നിന്റെ ചുണ്ടുകള്‍ കൊണ്ട്
നീ അളന്നത് എന്റെ മൗനത്തെയല്ല
മറിച്ച് എന്റെ ഹ്യദയത്തിന്റെ വേരുകളിലെ നനവുകളെയായിരുന്നു..
നിന്റെ കൈകള്‍ കൊണ്ട്
നീ വരച്ചത് എന്റെ ശരീരത്തെയല്ല
മറിച്ച് എന്നിലെ പ്രണയത്തെയായിരുന്നു..
നിന്റെ ഹ്യദയം കൊണ്ട്
നീ എഴുതിയത് കാവ്യങ്ങളല്ലാ
മറിച്ച് എന്നിലെ എന്നെയായിരുന്നു..
നിന്റെ രാസലീലകളാല്‍
നീ കവര്‍ന്നത് എന്റെ ഉടലഴകുകളെയല്ല
മറിച്ച് എന്റെ സ്വാതന്ത്ര്യങ്ങളെയാണു..
എന്നിട്ടും, ഇന്നും നീ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
എന്റെ കണ്‍തടാകങ്ങളിലെ
കാര്‍മേഘങ്ങളെയാണു...
പകരം വായിക്കാതെ പോകുന്നതോ
എന്റെ കരളിന്റെ മോഹങ്ങളെയും
കൂട്ടിലുപേക്ഷിക്കപ്പെട്ട ഏകാന്തതയെയും ..!