Image

എന്റെ ശവകുടീരത്തില്‍ വന്നുനിന്ന് കരയരുത് (കവിത: മേരി എലിസബത്ത് ഫ്രൈയ് (വിവര്‍ത്തനം: ജോസഫ് നമ്പിമഠം)

Published on 24 March, 2019
എന്റെ ശവകുടീരത്തില്‍ വന്നുനിന്ന് കരയരുത് (കവിത: മേരി എലിസബത്ത് ഫ്രൈയ്  (വിവര്‍ത്തനം: ജോസഫ് നമ്പിമഠം)
എന്റെ ശവകുടീരത്തില്‍ വന്നുനിന്ന് കരയരുത്
ഞാന്‍ അവിടെയില്ല, ഞാന്‍ ഉറങ്ങുന്നില്ല

ഞാന്‍, ആയിരം ചിറകുകളുള്ള വീശുന്ന കാറ്റാണ്
മഞ്ഞുപാളികളുടെ മേല്‍ മിന്നുന്ന വജ്രത്തിളക്കമാണ്
വിളഞ്ഞ ധാന്യമണികളിലെ സൂര്യവെളിച്ചമാണ്
മൃദുവായി പൊഴിയുന്ന ശരത് കാല മഴയാണ്

പ്രശാന്തമായ പ്രഭാതത്തില്‍ നിങ്ങള്‍ ഉണരുന്‌പോള്‍
നിശബ്ദം  വട്ടമിട്ടു പറക്കുന്ന പക്ഷികളുടെ
ചിറകിന്റെ  ഊര്‍ജമാണ് ഞാന്‍
ഇരുട്ടില്‍ മിന്നുന്ന കൊച്ചു നക്ഷത്രങ്ങളാണ്

എന്റെ ശവകുടീരത്തില്‍ വന്നുനിന്ന്
കണ്ണീര്‍ പൊഴിക്കരുത്
ഞാന്‍ അവിടെയില്ല, ഞാന്‍ മരിച്ചിട്ടില്ല

Join WhatsApp News
വിദ്യാധരൻ 2019-03-24 22:41:35
അർത്ഥപുഷ്കലമായ ഒരു കവിതയെ നന്നായി വിവർത്തനം ചെയ്തു 
'ദുഷ്ടനിൽ നിന്ന്' എന്നെ രക്ഷിച്ചതിന് നന്ദി .  
Pisharody Rema 2019-03-26 11:31:41
ഈ കവിതയുടെ പല തർജ്ജിമകളും വായിച്ചിട്ടുണ്ട്,  ഈ തർജ്ജിമ വളരെ മനോഹരമായിരിക്കുന്നു
പ്രത്യേകിച്ചും ഈ വരികൾ
ഞാന്‍, ആയിരം ചിറകുകളുള്ള വീശുന്ന കാറ്റാണ്
മഞ്ഞുപാളികളുടെ മേല്‍ മിന്നുന്ന വജ്രത്തിളക്കമാണ്
വിളഞ്ഞ ധാന്യമണികളിലെ സൂര്യവെളിച്ചമാണ്
മൃദുവായി പൊഴിയുന്ന ശരത് കാല മഴയാണ്

മരിച്ചാല്‍ മണ്ണ് അല്ലേ 2019-03-26 16:09:36
കവിതയും കൊള്ളാം, വിവര്‍ത്തനവും കൊള്ളാം.  മരണം ഒരു രൂപം മാറ്റല്‍ ആണ്. നമ്മള്‍ ഉത്ഭവത്തിലേക്ക് തിരികെ പോകുന്നു. അവിടെ പൂക്കള്‍ ഇല്ല, പക്ഷെ പൂക്കള്‍ക്ക് വളം ആയി മാറുന്നു. സെല്‍ ഫോണ്‍ കൊണ്ട് പോയാലും ആരും വിളിക്കില്ല. എങ്കിലും ഒരു സംശയം. എന്തിനാ സഹോദര മേലോട്ട് നോക്കി ഇരിക്കുന്നത്. ഉടന്‍ എങ്ങും രൂപാന്തരം പ്രപിക്കില്ല. i see an easy 95 on that face. Stay strong and happy. Did the Hale storm do any damage?

വീരപ്പൻ 2019-03-26 17:14:26
പേരുകൊണ്ട് ഞങ്ങൾ ഭീകരന്മാരായിരിക്കും . മുഖങ്ങൾ ഇല്ലാത്തവരായിരിക്കും പക്ഷെ ഞങ്ങൾ നല്ല ഹൃദയം ഉള്ളവരാണ് . ഞങ്ങളുടെ മുഖത്തക്ക് നോക്കി സംസാരിക്കാൻ എന്തിന് ഭയപ്പെടുന്നു . ഈ മേലോട്ട് നോട്ടം ശരിയല്ല .  അക്രമവും അനീതിയും കാണുമ്പോൾ ഞങ്ങൾ വീരപ്പനും ഫൂലാൻ ദേവിയുമാകും . പക്ഷെ നിങ്ങളുടെ സുഹൃത്ത് ജയൻ കവി പറയുന്നതുപോലെ ഞങ്ങൾ ദുഷ്‌ഠന്മാരല്ല . ആ സുന്ദരമായ മുഖം മേലോട്ടു നോക്കി ചലിപ്പിക്കാതെ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക