്കുന്ന വിദ്യാഭ്യാസമെന്നും അതിയായി വിശ്വസിച്ചിരുന്നു. ഞങ്ങളും ആ സ്വപ്‌നങ്ങള്‍ എല്ലാം ആവും വിധം സാക്ഷാത്ക്കരിച്ചു ആത്മ നിര്‍വൃതി നേടി.
എവിടെ പോയാലൂം വിനയത്തോടെയും മര്യാദയോടെയും പെരുമാറാന്‍ പഠിപ്പിച്ചു. ഫലം എന്തായാലും സത്യസന്ധമായി ജീവിതം നയിക്കണമെന്നു കാണിച്ചു തന്നു. പരസ്പര സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആദ്യപാഠങ്ങള്‍ അച്ഛനാണ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നത്. ജീവിതത്തില്‍ ഗുണവും ദൂഷ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞു വേണം, ഇവ രണ്ടും സമ്മിശ്രമായ ഈ ലോകത്തില്‍ ജീവിക്കേണ്ടതെന്നു സമയാസമയങ്ങളില്‍ ചൊല്ലി തന്നു.
വീട്ടിലുള്ളപ്പോള്‍, സമയം കിട്ടുമ്പോഴെല്ലാം വീട്ടു കാര്യങ്ങളില്‍ പറ്റുന്നത് പോലെ സഹായിക്കണമെന്ന് നിര്ബന്ധമുണ്ടായിരുന്നു. കിണറ്റില്‍ നിന്ന് വെള്ളം കോരാനും, പശുക്കളെ സംരക്ഷിക്കാനും, പശുക്കളെ കറന്നു കൊടുക്കാനും, പാലു കാച്ചാനും, കറിക്കു നുറുക്കി കൊടുക്കാനും, കാപ്പിയുണ്ടാക്കാനും അരി വയ്ക്കാനും എല്ലാം പഠിച്ചതിന്റെ പിന്നില്‍ അച്ഛന്റെ നിര്‍ബന്ധമായ നിര്‍ദ്ദേശമുണ്ടായിരുന്നു.
എല്ലാ ഞായറാഴ്ചയും മാതൃഭാഷയായ തമിഴിന്റെയും അതു കൂടാതെ ഹിന്ദിയുടെയും അക്ഷരമാലകള്‍ പൂര്‍ണ്ണമായും എഴുതിക്കാണിക്കാതെ ഭക്ഷണം കൊടുക്കരുതെന്നു അമ്മയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശം കൊടുത്തിരുന്നു. അവശ്യം ചില സന്ദര്‍ഭങ്ങളില്‍ സമീപത്തുള്ള കടയില്‍ പോയി സാമാനങ്ങള്‍ വാങ്ങിക്കാനും അതിന്റെ വില ശരിയായി കൊടുക്കാനും വേണ്ട പരിശീലനം തന്നു. വീട്ടില്‍ മുതിര്‍ന്നവര്‍ സംഭാഷണം ചെയ്യുമ്പോള്‍ അവിടെ നിന്നുകൊണ്ട് അതെല്ലാം ശ്രദ്ധിക്കരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. കാരണം എന്തെങ്കിലും കേട്ടിട്ട് മറ്റുള്ളോരോട് വേറെ വേണ്ടാത്തത് പറയുന്ന സ്വഭാവം നാമറിയാതെ തന്നെ നമ്മില്‍ വളര്‍ന്നുവരും. ആരുടെ സംഭാഷണവും നമുക്ക് സംബന്ധമില്ലെങ്കില്‍ ശ്രദ്ധിക്കരുതെന്നു പഠിപ്പിച്ചു.
അച്ഛന്‍ വളരെ ആദര്‍ശ വാദിയായിരുന്നു. എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയും പാലിച്ചു വേണം ചെയ്യാന്‍ എന്ന് നിര്ബന്ധ മുണ്ടായിരുന്നു. തന്നെയുമല്ല, എല്ലാവരോടും ജാതിമത ഭേദമെന്യേ, സ്‌നേഹപൂര്‍വ്വം പെരുമാറണമെന്ന് എപ്പോഴും പറയുമായിരുന്നു. ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താതെ എല്ലാവരോടും സമഭാവനയോടെ വര്‍ത്തിക്കണമെന്നു മനസ്സിലാക്കിത്തന്നു. സ്വന്തം കാലില്‍ നില്ക്കാന്‍ പഠിക്കണമെന്നും ആര്‍ക്കും ഒരു ഭാരമായി തീരരുതെന്നും നിഷ്‌കര്‍ഷ യുണ്ടായിരുന്നു.
പണത്തിന്റെ പേരില്‍ ആരും ശണ്ഠ കുടരുതെന്നും പണത്തേക്കാള്‍ വലുത് പരസ്പര സ്‌നേഹമാണെന്നും വിശ്വസിച്ചിരുന്നു. ആലസ്യം, ദുഷിത ജന സംസര്‍ഗ്ഗം എല്ലാം നാശത്തിലേക്കു വഴി തെളിക്കുമെന്നു ഉപദേശിച്ചു.
എല്ലാവരും അവരവരുടെ മതത്തെയും, മതാചാര്യന്മാരെയും, ബഹുമാനിക്കണമെന്നും, മതം അനുശാസിക്കുന്ന അനുഷ്ടാനങ്ങള്‍ മുടങ്ങാതെ പാലിക്കണമെന്നും, അച്ഛനാണ് പഠിപ്പിച്ചത്.
എല്ലാത്തിലുമുപരി, ഈശ്വരനില്‍ അടിയുറച്ച വിശ്വാസം പുലര്‍ത്തിയാല്‍, ആരു കൈവിട്ടാലും ഭക്ത വത്സലനായ ഈശ്വരന്‍ ഒരിക്കലും നമ്മെ കൈവിടുകയില്ലെന്ന സത്യം മക്കളില്‍ വളര്‍ത്തി. അങ്ങനെ, എന്നും കൃത്യ നിഷ്ഠയോടെ ഈശ്വരനെ വണങ്ങാനും പ്രാര്‍ത്ഥിക്കാനും, സമയമില്ലെന്ന് പറഞ്ഞു മുടക്കാതിരിക്കാനും, പഠിപ്പിച്ചതിനാല്‍ ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരും ഈശ്വര ഭക്തിയുള്ളവരായി വളര്‍ന്നു വന്നു.
ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്. നമ്മുടെ ജീവിതത്തില്‍ നടക്കുന്നതെല്ലാം നമ്മുടെ പൂര്‍വ്വജന്മ കര്‍മ്മഫലം മാത്രം. അത് അനുകൂലമാകാം. ചിലപ്പോള്‍ പ്രതികൂലമാകാം. അതിന് ദൈവത്തെയും മറ്റുള്ളവരെയും പഴിച്ചിട്ടു കാര്യമില്ല. പകരം എല്ലാം നേരിടുവാനുള്ള ശക്തിയും ധൈര്യവും തരുവാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നതാണ് ഉചിതം, ഉത്തമം! നല്ല ഫലങ്ങള്‍ ലഭിക്കുവാന്‍ നല്ല കര്‍മ്മങ്ങളും പുണ്യങ്ങളും ചെയ്യുവാന്‍ പരിശീലിക്കുക. ജീവിതത്തിലെ അനുഭവങ്ങള്‍ തികഞ്ഞ പ്രസാദ ബുദ്ധിയോടെ സ്വീകരിക്കുക! എല്ലാവരോടും സ്‌നേഹത്തോടെ വര്‍ത്തിക്കുക, അതിനായി പ്രവര്‍ത്തിക്കുക!
'അഹം കാരവും, മമ കാരവും' ഒരിക്കലും പാടില്ല! നാമെല്ലാം ഈശ്വരന്റെ കളിപ്പാവകള്‍ മാത്രം! ചരടുകെട്ടി കളിപ്പിക്കുന്ന വെറും കളിപ്പാവകള്‍, ഇതെല്ലം ഓര്‍മ്മവേണം. അച്ഛന്‍ കൂടെക്കൂടെ ഇതുപോലെയുള്ള കാര്യങ്ങള്‍ പറഞ്ഞു തരാറുണ്ടായിരുന്നു.
ബ്രാഹ്മണരുടെ ആചാര പ്രകാരം, എനിക്ക് 11 വയസ്സായപ്പോള്‍ ഉപനയനം നടത്തി. അതായത് പൂണുനൂല്‍ അഥവാ യജ്‌നോ പവീത ധാരണ കര്‍മ്മം. അതോടൊപ്പം ഗായത്രി മന്ത്രവും കാര്‍മ്മികനായ ആചാര്യന്‍ അച്ഛന്റെ സാന്നിധ്യത്തില്‍, കാതില്‍ ഉപദേശിച്ചു തന്നു. ഇത് കഴിഞ്ഞാലേ, ഒരു ബാലനെ ബ്രാഹ്മണനായി ബ്രാഹ്മണ സമുദായം കണക്കാക്കുകയുള്ളു. അതിനു ശേഷം ദിവസവും മൂന്ന് നേരവും സന്ധ്യാവന്ദനവും 108 തവണ ഗായത്രി ജപവും മുടങ്ങാതെ ചെയ്യണമെന്ന് നിഷ്‌ക്കര്‍ഷയുണ്ട്. ബന്ധുക്കളുടെയും ബ്രാഹ്മണ പണ്ഡിതരുടെയും സാന്നിധ്യത്തില്‍ ധാരാളം പണം ചിലവാക്കി നടത്തുന്ന ഈ ചടങ്ങു് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിവാഹം പോലെതന്നെ പരമ പ്രധാനമായ ഒന്നാണ്.
അച്ഛന്റെ സമത്വ, സൗഹാര്‍ദ്ദ ഗുണത്താലാകാം, അച്ഛന്‍ മരിച്ചപ്പോള്‍ സമീപത്തുള്ള സ്‌കൂളും കോളേജും അന്ന് ഒഴിവുദിവസമായി പ്രഖ്യാപിച്ചു. തന്നെയുമല്ല പ്രത്യേകം പ്രത്യേകം റീത്തും, അച്ചടക്കത്തോടെ വന്നു സമര്‍പ്പിച്ചു പോയി. വെറും സാധാരണക്കാരനായി, യാതൊരുവിധ ആര്‍ഭാടവുമില്ലാതെ, തന്റെ ജീവിതം തന്നെ, സമത്വ സാഹോദര്യ, തത്വങ്ങളുടെ, ഒരു സന്ദേശമായി കാട്ടിക്കൊടുത്തു. മക്കളാണ് തന്റെ ഏറ്റവും വലിയ സ്വത്തെന്ന് അഭിമാനിക്കുമായിരുന്നു.
അങ്ങനെ മക്കളായ ഞങ്ങളെയും, ഞങ്ങളുടെ സ്‌നേഹനിധിയായ അമ്മയെയും അന്തിമ നിമിഷം വരെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത, ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്, മഹനീയമായ ഈ'ലോക പിതൃദിന' വേളയില്‍,ജൂണ്‍ പതിനെട്ട്18
ഞാന്‍ എന്റെ പേരിലും എന്റെ സഹോദരങ്ങളുടെ പേരിലും ആ പുണ്യപാദങ്ങളില്‍, ഓര്‍മ്മയുടെ പനിനീര്‍ പൂക്കള്‍ അര്‍ച്ചനചെയ്യുന്നതോടൊപ്പം, ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ ആ പുണ്യാത്മാവിന്, ആദരാഞ്ജലികളും സമര്‍പ്പിക്കുന്നു!
അച്ഛന്റെ ത്യാഗങ്ങള്‍ എന്നും വാഴ്ത്തപ്പെടട്ടെ! പിതൃ ദിനം എന്നാളും ലോകം കൊണ്ടടട്ടെ!
……………………………..
How can we celebrate 'Fathers Day'
Isn't it is better if all 'Fathers' were impotent or celibate!
We the fathers are helpless to provide a better optimistic World for our daughters and sons.
So many children are taken away from Fathers/ mothers and the politicians, hypocrite christians quote their bible to justify their evil.
Years of continuous bombing killed millions of Fathers, forced kids to be orphans & to poverty & women to widows and prostitutes.
Why, why did we create Wars? Isn't it is corporate greed
how, how can we celebrate Fathers day when few oligarchs turned this paradise Earth to a quagmire of Atomic waste, a towering inferno.
Those who have conscience and common sense!
Stop, stop the greed,
let us transform this evil filled world to better place for our children
andrew
Mohandas Gandhi, Tagore, Dr Ambedkar, Dr Radhakrishnan, Nehruji, Rajeev Gandhi, to Jesudas or Mammootty , we Indians must be proud of our fathers who worked hard, or even died for true causes. Celebrating this day is the mark of a gentlemen. Hurting us with rude remarks about wars , deviating from the main point is the mark of the Beast. Some new pill has to be invented to treat below writer' s pessimism. Let us be creative , celebrate all Fathers.