Image

പൗരധര്‍മ്മം വിളിക്കുന്നു - (നൈനാന്‍ മാത്തുള്ള)

നൈനാന്‍ മാത്തുള്ള Published on 01 November, 2018
പൗരധര്‍മ്മം വിളിക്കുന്നു - (നൈനാന്‍ മാത്തുള്ള)
തിരഞ്ഞെടുപ്പു തീയ്യതി  ആസന്നമായിരിക്കുകയാണല്ലോ? സമ്മതിദാന അവകാശം വിനയോഗിക്കുക എന്നത് ഉത്തരവാദിത്വമുള്ള ഒരു പൗരന്റെ ചുമതലയാണ്. വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുമ്പോള്‍ പലരും ചിന്തിക്കുന്ന അല്ലെങ്കില്‍ തൊടുത്തുവിടുന്ന മറുചോദ്യമാണ്, അവന് വോട്ടു ചെയ്താല്‍ എനിക്കെന്താണ് പ്രയോജനം?'

നാമൊരാള്‍ക്കു വോട്ടു ചെയ്യുന്നത്, ആവശ്യം വരുമ്പോള്‍ നമുക്കുവേണ്ടി വാദിക്കുവാന്‍, നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ്. പ്രത്യേകിച്ച് ഈ രാ്യത്തെ നിയമങ്ങള്‍ നമുക്കറിയില്ല എങ്കില്‍ നിയമം അറിയാവുന്ന ഒരാളുടെ ആവശ്യം നമുക്കുണ്ട്. നാം തിരഞ്ഞെടുക്കുന്ന വ്യക്തികളെ പൊതുനസേവനത്തിനായാണ് തിരഞ്ഞെടുക്കുന്നത്. ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ നമുക്കുവേണ്ടി വാദിക്കുവാനും നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനും. അതു പൊതുന സേവനമായതുകാരണമാണ് തിരഞ്ഞെടുപ്പ് ജയിക്കുന്നതിനാവശ്യമായ ചിലവ് പൊതുജനങ്ങള്‍ തന്നെ വഹിക്കുന്നത്. 

അതുകൊണ്ടുതന്നെയാണ് ഇലക്ഷന്‍ ജയിക്കുന്നതിനാവശ്യമായ പണം പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുവാന്‍ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. നമ്മെ പ്രതിനിധാനം ചെയ്യേണ്ട വ്യക്തികളെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ വളരെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്. നമ്മുടെ സമയവും, പണവും ഊര്‍ജ്ജവും അതിനുവേണ്ടി വ്യയം ചെയ്യുന്നത് ഒരിക്കലും വൃഥാവായി പോവുകയില്ല. എപ്പോഴാണ് ഒരാവശ്യം വരുന്നതെന്ന് പറയാന്‍ കഴിയുകയില്ല.

ഈ അടുത്തസമയത്ത് ചിക്കാഗോയില്‍ പ്രവീണ്‍ ദാരുണമായി കൊല്ലപ്പെട്ടത് നമ്മുടെയെല്ലാം മനസ്സിനെ മഥിച്ച ഒരു സംഭവമായിരുന്നു. അതുപോലെയുള്ള  സംഭവങ്ങള്‍ നമ്മുടെ ശത്രുക്കള്‍ക്കുപോലും ഉണ്ടായി കാണുവാന്‍ നാം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാം. അതു സംഭവിക്കാതെയിരിക്കുന്നതിനും സംഭവിച്ചാല്‍ നമുക്കു നീതി ലഭിക്കുന്നതിനും നമ്മുടെ സമൂഹത്തില്‍നിന്നും യോഗ്യരായ വ്യക്തികള്‍ അധികാര കസേരകളില്‍ ഇരിക്കേണ്ടിയത് വളരെ ആവശ്യമാണ്. ഈ സന്ദര്‍ഭങ്ങളില്‍ നമുക്ക് വേണ്ട ഉപദേശം തരുന്നതിനും ആവശ്യമെങ്കില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്യുന്നതിനും അവര്‍ക്ക് സാധിക്കും. അതുകൊണ്ട് യോഗ്യരായ വ്യക്തികളെ ജയിപ്പിച്ചു വിടേണ്ടത് നമ്മുടെ ആവശ്യമാണ്.
ഇതില്‍ അല്പം രാഷ്ട്രീയമുണ്ട്. ഇവിടുത്തെ നിയമവ്യവസ്ഥ വെള്ളക്കാര്‍ എഴുതിയുണ്ടാക്കിയിട്ടുള്ളതാണ്. അതു പ്രധാനമായും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ആ താല്‍പര്യങ്ങള്‍ അവര്‍ സംരക്ഷിച്ചുപോരുകയും ചെയ്യുന്നുണ്ട്. പ്രവീണ്‍ കേസില്‍ ജഡജിന്റെ തീരുമാനം അവരുടെ സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നല്ലോ? അതിന് ഏതുകാരണവും അവര്‍ക്ക് ന്യായമാണ് അത് തീരുമാനത്തിലെ രാഷ്ട്രീയം പലരും ശ്രദ്ധിക്കാറില്ല.
ഇവിടെ പല ജഡ്ജികളും തിരഞ്ഞെടുപ്പില്‍ ജയിച്ചാണ് അധികാരത്തില്‍ വരുന്നത്. അതല്ല എങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചവരാണ് ജഡ്ജസിനെ നിയമിക്കുന്നത്. അതുകൊണ്ട് ജഡ്്ജിനെ നിയമിക്കുന്നത്. അതുകൊണ്ട് ജഡ്ജിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യരായ ആളുകള്‍ നമ്മുടെ സമൂഹത്തില്‍ നിന്നു മുമ്പോട്ടു വരുന്നില്ല എങ്കില്‍, നാം അവരെ ഉത്സാഹിച്ച് ജയിപ്പിച്ച് കസേരകളില്‍ ഇരുത്തുന്നില്ല എങ്കില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കും.

ഇവിടെ നമ്മുടെ സമൂഹത്തിന് രാഷ്ട്രീയ ഉപദേശം കൊടുക്കുന്ന പല എഴുത്തുകാര്‍ക്കും രാഷ്ട്രീയമെന്താണെന്ന് അറിയില്ല. മലയാളി അസോസിയേഷന് ബോര്‍ഡ് മെമ്പര്‍ ആയിട്ടു പോലും മത്സരിച്ചിട്ടില്ലാത്തവരാണ് രാഷ്ട്രീയ പണ്ഡിറ്റുകളായി ഇവിടെ ലേഖനങ്ങള്‍ എഴുതുന്നത്. അവര്‍ക്ക് ഏതു രാഷ്ട്രീയഭാഷയാണ് വശമുള്ളത്? അവരുടെ എഴുത്തുകൊണ്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനല്ലാതെ ഒരു പ്രയോജനവുമില്ല.
രാഷ്ട്രീയഭാഷയില്‍ ചാണക്യ സൂത്രങ്ങളായ സാമധാന-ഭേദ-ദണ്ഡ മുറകളുണ്ട്. പ്രസിഡന്റ് റീഗന്‍ പറഞ്ഞതുപോലെ സമാധാനം ശക്തിയില്‍ക്കൂടി(Peace through Strength) നമ്മുടെ സമൂഹത്തില്‍ നിന്ന് യോഗ്യരായ വ്യക്തികള്‍ അധികാര കസേരകളില്‍ ഇരിക്കുന്നുവെങ്കില്‍അതു ശക്തി തന്നെയാണ്. പൊതുജനം അതു ശ്രദ്ധിക്കുന്നുണ്ട്. നമ്മെ അല്ലെങ്കില്‍ നമ്മുടെ കുട്ടികളെ അക്രമിക്കുന്നതിനു മുമ്പ് അക്രമികള്‍ രണ്ടു വട്ടം ചിന്തിക്കാതിരിക്കില്ല. നാം നിരാലംബരാണെന്നു കണ്ടു കഴിഞ്ഞാല്‍ അക്രമിച്ചാല്‍ ആരും ചോദിക്കില്ല എന്നു വന്നാല്‍ നമ്മുടെ കുട്ടികളെ ഞോണ്ടുന്നതിന് അക്രമികള്‍ മടിക്കില്ല. അതുകൊണ്ട് നമുക്ക് ഇവിടെ അന്തസ്സായി തലഉയര്‍ത്തി ജീവിക്കണമെങ്കില്‍ നമുക്ക് നീതി ലഭിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുത്ത് അധികാരത്തില്‍ ഇരുത്തിയത് നിങ്ങളുടെയും എന്റെയും ആവശ്യമാണ്.
നമ്മുടെ സമൂഹത്തില്‍ നിന്ന് പല ജഡ്ജസ് അധികാരത്തില്‍ ഉണ്ടെങ്കില്‍ മറ്റ് ജഡ്ജസ് അതു ശ്രദ്ധിക്കും. അവര്‍ക്ക് ചിലപ്പോള്‍ ഇവരെയും ആവശ്യമായി വരുന്നതുകൊണ്ട് നമുക്ക് നീതി ലഭിക്കുവാന്‍ സാദ്ധ്യത കൂടുതലാണ്. അതാണ് ശക്തിയില്‍ കൂടിയുള്ള സമാധാനത്തിന്റെ രാഷ്ട്രീയവശം.

ഹൂസ്റ്റണില്‍ രണ്ടു വ്യക്തികള്‍ ജഡ്ജിന്റെ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്-കെ.പി.ജോര്‍ജ് കൗണ്ടി ജഡ്ജായിട്ടും ജൂലി മാത്യു കൗണ്ടി കോര്‍ട്ട് ജഡ്ജായിട്ടും. രണ്ടുപേരും ഡെമോക്രാറ്റിക് സിറ്റില്‍ നിന്നുമാണ് മത്സരിക്കുന്നത്. കൂടാതെ മി.കുല്‍ക്കര്‍ണി കോണ്‍ഗ്രസ്സിലേക്കും മത്സരിക്കുന്നു(ഡെമോക്രാറ്റ്). ടെക്‌സാസില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയസാദ്ധ്യത കൂടുതലെങ്കിലും കാറ്റു തിരിഞ്ഞു വീശി തുടങ്ങിയിരിക്കുന്നു. പലര്‍ക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പാര്‍ട്ടി സീറ്റ് കിട്ടുക എളുപ്പമല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വക്താക്കളായ പല എഴുത്തുകാര്‍ക്കും അറിയില്ല ആ പാര്‍ട്ടിക്ക് നമ്മുടെ കൂടെയിരിക്കുന്നത് അവരുടെ അന്തസ്സിനു ചേര്‍ന്നതല്ല എന്നാണ് അവര്‍ കരുതുന്നതെന്ന്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം കിട്ടുക എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കും. അതുകൊണ്ട് നമുക്കു ജയിക്കാന്‍ സാദ്ധ്യത ഡെമോക്രാറ്റി പാര്‍ട്ടിയില്‍നിന്നുമാണ് എന്നതിന് സംശയമൊന്നുമില്ല.

നമ്മുടെ ഒരു സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതു നമ്മുടെയും അന്തസ്സിനെ ബാധിക്കുന്നതാണ്. ഒറ്റക്കെട്ടായി നിന്ന് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിലുള്ള നമ്മുടെ കഴിവുകേടായി ആയിരിക്കും പൊതുസമൂഹം അതിനെ വിലയിരുത്തുന്നത്. കൂടാതെ നാം ഐക്യതയില്ലാത്ത സമൂഹമായതിനാലും അശക്തരായതിനാലും നമ്മെ ആക്രമിച്ചാല്‍ വിലകൊടുക്കേണ്ടിവരില്ല എന്ന ചിന്തയും ഉണ്ടാവാം. നമ്മുടെ കേസുകള്‍ പോലീസ് അന്വേഷിക്കുന്നതു തന്നെ നമ്മുടെ ശക്തിയുടെ അടിസ്ഥാനത്തിലാണ്.
നമുക്ക് ഒരു നീതിന്യായ പ്രശ്‌നം ഉണ്ടായി എന്നിരിക്കട്ടെ. നാം ഇവിടുത്തെ നപ്രതിനിധികളെ പ്രശ്‌നപരിഹാരത്തിനായി സമീപിച്ചാല്‍ അവര്‍ ആദ്യം പരിശോധിക്കുന്നത് നാം എത്ര ശക്തരാണ്, നാം എത്ര സംഘടിതരാണ്, എത്ര പേര്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് വോട്ടു ചെയ്തിട്ടുണ്ട്, നമ്മെ സഹായിച്ചതുകൊണ്ട് തനിക്കെന്താണ് പ്രയോനം എന്നാണ്. നാം സംഘടിതരല്ല എന്നു കണ്ടാല്‍ നമ്മെ സഹായിക്കാന്‍ സാദ്ധ്യത കുറവാണ്. എന്നാല്‍ നാം ശക്തരാണ് എന്നു കണ്ടാല്‍ പൊതുവെ നമ്മെ സഹായിക്കുവാന്‍ തയ്യാറാവും.

അതുകൊണ്ട് നാം ഒറ്റക്കെട്ടായി നിന്ന് നമ്മുടെ സമൂഹത്തില്‍നിന്നും യോഗ്യരായവരെ അധികാരകസേരകളില്‍ ഇരിക്കാന്‍ ജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. നാം വോട്ടുചെയ്യാതിരുന്നാല്‍, അതിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കാതിരുന്നാല്‍ നമ്മുടെ കുട്ടികളും അതുതന്നെ തുടരും. കാരണം നമ്മെ കണ്ടാല്‍ അവര്‍ പലതും പഠിക്കുന്നത്. അതുകൊണ്ട് പൗരധര്‍മ്മം അനുസരിച്ച് വോട്ടു ചെയ്യുവാനും, മത്സരിക്കുവാനും പണവും സമയവും ഊര്‍ജ്ജവും അതിനായി ചിലവഴിക്കുവാനും സഹൃദയരായ ഏവരെയും ആഹ്വാനം ചെയ്യുന്നു.

പൗരധര്‍മ്മം വിളിക്കുന്നു - (നൈനാന്‍ മാത്തുള്ള)
Join WhatsApp News
Vote For Democrats 2018-11-01 17:47:21
To end the Presidency of Trump and take America back from the right wing racists, you must vote.  Trump and cronies eventual aim is White America and there is no place for emigrants.  He is spreading fear, lies and even seeking the help from the dictator Putin to accomplish that.  There is no place for Bobbies ad Kuntharas in this election 

Vote vote vote vote vote now. 
b john kunthara 2018-11-01 21:23:24
This is the problem with people with secular and inferior thinking they think they are helpless and need help from someone to survive. We live in a country all laws will treat all people same. It is so stupid, some people think a law can be made in this country to protect or benefit one group or people from a particular country. Only ignorant people think that Democratic party is for Indians. Nikey Hally and Jindal they are not Democrats. There are so many Indians hold or in top level positions in Trump administration naming few  These are some names Indians in the Trump administration Ajit Pai FCC chairman, Seema Verma in the Medicare Administration, Raj Shaw deputy press secretary for Whit House. This is the only country an Indian can rise to any level in politics or in the government. Democratic party is not the savior or Indians. Only ignorant people think Democrats will bring happiness for them.
Anthappan 2018-11-01 23:28:02
The problem with Trump is what exactly the problem you are talking about the inferior thinking people,  Kunthara. The whole world know the people who follow him are either uneducated or educated crooks.  I don't know which category your fall in.  He thinks that he can manipulate things and make it work for him, I mean him only.  First of all, he is not a Republican and doesn't represent the party of Abraham Lincoln or Reagan .  He abducted the party to protect his illicit wealth he has amassed by Tax fraud and the money from Russia.  There are billionaires in this country who earned their money through handwork and paying tax but they all have certain principles in life and vision about this country. And you can find them in the Democratic party.   He doesn't care about anyone. He doesn't mind to tell lies, to divide country, inject racism, induce fear, provoke people to attack his opponents.  He is the guy who said that he would have screwed Ivanka if she was not his daughter.    I don't know why you are fascinated with this guy?  Probably you may secretly indulging some of his characteristics .  Probably his controlling nature, self contentedness and selfishness.  

I feel sorry for the people who work with him.  Probably they are there to protect this country from being destroyed by a guy who wants rewrite the structure of constitution and be a dictator.  He probably is thinking to abolish judiciary and legislative branch and keep executive branch  and be a dictator like Putin or King jong-un.  I feel sorry for Raj Shah and Sara Sanders. They will faint  one day for keeping on telling lies for him.  But, right now I consider them as protectors. There are some good people in his administration who spent their life for protecting this country and they never let him take over this country.  The Op-Ed they wrote in New York Times is an indication of that.  

Trump is an insecure man. He doesn't sleep in the night. He watches all the channels, mainly CNN, and tweets in the morning 3:30 AM. Fear is gripping him and he spread that fear into his uneducated base by telling that the invaders are coming to get them. (if you have problem getting sleep, take some over the counter sleeping pills . Don't loos your sleep about the poor invaders. Most of them are not eating properly) He ordered 15000 soldiers to the border. He probably will order the fighter jets to hover over the people those who are thousands of miles away from the border.  Mexico is accepting most of them as refugees. The number is dwindling day by day.  

I request my brother, friend, fellow Malayalee  Kunthara, to give up on Trump. Leave him to the destiny. Vote for anyone you want but Trump. He is a menace who will destroy this country rather than make it great.  

Already 25 million voted . Vote Vote Vote Not for Trump  

 
Why Vote for Democrats 2018-11-02 12:03:57
SPOKANE VALLEY, Wash. -Just one week until the Midterm election and a Spokane Valley representative up for reelection finds himself under federal scrutiny after a manifesto distributed by him was leaked to the public.

The four-page document, titled "Biblical Basis for War" was originally reported by the Spokesman-Review. It's a radical Christian call to arms, outlining 14 steps for seizing power and what to do afterward in explicit detail. It calls for an end to abortions, an end to same-sex marriage, and if enemies do not yield and everyone obey biblical law, all males will be killed. 

ഉണ്ട തിന്നും 2018-11-02 19:45:21
Federal judge denies's attempt to stop discovery process in "Emoluments Clause" lawsuit by DC/MD A.G.'s. Will allow AGs to get documents showing foreign-government customers at Trump Hotel D.C. Story coming soon...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക