ഇനിയെന്റെ കിനാക്കള്‍ക്കു വര്‍ണമില്ല
ഇനിയെന്റെ പുലരിയില്‍ ആ പൊന്‍ പ്രഭയില്ല
ഇനിയെന്റെ സൂര്യന് ഉദിക്കുകില്ല
നീയെന്റെ അരികില്‍ ഒരിക്കലും അണയുകില്ല
ഇനിയെന്റെ വസന്തത്തിന് ചന്തമില്ല
ഇനിയെന്റെ മൊഴികള്‍ക്കു ഈണമില്ല
ഇനിയെന്റെ മാറില്‍ പേമാരി പെയ്യുകില്ല
നീയെന്തിനു കാണാമറയത്ത് പോയ് മറഞ്ഞു
ഇനിയെന്റെ ചുണ്ടുകള്‍ ചുംബനം കൊതിക്കുകില്ല
ഇനിയെന്റെ മുല്ലകള്‍ പൂക്കുകില്ല
ഇനിയെന്റെ ഉടലില്‍ ഹര്ഷത്തിന് വര്‍ഷമില്ല
നീയെന്റെ ചിന്തയില്‍ കനല് നിറയ്ക്കും
ഇനിയെന്റെ തോണി കരയിലിരിക്കും
ഇനിയെന്റെ പാതകള്‍ വിജനമാകും
ഇനിയെന്റെ ആത്മാവ് അശാന്തമാവും
നീയെന്ന ഓര്‍മ്മകള്‍ മിഴി നിറയ്ക്കും