ചില തുലാ വര്‍ഷ രാവുകളുണ്ട്
കിണര്‍ വെള്ളം പതിവിലും പൊന്തും
പറമ്പിലെ കുളം കര കവിഞ്ഞൊഴുകും
ഇവയൊന്നാകുമോ
കുടിവെള്ളം മുട്ടുമോ
എന്നൊക്കെ ഉള്‍ഭയത്താല്‍ നീ വിറയ്ക്കും
ഇക്കൊല്ലം പുത്തനോട് മേഞ്ഞതും
വീട് അടച്ചുറപ്പിച്ച് പുത്തനാക്കി യതും
നന്നായി എന്ന് നീ ആശ്വസിക്കും
ഓട് പൊട്ടിയ മേല്‍ക്കൂര
ഒരേ താളത്തില്‍
അകത്തും വീഴും മഴത്തുള്ളി
ജാലകം തകര്‍ത്ത്
ചീറ്റി വീഴുന്ന തൂവാനം
അടുക്കള വാതില്‍ തള്ളി തുറന്ന്
വിളക്ക് കെടുത്തുന്ന കാറ്റ്
അടുപ്പിലെ തീ നാമ്പിലും പ്രണയ ക്കുളിര്‍
പഴയ വീട്ടിലെ മഴ യായിരുന്നു മഴ!
എന്ന് ഞാന്‍ നിശ്വസിക്കും
കവിത വായിച്ച് ആഴത്തിൽ നിന്ന് മുത്തുകൾ തുറന്നെടുത്തതിന്
ഹൃദയം നിറഞ്ഞ നന്ദി .
കവിതകളിൽ ഒരു നിമിഷത്തിന്റെ പുണ്യമെന്നോണം
ഈശ്വരൻ തന്നെ ദാന മായി തരുന്ന അവ്യക്ത സ്വപ്നങ്ങളോ
കാഴ്ചകളോ ഒളിച്ചും പാത്തും വെച്ച് തെല്ലൊരു ആശ്വാസം എഴുതുമ്പോൾ കിട്ടുന്നു .
അത് വേണ്ട അറകൾ വേണ്ട പോലെ മാത്രം തുറന്ന്
ജനസമക്ഷം നൽ കിയ സർഗ്ഗാത്മക നൈപുണ്യത്തിനു മുന്നിൽ തൊഴുകൈയ്യോടെ
ബിന്ദു ടിജി
ഇല്ലയോ എന്ന് തർക്കിക്കാൻ സമയമില്ല.എന്നാൽ
ഇ മലയാളിയിൽ നിരൂപണത്തിന്റെ നല്ല മാതൃകകൾ
ഉണ്ട്. ശ്രീ വിദ്യാധരൻ ഇ മലയാളിയുടെ ആരംഭം
മുതലുണ്ട്, അദ്ദേഹത്തിനൊപ്പം പണ്ഡിത ശ്രെഷ്ഠനായ
നിരൂപണം ചെയ്തു എഴുതാറുണ്ട്. ശ്രീ പുത്തങ്കുരിസും, ശ്രീ
പടന്നമാക്കലും അവരുടേതായ സർഗാത്മക നിരൂപണങ്ങൾ
തുടരുന്നു. അഭിപ്രായങ്ങൾ എഴുതുന്നവർ ഡോക്ടർ പൂമൊട്ടിൽ, ജ്യോ തിലക്ഷ്മി
നമ്പ്യാർ, പി.ആർ. ഗിരീഷ് നായർ, എന്നിവരാണ്. പേര്
വയ്ക്കാതെ നിരവധി പേര് എഴുതുന്നുണ്ട്. ഇത്രയും ഇപ്പോൾ ഓർത്ത പേരുകൾ. ഇനിയും വിട്ടുപോയവരുണ്ടെങ്കിൽ ദയവ് ചെയ്തു ഇത് വായിക്കുന്നവർ എഴുതുക.
സ്ഥിരം വായനക്കാർ ഓർക്കാതിരിക്കില്ല.
ബിന്ദു ടി.ജി യുടെ കവിതകൾ പ്രത്യക്ഷത്തിൽ ലളിതവും
ശ്രദ്ധിച്ച് വായിക്കുമ്പോൾ സാരഗംഭീരവുമാണ്. അവർക്ക് അഭിനന്ദനങൾ !