Image
Image

ഡാലസില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കാണാതായ് രണ്ടു യുവതികളെ

പി.പി. ചെറിയാന്‍ Published on 22 April, 2019
ഡാലസില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കാണാതായ് രണ്ടു യുവതികളെ
മസ്‌കിറ്റ് (ഡാലസ്): ഒരാഴ്ചക്കുള്ളില്‍ ഡാലസില്‍ നിന്നും രണ്ടു യുവതികളെ കാണാതായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മസ്‌കിറ്റില്‍ നിന്നും പ്രിസ്മ ഡെനിസ് (26) എന്ന യുവതിയെയാണ് കാണാതായത്. ബേബി സിറ്ററില്‍ നിന്നും കുട്ടിയെ പിക്ക് ചെയ്യേണ്ട പ്രിസ്മ സമയത്ത് എത്തിചേരാതിരുന്നതാണ് ഇവരെ കുറിച്ച് അന്വേഷണത്തിന് പോലീസ് രംഗത്തെത്തിയത്.

അന്വേഷണത്തിനൊടുവില്‍ ഡാലസ് ഡൗണ്‍ ടൗണിലെ പാര്‍ക്കിങ് ഗാരേജില്‍ നിന്ന് ഇവരുടെ ചിത്രം പൊലീസിന് ലഭിച്ചു. ഇവരുടെ വാഹനം ഏപ്രില്‍ 18 വ്യാഴാഴ്ച രാവിലെ ഡാലസ് റോസ്ലാന്റ് അവന്യുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ ഫോണില്‍ ബന്ധപ്പെടുന്നതിനുള്ള ശ്രമം വിജയിച്ചില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മെക്‌സിക്കോയില്‍ നിന്നുള്ള യുവതിക്ക് അടുത്തിടെയാണ് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. നാഷനല്‍ഗാര്‍ഡ് അംഗമായ ഇവര്‍ പാരലീഗല്‍ ജീവനക്കാരിയാണ്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ മസ്‌കിറ്റ് പോലീസുമായി 972 285 6336 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ബെയ്ലര്‍ ഹോസ്പിറ്റലിനു സമീപം നടന്നു പോയിരുന്ന മറ്റൊരു യുവതിയെ കാണാതായത്.  ഇവരെ കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

ഡാലസില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കാണാതായ് രണ്ടു യുവതികളെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക